Month: March 2022
-
Kerala
വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീള വീഡിയോ ദൃശ്യങ്ങള്‍ അയച്ച അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു
മാവേലിക്കര: സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീള വീഡിയോ ദൃശ്യങ്ങള്‍ അയച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.നൂറനാട് പള്ളിക്കല്‍ സ്വദേശി ശ്രീകുമാറിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്. കഴിഞ്ഞ ദിവസം വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ളീല വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തത്.ഇയാൾ അധ്യാപികമാര്‍ക്കും ഇതിനുമുൻപ് അശ്ളീല വീഡിയോ ഇത്തരത്തിൽ അയച്ചിരുന്നു.
Read More » -
Kerala
അടിയെന്ന് കേട്ടിട്ടുണ്ടാവും.എന്താണ് “എറിഞ്ഞടി “?
നൂറു കൊല്ലം മുൻപ് വരെ ഉയർന്ന ജാതിയിൽ പെട്ടവർക്ക് മാത്രമേ വിദ്യാഭ്യാസത്തിനു അനുമതി ഉണ്ടായിരുന്നുള്ളു.സാമൂഹ്യ പരിഷ്കർത്താക്കളുടെ വളരെക്കാലത്തെ ശ്രമ ഫലമായി പിന്നീട് എല്ലാവർക്കും വിദ്യാഭ്യാസത്തിനുള്ള അനുമതി ലഭിച്ചു.എങ്കിലും തീണ്ടലും , തൊട്ടുക്കൂടായ്മയും പെട്ടെന്നൊന്നും മറഞ്ഞു പോയിരുന്നില്ല.ആ കാലഘട്ടത്തിൽ സവർണരായ അധ്യാപകർ അവർണരായ വിദ്യാർത്ഥികളെ അടിക്കുന്നതിനാണ് ‘എറിഞ്ഞടി ‘ എന്ന് പറയുന്നത്. പണ്ട് കേരളത്തില്‍ എകാധ്യാപനരീതിയായിരുന്നു. പഠിപ്പിക്കുന്ന അദ്ധ്യാപകനെ ആശാനെന്നായിരുന്നു വിളിച്ചിരുന്നത്. ഏതെങ്കിലും ആശാന്‍റെ കീഴിലായിരിക്കും കുട്ടിയുടെ പഠനം തുടങ്ങുന്നത്. മതപരമായ രീതിയിലായിരിക്കും വിദ്യാരംഭം. നാക്കിലെഴുത്ത്, കൈയിലെഴുത്ത്(മുല്ലാക്കമാര്‍ ഓത്തു ചൊല്ലാന്‍ വരുന്ന കുട്ടികളുടെ കൈയിലെഴുതുന്നത്) ഗണപതിയെഴുത്ത്, നിലത്തെഴുത്ത്, ഓലയിലെഴുത്ത്, കേട്ടുപഠിക്കല്‍, ചൊല്ലിപഠിക്കല്‍ ഇങ്ങനെ പഠനം മുന്നേറും.ഒടുവില്‍ ഗുരുദക്ഷിണയും , ആശാന്‍കൂലിയുമെല്ലാം ശിഷ്യൻ ആശാന് കൊടുക്കുകയും വേണം. അങ്ങനെ ഒരു ശിഷ്യനെ സംബന്ധിച്ചു എല്ലാമെല്ലാം ആശാന്മാരായിരുന്ന കാലം. ആശാന്‍ നിശ്ചയിക്കുന്ന ഏതു ശിക്ഷയ്ക്കും ശിഷ്യൻ വിധേയനാവുകയും വേണം.ശിഷ്യനെ വിദ്യാസമ്പന്നനാക്കാന്‍ വേണ്ടി കഠിനമായ ശിക്ഷാമുറകള്‍ സ്വീകരിച്ചിരുന്ന അധ്യാപകരെ ആ കാലത്ത് കാണാമായിരുന്നു. തൊട്ടുകൂടായ്മയും , തീണ്ടികൂടായ്മയും…
Read More » -
Kerala
സൗദിയിൽ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ചുമത്താന്‍ തീരുമാനം
റിയാദ്: സൗദിയില്‍ ഹൗസ് ഡ്രൈവര്‍മാര്‍ ഉള്‍പ്പെടെയുള്ള ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി ചുമത്താന്‍ തീരുമാനം.നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള വിദേശി താമസക്കാരനും, ഒരോ വ്യക്തിക്കും വര്‍ഷത്തില്‍ 9,600 റിയാല്‍ തോതില്‍ ലെവി ചുമത്തണമെന്നാണ് തീരുമാനം.മാനവ വിഭവശേഷി മന്ത്രാലമാണ് ഇത് വ്യക്തമാക്കിയത്. തീരുമാനം രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കുക.ആദ്യ ഘട്ടം 2022 മെയ് 22 മുതലും രണ്ടാം ഘട്ടം 2023 മെയ് 13 മുതലുമായിരിക്കും ആരംഭിക്കുക. ആദ്യഘട്ടത്തില്‍ നാലില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള സൗദി പൗരനും രണ്ടില്‍ കൂടുതല്‍ ഗാര്‍ഹിക തൊഴിലാളികളുള്ള താമസക്കാര്‍ക്കും വേണ്ടി പുതിയ വിസയില്‍ രാജ്യത്തെത്തുന്ന ഗാര്‍ഹിക തൊഴിലാളികള്‍ക്ക് മാത്രമായിരിക്കും ലെവി നടപ്പാക്കുക.രണ്ടാം ഘട്ടത്തില്‍ നിലവിലുള്ളതും പുതുതായി വരുന്നതുമായ ഗാര്‍ഹിക തൊഴിലാളികള്‍ക്ക് ലെവി അടക്കേണ്ടിവരുമെന്നും മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
Read More » -
Kerala
കാവ്യാമാധവന്റെ ലക്ഷ്യ ബ്യൂട്ടീക്കില്‍ തീപിടുത്തം;ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ അനുവദിച്ചില്ല
കൊച്ചി: കാവ്യാ മാധവന്റെ കൊച്ചിയിലുള്ള ലക്ഷ്യ ബ്യൂട്ടീക്കില്‍ തീപിടുത്തം.ഇന്ന് പുലർച്ചെയാണ് തീപിടുത്തം ഉണ്ടായത്.ഇടപ്പള്ളിയിലെ ഗ്രാന്റ് മാളിലുള്ള ലക്ഷ്യ ബ്യൂട്ടീക്കിലാണ് തീപിടിത്തമുണ്ടായത്. പുലര്‍ച്ചെ മൂന്നിനായിരുന്നു സംഭവം. കടയില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെട്ട സെക്യൂരിറ്റി ജീവനക്കാർ ഫയർഫോഴ്സിൽ വിവരം അറിയിക്കുകയായിരുന്നു.സെക്യൂരിറ്റി ജീവനക്കാര്‍ പതിവ് പരിശോധന നടത്തുന്ന വേളയിലായിരുന്നു ഇത്.അഞ്ചരയോടെയാണ് തീയണക്കാന്‍ സാധിച്ചത്.ഇവിടെയുണ്ടായിരുന്ന തുണിത്തരങ്ങളും മെഷീനുകളും ഭൂരിഭാഗവും കത്തി നശിച്ചിട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണം എന്നാണ് നിഗമനം.കഴിഞ്ഞ ദിവസം, കടയടയ്ക്കുന്ന വേളയില്‍ ജീവനക്കാര്‍ മെഷീന്‍ ഓഫ് ചെയ്യാതിരുന്നതാണ് ഷോര്‍ട്ട് സര്‍ക്യൂട്ടിന് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.അതേസമയം തീപിടിത്തമുണ്ടായതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ മാധ്യമപ്രവര്‍ത്തകരെ സെക്യൂരിറ്റി ജീവനക്കാര്‍ അനുവദിച്ചില്ല.
Read More » -
Kerala
ഏലത്തോട്ടത്തിലെ കണക്കുകൂട്ടലുകൾ തെറ്റിയില്ല;ഗണിതാദ്ധ്യാപികയായി സെൽവമാരി
ഏലത്തോട്ടത്തിൽ നിന്ന് ഏലം നുള്ളിയെടുത്ത് കുട്ടയിലാക്കുമ്പോഴും പാഠപുസ്തകങ്ങളിൽ നിന്ന് അക്ഷരങ്ങള നുള്ളിയെടുത്ത് ഹൃദയത്തിലാക്കാൻ സെൽവമാരി മറന്നില്ല.വണ്ടിപ്പെരിയാർ വഞ്ചിവയൽ സ്കൂളിലെ ഹൈസ്ക്കൂൾ അദ്ധ്യാപികയാണ് ഇപ്പോൾ സെൽവ മാരി. സെൽവ മാരിയെ അച്ഛൻ ചെറുപ്രായത്തിൽ തന്നെ ഉപേക്ഷിച്ചതാണ്.തോട്ടം തൊഴിലാളിയായ അമ്മയുടെയും, അമ്മൂമ്മയുടെയും പിൻബലത്തിലായിരുന്നു സെൽവമാരിയുടെയും രണ്ട് അനുജത്തിമാരുടെയും പിന്നീടുള്ള ജീവിതം.കുമളിയിലെ വിവിധ സ്കൂളുകളിലെ വിദ്യാഭ്യാസത്തിനുശേഷം സെൽവമാരി തമിഴ്നാട്ടിൽ പ്ലസ്ടു വിനു ചേർന്നു.ഉന്നത വിജയം നേടിയതോടെ തിരുവനന്തപുരം ഗവ. വിമൻസ് കോളജിൽ ബിരുദ പഠനത്തിന് ചേർന്നു. ഗണിതമായിരുന്നു വിഷയം.തമിഴ് മീഡിയത്തിൽ നിന്നുമെത്തിയതിനാൽ മലയാളം തീരെ വശമില്ലായിരുന്നു.ഇംഗ്ലീഷും അത്ര പോര. എന്നാൽ കഠിനമായി പ്രയത്നിച്ച് ഭാഷയുടെ പ്രശ്നങ്ങൾ പരിഹരിച്ചു. ഡിഗ്രി നല്ല രീതിയിൽ പാസായി. യൂണിവേഴ്സിറ്റി കോളജിൽ നിന്ന് എം.എസ്.സി.യും നേടി.കുമളിയിലെ എംജി യൂണിവേഴ്സിറ്റി സെന്ററില് നിന്നു ബി.എഡ്, തിരുവനന്തപുരം തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എജ്യുക്കേഷനിൽ നിന്നു എം.എഡ്, ഒന്നാം റാങ്കോടെ എം.ഫിൽ എന്നിവ പാസായി. നിലവിൽ പി.എച്ച്.ഡി. വിദ്യാർഥികൂടിയാണ്. പി.എസ്.സിയുടെ വനിതാ സിവിൽ…
Read More » -
Kerala
കൂറ് മാറ്റം; രാജകുമാരി പഞ്ചായത്ത് പ്രസിഡന്റിനെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു
ഇടുക്കി: രാജകുമാരി പഞ്ചായത്ത് പ്രസിഡന്റ് ടിസി ബിനുവിനെ കൂറ് മാറ്റ നിരോധന നിയമ പ്രകാരം തിരഞ്ഞെടുപ്പ് കമ്മിഷന്‍ അയോഗ്യയായി പ്രഖ്യാപിച്ചു.ആറ് വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കാനും വിലക്കുണ്ട്.ഇതോടെ ടിസി ബിനുവിന് പ്രസിഡന്റ് സ്ഥാനവും പഞ്ചായത്തംഗത്വവും നഷ്ടമാകും. മൂന്ന് വര്‍ഷം മുൻപാണ് കോണ്‍ഗ്രസില്‍ നിന്നുള്ള പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന ടിസി ബിനു കൂറുമാറി സി.പി.എം പിന്തുണയോടെ പ്രസിഡന്റായത്.2019ല്‍ തന്നെ കൂറുമാറ്റ നിരോധന നിയമം അനുസരിച്ച് ടിസി ബിനുവിനെ അയോഗ്യയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തുടര്‍ നടപടികള്‍ വൈകി. ടിസി ബിനു പല തവണ ഹിയറിങ്ങില്‍ പങ്കെടുക്കാത്തതും തുടര്‍ നടപടികള്‍ വൈകാന്‍ കാരണമായി.തുടര്‍ന്ന് 2020ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി കുംഭപ്പാറ വാര്‍ഡില്‍ നിന്ന് വിജയിച്ച ടിസി ബിനു വീണ്ടും പ്രസിഡന്റായി. ഇതോടെ കോണ്‍ഗ്രസ് നേതാക്കള്‍ വീണ്ടും ഹൈക്കോടതിയെ സമീപിച്ചു. കേസ് മൂന്ന് മാസത്തിനകം തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടെങ്കിലും കമ്മിഷന്റെ അന്തിമ വിധി വരാന്‍ പിന്നെയും…
Read More » -
NEWS
മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ
യുദ്ധം മനുഷ്യ ജീവനുകളെ കവർന്നെടുക്കുന്നത് വഴി എന്ത് ഗുണമാണ് യുദ്ധം ചെയ്യുന്ന ഭരണകൂടങ്ങൾക്ക് കിട്ടുക എന്ന ചോദ്യം ലോകമെമ്പാടുമുള്ള മനുഷ്യാവകാശ പ്രവർത്തകർ ചോദിക്കുകയാണ്. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും യുദ്ധം ഒഴിവാകാത്ത സാഹചര്യമാണ് നിലവിൽ.മാനുഷിക ഇടനാഴി ഒരുക്കാന്‍ ഇന്നും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. ഇന്ത്യന്‍ സമയം 12.30 മുതല്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. കീവ്, ചെര്‍ണിവ്, സുമി, ഖാര്‍കിവ്, മരിയുപോള്‍ എന്നീ നഗരങ്ങളിലാണ് താത്കാലിക വെടിനിര്‍ത്തല്‍. അതിനിടെ, സുമിയില്‍ നിന്ന് ഒഴിപ്പിച്ച മുഴുവന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും ഇന്ന് പടിഞ്ഞാറന്‍ യുക്രൈനിലെത്തിക്കും. പോള്‍ട്ടാവയില്‍ നിന്ന് ട്രെയിന്‍ മാര്‍ഗം ലിവിവില്‍ എത്തിക്കുന്ന 694 വിദ്യാര്‍ത്ഥികളെയും യുക്രൈന്‍-പോളണ്ട് അതിര്‍ത്തിയിലെത്തിക്കാനാണ് ശ്രമം. പോളണ്ടില്‍ നിന്ന് പ്രത്യേക വിമാനങ്ങളില്‍ വിദ്യാര്‍ത്ഥികളെ രാജ്യത്ത് എത്തിക്കാനാണ് പദ്ധതി. ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണ്‍ട്രോള്‍ റൂമാണ് രക്ഷാദൗത്യം ഏകോപിപ്പിക്കുന്നത്. അതേസമയം, ഇതുവരെ 3097 മലയാളി വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചെന്ന് കേരള ഹൗസ് അധികൃതര്‍ അറിയിച്ചു. ഡല്‍ഹി, മുംബൈ വിമാനത്താവളങ്ങളില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിച്ചത്.…
Read More » -
NEWS
റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് വിലക്കേർപ്പെടുത്തി ബ്രിട്ടനും
റഷ്യ യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ റഷ്യക്കെതിരെ കൂടുതൽ ഉപരോധമേർപ്പെടുത്തി കൂടുതൽ രാജ്യങ്ങൾ. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്ക വിലക്ക് മുമ്പ് വിലക്കേർപ്പെടുത്തിയിരുന്നു. തൊട്ടുപിന്നാലെ സമാനമായ നിയന്ത്രണത്തിനൊരുങ്ങുകയാണ് ബ്രിട്ടനും. എണ്ണയ്ക്കായുള്ള റഷ്യന്‍ ആശ്രിതത്വം കുറയാക്കുനള്ള അമേരിക്കയുടെ നീക്കങ്ങളെ ബ്രിട്ടണ്‍ സ്വാഗതം ചെയ്തിട്ടുണ്ട്. വിശദമായി ചര്‍ച്ചകള്‍ നടത്തി ബ്രിട്ടണ്‍ ഉടന്‍ വിലക്ക് പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. എണ്ണയ്ക്കും പാചക വാതകത്തിനുമുള്ള ബദല്‍ വിതരണക്കാരെ കണ്ടെത്താനായി ബ്രിട്ടണ്‍ ടാസ്‌ക് ഫോഴ്സ് രൂപീകരിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയില്‍ നിന്നുള്ള എണ്ണയുടെയും പ്രകൃതി വാതകത്തിന്റേയും ഇറക്കുമതി നിരോധിച്ചതായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രഖ്യാപിച്ചത്. എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താന്‍ ബൈഡന് കോണ്‍ഗ്രസില്‍ നിന്ന് കടുത്ത സമര്‍ദ്ദമുണ്ടായിരുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് കടുത്ത പ്രത്യഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വൈറ്റ് ഹൗസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ അഭിപ്രായ ഭിന്നതകളെ മറികടന്ന് ഒടുവില്‍ എണ്ണ ഇറക്കുമതി നിരോധിക്കാന്‍ അമേരിക്ക തീരുമാനമെടുക്കുകയായിരുന്നു
Read More » -
Kerala
റോഡപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൊഗ്രാല്‍പുത്തൂരിലെ ചായിത്തോട്ടം ഷംസുദീന്‍ – ഫൗസിയ ദമ്പതിമാരുടെ മകന്‍ തന്‍സീഹാ (17) ണ് മരണപ്പെട്ടത്. ആരിക്കാടിയില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയായിരുന്നു അപകടം. കുമ്പളയില്‍ നിന്ന് സുഹൃത്തിനെ ഉപ്പളയില്‍ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മംഗളുരുവിലേക്ക് കൊണ്ടു പോകാനായിരുന്നു നിര്‍ദ്ദേശം. മംഗളുരുവിലേക്ക് കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം. കുമ്പളയിലെ സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.
Read More » -
NEWS
200 മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യൻ സംഘത്തെ സുമിയിൽ നിന്നും ഒഴിപ്പിച്ചു
യുക്രൈനിലെ സുമിയില്‍ നിന്ന് ഒഴിപ്പിച്ച ഇന്ത്യക്കാര്‍ ഇന്ന് നാട്ടിലെത്തും. ഒഴിപ്പിച്ചവരില്‍ ഇരുനൂറോളം മലയാളികളുമുണ്ട്. 12 ബസുകളിലായി നീങ്ങിയ ഇന്ത്യന്‍ സംഘത്തെ പോള്‍ട്ടോവ അതിര്‍ത്തി വഴിയാണ് രക്ഷപ്പെടുത്തിയത്. റഷ്യയുടെ വെടിനിര്‍ത്തലിന് പിന്നാലെ രക്ഷാദൗത്യത്തിനായുള്ള മനുഷ്യത്വ ഇടനാഴി ഒരുങ്ങുകയായിരുന്നു. അതിര്‍ത്തിയിലെത്തിയ വിദ്യാര്‍ഥികള്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് നാട്ടിലെത്തുക. റഷ്യയുടെ അധിനിവേശം തുടങ്ങിയത് മുതല്‍ സുമിയില്‍ നിന്ന് പുറത്തുകടക്കാനാവാതെ വിദ്യാര്‍ഥികള്‍ കുടുങ്ങുകയായിരുന്നു. 700 ഓളം ഇന്ത്യന്‍ വിദ്യാര്‍ഥികളാണ് സുമിയില്‍ കുടുങ്ങിയത്. യുക്രൈനിന്റെ മറ്റ് പല നഗരങ്ങളില്‍ കുടുങ്ങിക്കിടന്ന വിദ്യാര്‍ഥികളെ ഒഴിപ്പിച്ചിട്ടും സുമിയില്‍ രക്ഷാപ്രവര്‍ത്തനം നടത്താന്‍ സാധിച്ചില്ല. കഴിഞ്ഞ ദിവസം റഷ്യ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോള്‍ ഇവിടെയുള്ള കുട്ടികളെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഷെല്ലാക്രമണം രൂക്ഷമായതിനാല്‍ ആ ശ്രമവും ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്നാണ് ചൊവ്വാഴ്ച 11 മണിയോടെ റെഡ്ക്രോസിന്റെ സഹായത്തോടെ സുമിയിലെ വിദ്യാര്‍ഥികളെ ബസ് വഴി പോള്‍ട്ടോവയിലേക്കെത്തിച്ചത്. അതേസമയം മൈക്കൊലേവ് തുറമുഖത്ത് കുടുങ്ങിയ 52 ഇന്ത്യന്‍ നാവികരെ ഒഴിപ്പിച്ചു. അവശേഷിക്കുന്ന 23 നാവികരെക്കൂടി ഒഴിപ്പിക്കുമെന്നും യുക്രൈയ്നിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
Read More »