Month: March 2022
-
Breaking News
ഫോക്‌സ്‌വാഗണിന്റെ പുതിയ ഇടത്തരം സെഡാന്‍ വിര്‍ട്ടസ് ലോഞ്ചിങ് മെയ്യില്‍
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group മുംബൈ: ഇടത്തരം സെഡാന്‍ വിഭാഗത്തില്‍ പുതിയ അവതാരവുമായി ഫോക്‌സ്‌വാഗണ്‍. മെയ് മാസം ‘വിര്‍ട്ടസ്’ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് വാഹന നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഹോണ്ട സിറ്റി, ഹ്യുണ്ടായ് വെര്‍ണ, മാരുതി സുസുക്കി സിയാസ്, സ്‌കോഡ സ്ലാവിയ എന്നിവയോട് മത്സരിക്കുന്ന പുതിയ മോഡലിന്റെ പ്രീ-ബുക്കിംഗും കമ്പനി ആരംഭിച്ചു. ചലനാത്മകവും വൈകാരികവുമായ ഡിസൈന്‍, വിശാലമായ ഇന്റീരിയറുകള്‍, പ്രവര്‍ത്തനക്ഷമത, ടിഎസ്‌ഐ സാങ്കേതികവിദ്യ എന്നിവയുള്ള വിര്‍ട്ടസ് ഉപഭോക്താക്കളുടെ ഹൃദയം കീഴടക്കുമെന്ന് ഫോക്‌സ്വാഗണ്‍ പാസഞ്ചര്‍ കാര്‍സ് ഇന്ത്യ ബ്രാന്‍ഡ് ഡയറക്ടര്‍ ആശിഷ് ഗുപ്ത മോഡല്‍ അനാച്ഛാദനം ചെയ്തുകൊണ്ട് പറഞ്ഞു. MQB A0 IN പ്ലാറ്റ്‌ഫോമില്‍ വരുന്ന വിര്‍ട്ടസ് ഫോക്‌സ്വാഗണ്‍ ഗ്രൂപ്പിന്റെ ഇന്ത്യ 2.0 പ്രോജക്റ്റിന് കീഴിലുള്ള രണ്ടാമത്തെ ഉല്‍പ്പന്നമാണ്. ആഭ്യന്തര വിപണിക്ക് പുറമെ ലോകമെമ്പാടുമുള്ള 25-ലധികം വിപണികളിലേക്ക് പുതിയ മോഡല്‍ കയറ്റുമതി ചെയ്യാനാണ് ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ പദ്ധതിയിടുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകള്‍ക്കൊപ്പം 1 ലിറ്റര്‍, 1.5 ലിറ്റര്‍…
Read More » -
India
ആറ് വര്‍ഷത്തെ പ്രണയം, വിവാഹം കഴിഞ്ഞ ഉടൻ പൊലീസില്‍ അഭയം തേടി മന്ത്രിയുടെ മകള്‍
പിന്നാക്ക ജാതിയില്‍പ്പെട്ട യുവാവിനെ പ്രണയിച്ച് വിവാഹം കഴിച്ചതിന്‍റെ പേരില്‍ ജീവന്‍ അപടകത്തിലാണെന്ന പരാതിയുമായി തമിഴ്നാട് മന്ത്രിയുടെ മകള്‍ ബംഗ്ലൂരു പൊലീസ് കമ്മീഷ്ണര്‍ ഓഫീസില്‍ അഭയം തേടി. തമിഴ്നാട് ദേവസ്വം മന്ത്രിയും ഡി.എം.കെ മുതിര്‍ന്ന നേതാവുമായ പി.കെ ശേഖര്‍ ബാബുവിന്‍റെ മകള്‍ എസ്. ജയകല്യാണിയാണ് വിവാഹം കഴിഞ്ഞയുടനെ ജീവന് സംരക്ഷണം ആവശ്യപ്പെട്ട് കമ്മീഷണര്‍ ഓഫീസില്‍ പരാതിയുമായി എത്തിയത്. ഡി.എം.കെ പ്രവര്‍ത്തകര്‍ തന്നെയും ഭര്‍ത്താവിനെയും മര്‍ദ്ദിച്ചുവെന്നു യുവതി പരാതിപ്പെട്ടു. പി.കെ ശേഖര്‍ബാബുവിന്‍റ ഡ്രൈവറായ സതീഷ് കുമാറുമായി കഴിഞ്ഞ ദിവസമായിരുന്നു വിവാഹം. കർണാടകത്തിലെ ഒരു ഹിന്ദു സംഘടനയുടെ സഹായത്തോടെയാണ് ഇവർ വിവാഹിതരായത്. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നാണ് ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്തത്. ആറ് വര്‍ഷത്തെ പ്രണയത്തിന് ഒടുവിലായിരുന്നു വിവാഹം. പിന്നാക്ക വിഭാഗത്തില്‍പ്പെട്ട സതീഷ് കുമാറിനെയും കുടുംബത്തെയും ഒരു വിഭാഗം ഡി.എം.കെ പ്രവര്‍ത്തകരെത്തി ഭീഷണിപ്പെടുത്തിയിരുന്നു. രജിസ്റ്റര്‍ ഓഫീസില്‍ വച്ച് തങ്ങളെ ഡി.എം.കെ പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തെന്നും തലനാരിയ്ക്കാണ് രക്ഷപ്പെട്ട് ബെംഗ്ലൂരുവിലേക്ക് വന്നതെന്നും എസ്. ജയകല്യാണി പൊലീസിനോട് പറഞ്ഞു.…
Read More » -
Kerala
സ്ത്രീധനം സമൂഹത്തിൽ നിന്ന് തുടച്ചു നീക്കണം: പിണറായി വിജയൻ
നിയമപരമായ കരാറുകൾ പാലിച്ച് ഒരുമിച്ച് ജീവിതം പങ്കിടാമെന്ന മുതിർന്ന രണ്ടു വ്യക്തികളുടെ തീരുമാനമാണ് വിവാഹമെന്നും അതിനെ പണമിടപാടാക്കി അവഹേളിക്കുകയും സ്ത്രീകളുടെ സാമൂഹിക പദവി ഇടിക്കുകയും ചെയ്യുന്ന സ്ത്രീധന സമ്പ്രദായമെന്ന അനാചാരം ഇന്നും നിലനിൽക്കുന്നു എന്നത് അപമാനകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ‘നിയമവിരുദ്ധമായ ഈ സമ്പ്രദായത്തിൻ്റെ പേരിൽ സ്ത്രീകൾ പീഡനം നേരിടേണ്ടി വരുന്നത് അവസാനിപ്പിക്കാൻ വലിയ തോതിലുള്ള സാമൂഹിക ഇടപെടൽ ഉണ്ടാകേണ്ടതുണ്ട്.അതോടൊപ്പം തന്നെ നിയമപരമായി കൂടുതൽ ഫലപ്രദമായി അതിനെ നേരിടാൻ സാധിക്കുക എന്നതും അനിവാര്യമാണ്. ഈ ലക്ഷ്യം മുൻനിർത്തിയാണ് സ്ത്രീധനത്തിനെതിരെയുള്ള പരാതികൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള വെബ് പോർട്ടൽ( http://wcd.kerala.gov.in/dowry) പ്രവർത്തനം ആരംഭിച്ചിരിക്കുന്നത്. ഈ പോര്‍ട്ടല്‍ മുഖേന വ്യക്തികള്‍ക്കോ, പൊതുജനങ്ങള്‍ക്കോ, സംഘടനകള്‍ക്കോ സ്ത്രീധനം വാങ്ങുന്നതിനും നൽകുന്നതിനും എതിരെ പരാതി സമര്‍പ്പിക്കാവുന്നതാണ്. ജില്ലാ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് ലഭിക്കുന്ന പരാതിയിന്മേല്‍ തുടര്‍നടപടിക്കായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കാനും മുഖ്യ സ്ത്രീധന നിരോധന ഓഫീസര്‍ക്ക് പരാതി തീര്‍പ്പാക്കുന്നതിൻ്റെ പുരോഗതി വിലയിരുത്താനും ഈ പോർട്ടൽ വഴി സാധിക്കും. സ്ത്രീധനമെന്ന സാമൂഹ്യവിപത്തിനെ…
Read More » -
Business
എല്‍.ഐ.സിയുടെ ഐ.പി.ഒയ്ക്ക് സെബിയുടെ പച്ചക്കൊടി
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: എല്‍.ഐ.സിയുടെ പ്രാരംഭ ഓഹരി വില്‍പ്പന(ഐ.പി.ഒ.)യ്ക്ക് സെബിയുടെ പച്ചക്കൊടി. എല്‍ഐസി ഐപിഒയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങളെ ഉദ്ദരിച്ച് സിഎന്‍ബിസി ടിവി18 ആണ് വാര്‍ത്ത പുറത്ത് വിട്ടത്. എല്‍ഐസി ഐപിഒയ്ക്കായി സമര്‍പ്പിച്ച ഡ്രാഫ്റ്റ് പേപ്പര്‍ അനുസരിച്ച് 31 കോടി ഓഹരികളാണ് വില്‍ക്കുന്നത്. പൂര്‍ണമായും ഓഫര്‍ ഫോര്‍ സെയിലിലൂടെയാണ് ഐപിഒ. ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയ്യേഴ്സിന് 50 ശതമാനവും റീട്ടെയില്‍ നിക്ഷേപകര്‍ക്ക് 35 ശതമാനവും സംവരണം ഐപിഒയില്‍ ഉണ്ടാവും. നോണ്‍-ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ക്ക് 15 ശതമാനം സംവരണവും ലഭിക്കും. കൂടാതെ പോളിസി ഉടമകള്‍ക്കും എല്‍ഐസി ജീവനക്കാര്‍ക്കും പ്രത്യേകമായി ഓഹരികള്‍ നീക്കിവെച്ചിട്ടുണ്ട്. എല്‍ഐസിയുടെ അഞ്ച് ശതമാനം ഓഹരി വില്‍പ്പനയിലൂടെ ഏകദേശം 63,000 കോടി രൂപ സമാഹരിക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഐപിഒ ആവും എല്‍ഐസിയുടേത്. അനുമതി കിട്ടിയെങ്കിലും ഐപിഒ എന്ന് നടത്തണം എന്ന കാര്യത്തില്‍ കേന്ദ്രം ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ല. റഷ്യ-യുക്രെയ്ന്‍ (Russia-Ukraine) പ്രതിസന്ധി…
Read More » -
Kerala
ഔഷധമാണ് രസം; ഉണ്ടാക്കുന്ന വിധം
ചെറിയൊരു ഔഷധക്കട – അതാണു രസം. ഗ്യാസ്ട്രബിൾ, ദഹനക്കുറവ് തുടങ്ങി ജലദോഷത്തിനുവരെ ഇവിടെ മരുന്നുണ്ട്….വളരെ എളുപ്പത്തിൽ രസം എങ്ങനെ തയാറാക്കാമെന്ന് നോക്കൂ… ആവശ്യമായ സാധനങ്ങൾ തക്കാളി- 2 എണ്ണം മഞ്ഞൾപൊടി – 1/4 ടീസ്പൂൺ കായപ്പൊടി – മൂന്ന് നുള്ള് ഉപ്പ് – ആവശ്യത്തിന് മല്ലി – 3 ടീസ്പൂൺ ജീരകം – 1 ടീസ്പൂൺ കുരുമുളക് – 1/2 ടീസ്പൂൺ വെളുത്തുള്ളി – 7 അല്ലി പുളി (ആവശ്യത്തിന്) മല്ലിയില കടുക്, മുളക്, കറിവേപ്പില (താളിക്കുന്നതിന്) തയാറാക്കുന്ന വിധം * ഒരു പാത്രത്തിൽ രണ്ട് തക്കാളി മുറിച്ചത് 1/4 ടീസ്പൂൺ മഞ്ഞൾപൊടി , മൂന്ന് നുള്ള് കായപ്പൊടി, പാകത്തിന് ഉപ്പ്, വെളളം എന്നിവ ചേര്‍ത്ത് നന്നായി തിളപ്പിക്കുക. * എടുത്തു വെച്ചിരുക്കുന്ന മല്ലി, ജീരകം, കുരുമുളക് എന്നിവ തരുതരുപ്പായി പൊടിച്ചെടുക്കുക.അതിലേക്ക് വെളുത്തുള്ളി കൂടി ചേര്‍ത്ത് ചതച്ചെടുക്കുക. * തക്കാളി നന്നായി വെന്തു കഴിഞ്ഞാൽ ഒന്നു ഉടച്ച് കൊടുക്കുക.പാകത്തിനു പുളി പിഴിഞ്ഞ് ഒഴിക്കുക.…
Read More » -
Kerala
ടാറ്റയും കെ.എസ്.ഇ.ബിയും കൈകോര്‍ക്കുന്നു
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group ന്യൂഡല്‍ഹി: വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സും കേരള സംസ്ഥാന വൈദ്യുതി ബോര്‍ഡും കൈകോര്‍ക്കുന്നു. കെഎസ്ഇബിയില്‍ നിന്ന് 65 ഇലക്ട്രിക് വാഹനങ്ങളുടെ (ഇവി) കരാറാണ് ടാറ്റ സ്വന്തമാക്കിയത്. ഓര്‍ഡറില്‍ 60 ടിഗോര്‍ ഇലക്ട്രിക് വാഹനങ്ങളും 5 നെക്‌സണ്‍ ഇവി എസ്യുവികളും ഉള്‍പ്പെടുന്നു. ഇത് കെഎസ്ഇബിയുടെ പാന്‍-ഇന്ത്യ ടെന്‍ഡറിന്റെയും 2030-ഓടെ നടപ്പാക്കുന്ന ഗോ ഗ്രീന്‍/കാര്‍ബണ്‍ ന്യൂട്രല്‍ എന്ന സംസ്ഥാനപദ്ധിതിയുടെയും ഭാഗമായ കരാറാണെന്ന് ടാറ്റ മോട്ടോഴ്‌സ് പ്രസ്താവനയില്‍ പറഞ്ഞു. ടിഗോര്‍ ഇവിക്ക് ഒറ്റ ചാര്‍ജില്‍ 306 കിലോമീറ്റര്‍ റേഞ്ച് എആര്‍എഐ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 26 KWh ഉയര്‍ന്ന ഊര്‍ജ്ജ സാന്ദ്രതയുള്ള ലിഥിയം-അയണ്‍ ബാറ്ററിയാണ് ഇതില്‍ സജ്ജീകരിച്ചിരിക്കുന്നത്. 55 kW ന്റെ പീക്ക് പവര്‍ ഔട്ട്പുട്ടും 5.7 സെക്കന്‍ഡിനുള്ളില്‍ 0 മുതല്‍ 60 Kmph വരെ ആക്‌സിലറേറ്റിംഗ് കഴിവുള്ളതുമാണ്. നെക്സോണ്‍ ഇവി എസ്യുവിക്ക് എആര്‍എഐ സാക്ഷ്യപ്പെടുത്തിയ 312 കിലോമീറ്റര്‍ പരിധിയുണ്ട്. ഉയര്‍ന്ന ശേഷിയുള്ള 30.2 kWh ലിഥിയം-അയണ്‍…
Read More » -
Kerala
വനിതാ ദിനത്തിൽ കേരളത്തെ “ഞെട്ടിച്ച” കോവിഡ് രോഗിയോടൊപ്പം; ആഘോഷം പങ്ക് വച്ച് രാഹുൽ മാങ്കൂട്ടത്തിൽ
കേരളത്തിലെ കോവിഡ്-19 പകർച്ചവ്യാധിയുടെ ആദ്യ കേസ് (ഇത് ഇന്ത്യയിലെ ആദ്യത്തേതും കൂടിയാണ്) 2020 ജനുവരി 30-ന് തൃശൂരിലാണ് സ്ഥിരീകരിച്ചത്.പക്ഷെ ഇറ്റലിയിൽ നിന്നെത്തിയ റാന്നി സ്വദേശികളായ വൃദ്ധ ദമ്പതികൾക്ക് കോവിഡ് സ്ഥിരീകരിച്ചതോടെയാണ് കേരളം പെട്ടെന്നൊരു ഭയപ്പാടിലേക്ക് മാറിയത്.ഇവർക്കൊപ്പമായിരുന്നു രാഹുൽ മാങ്കൂട്ടത്തിന്റെ നേതൃത്വത്തിലുള്ള യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ഇത്തവണത്തെ വനിതാദിന ആഘോഷം. രാഹുലിന്റെ പോസ്റ്റ്: കോവിഡ് ബാധിച്ച റാന്നിക്കാരിയായ മറിയാമ്മ അമ്മച്ചിയെ ഓർക്കുന്നില്ലെ? 2020 മാർച്ച് 8 ന്, വനിതാ ദിനത്തിലാണ് അമ്മച്ചിക്ക് കോവിഡ് സ്ഥിരീകരിച്ചത്. കോവിഡിനെ അതിജീവിച്ച് തൊണ്ണൂറ്റി രണ്ടാം വയസ്സിൽ ചുറുചുറുക്കോടെയിരിക്കുന്ന മറിയാമ്മ അമ്മച്ചിക്കൊപ്പമായിരുന്നു ഇത്തവണത്തെ സർവ്വദേശീയ വനിതാ ദിനത്തിൽ. അന്ന് ആ രോഗബാധയുടെ പേരിലേല്ക്കേണ്ടി വന്ന കുത്തുവാക്കുകളും, കൂരമ്പുകളുമൊന്നും അമ്മച്ചിയെ സ്പർശിച്ചിട്ട് തന്നെയില്ല…. റാന്നി യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി തയ്യാറാക്കിയ കേക്ക് മുറിച്ച് അതിജീവനത്തിന്റെ രണ്ടാമാണ്ട് ആഘോഷിച്ചു… കോവിഡ് തരംഗത്തിൽ മാതൃകാപരമായ യൂത്ത് കെയർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കിയ അസംബ്ലി യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് സാംജി ഇടമുറിയും സഹപ്രവർത്തകരും ഒപ്പമുണ്ടായിരുന്നു-രാഹുൽ കുറിച്ചു.…
Read More » -
India
സ്വര്‍ണ വില റക്കോര്‍ഡില്‍; ഇന്ന് ഒരു പവന് കൂടിയത് 1040 രൂപ
വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ Join Whatsapp Group കൊച്ചി: സ്വര്‍ണ വിലയില്‍ വീണ്ടും വന്‍ വര്‍ധന. പവന്റെ വില 1040 രൂപയാണ് വര്‍ധിച്ചത്. പവന് 40,560 രൂപയാണ് ഇന്നത്തെ സ്വര്‍ണ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5070 രൂപയായും ഉയര്‍ന്നു. റഷ്യ-യുക്രെയ്ന്‍ സംഘര്‍ഷം തന്നെയാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. റഷ്യക്ക്മേല്‍ യു.എസ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയത് സ്വര്‍ണവില റോക്കറ്റ് വേഗത്തില്‍ കുതിക്കാന്‍ ഇടയാക്കി. മള്‍ട്ടി കമ്മോഡിറ്റി എക്സ്ചേഞ്ചില്‍ സ്വര്‍ണത്തിന്റെ ഭാവിവില 1.64 ശതമാനം ഉയര്‍ന്നു. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണത്തിന്റെ വില വന്‍തോതില്‍ ഉയര്‍ന്നിരുന്നു. വിപണിയില്‍ 2,069 ഡോളറിലാണ് സ്വര്‍ണത്തിന്റെ വ്യാപാരം പുരോഗമിക്കുന്നത്. യു.എസിന്റെ സ്വര്‍ണ ഭാവി വിലകളും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, ഇന്ന് ഇന്ത്യന്‍ ഓഹരി വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. സെന്‍സെക്സ് 200 പോയിന്റ് നേട്ടമുണ്ടാക്കി. നിഫ്റ്റി 16,050 പോയിന്റിലെത്തി. ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു
Read More » -
Kerala
മോഹൻലാലിനെതിരെ ഫാൻസ് അസോസിയേഷൻ ജനറൽ സെക്രട്ടറി
നടൻ മോഹന്‍ലാലിനെ വിമര്‍ശിച്ച് മോഹന്‍ലാല്‍ ഫാന്‍സ് ജനറല്‍ സെക്രട്ടറി വിമല്‍ കുമാര്‍. മോഹന്‍ലാലിന്റെ പേരെടുത്ത് പറയാതെയാണ് പോസ്റ്റ്. ‘കഥാപാത്രങ്ങളിലൂടെ മനുഷ്യമനസുകള്‍ കീഴടക്കിയ പ്രതിഭാശാലികളായ, പ്രേക്ഷക സമൂഹത്തില്‍ ഇടം നേടിയ നടന്മാരെ ഇഷ്ടപ്പെട്ടുകൊണ്ട് അവരുടെ ആരാധകരായി. അവരെ ഇഷ്ടപ്പെട്ടത് ശരിയാണോ, തെറ്റാണോ. ശരിയാണെങ്കില്‍ വീണ്ടും വീണ്ടും നല്ല കഥാപാത്രങ്ങള്‍ ചെയ്യുക. തെറ്റാണെങ്കില്‍ ഈ പാത പിന്തുടരുക. നിങ്ങളെ ഞങ്ങള്‍ പതിയെ പതിയെ വിസ്മരിക്കും,’ വിമല്‍ കുറിച്ചു. വിവാദമായതൊടെ പോസ്റ്റ് നീക്കം ചെയ്തെങ്കിലും വിമലിന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.
Read More » -
Kerala
നടന്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്റെ മൊഴി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ നടന്‍ ദിലീപിനെതിരെ മുന്‍ ജീവനക്കാരന്‍ ദാസന്റെ മൊഴി.സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് പൊലീസിനോട് സംസാരിക്കുന്നത് അഭിഭാഷകന്‍ വിലക്കിയെന്നും, അന്വേഷണ ഉദ്യോഗസ്ഥര്‍ എന്തെങ്കിലും ചോദിച്ചാല്‍ അറിയില്ലെന്നോ ഓര്‍മയില്ലെന്നോ പറയണമെന്നും തന്നോട് പറഞ്ഞിരുന്നുവെന്നാണ് ദാസന്റെ മൊഴി. കേസിലെ പ്രതിയായ പള്‍സര്‍ സുനി പുറത്തിറങ്ങട്ടെ, അവന് കാണിച്ചുകൊടുക്കാമെന്ന് സൂരജ് പറയുന്നത് കേട്ടതായും ദാസന്റെ മൊഴിയിലുണ്ട്. 2017 -20 കാലഘട്ടത്തില്‍ ദിലീപിന്റെ വീട്ടിലെ ജോലിക്കാരനായിരുന്നു ചേര്‍ത്തല സ്വദേശിയായ ദാസന്‍.
Read More »