Month: March 2022

  • NEWS

    വക്ഷസ്സിൽ വിരിഞ്ഞ പൂവ് അഥവാ രഹസ്യ ഭാഗത്തു വീണ സൂചി മുനകൾ

    അജീഷ് മാത്യു കറുകയിൽ കാർട്ടൂൺ: നിപു കുമാർ ഫാഷൻ ടി.വിയിൽ റാംപ് വാക്ക് കണ്ടു കൊണ്ടിരുന്ന മേൽപ്പാടത്തെ രാജേശ്വരി രാജൻ റിമോട്ട് ചാടിപ്പിടിച്ചു ദൃശ്യങ്ങൾ നിശ്ചലമാക്കിക്കൊണ്ട് കൂട്ടുകാരി സരസമ്മയുടെ കുണ്ടിക്കു കിഴുക്കി. സ്മാർട്ട് ടി.വി സൂം ചെയ്തു നോക്കിയപ്പോൾ നിശ്ചലയായി നിന്ന മോഡലിന്റെ ഉത്തരാർദ്ധ ഗോളത്തിനു കീഴെ വ്യക്തവും വിടർന്നതുമായ രണ്ടു പുഷ്പങ്ങൾ…! അവർ പരമാവധി വിടർത്തി നോക്കി, പിന്നെ പരസ്പരം ഉറഞ്ഞു ചിരിച്ചു. ഇങ്ങനെയൊരു പൂവ് ആസ്ഥാനത്തു വരയ്ക്കാൻ മോഡൽ കാണിച്ച ധൈര്യത്തെ മുക്തകണ്ഠം പ്രശംസിച്ച സരസമ്മയെ നോക്കി രാജേശ്വരി രാജൻ ഇതികർത്തവ്യതാ മൂഢയായി. തന്റെ വക്ഷസ്സിനു കീഴിലും അങ്ങനെയൊരു പൂവിടർന്നാൽ ഏറെ നന്നായിരിക്കും എന്ന ചിന്ത രാജേശ്വരി രാജനെ മഥിച്ചു തുടങ്ങിയ വിവരം സരസമ്മയോടു പറയുമ്പോൾ നേരെത്തെ തന്നെ തന്റെ ഉള്ളിലും അങ്ങനൊരു ലഡ്ഡു പൊട്ടിയിരുന്നു എന്നറിയിച്ച് സരസമ്മ രാജേശ്വരിയെ കെട്ടിപ്പിച്ച് ചിരിച്ചു. സമാന മനസ്ക്കരും വിശാല ചിന്താഗതിക്കാരുമായ അവർ ആഗ്രഹസാഫല്യത്തിനായി കാത്തിരിക്കുന്നവരല്ല. എത്രയും വേഗം പൂ പച്ച…

    Read More »
  • NEWS

    പൊള്ളലേറ്റാൽ ചെയ്യരുതാത്ത കാര്യങ്ങൾ, ഐസ്, പേസ്റ്റ്, മഷി, തേന്‍, കാപ്പിപ്പൊടി തുടങ്ങിയവയൊന്നും പുരട്ടരുത്. അത് പൊള്ളിയ ഭാഗത്ത് പഴുപ്പും അണുബാധയുമുണ്ടാക്കും

    അടുക്കള ജോലികൾക്കും പുറം പണിക്കുമിടയിലാണ് പലപ്പോഴും ആളുകൾക്ക് പൊള്ളലേൽക്കുന്നത്. സാധാരണയായി പൊള്ളലിന്റെ തോതിനനുസരിച്ച്‌ മൂന്നായി തരംതിരിച്ചിരിക്കുന്നു. ഫസ്റ്റ് ഡിഗ്രി പൊള്ളല്‍: തൊലിപ്പുറത്ത് ചെറിയൊരു നിറവ്യത്യാസം ഉണ്ടാക്കുന്നു. പൊള്ളലേറ്റ ഭാഗത്ത് ചുവപ്പുനിറവും തടിപ്പും ഉണ്ടാവുന്നു. ഇത് സൂപ്പര്‍ഫിഷ്യല്‍ ബേണ്‍ എന്നു പറയപ്പെടും. സെക്കന്‍ഡ് ഡിഗ്രി പൊള്ളല്‍: ചര്‍മത്തിലെ പുറംപാളിയായ എപ്പിഡെര്‍മിസിനെ ബാധിക്കുന്നതാണിത്. ചര്‍മം പകുതിയോളം ആഴത്തില്‍ നശിച്ചുപോകുന്നു. വേദനയും പുകച്ചിലും ചര്‍മത്തില്‍ പോളകളും ഉണ്ടാകും. തേര്‍ഡ് ഡിഗ്രി പൊള്ളല്‍: ചര്‍മം മൊത്തത്തില്‍ കരിഞ്ഞു പോകുന്നു. ഇത് ഗുരുതരമാണ്. ചര്‍മത്തിലെ അകത്തും പുറത്തുമുള്ള പാളികളെ ബാധിക്കും. ചര്‍മത്തിലെ നാഡികള്‍, രക്തലോമികകള്‍, കൊഴുപ്പുകോശങ്ങള്‍, പേശികള്‍ എന്നിവയെയൊക്കെ ബാധിക്കുന്നു. അടിയന്തിര വൈദ്യസഹായം തേടണം. പൊള്ളലേറ്റാല്‍ ഉടൻ ചെയ്യേണ്ട കാര്യങ്ങള്‍: പൊള്ളലേറ്റയാളെ അതിന് കാരണമായ വസ്തുവില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുക. പൊള്ളിയ ഭാഗം ശുദ്ധജലം കൊണ്ട് കഴുകുക. പൈപ്പ് തുറന്ന് പൊള്ളിയ ഭാഗം അതിന് താഴെ പിടിക്കുന്നതാണ് നല്ലത്. 15-20 മിനിറ്റ് നേരം ഇങ്ങനെ പിടിക്കണം. പൊള്ളിയ…

    Read More »
  • Crime

    യുവതിക്ക് നേരേ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group തൊടുപുഴ: ഇടുക്കി മുട്ടം മഞ്ഞപ്രയില്‍ യുവതിക്ക് നേരേ മുന്‍ ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം. തൊടുപുഴ പഴയമറ്റം സ്വദേശി സോനയുടെ ദേഹത്താണ് മുന്‍ഭര്‍ത്താവായ രാഹുല്‍രാജ് ആസിഡ് ഒഴിച്ചത്. പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാവിലെ 8.30-ഓടെയായിരുന്നു സംഭവം. മഞ്ഞപ്രയിലെ ബന്ധുവീട്ടില്‍ താമസിക്കുകയായിരുന്ന സോനയ്ക്ക് നേരേ ഇവിടെയെത്തിയ രാഹുല്‍ രാജ് ആസിഡ് ഒഴിക്കുകയായിരുന്നു. ആക്രമണത്തില്‍ സോനയുടെ മുഖത്തും നെഞ്ചിലും അടക്കം 40 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് രാഹുല്‍ രാജിനെ മുട്ടം പോലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. ഉടന്‍തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കുമെന്നും വിവരങ്ങളുണ്ട്. ആക്രമിച്ചത് രാഹുലാണെന്ന് സോനയും പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ദാമ്പത്യപ്രശ്നങ്ങളെ തുടര്‍ന്നാണ് സോനയും രാഹുലും നേരത്തെ വിവാഹബന്ധം വേര്‍പിരിഞ്ഞത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • World

    ഇന്ത്യക്ക് റഷ്യന്‍ എണ്ണക്കമ്പനികളുടെ ‘സ്‌പെഷ്യല്‍ ഓഫര്‍’

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group മോസ്‌കോ: യുക്രൈന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര തലത്തില്‍ റഷ്യ വന്‍ ഉപരോധങ്ങള്‍ നേരിടുന്നതിനിടെ, ഇന്ത്യക്ക് വന്‍ വിലക്കുറവില്‍ അസംസ്‌കൃത എണ്ണ നല്‍കാമെന്ന വാഗ്ദാനവുമായി റഷ്യന്‍ എണ്ണക്കമ്പനികള്‍. 27 ശതമാനം വരെ വിലക്കുറവില്‍ എണ്ണ നല്‍കാമെന്നാണ് റഷ്യന്‍ കമ്പനികള്‍ വാഗ്ദാനം നല്‍കിയതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ധന ഇറക്കുമതിക്കും ഉപരോധം ഏര്‍പ്പെടുത്തുമെന്ന യുഎസിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് യുക്രൈന്‍ വിഷയത്തില്‍ തങ്ങളോട് അനുഭാവപൂര്‍ണമായ നിലപാട് കൈക്കൊള്ളുന്ന ഇന്ത്യയെ കൂടുതല്‍ ആകര്‍ഷിക്കാനും ഉപരോധ ഭീഷണി മറികടക്കാനും റഷ്യയുടെ നീക്കം. അതേസമയം, ഇക്കാര്യത്തില്‍ ഇന്ത്യ പ്രതികരിച്ചിട്ടില്ല. യുക്രെയ്നുമായി യുദ്ധം ആരംഭിച്ചതിന് പിന്നാലെ റഷ്യക്ക് യൂറോപ്യന്‍ യൂണിയന്റെയും യുഎസിന്റെയും നേതൃത്വത്തില്‍ ലോകരാഷ്ട്രങ്ങള്‍ സമസ്ത മേഖലകളിലും ഉപരോധം ഏര്‍പ്പെടുത്തിയതോടെ എണ്ണവില വന്‍ കുതിപ്പിലാണ്. 14 വര്‍ഷത്തിനിടയിലെ ഏറ്റവുമുയര്‍ന്ന വിലയായ ബാരലിന് 139 ഡോളര്‍ എന്ന നിരക്കാണ് അന്താരാഷ്ട്രവിപണിയില്‍. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതല്‍ എണ്ണ, ആയുധങ്ങള്‍, വളം എന്നിവ…

    Read More »
  • World

    റഷ്യന്‍ എണ്ണയ്ക്ക് യുഎസില്‍ വിലക്ക്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group വാഷിങ്ടന്‍: യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച് യുഎസ്. റഷ്യയില്‍ നിന്നുള്ള എണ്ണയും ഗ്യാസും മറ്റ് ഇന്ധനങ്ങളും നിരോധിക്കുന്നതായി പ്രസിഡന്റ് ജോ ബൈഡന്‍ അറിയിച്ചു. ‘യുഎസ് തുറമുഖങ്ങളില്‍ റഷ്യന്‍ എണ്ണ അടുപ്പിക്കില്ല. അമേരിക്കന്‍ ജനത റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുട്ടിന് നല്‍കുന്ന ശക്തമായ അടിയായിരിക്കും ഇത്. രാജ്യത്ത് ഇന്ധനവില വര്‍ധിക്കാതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. സഖ്യരാജ്യങ്ങളുമായി ആലോചിച്ചെടുത്ത തീരുമാനമാണിത്’ ബൈഡന്‍ പറഞ്ഞു. രാജ്യത്ത് ഇന്ധനവില വര്‍ധിക്കുന്നതിനിടെയാണു റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി യുഎസ് നിരോധിച്ചത്. യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യുഎസിലേക്കും റഷ്യ വന്‍തോതില്‍ എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. റഷ്യയ്ക്കുമേല്‍ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയതിനു പിന്നാലെയാണ് എണ്ണ ഇറക്കുമതിയും നിരോധിച്ചത്. റഷ്യയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകളിലൊന്നാണ് എണ്ണ. നേരത്തേ ഏര്‍പ്പെടുത്തിയ ഉപരോധത്തെത്തുടര്‍ന്ന് റഷ്യയില്‍ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടാന്‍ തുടങ്ങി. ഭക്ഷ്യസാധനങ്ങളുടെ വിതണത്തില്‍ പോലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തില്‍…

    Read More »
  • India

    വോട്ടിംഗ് മെഷീനുകള്‍ കടത്തി ‘വീഡിയോ’ തെളിവ്: എസ്.പി; പരിശീലന ആവശ്യങ്ങള്‍ക്കുള്ള മെഷീനുകളെന്ന് മജിസ്‌ട്രേറ്റ്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ലഖ്നൗ: വാരാണസിയിലെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്ന് ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ കടത്തി കൊണ്ടുപോകുന്നതായി എസ്പി ആരോപിച്ചു. ട്രക്കില്‍ സൂക്ഷിച്ചിരുന്ന യന്ത്രങ്ങള്‍ വോട്ടെണ്ണുന്നതിന് രണ്ട് ദിവസം മുമ്പാണ് പുറത്തെടുത്തതെന്നണ് ആരോപണം. ഇതിന്റേതെന്ന് കരുതുന്ന ദ്യശ്യങ്ങള്‍ സമാജ്വാദി പാര്‍ട്ടി അനുയായികള്‍ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. എന്നാല്‍, പരിശീലന ആവശ്യങ്ങള്‍ക്കാണ് ഈ ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകള്‍ ഉപയോഗിക്കുന്നതെന്നും അവ തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നില്ലെന്നും വാരണാസി ജില്ലാ മജിസ്‌ട്രേറ്റ് പറഞ്ഞു. ചില രാഷ്ട്രീയ പാര്‍ട്ടികള്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് ശര്‍മ്മ, തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച ഇവിഎമ്മുകള്‍ സിആര്‍പിഎഫ് കാവലില്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും സിസിടിവി നിരീക്ഷണം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പറഞ്ഞു. വോട്ടെണ്ണല്‍ ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ രണ്ടാമത്തെ പരിശീലനമാണ് നാളെയെന്നും ഈ മെഷീനുകള്‍ പരിശീലനത്തിനായി ഉപയോഗിക്കുന്നതാണെന്നും കൗശല്‍ രാജ് ശര്‍മ്മ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് എന്നാല്‍…

    Read More »
  • India

    ഗോവ തെരഞ്ഞെടുപ്പ്: ‘ചാക്കിട്ട്പിടിത്തം’ ഭയന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ റിസോര്‍ട്ടില്‍

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ഗോവ നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ സംസ്ഥാനം വലിയ കരുനീക്കങ്ങള്‍ക്കാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. ബി.ജെ.പിക്ക് കേവല ഭൂരിപക്ഷം നേടാനാകില്ലെന്ന എക്സിറ്റ്പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെ പുതിയ സാധ്യതകള്‍ പരിശോധിക്കുകയാണ് ബി.ജെ.പി നേതൃത്വം. അതേസമയം കോണ്‍ഗ്രസാകട്ടെ തങ്ങളുടെ സ്ഥാനാര്‍ഥികളെ ചാക്കിട്ട്പിടിത്തം ഭയന്ന് റിസോര്‍ട്ടിലേക്ക് മാറ്റി കഴിഞ്ഞു. കഴിഞ്ഞ തവണ ഉണ്ടായ അനുഭവം ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായി വ്യക്തമാക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. കോണ്‍ഗ്രസ് തങ്ങളുടെ വീടിന് കനത്ത കാവല്‍ ഏര്‍പ്പെടുത്തിയതായും കൊള്ളയടിക്കപ്പെടില്ലെന്നും ചിദംബരം എന്‍.ഡി.ടി.വിയോട് പറഞ്ഞു. ജനവിധി അട്ടിമറിക്കുന്ന പാര്‍ട്ടി ഇപ്പോഴും ഇവിടുണ്ട്. ഏത് പാര്‍ട്ടിയാണ് എന്ന് നമുക്ക് നന്നായറിയാം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പൂട്ടിയിട്ടിരിക്കയാണ് എന്നതൊക്കെ പ്രചാരണങ്ങള്‍ മാത്രമാണ്. ഒരു സ്ഥാനാര്‍ഥിയുടെ പിറന്നാള്‍ ആഘോഷത്തിനായാണ് എല്ലാ സ്ഥാനാര്‍ഥികളും ഒത്തുകൂടിയതെന്നും ചിദംബരം പറഞ്ഞു. ഏത് സമയത്തും പാര്‍ട്ടി വിളിക്കുമ്പോള്‍ എത്താനുള്ള നിര്‍ദേശം…

    Read More »
  • India

    27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പഴയ നിലയിലേക്ക്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: ഇന്ത്യയിലെ രാജ്യാന്തര വിമാന സര്‍വീസുകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നു. മാര്‍ച്ച് 27 മുതല്‍ രാജ്യാന്തര വിമാന സര്‍വീസുകള്‍ പഴയ നിലയിലാകും. വ്യോമയാന മന്ത്രാലയമാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രാജ്യാന്തര യാത്രകള്‍ക്കായി ആരോഗ്യ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവില്‍ പറയുന്നു. കോവിഡ് മൂലം 2020 മാര്‍ച്ചിലാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് ഈ നിയന്ത്രണങ്ങള്‍ നീക്കുന്നത്. ന്യൂസ്‌ദെന്‍  വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

    Read More »
  • World

    സുരക്ഷാ ഇടനാഴി ‘ലാസ്റ്റ് ബസ്’: ഇന്ത്യന്‍ എംബസി

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ന്യൂഡല്‍ഹി: എല്ലാവരും സുരക്ഷാ ഇടനാഴി ഉപയോഗപ്പെടുത്തണമെന്ന് യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. ഇനിയും സുരക്ഷാ ഇടനാഴി ലഭിക്കുന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലെന്നും അതിനാല്‍ ഈ അവസരം ഉപയോഗപ്പെടുത്തണമെന്നും എംബസി നിര്‍ദേശിച്ചു. ‘യുദ്ധഭൂമിയില്‍ കുടുങ്ങിയ ആളുകളെ ഒഴിപ്പിക്കാനുള്ള സുരക്ഷാ ഇടനാഴി 2022 മാര്‍ച്ച് 8 മുതല്‍ യുക്രൈനിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഖ്യാപിച്ചു. സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് അടുത്ത സുരക്ഷാ ഇടനാഴി സ്ഥാപിക്കുന്നത് അനിശ്ചിതത്വത്തിലാണ്. ഒറ്റപ്പെട്ടുപോയ എല്ലാ ഇന്ത്യന്‍ പൗരന്മാരും ഈ അവസരം ഉപയോഗപ്പെടുത്താനും ട്രെയിനുകള്‍ / വാഹനങ്ങള്‍ അല്ലെങ്കില്‍ ലഭ്യമായ മറ്റേതെങ്കിലും ഗതാഗത മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് സുരക്ഷിതത്വത്തിന് അര്‍ഹമായ പരിഗണന നല്‍കിക്കൊണ്ട് ഒഴിഞ്ഞുമാറാനും അഭ്യര്‍ത്ഥിക്കുന്നു’ യുക്രൈനിലെ ഇന്ത്യന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ നിര്‍ദേശിച്ചു. അതേസമയം യുദ്ധത്തില്‍ തകര്‍ന്ന യുക്രൈനിയന്‍ നഗരമായ സുമിയില്‍ കുടുങ്ങിയ എല്ലാ ഇന്ത്യന്‍ വിദ്യാര്‍ഥികളെയും സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി വിദേശകാര്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. ഇവരെ തിരികെ നാട്ടിലേക്ക്…

    Read More »
  • Kerala

    നാടൻ ഒറ്റമൂലികൾ

    ഉളുക്കിന് സമൂലം തോട്ടാവാടിയും കല്ലുപ്പും അരച്ച് അരിക്കാടിയില്‍ കലക്കി തിളപ്പിച്ച് പുരട്ടുക പുഴുക്കടിക്ക് പച്ചമഞ്ഞളും വേപ്പിലയും ഒന്നിച്ച് അരച്ചുപുരട്ടുക തലമുടി സമൃദ്ധമായി വളരുന്നതിന് എള്ളെണ്ണ തേച്ച് നിത്യവും തലകഴുകുക ചെവി വേദനയ്ക്ക് വെളുത്തുള്ളി ചതച്ച് വെളിച്ചെണ്ണയിലിട്ട് കാച്ചി ചെറുചൂടോടെ ചെവിയില്‍ ഒഴിക്കുക കണ്ണ് വേദനയ്ക്ക് നന്ത്യര്‍ വട്ടത്തിന്റെവ ഇലയും പൂവും ചതച്ച് നീരെടുത്ത് മുലപ്പാല്‍ ചേര്‌ത്തോ അല്ലാതെയോ കണ്ണില്‍ ഉറ്റിക്കുക മൂത്രതടസ്സത്തിന് ഏലയ്ക്ക പൊടിച്ച് കരിക്കിന്‍ വെള്ളത്തില്‍ ചേര്ത്ത് കഴിക്കുക വിരശല്യത്തിന് പകുതി വിളഞ്ഞ പപ്പായ വെള്ളത്തിലിട്ട് തിളപ്പിച്ച് കഴിക്കുക ദഹനക്കേടിന് ഇഞ്ചി നീരും ഉപ്പും ചെറുനാരങ്ങനീരും ചേര്‍ത്ത് കുടിക്കുക കഫക്കെട്ടിന് ത്രിഫലാദി ചൂര്‍ണ്ണം ചെറുചൂടുവെള്ളത്തില്‍ കലക്കി അത്താഴത്തിന് ശേഷം കഴിക്കുക ചൂട്കുരുവിന് ഉഴുന്ന്‌പൊടി ഉപയോഗിച്ച് കുളിക്കുക ഉറക്കക്കുറവിന് കിടക്കുന്നതിന് മുന്‍പ് ഒരോ ടീസ്പൂണ്‍ തേന്‍ കഴിക്കുകെ വളം കടിക്ക് വെളുത്തുള്ളിയും മഞ്ഞളും ചേര്‍ത്തരച്ച് ഉപ്പുനീരില്‍ ചാലിച്ച് പുരട്ടുക ചുണങ്ങിന് വെറ്റില നീരില്‍ വെളുത്തുള്ളി അരച്ച് പുരട്ടുക അരുചിക്ക് ഇഞ്ചിയും കല്ലുപ്പ്…

    Read More »
Back to top button
error: