യമന്‍ പൗരനെ കൊലപ്പെടുത്തിയെന്ന കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പാലക്കാട് കൊല്ലങ്കോട് സ്വദേശിനി നിമിഷപ്രിയ സമർപ്പിച്ച അപ്പീൽ കോടതി തള്ളി.സൻ’അ’-യിലെ കോടതിയാണ് അപ്പീൽ തള്ളിയത്.
2017ജൂലൈയിലാണ് നിമിഷയുടെ ക്ലിനിക്കിന്റെ പങ്കാളി യമനിൽ കൊല്ലപ്പെടുന്നത്.കടുത്ത പീഡനങ്ങള്‍ സഹിക്കാതെ നിമിഷയും സഹ പ്രവര്‍ത്തക ഹനാനും കൂടി കൊലപ്പെടുത്തിയതാണ് എന്നാണ് കേസ്.വധശിക്ഷയ്ക്ക് എതിരെ നിമിഷപ്രിയയുടെ കുടുംബം അപ്പീല്‍ കോടതിയെ സമീപിക്കുകയായിരുന്നു.