KeralaNEWS

റോഡപകടത്തിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. മൊഗ്രാല്‍പുത്തൂരിലെ ചായിത്തോട്ടം ഷംസുദീന്‍ – ഫൗസിയ ദമ്പതിമാരുടെ മകന്‍ തന്‍സീഹാ (17) ണ് മരണപ്പെട്ടത്.

 

 

ആരിക്കാടിയില്‍ ചൊവ്വാഴ്ച സന്ധ്യയ്ക്ക് ഏഴു മണിയോടെയായിരുന്നു അപകടം. കുമ്പളയില്‍ നിന്ന് സുഹൃത്തിനെ ഉപ്പളയില്‍ കൊണ്ടുവിട്ട് തിരിച്ചു വരുമ്പോഴായിരുന്നു അപകടം.

 

ഉടന്‍ കുമ്പള സഹകരണ ആശുപത്രിയിലെത്തിച്ചുവെങ്കിലും മംഗളുരുവിലേക്ക് കൊണ്ടു പോകാനായിരുന്നു നിര്‍ദ്ദേശം. മംഗളുരുവിലേക്ക് കൊണ്ടു പോകുന്നതിനിടയിലായിരുന്നു അന്ത്യം. കുമ്പളയിലെ സ്വകാര്യ കോളേജിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്.

 

Back to top button
error: