KeralaNEWS

പത്രത്തിലെ വിവാഹ പരസ്യം കണ്ട് ഭക്ഷണം കഴിക്കാന്‍ എത്തിയവർ പിടിയിൽ

വിളിക്കാത്ത കല്യാണത്തിന് ഉണ്ണാനെത്തിയ വിദ്യാര്‍ത്ഥികള്‍ പിടിയില്‍.കഴക്കൂട്ടത്തെ പ്രമുഖ കല്യാണ മണ്ഡപത്തിലായിരുന്നു സംഭവം.ടെക്നോപാര്‍ക്ക് ജീവനക്കാരും, എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘമാണ് പിടിയിലായത്.എല്ലാവരും പത്രത്തിലെ വിവാഹ പരസ്യം കണ്ടാണ് ഭക്ഷണം കഴിക്കാന്‍ എത്തിയത്.
പലയിടത്തും ഇതൊരു പതിവാണ്.പലരും  കണ്ടില്ലെന്ന് നടിക്കാറുമാണ് പതിവ്. എന്നാല്‍, വിവാഹത്തിന് ക്ഷണം സ്വീകരിച്ചെത്തിയവര്‍ക്ക് ഭക്ഷണം കിട്ടാതെ വരുമ്ബോഴാണ് ഇത്തരക്കാരുടെ കടന്നു കയറ്റം വലിയൊരു പ്രശ്നമായി മാറുന്നത്.അതാണ് ഇന്ന് കഴക്കൂട്ടത്ത് സംഭവിച്ചത്.ഭക്ഷണം തികയാതെ വന്നതോടെ കേറ്ററിങ്ങുകാരനുമായി ഭക്ഷണം ഓർഡർ ചെയ്ത വരന്റെ വീട്ടുകാർ വഴക്കുണ്ടാക്കി.നിങ്ങൾ പറഞ്ഞതിൽ കൂടുതൽ ആളുകളെ ക്ഷണിച്ചതാണ് കാരണമെന്നാണ് കേറ്ററിങ്ങുകാരനും പറഞ്ഞു.ഇതോടെയാണ് ഭക്ഷണം കഴിക്കാനെത്തിയവരെ ആരും അറിയാതെ ഇരുകൂട്ടരും ചെക്ക് ചെയ്തത്.

Back to top button
error: