KeralaNEWS

റഷ്യക്ക് സപ്പോർട്ടുമായി ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ മാര്‍ച്ച്‌

യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശത്തെ പിന്തുണച്ച്‌ ഡല്‍ഹിയില്‍ ഹിന്ദു സേനയുടെ മാര്‍ച്ച്‌.മുദ്രാവാക്യവും പ്ലക്കാര്‍ഡുകളുമായി ഞായറാഴ്ച്ച വൈകുന്നേരമാണ് സെന്‍ട്രല്‍ ഡല്‍ഹിയില്‍ ഹിന്ദു സേന മാര്‍ച്ച്‌ സംഘടിപ്പിച്ചത്. ‘റഷ്യ… നിങ്ങള്‍ പൊരുതിക്കോളു, ഞങ്ങള്‍ ഒപ്പമുണ്ട്’, ‘ഭാരത് മാതാ കി ജയ്’ തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് മാര്‍ച്ച്‌.

ഐക്യരാഷ്ട്രസഭയിലെ വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടുനില്‍ക്കുന്നതിന് പകരം റഷ്യക്ക് വോട്ട് ചെയ്ത് പിന്തുണക്കേണ്ടിയിരുന്നുവെന്നാണ് ഹിന്ദു സേന ദേശീയ പ്രസിഡണ്ട് വിഷ്ണു ഗുപ്തയുടെ പ്രതികരണം.യുദ്ധം നല്ലതല്ല, എന്നാല്‍ രണ്ടില്‍ ഒന്ന് തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ റഷ്യയെ പിന്തുണക്കണമെന്നും ഇന്ത്യയുമായി മികച്ച ബന്ധമാണ് രാജ്യം നിലനിര്‍ത്തി പോരുന്നതെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു

Back to top button
error: