KeralaNEWS

യുക്രൈനിൽ നിന്ന് മടങ്ങിയെത്തിയ വിദ്യാർത്ഥികൾക്ക് 10 കോടി

തിരുവനന്തപുരം: റഷ്യ- യുക്രെയിന്‍ സംഘര്‍ഷത്തെത്തുടര്‍ന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ബഡ്ജറ്റില്‍ ആശ്വാസ പ്രഖ്യാപനം.സംഘര്‍ഷത്തിന്റെ ഭാഗമായി നാട്ടിലേക്ക് തിരികെ വന്ന വിദ്യാര്‍ത്ഥികളുടെ തുടര്‍പഠനം സാദ്ധ്യമാക്കാനും സര്‍ട്ടിഫിക്കറ്റുകളും രേഖകളും കൈമോശം വന്നവര്‍ക്ക് അത് വീണ്ടെടുക്കാനും വിദേശത്ത് പഠിക്കുന്ന മലയാളികളുടെ ഡേറ്റാ ബാങ്ക് തയ്യാറാക്കാനുമായി നോര്‍ക്ക വകുപ്പിന് 10 കോടി രൂപയാണ് അനുവദിച്ചത്.
സംഘര്‍ഷ ഭൂമിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുള്‍പ്പടെയുള്ള വിലപിടിപ്പുള്ള വസ്തുക്കള്‍ ഉപേക്ഷിച്ച്‌ നിരവധി വിദ്യാര്‍ത്ഥികളാണ് കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തിലെത്തിയത്.തുടര്‍ന്ന പഠന കാര്യത്തിലുള്‍പ്പെടെ ഇവര്‍ കടുത്ത ആശങ്കയിലായിരിക്കുമ്ബോഴാണ് ആശ്വാസ പ്രഖ്യാപനവുമായി സര്‍ക്കാര്‍ എത്തിയത്.

Back to top button
error: