IndiaNEWS

പെട്രോൾ ഡീസൽ വിലവര്‍ധനവ് ഇന്ന് രാത്രി പ്രഖ്യാപിച്ചേക്കും, 25 രൂപ വരെ കൂടാൻ സാധ്യത

ന്യൂഡൽഹി: നിയമസഭ തിരഞ്ഞെടുപ്പ് അവസാന ഘട്ട വോട്ടെടുപ്പ് ഇന്ന് പൂത്തിയായതോടെ രാജ്യത്ത് വീണ്ടും എണ്ണവില കുത്തനെ കൂടുമെന്ന് സൂചന. നിയമസഭ തിരഞ്ഞെടുപ്പുകൾ കഴിഞ്ഞാലുടൻ ഇന്ധന വിലയിൽ വൻവർദ്ധനവ് ഉണ്ടാകുമെന്നു വ്യക്തം.

ഗ്ലോബല്‍ ഓയില്‍ ബെഞ്ച്മാര്‍ക്കായ ബ്രന്റ് ക്രൂഡിന് ബാരല്‍ എണ്ണയ്ക്ക് 139 ഡോളറിലെത്തി വില. രാജ്യാന്തര വിപണിയ്ക്ക് അനുസൃതമായി 25 രൂപ വരെ വർദ്ധിക്കുമെന്നാണ് സൂചന.
ഇന്ത്യയില്‍ വില വര്‍ധനവ് ഇന്ന് രാത്രി പ്രഖ്യാപിച്ചേക്കുമെന്ന് സൂചന.

കഴിഞ്ഞ ദിവസങ്ങളിൽ വന്‍ കുതിപ്പ് നടത്തിയ എണ്ണവില പിന്നീട് അല്‍പ്പം താഴ്ന്നു. ഇപ്പോള്‍ 130 ഡോളറാണ് വില. ലോകത്തെ പ്രധാന എണ്ണ ശക്തിയായ റഷ്യക്കെതിരെ അമേരിക്ക ഉപരോധം പ്രഖ്യാപിക്കുമെന്ന സൂചനകള്‍ പുറത്തുവന്നതോടെയാണ് വില കുതിച്ചുയര്‍ന്നത്. റഷ്യയുടെ ബാങ്കുകള്‍ക്കും പ്രധാന വ്യക്തികള്‍ക്കുമെതിരെ അമേരിക്കയും യൂറോപ്പും ഉപരോധം ചുമത്തിയിട്ടുണ്ട്. റഷ്യയുടെ ഉല്‍പ്പന്നങ്ങള്‍ക്കെതിരെയും ഇനി ഉപരോധം പ്രഖ്യാപിച്ചേക്കും എന്നാണ് വാര്‍ത്തകള്‍.

സാധാരക്കാരനെ നടുവൊടിക്കുന്ന നിലയിലാണ് എണ്ണവില ഉയരുന്നത്.  ഇന്ത്യയില്‍ വില വര്‍ധനവ് ഇന്ന് രാത്രി തന്നെയോ ചൊവ്വാഴ്ചയോ പ്രഖ്യാപിച്ചേക്കുമെന്നാണ് വാര്‍ത്തകള്‍. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തിലാണ് വില വര്‍ധനവ് തടഞ്ഞു വച്ചത്.
ഇന്ന് യുപിയില്‍ അവസാന ഘട്ട പോളിങാണ്. അതുകൊണ്ടുതന്നെ വില വര്‍ദ്ധനവ് നീട്ടിവയ്ക്കാൻ യാതൊരു സാദ്ധ്യതയുമില്ല. ഒറ്റയടിക്കുള്ള വൻ വിലവർധനവ് ജനങ്ങളുടെ പ്രതിഷേധം ക്ഷണിച്ചു വരുത്തും എന്നതുകൊണ്ട് ഘട്ടം ഘട്ടമായി വില ഉയര്‍ത്താനും സാധ്യതയുണ്ട്.

Back to top button
error: