മാവേലിക്കര: സ്വന്തം വിദ്യാര്‍ത്ഥികള്‍ക്ക് വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ലീള വീഡിയോ ദൃശ്യങ്ങള്‍ അയച്ച സ്വകാര്യ സ്‌കൂള്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.നൂറനാട് പള്ളിക്കല്‍ സ്വദേശി ശ്രീകുമാറിനെയാണ് വള്ളികുന്നം പോലീസ് അറസ്റ്റ് ചെയ്തത്.രക്ഷിതാക്കളുടെ പരാതിയിലാണ് അറസ്റ്റ്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളുടെ വാട്ട്സ് ആപ്പ് ഗ്രൂപ്പില്‍ അശ്ളീല വീഡിയോ ഇയാൾ പോസ്റ്റ് ചെയ്തത്.ഇയാൾ അധ്യാപികമാര്‍ക്കും ഇതിനുമുൻപ് അശ്ളീല വീഡിയോ ഇത്തരത്തിൽ അയച്ചിരുന്നു.