Month: March 2022
-
Business
റഷ്യ- യുക്രൈന്‍ യുദ്ധം, എണ്ണവിലയിലെ വര്‍ധന….. വിപണി കരടിവലയത്തില്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: റഷ്യ- യുക്രൈന്‍ യുദ്ധം തുടരുന്നതും രാജ്യാന്തര വിപണികളിലെ തളര്‍ച്ചയും ഇന്ത്യന്‍ ഓഹരി സൂചികകളെയും ബാധിക്കുന്ന സൂചനകളാണ് വ്യാപാരഴ്ച്ചയുടെ ആദ്യദിനം പ്രടകമാകുന്നത്. നിഫ്റ്റി 15,900ന് താഴെയെത്തി. സെന്‍സെക്സ് 1,400 പോയന്റ് തകര്‍ന്ന് 52,938ലും നിഫ്റ്റി 385 പോയന്റ് നഷ്ടത്തില്‍ 15,856ലുമാണ് വ്യാപാരം ആരംഭിച്ചത്. പ്രധാന സൂചികകളോടൊപ്പം ബിഎസ്ഇ മിഡ് ക്യാപ്, സ്മോള്‍ ക്യാപ് സൂചികകളും നഷ്ടംനേരിട്ടു. ഇരു സൂചികകളും 2.3ശതമാനം വീതമാണ് താഴ്ന്നത്. ആഗോള വിപണിയില്‍ എണ്ണ പ്രതിസന്ധി രൂക്ഷമാകുകയാണ്. അസംസ്‌കൃത എണ്ണവില ബാരലിന് 130 ഡോളര്‍ പിന്നിട്ടതോടെ കനത്ത തകര്‍ച്ചയാണ് സൂചികകള്‍ക്ക്. റഷ്യയ്ക്കുമേലുള്ള ഉപരോധങ്ങളും, റഷ്യയുടെ എണ്ണ ഭീഷണിയും കാര്യങ്ങള്‍ വഷളാക്കുകയാണ്. പണപ്പെരുപ്പം കുതിച്ചുയരുന്നതും, തെരഞ്ഞെടുപ്പു ഫലങ്ങള്‍ വരാനിരിക്കുന്നതും യു.എസ്, ചൈന ഇക്കണോമിക് ഡേറ്റകള്‍ പുറത്തുവരാനിരിക്കുന്നതും വെല്ലുവിളികളാണ്. വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് തുടരുന്നതും വെല്ലുവിളി തന്നെ. കഴിഞ്ഞയാഴ്ച മാത്രം സെന്‍സെക്സ് 1,525 പോയിന്റാണ് ഇടിഞ്ഞത്. നിഫ്റ്റി 413 പോയിന്റും…
Read More » -
Kerala
എ.എ. മാത്യുവിന്റെ മൂന്നാം അനുസ്മരണസമ്മേളനം നടത്തി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group അയര്‍ക്കുന്നം: സി.പി.എം. അയര്‍ക്കുന്നം ഏരിയ കമ്മിറ്റി അംഗവും ബാലസംഘം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗവുമായിരുന്ന എ.എ. മാത്യുവിന്റെ 3-ാം അനുസ്മരണസമ്മേളനം അമയന്നൂര്‍ ജംഗ്ഷനില്‍ നടന്നു. അയര്‍ക്കുന്നം ഏരിയ സെക്രട്ടറി പി.എന്‍. ബിനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മറ്റിയംഗം ജയ്ക് സി. തോമസ് പതാക ഉയര്‍ത്തി. ലോക്കല്‍ സെക്രട്ടറി പി.പി. പത്മനാഭന്‍ അധ്യക്ഷത വഹിച്ചു. എ.എ. മാത്യുവിന്റെ സഹധര്‍മ്മിണി അമ്മിണി, ഏരിയ കമ്മറ്റി അംഗങ്ങളായ പി.കെ. മോനപ്പന്‍, കെ.സി. ബിജു, അനീഷ് അന്ത്രയോസ്, അഡ്വ.രാജി പി. ജോയി, എം.എന്‍. ഗോപകുമാര്‍, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എസ്. സുനില്‍കുമാര്‍, പി.ജെ. കുര്യന്‍, പി.എസ്. ശശിധര്‍, ബ്രാഞ്ച് സെക്രട്ടറിമാരായ കുരുവിള സി. മാത്യു, റെജിമോന്‍ ജേക്കബ് എന്നിവര്‍ പങ്കെടുത്തു. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
Kerala
കെ എസ് ആർ ടി സി ബസിൽ യുവതി അതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു
കെ എസ് ആർ ടി സി ബസിൽ യുവതി അതിക്രമത്തിന് ഇരയായ സംഭവത്തിൽ പൊലീസ് കേസെടുത്തു. ബസ് കണ്ടക്ടർക്കെതിരെയും മോശമായി പെരുമാറിയ ആൾക്കെതിരേയുമാണ് കേസ്. ശനിയാഴ്ച രാത്രി തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേയ്ക്കുള്ള യാത്രക്കിടെയാണ് യുവതി കെ എസ് ആർ ടി സി ബസിൽ വെച്ച് അതിക്രമത്തിനിരയായത്. കോഴിക്കോട് നടക്കാവ് പൊലീസിൽ യുവതി നൽകിയ പരാതിയിൽ കേസെടുത്തു. യുവതിയുടെ പരാതിയിൽ നടക്കാവ് പൊലീസാണ് കേസെടുത്തത്.സംഭവത്തിൽ കെ എസ് ആർ ടി സി – എം ഡിയോട് അന്വേഷിച്ച് റിപ്പോർട്ട് തരാൻ ഗതാഗതമന്ത്രി ആന്റണി രാജു ആവശ്യപ്പെട്ടിട്ടുണ്ട്. യുവതിയോട് മാപ്പ് പറയാൻ തയ്യാറാണെന്ന് കണ്ടക്ടർ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ ഇടപെട്ട ഗതാഗതമന്ത്രി ആന്റണി രാജു യുവതിയുമായി ഫോണിൽ സംസാരിച്ചിരുന്നു. കണ്ടക്ടറുടെ ഭാഗത്തുനിന്നും തെറ്റ് ഉണ്ടായിട്ടുണ്ടെങ്കിൽ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയിട്ടുണ്ട്.
Read More » -
NEWS
റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ്
യുക്രൈൻ യുദ്ധം 12-ാം ദിനവും തുടരുന്നു. യുക്രൈനിൽ റഷ്യ നടത്തുന്ന അധിനിവേശത്തിന്റെ സാഹചര്യത്തിൽ റഷ്യയിലെ തങ്ങളുടെ സേവനം നിർത്തുകയാണെന്ന് നെറ്റ്ഫ്ലിക്സ് വക്താവ് പറഞ്ഞതായി ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്യുന്നു. യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയ്ക്ക് വിവിധ രാജ്യങ്ങളിൽ ഉപരോധമേർപ്പെടുത്തൽ തുടരുകയാണ്. യുഎസ് ക്രഡിറ്റ് കാർഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കൻ എക്സ്പ്രസ്സും റഷ്യയിലെ പ്രവർത്തനം നിർത്തി. റഷ്യയിലേയും ബെലാറുസിലേയും പ്രവർത്തമാണ് അമേരിക്കൻ എക്സ്പ്രസ് നിർത്തിയത്. രാജ്യത്തിന് പുറത്തുള്ള റഷ്യയുടെ ബാങ്കുകളിലും സേവനം ലഭ്യമാകില്ല. ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റർകാർഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകൾ മരവിപ്പിച്ചിരുന്നു. യു.എസ്. മൾട്ടിനാഷണൽ കമ്പനികളായ ഇവ കാർഡ് വഴിയുള്ള പണമിടപാടിലെ ആഗോള കുത്തകകളാണ്. യുക്രൈൻ അധിനിവേശത്തിന്റെ പേരിലാണ് റഷ്യയിലെ ഇടപാടുകൾ മരവിപ്പിക്കുന്നതെന്ന് ഇരു കമ്പനികളും അറിയിച്ചു. റഷ്യൻ ബാങ്കുകൾ അനുവദിച്ച കാർഡുകൾ ഇനിമേൽ വിദേശരാജ്യങ്ങളിൽ നിഷ്‌ക്രിയമായിരിക്കുമെന്ന് രണ്ടു കമ്പനികളും അറിയിച്ചു. വിദേശത്തെ ബാങ്കുകൾ അനുവദിച്ച വിസ, മാസ്റ്റർകാർഡുകളിൽ റഷ്യയിലും ഇടപാടുകൾ നടത്താനാവില്ല. റഷ്യയിലുള്ള ഇരുനൂറോളം ജീവനക്കാർക്ക് കാർഡുപയോഗിച്ച്…
Read More » -
Crime
ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം :രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ഗായത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതാണ് കാെലയ്ക്ക് കാരണമായതെന്ന് കാമുകൻ പ്രവീൺ
തമ്പാനൂരിലെ ഹോട്ടൽ മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതി പ്രവീണിന്റെ മൊഴി പുറത്ത്. രഹസ്യമായി നടത്തിയ വിവാഹത്തിന്റെ ചിത്രങ്ങൾ ഗായത്രി സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതാണ് കാെലയ്ക്ക് കാരണമായതെന്ന് പ്രവീൺ പറഞ്ഞു. എന്നാൽ പ്രവീണിന്റെ മൊഴി തന്നെയാണോ കൊലപാതകത്തിന് കാരണമെന്നതിൽ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. പ്രവീണിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.നഗരത്തിലെ ഒരു ജ്വല്ലറി ജീവനക്കാരിയായിരുന്നു ഗായത്രി. ഈ ജ്വല്ലറിയിലെ ഡ്രെെവറായിരുന്നു പ്രവീൺ. ഇവിടെ വെച്ച് ഇരുവരും പ്രണയത്തിലായി. വിവാഹിതനായ പ്രവീണിന് രണ്ട് കുട്ടികളുണ്ട്. ഗായത്രിയുമായുള്ള ബന്ധം ഭാര്യ അറിഞ്ഞതോടെ പ്രശ്നമായി. ഗായത്രി ജ്വല്ലറിയിലെ ജോലി നിർത്തി. പ്രവീണിന്റെ ഭാര്യയുടെ പരാതി മൂലമാണ് ഗായത്രിയെ ജോലിയിൽ നിന്നൊഴിവാക്കിയതെന്നാണ് വിവരം. പ്രവീണിനെ തമിഴ്നാട്ടിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു. തമിഴ്നാട്ടിലേക്ക് പോവും മുമ്പാണ് ഗായത്രിയും അരുണും കണ്ടത്. തമിഴ്നാട്ടിലേക്ക് തന്നെയും കൊണ്ടു പോവണമെന്ന് ഗായത്രി വാശി പിടിച്ചു. ഗായത്രിയെ പറഞ്ഞ് മനസ്സിലാക്കാൻ വേണ്ടിയാണ് തമ്പാനൂരിൽ മുറിയെടുത്തത്. എന്നാൽ ഇവിടെ വെച്ച് ഇരുവരും…
Read More » -
Kerala
കേരളത്തിൽ ആയിരക്കണക്കിന് കുടുംബങ്ങള്‍ മരുന്ന് വാങ്ങി ദരിദ്രരായവരാണ്.കാരണം അറിയാമോ?
ഓണം വന്നാലും വിഷും വന്നാലും മലയാളിക്ക് വിഷം കലര്‍ന്ന പച്ചക്കറികള്‍ കഴിക്കാനാണ് യോഗം.ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല, കേരളത്തിലുണ്ടായിരുന്ന കൂട്ടുകുടുംബം അണുകുടംബങ്ങളിലേക്ക് മാറുകയും അഞ്ചും പത്തും സെന്റുകളില്‍ വീട് മാത്രമായി ചുരുങ്ങുകയും ചെയ്തതോടെ പണ്ടുണ്ടായിരുന്ന അടുക്കള തോട്ടവും കോഴി, ആട് വളര്‍ത്തലുമൊക്കെ ഓര്‍മ്മയായി. അതോടെ പച്ചക്കറി വേണമെങ്കിലും അരിയും കോഴിയും വേണമെങ്കിലും ചെക്‌പോസ്റ്റുകള്‍ കടന്ന് അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും ലോറി എത്തണം.കേരളം വലിയ വിപണിയായി മാറിയതോടെയാണ്, അയൽ സംസ്ഥാനങ്ങളിലെ പച്ചക്കറി കര്‍ഷകര്‍ നിരോധിത രാസവളങ്ങള്‍ക്ക് പിന്നാലെ പോയത്.കോഴി ഇറച്ചിയുടെ കാര്യവും വ്യത്യസ്തമല്ല.മലയാളിയാകട്ടെ, ദിവസത്തിന് ദിവസം രോഗിയായി മാറുകയും ചെയ്യുന്നു.മരുന്ന് വാങ്ങി ഇങ്ങനെ ആയിരക്കണക്കിന് ആളുകൾ നമ്മുടെ ഇടയിൽ ദരിദ്രരായി മാറുകയും ചെയ്തിട്ടുണ്ട്. ഈ വിവരങ്ങളുടെയൊക്കെ അടിസ്ഥാനത്തിൽ കേരളത്തില്‍ വിഷ രഹിത പച്ചക്കറി ഉല്‍പാദിപ്പിക്കാനുള്ള ചില ശ്രമങ്ങള്‍ സർക്കാരിന്റെ നേതൃത്വത്തിൽ തുടങ്ങിയിരുന്നു.ഹോര്‍ട്ടികോര്‍പ്പിന്റ രൂപീകരണവും അങ്ങനെയായിരുന്നു. ടെറസില്‍ പച്ചക്കറി കൃഷി പരിചയപ്പെടുത്തിയതും ഗ്രോബാഗുകളിലെ പച്ചക്കറി കൃഷിയുമൊക്കെ ഇതിന്റ ഭാഗമായി ആരംഭിച്ചവയാണ്.തുടർന്ന് സ്‌കൂളുകളിലും വിദ്യാര്‍ഥികളുടെ വീടുകളിലും പച്ചക്കറി…
Read More » -
Kerala
സ്‌പെഷ്യല്‍ ബീഫ് ഉലര്‍ത്തിയത് മണ്‍പാത്രത്തിൽ തയ്യാറാക്കാം
ആദ്യം നമുക്കിത് തയ്യാറാക്കാന്‍ ആവശ്യമായ ചേരുവകള്‍ നോക്കാം. ബീഫ്- ഒരു കിലോ ചെറിയ ഉള്ളി- ഒരു വലിയ കപ്പ് ഇഞ്ചി- ഇടത്തരം കഷ്ണം വെളുത്തുള്ളി- മുഴുവന്‍ വെളുത്തുള്ളി (വലുത്) പച്ചമുളക്- 5 എണ്ണം മുഴുവന്‍ കുരുമുളക്- ഒരു ടേബിള്‍ സ്പൂണ്‍ മുളകുപൊടി- മൂന്ന് സ്പൂണ്‍ മല്ലിപ്പൊടി- രണ്ട് സ്പൂണ്‍ മഞ്ഞള്‍പ്പൊടി- ഒരു സ്പൂണ്‍ ഗരം മസാലപ്പൊടി- ഒരു സ്പൂണ്‍ കറിവേപ്പില- ആവശ്യത്തിന് തേങ്ങാക്കൊത്ത്- അര മുറി (ഇഷ്ടാനുസരണം കൂട്ടുകയോ കുറയ്ക്കുകയോ ആവാം) ഉപ്പ്- പാകത്തിന് ഇതിലേക്ക് ചേര്‍ക്കാനുള്ള ഗരംമസാലയും വീട്ടില്‍ത്തന്നെ തയ്യാറാക്കുന്നതാണ് നല്ലത്. പട്ട, ഗ്രാമ്പൂ, ഏലയ്ക്കാ, വലിയ ജീരകം എന്നിവ തുല്യമായി എടുത്ത് ഒരു ചട്ടിയില്‍ ഒന്ന് ചൂടാക്കിയ ശേഷം പൊടിച്ചെടുത്താല്‍ മതി. ഒന്നിന്റേയും അളവ് കൂടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കുക. ഇനി ബീഫ് വേവിക്കാന്‍ വയ്ക്കാം. കുഴിവുള്ള വലിയ മണ്‍പാത്രമാണ് ഇതിനായി തെരഞ്ഞെടുക്കേണ്ടത്. ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, കുരുമുളക്, അല്‍പം കറിവേപ്പില എന്നിവ അരച്ചെടുക്കുക. ഇതില്‍ നിന്ന് അല്‍പം…
Read More » -
India
അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളില്‍ അവസാനഘട്ടം ഇന്ന്
അഞ്ച് സംസ്ഥാനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പുകളില്‍ അവസാനഘട്ടം ഇന്ന് നടക്കും. ഉത്തര്‍പ്രദേശിലെ 54 മണ്ഡലങ്ങളിലേയ്ക്കുള്ള വോട്ടെടുപ്പ് അവസാനിക്കുന്നതോട പൊതുതെരഞ്ഞെടുപ്പിന്റെ സെമി ഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെടുന്ന തെരഞ്ഞെടുപ്പ് യുദ്ധത്തിന് അവസാനം കുറിക്കും. പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയും സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിന്റെ തട്ടകമായ അസംഗഢുമാണ് ഈ ഘട്ടത്തില്‍ യുപിയിലെ ശ്രദ്ധാകേന്ദ്രങ്ങള്‍. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 54 സീറ്റുകളില്‍ ഇരുപത്തിയൊന്‍പതും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. അന്ന് എന്‍ഡിഎ ഘടകകക്ഷികളായ അപ്‌നാദള്‍ (എസ്), ഓംപ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ് എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ ഏഴെണ്ണം 2017ല്‍ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എസ്പി ഇവിടെ പതിനൊന്നും ബിഎസ്പി ആറും നിഷാദ് പാര്‍ട്ടി ഒരു സീറ്റിലും വിജയിച്ചിരുന്നു. എന്നാല്‍ ഇത്തവണ എസ്ബിഎസ്പി എസ്പിയുമായും, നിഷാദ് പാര്‍ട്ടി ബിജെപിയുമായും ആണ് സഖ്യം. ഇന്ന് തെരഞ്ഞെടുപ്പ് നടക്കുന്ന 54 സീറ്റുകളില്‍ ഇരുപത്തിയൊന്‍പതും ബിജെപിയുടെ സിറ്റിംഗ് സീറ്റുകളാണ്. അന്ന് എന്‍ഡിഎ ഘടകകക്ഷികളായ അപ്‌നാദള്‍ (എസ്), ഓംപ്രകാശ് രാജ്ഭറിന്റെ എസ്ബിഎസ് എന്നിവര്‍ ഈ മണ്ഡലങ്ങളില്‍ ഏഴെണ്ണം 2017ല്‍…
Read More » -
Kerala
കുള്ളൻ തെങ്ങുകൾ ആദായകരമല്ലെന്ന് പറയുന്നതിന് പിന്നിൽ
തെങ്ങു കയറാൻ ആളെ കിട്ടാനുള്ള ബുദ്ധിമുട്ട് ആലോചിക്കുമ്പോൾ എങ്ങനെയെങ്കിലും കുറച്ച് കുള്ളൻ തെങ്ങുകൾ വാങ്ങി നടാം എന്നതാണ് നമ്മുടെ ചിന്ത.ശാസ്ത്രീയമായി പറഞ്ഞാൽ ചാവക്കാട് ഓറഞ്ച് ഡ്വാർഫ് (COD) അഥവാ ഗൗരീഗാത്രം, ചാവക്കാട് ഗ്രീൻ ഡ്വാർഫ് (CGD) അഥവാ പതിനെട്ടാം പട്ട എന്നിവയാണ് കേരളത്തിന്റെ തനതു കുള്ളൻ തെങ്ങുകൾ. കേരളത്തിന് ഏറ്റവും പറ്റിയ കുള്ളൻ തെങ്ങുകളും ഇവ തന്നെയാണ്.ഇവയെ കൂടാതെ ഗംഗാ ബോണ്ടം, മലേഷ്യൻ ഇനങ്ങളായ മലയൻ ഗ്രീൻ ഡ്വാർഫ് (MGD), മലയൻ ഓറഞ്ച് ഡ്വാർഫ് (MOD), മലയൻ യെല്ലോ ഡ്വാർഫ് (MYD), എന്നിവയും കുറിയ ഇനങ്ങളായി കണക്കാക്കപ്പെടുന്നു. വിളവെടുക്കാനുള്ള എളുപ്പം,മധുരമുള്ള ഇളനീര്, കാണാനുള്ള ഭംഗി, സങ്കരയിനം തെങ്ങുകളുടെ ഉത്പാദനത്തിന് ഉപയോഗിക്കാം എന്നിവയാണ് കുള്ളൻ തെങ്ങുകളുടെ പ്രയോജനം.കുറിയ തെങ്ങുകൾക്ക് അനേകം ദോഷവശങ്ങളുണ്ട്.ഒരു നാണ്യവിള എന്ന രീതിയിൽ നോക്കുമ്പോൾ കുറിയ തെങ്ങുകൾ ഇളനീരിനും അലങ്കാരത്തിനും ബ്രീഡിങ്ങ് ആവശ്യങ്ങൾക്കും മാത്രം ഉപയോഗിക്കുന്നതാണ് അഭികാമ്യം. രോഗകീടങ്ങളുടെ ആക്രമണത്തിന് ഏറ്റവും കൂടുതൽ വിധേയമാകുന്നത് കുള്ളൻ തെങ്ങുകളാണ്.മധുരമുള്ള മണ്ട ഭാഗം കീടങ്ങൾക്ക്…
Read More » -
Kerala
രണ്ട് വർഷമായി തന്നെ പീഡിപ്പിച്ചു എന്ന കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ
രണ്ട് വർഷമായി തന്നെ പീഡിപ്പിച്ചു എന്ന കാക്കനാട് സ്വദേശിനിയുടെ പരാതിയിൽ സിനിമ സംവിധായകൻ അറസ്റ്റിൽ. കണ്ണൂർ മട്ടന്നൂർ കാഞ്ചിലേരി വലിയവീട്ടിൽ ലിജു കൃഷ്‌ണയാണ് (30) പിടിയിലായത്. രണ്ടു വർഷമായി കാക്കനാട്, എടത്തല എന്നിവിടങ്ങളിലും കണ്ണൂരിലെ പ്രതിയുടെ വീട്ടിലും പീഡിപ്പിച്ചുവെന്നാണ് പരാതി. ഞായറാഴ്ച വൈകിട്ട് ആറിന് കണ്ണൂരിലെ ലൊക്കേഷനിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. മലയാള സിനിമയിലെ വനിതാ കൂട്ടായ്‌മയായ ഡബ്ല്യുസിസിയിൽ യുവതി നൽകിയ പരാതി സിറ്റി പൊലീസ് കമീഷണർക്ക് കൈമാറുകയായിരുന്നു. നിവിൻ പോളി നായകനാകുന്ന പടവെട്ട് എന്ന ചിത്രത്തിന്റെ സംവിധായകനാണ് പ്രതി. കമീഷണറുടെ നിർദേശപ്രകാരം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തു. ശനിയാഴ്‌ച നടിമാരായ പാർവതി തിരുവോത്ത്, ഗീതു മോഹൻദാസ് എന്നിവർക്കൊപ്പം യുവതി പൊലീസ് സ്റ്റേഷനിലെത്തി മൊഴി നൽകി. പ്രതിയെ തിങ്കളാഴ്‌ച കോടതിയിൽ ഹാജരാക്കും.
Read More »