Month: March 2022
-
Kerala
വേനൽച്ചൂടിൽ ഇത്തവണയും വഴിയോര പഴവിപണി സജീവം; തണ്ണിമത്തന് വിലയിടിഞ്ഞു
വേനൽച്ചൂടിൽ ദാഹം അകറ്റാൻ വഴിയോരങ്ങളിൽ തണ്ണിമത്തൻ ഉൾപ്പടെയുള്ളവയുടെ കച്ചവടം ഇത്തവണയും പൊടിപൊടിക്കുന്നു.ഇതര സംസ്ഥാനങ്ങളിൽ നിന്ന് വാഹനത്തിൽ എത്തിച്ചാണ് കച്ചവടം. മൊത്തക്കച്ചവടക്കാരിൽ നിന്ന് ചെറുകിട കച്ചവടക്കാരെത്തി വാങ്ങി വിവിധയിടങ്ങളിൽ വിപണി തുറന്നും കച്ചവടം സജീവമാണ്.കഴിഞ്ഞ മാസം കിലോയ്ക്ക് 45 രൂപവരെ വന്ന തണ്ണിമത്തൻ 100 രൂപയ്ക്ക് 5 കിലോ എന്ന് വില പ്രദർശിപ്പിച്ചാണ് ഇപ്പോൾ വിൽപന. പാതയോരത്ത് മുൻ വർഷങ്ങളിലെ പോലെ തണ്ണിമത്തൻ ജ്യൂസിന്റെ വിൽപന അത്ര സജീവമല്ലാത്തതാണ് കാരണം.ലോക്ഡൗൺ കാരണം തൊഴിൽ നഷ്ടമായ കൂടുതൽ പേർ ഈ രംഗം ജീവിതമാർഗമാക്കിയതും വിലക്കുറവിന് കാരണമായി.കോവിഡിനെ തുടർന്ന് അപ്രത്യക്ഷമായ ഇളനീർ വിപണിയും വേനൽ കടുത്തതോടെ സജീവമായിട്ടുണ്ട്. തണ്ണിമത്തനേക്കാളും വഴിയോര വിപണിയിലെ ദാഹശമനികളിൽ വിൽപന കൂടുതൽ കരിക്കിനാണ്.ഇതിൽ ഭൂരിഭാഗവും പാലക്കാട് തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് എത്തുന്നത്.രണ്ടു വർഷം മുൻപ് 20 രൂപയ്ക്ക് ലഭിച്ചിരുന്ന കരിക്കിന് പക്ഷെ ഇപ്പോൾ ഇരട്ടി നൽകണം.കരിമ്പിൻ ജ്യൂസിന്റെ വിൽപനയും സജീവമാണ്. വഴിയോര വിപണികൾ സജീവമായത് പൈനാപ്പിൾ കർഷകർക്കും ആശ്വാസമായി. വേനൽ ചൂട് തുടങ്ങിയതോടെ പനനൊങ്കിനും…
Read More » -
Kerala
യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് 10 കോടി
തിരുവനന്തപുരം: റഷ്യ- യുക്രെയിന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ബഡ്ജറ്റില്‍ ആശ്വാസ പ്രഖ്യാപനം.സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാദ്ധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപയാണ് അനുവദിച്ചത്. സംഘര്‍ഷ ഭൂമിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച് നിരവധി വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയത്.തുടര്‍ന്ന പഠന കാര്യത്തിലുള്‍പ്പെടെ ഇവര്‍ കടുത്ത ആശങ്കയിലായിരിക്കുമ്ബോഴാണ് ആശ്വാസ പ്രഖ്യാപനവുമായി സര്‍ക്കാര്‍ എത്തിയത്.
Read More » -
Kerala
പാതയോരത്തെ തണൽമരങ്ങൾ ഓർമ്മയാകുന്നു
കത്തിയുയരുന്ന വേനൽച്ചൂടിൽ ആശ്വാസത്തിന്റെ തണൽ വിരിച്ച നമ്മുടെ പാതയോരത്തെ പല മരങ്ങളും ഇന്നില്ല.ബസ് സ്റ്റോപ്പുകളിൽ തലയുയർത്തി നിന്ന ബദാം മരങ്ങൾ മുതൽ റോഡിനിരുവശത്തുമുള്ള നൂറുകണക്കിന് വൃക്ഷങ്ങൾ യാത്രക്കാർക്ക് പകരുന്ന കുളിർമ ചെറുതല്ലായിരുന്നു.വാഹനം നിർത്തി അൽപ്പം വിശ്രമിക്കാനും ഭക്ഷണം കഴിക്കാനുമെല്ലാം ഈ തണലായിരുന്നു എന്നും യാത്രക്കാരുടെ ആശ്രയം.റോഡ് വികസനത്തിന്റെ പേരിലാണ് ഇങ്ങനെ കൂടുതലും ഈ മരങ്ങളുടെ കടയ്ക്കൽ കോടാലി വീഴുന്നത്. വികസനത്തിന്റെ പേര് പറഞ്ഞ് സംസ്ഥാന പാതയോരത്തെ വന്‍ തണല്‍ മരങ്ങളെല്ലാം മുറിച്ചു നീക്കുന്നത് ഇന്ന് വ്യാപകമാണ്. കൊടുംചൂടില്‍ നിന്നും റോഡിലെ വാഹനമലിനീകരണത്തില്‍ നിന്നുമെല്ലാം ആശ്വാസമായിരുന്നു വഴിയിലെ ഈ തണല്‍മരങ്ങളെല്ലാം.ഇതില്‍ നൂറ്റാണ്ട് പിന്നിട്ട വന്‍ തണൽമരങ്ങളും ഉൾപ്പെടും. വേനല്‍ക്കാലത്തെ കടുത്ത ചൂടിന് മാത്രമല്ല, മഴക്കാലത്തും ആളുകള്‍ക്ക് കുടപോലെ ആശ്വാസമായി നില്‍ക്കുന്ന മരങ്ങള്‍ കൂടിയാണ് ഇവ.നന്നായി മാങ്ങയുണ്ടാവുന്ന വിവിധ ഇനം മാവുകളും റോഡരികില്‍ ധാരാളമാണ്.അതേപോലെ പുളി മരങ്ങൾ,അരയാലുകൾ, പാതകളിൽ ചുവന്ന പൂക്കളം തീർക്കുന്ന മെയ് ഫ്ലവർ മരങ്ങൾ… തുടങ്ങി ധാരാളം ഇനത്തിൽ…
Read More » -
Kerala
ആരോഗ്യമേഖലയ്ക്ക് ബജറ്റിൽ വന്‍വര്‍ധന, ഭൂനികുതി പരിഷ്ക്കരിക്കും, ലൈഫ്മിഷൻ പദ്ധതിയിലൂടെ ഒന്നര ലക്ഷം ഭവനങ്ങളും 2909 ഫ്ളാറ്റുകളും നിർമിക്കും, ഗതാഗത കുരുക്കഴിക്കാർ പുതിയ പദ്ധതികൾ, ടൂറിസത്തിനു പ്രത്യേക ശ്രദ്ധ
തിരുവനന്തപുരം: ആരോഗ്യമേഖലയുടെ വിഹിതം ബജറ്റിൽ വന്‍തോതില്‍ വര്‍ധിപ്പിച്ചു. ആരോഗ്യമേഖലയ്ക്ക് 2629 കോടി രൂപ അനുവദിച്ചു. തോന്നയ്ക്കല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന് 50 കോടി, തിരുവനന്തപുരം ആര്‍.സി.സി.യെ സംസ്ഥാന കാന്‍സര്‍ സെന്ററായി ഉയര്‍ത്താൻ 81 കോടി, കൊച്ചി കാന്‍സര്‍ സെന്ററിന് 14 കോടി, മലബാര്‍ കാന്‍സര്‍ സെന്ററിന് 28 കോടി, കാരുണ്യ പദ്ധതിക്ക് 500 കോടി, പാലിയേറ്റീവ് കെയര്‍ മേഖലയ്ക്ക് 5 കോടി ഇങ്ങനെ ആരോഗ്യ മേഖലയുടെ സമഗ്ര പുരോഗതിക്ക് ബഡ്ജറ്റിൽ ഗണ്യമായ വിഹിതം നീക്കി വച്ചിട്ടുണ്ട്. ഭൂനികുതിയിൽ എല്ലാ സ്ലാബുകളും പരിഷ്കരിക്കുമെന്ന് ബജറ്റിൽ മന്ത്രി കെ.എൻ ബാലഗോപാൽ. ഭൂരേഖകൾ കൈകാര്യം ചെയ്യുന്നതിലെ കേന്ദ്രഘടകമായ അടിസ്ഥാന ഭൂനികുതി പരിഷ്കരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭൂമിയുടെ ന്യായവിലയിലെ അപാകതകൾ പരിശോധിക്കാനും പരിഹരിക്കാനും ഉന്നതതല സമിതി രൂപവത്കരിക്കും. എല്ലാ വിഭാഗങ്ങളിലും നിലവിലുള്ള ന്യായവിലയിൽ പത്തുശതമാനം ഒറ്റത്തവണ വർധനവ് നടപ്പാക്കും. 200 കോടിയുടെ അധികവരുമാനം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു. യുക്രൈനിൽ നിന്ന് തിരിച്ചെത്തിയ വിദ്യാർഥികളുടെ തുടർപഠനം സാധ്യമാക്കാൻ കേന്ദ്രസർക്കാരിന്റെ പ്രത്യേക…
Read More » -
Kerala
ദുബായിൽ ടാക്സി ഡ്രൈവറാകാം;ഡ്രൈവിങ് ലൈസന്‍സില്ലാത്തവരെയും പരിഗണിക്കും
ദുബായ്: റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റിയില്‍ ടാക്സി ഡ്രൈവറാകാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാം.മാസം 2000 ദിര്‍ഹം (40,000 രൂപ) വരെ വേതനവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ദേര അബുഹെയ്ല്‍ സെന്‍ററിലെ പ്രിവിലേജ് ലേബര്‍ റിക്രൂട്ട്മെന്‍റ് ഓഫിസിലെ എം 11ലാണ് വാക്- ഇന്‍ ഇന്‍റര്‍വ്യൂ.ഇന്നു മുതല്‍ ഈ മാസം 18 വരെ രാവിലെ എട്ട് മുതല്‍ ഉച്ചക്ക് രണ്ട് വരെയാണ് ഇന്‍റര്‍വ്യൂ. പങ്കെടുക്കാന്‍ കഴിയാത്തവര്‍ [email protected] എന്ന വിലാസത്തില്‍ സി.വി അയച്ചാല്‍ പിന്നീട് പരിഗണിക്കും. 0555513890 എന്ന നമ്ബറില്‍ വാട്സ്‌ആപ്പും ചെയ്യാം. 23-55 വയസ്സിനിടയിലുള്ള സ്തീ പുരുഷന്മാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം.2000 ദിര്‍ഹമിന് പുറമെ കമീഷനും ഹെല്‍ത്ത് ഇന്‍ഷുറന്‍സും താമസവും ലഭിക്കും.ഡ്രൈവിങ് ലൈസന്‍സില്ലാത്തവരെയും പരിഗണിക്കുന്നുണ്ട്.ഇങ്ങനെ പ്രവേശനം ലഭിക്കുന്നവര്‍ക്ക് സൗജന്യമായി ലൈസന്‍സ് നല്‍കുന്ന പദ്ധതി ആര്‍.ടി.എ പ്രഖ്യാപിച്ചിട്ടുണ്ട്.
Read More » -
Kerala
കെ-ഫോൺ ജൂണിൽ വരും, സംസ്ഥാനത്തുടനീളം വൈഫൈഹോട്ട് സ്പോട്ടുകൾ
സംസ്ഥാനത്തുടനീളം 2000 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ച്, സർക്കാർ സേവനങ്ങൾ വേഗത്തിൽ പൊതുജനങ്ങളിൽ എത്തിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. പദ്ധതിക്കായി നടപ്പുവർഷം 16 കോടി രൂപ വകയിരുത്തുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ സമ്പൂർണ ബജറ്റ് അവതരണത്തിനിടെയാണ് ധനമന്ത്രിയുടെ പ്രഖ്യാപനം. കെ-ഫോൺ നെറ്റ് വർക്കിലൂടെ കൂടുതൽ സേവനങ്ങൾ ലഭ്യമാക്കുക, വൈഫൈ കവറേജ് വർധിപ്പിക്കും. തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളിലും പിന്നോക്ക ആദിവാസി മേഖലകളിലും വൈഫൈ ഹോട്ട്സ്പോർട്ടുകൾ സ്ഥാപിക്കും. പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ ഇവയാണെന്നും ധനമന്ത്രി വിശദീകരിച്ചു. ‘നിലവിൽ സംസ്ഥാനത്തുടനീളം 2023 വൈഫൈ ഹോട്ട്സ്പോട്ടുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതുവഴി 44,000 ഗുണഭോക്താക്കൾക്ക് പ്രതിദിനം 8 ടെറാബൈറ്റ് ഡാറ്റ ഉപയോഗിക്കാനാകും’ മന്ത്രി പറഞ്ഞു. അതിവേഗ ഇന്റർനെറ്റ് സംവിധാനം ലഭ്യമാക്കാനുള്ള കെ-ഫോൺ പദ്ധതിയുടെ ആദ്യഘട്ടം ജൂൺ 30ന് പൂർത്തിയാകുമെന്നും മന്ത്രി അറിയിച്ചു. 1532 കോടിയാണ് പദ്ധതിയുടെ ആകെ ചെലവ്. ഇതിൽ 823 കോടി രൂപ കിഫ്ബിയുടെ വിഹിതമാണ്. ബാക്കിതുക സംസ്ഥാന സർക്കാരും ഇലക്ട്രിസിറ്റി ബോർഡും ചേർന്ന് വഹിക്കുമെന്നും…
Read More » -
Kerala
K. G. B എന്ന റഷ്യൻ ചാര സംഘടന
കെജിബി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ‘കൊമിറ്റെ ഗുസ്താർസ്റ്റെ വനോയി ബെസോപസ്നോസി’എന്ന റഷ്യൻ ചാര സംഘടന ലോകം കണ്ടതിൽ വച്ചേറ്റവും ക്രൂരവും മികച്ചതുമായ ഒരു ചാര സംഘടന ആയിരുന്നു.യൂറി അന്ത്രോലോവ് എന്ന കമ്യൂണിസ്റ്റ് പാർട്ടി യുവ നേതാവാണ് കെജിബി എന്ന സംഘടന തുടങ്ങിയത്. പാർട്ടിക്കകത്തെ ഒറ്റുകാരെ കണ്ടെത്തുക,ആഭ്യന്തര രഹസ്യ അന്വേഷണം എന്നീ മേഖലകളിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം. പിന്നീടത് വളർന്നു പന്തലിക്കുകയാണ് ഉണ്ടായത്. ഒരു കാലത്ത് സ്റ്റാലിനെയോ കമ്യൂണിസ്റ്റ് പാർട്ടിയെയോ ഭരണകൂടത്തെയോ രഹസ്യമായി വിമർശിച്ചാൽ പോലും കെജിബി അത് കണ്ടെത്തുകയും വളരെ ക്രൂരമായ രീതിയിൽ ഇല്ലാതാകുകയും ചെയ്തിരുന്നു. ആരൊക്കെ ആണ് കെജിബിയിൽ ഉൾപ്പെട്ടിരുന്നത്? സോവിയറ്റ് സുരക്ഷാ സമിതി, രഹസ്യാന്വേഷണ സമിതി, രഹസ്യ അന്വേഷണ പോലീസ് എന്നീ മൂന്നു വിഭാഗത്തിൽപെട്ടവർ ഉണ്ടായിരുന്നു കെജിബിയിൽ.ചാരന്മാരെ നിരീക്ഷിക്കാൻ ചാരന്മാർ അവരെ നിരീക്ഷിക്കാൻ വേറെ ചാരന്മാർ അവരെ നിരീക്ഷിക്കാൻ രഹസ്യ അന്വേഷണ പോലീസ് അതായിരുന്നു ഘടന രീതി.കെജിബിയിലെ ചാരൻമാരുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ അവർ മറ്റു പല രാജ്യങ്ങളിലെയും…
Read More » -
Kerala
കോഴിക്കോട്ട് ബി ജെ പി പ്രവര്‍ത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്
കോഴിക്കോട്: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവന്നതിന് പിന്നാലെ കോഴിക്കോട്ട് ബി ജെ പി പ്രവര്‍ത്തകർ നടത്തിയ ആഹ്ളാദ പ്രകടനത്തിനിടെ പടക്കം പൊട്ടി ഒരാള്‍ക്ക് പരിക്ക്.കോഴിക്കോട് ഓര്‍ക്കാട്ടേരിയില്‍ ബി ജെ പി പ്രവര്‍ത്തതനായ പ്രവീണിന് പരിക്കേറ്റത്. പ്രവീണിന്റെ കൈക്കാണ് പരിക്കേറ്റത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിച്ചിട്ടുണ്ട്.പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച തെരഞ്ഞെടുപ്പ് ഫലത്തില്‍ അഞ്ചില്‍ നാലിലും ബി ജെ പിയായിരുന്നു ജയിച്ചത്.ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളില്‍ ബി ജെ പി ജയിച്ചപ്പോള്‍ പഞ്ചാബില്‍ ആം ആദ്മിയായിരുന്നു വിജയിച്ചത്. അതേസമയം കേരളത്തിൽ ഒരു സീറ്റ് പോലും നേടാൻ കഴിയാത്ത ബിജെപിയുടെ പ്രവർത്തകർ വടക്കേ ഇന്ത്യയിലെ വിജയങ്ങളുടെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം ആഘോഷ പ്രകടനങ്ങൾ നടത്തിയത് സോഷ്യൽ മീഡിയയിൽ പൊങ്കാലയ്ക്കും വഴിയൊരുക്കി.
Read More » -
Kerala
കാൽ നൂറ്റാണ്ടു കൊണ്ട് കേരളത്തെ സ്വർഗമാക്കുമെന്ന് ധനമന്ത്രി, സിൽവർലൈൻ ഭൂമി ഏറ്റെടുക്കാൻ 2000 കോടി, കെഎസ്ആർടിസിയുടെ നവീകരണത്തിന് 1000 കോടി . സർവകലാശാലകൾക്ക് 200 കോടി തിരുവനന്തപുരത്ത് മെഡിക്കൽ ടെക് ഇന്നവേഷൻ പാർക്കിന് 100 കോടി, പുതിയ ഐ.ടി പാർക്കുകൾ…
തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ ആദ്യ പൂർണ ബജറ്റ് അവതരണം നിയമസഭയിൽ പുരോഗമിക്കുന്നു. 25 വർഷം കൊണ്ട് കേരളത്തെ വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. സംസ്ഥാന ബജറ്റ് അവതരണത്തിനിടയിലായിരുന്നു ധനമന്ത്രിയുടെ പ്രഖ്യാപനം. കണ്ണൂരും കൊല്ലത്തും പുതിയ ഐ.ടി പാർക്കുകൾ സ്ഥാപിക്കും. ‘ആഗോള വക്തരണത്തിന് ബദലായി പുതിയ കേരള മോഡൽ നയങ്ങൾ വളർത്താനാണ് ഞങ്ങളുടെ ശ്രമം. റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ 2022-23 വർഷത്തിൽ കേരളം നേരിടേണ്ടി ദുരന്തസമാനമായ സാഹചര്യമായി വിലകയറ്റം മാറുകയാണ്. വിലക്കയറ്റ ഭീഷണിയെ അതിജീവിക്കുന്നതിനും ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിനും 2000 കോടി രൂപ ബജറ്റിൽ വകയിരുത്തുന്നു. ഈ സർക്കാർ ഒരു ദീർഘകാല ലക്ഷ്യം മുൻനിർത്തിയാണ് പ്രവർത്തിക്കുന്നത്. അടുത്ത 25 വർഷംകൊണ്ട് കേരളത്തിലെ ജനങ്ങളുടെ ജീവിതനിലവാരം വികസിത മധ്യവരുമാന രാഷ്ട്രങ്ങൾ സമാനമായി ഉയർത്താൻ കഴിയണം എന്നതാണ് ലക്ഷ്യം. കേരളത്തെ സംബന്ധിച്ച് ഇത് അസാധ്യമായ ഒന്നല്ല. പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ച് നാടാണ് കേരളം. വികസിത രാജ്യങ്ങളോട് പോലും കിടപിടിക്കുന്ന മനുഷ്യവിഭവശേഷിയും നമുക്കുണ്ട്. ഇതിനോപ്പം അറിവിന്റെ…
Read More » -
Kerala
മരച്ചീനിയില്‍ നിന്നുള്ള മദ്യം; ബജറ്റിൽ രണ്ടു കോടി വകയിരുത്തി
തിരുവനന്തപുരം:രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ സമ്ബൂര്‍ണ ബഡ്ജറ്റില്‍ മരച്ചീനിയില്‍ നിന്നുള്ള മദ്യം ഉത്പാദിപ്പിക്കുന്നതിന് രണ്ടു കോടി രൂപ അനുവദിച്ചു.മരച്ചീനിയില്‍നിന്ന് വീര്യം കുറഞ്ഞ മദ്യം ഉദ്പാദിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്.കാര്‍ഷിക മൂല്യവര്‍ദ്ധിത ഉത്പാദനത്തിന് സിയാല്‍ മാതൃകയില്‍ കമ്ബനി സ്ഥാപിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഒരു കിലോ മരച്ചീനിയില്‍ നിന്ന് 250 മില്ലി ലിറ്ററോളം സ്പിരിറ്റുണ്ടാക്കാമെന്നും അതിന് 48 രൂപ മാത്രമാണ് ചെലവെന്നും കണ്ടെത്തിയിട്ടുണ്ട്.കേന്ദ്രത്തിന് മരച്ചീനിയില്‍ നിന്ന് സ്പിരിറ്റ് നിര്‍മ്മിക്കാനുള്ള സാങ്കേതിക വിദ്യയ്ക്കുള്ള പേറ്റന്റ് ശ്രീകാര്യത്ത് പ്രവര്‍ത്തിക്കുന്ന കേന്ദ്ര കിഴങ്ങ് വിള ഗവേഷണ കേന്ദ്രം സ്വന്തമാക്കിയിട്ടുണ്ട്. കേരള കര്‍ഷകസംഘ കിസാന്‍ സഭയും പൂര്‍ണ പിന്തുണയുമായി മുന്നിലുണ്ട്.മരച്ചീനി കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെ നോക്കി കാണുന്ന ഒരു പദ്ധതിയാണ് ഇത്. സ്പിരിറ്റ് എങ്ങനെ നിര്‍മിക്കും മരച്ചീനി ഉണക്കിപ്പൊടിച്ച് അന്നജമാക്കി (സ്റ്റാര്‍ച്ച്) മാറ്റും നൂറ് ഡിഗ്രിയില്‍ തിളപ്പിച്ച് കുഴമ്ബാക്കും രാസ പ്രക്രിയയിലൂടെ ഗ്ലൂക്കോസാക്കും യീസ്റ്റ് ചേര്‍ത്ത് പുളിപ്പിച്ച് 30 ഡിഗ്രിയിലാക്കും പുളിപ്പിച്ച ഗ്ലൂക്കോസ് വാറ്റുമ്ബോള്‍ സ്പിരിറ്റ് ലഭിക്കും ഉത്പാദനച്ചെലവ് 48…
Read More »