KeralaNEWS

രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ തിരക്ക്

ദുബായ്:രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ യുഎഇ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണം അയയ്ക്കാൻ പ്രവാസികളുടെ വൻ തിരക്ക്.യുഎഇ ദിര്‍ഹമടക്കമുള്ള ഗള്‍ഫ് കറന്‍സികളുമായുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് റെക്കോര്‍ഡ് തകര്‍ച്ചയിലേക്കാണ് നീങ്ങുന്നത്.

രാജ്യാന്തര വിപണിയില്‍ ഒരു ദിര്‍ഹത്തിന് 20 രൂപ 81 പൈസയാണ് നിലവിലെ വിനിമയനിരക്ക്.2020 ഏപ്രില്‍ 16ന് 20.84 രൂപ രേഖപ്പെടുത്തിയതാണ് ഇതുവരെയുള്ള ഏറ്റവും വലിയ മൂല്യത്തകര്‍ച്ച.റഷ്യ-യുെൈക്രന്‍ യുദ്ധ പശ്ചാത്തലത്തില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയരുന്നതാണ് രൂപയുടെ റെക്കോര്‍ഡ് മൂല്യത്തകര്‍ച്ചയ്ക്ക് കാരണം.

Back to top button
error: