Month: March 2022

  • Kerala

    ഗുണ്ടകൾക്ക് ഒപ്പമിരുന്ന് വെള്ളമടിച്ച പോലീസുകാരനെ സസ്പെൻഡ് ചെയ്തു

    തിരുവനന്തപുരം: ഗുണ്ടകൾക്കൊപ്പമിരുന്ന് മദ്യപിച്ച പോലീസുകാരന് സസ്പെൻഷൻ. പോത്തന്‍കോട് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസർ ജീഹാനെയാണ് സസ്പെൻഡ് ചെയ്തത്.  പോലീസുകാരന്‍ യൂണിഫോമിട്ട് ഗുണ്ടകള്‍ക്കൊപ്പമിരുന്ന് മദ്യപിക്കുന്ന ചിത്രം പുറത്തുവന്നിരുന്നു.മണ്ണുമാഫിയ വാടകയ്‌ക്കെടുത്ത മുറിയില്‍ വച്ചായിരുന്നു ഇത്.തുടർന്ന് ഡിഐജി നിശാന്തിനി നടത്തിയ അന്വേഷണത്തിൽ ഇത് ശരിയെന്ന് കണ്ടെത്തിയതിനെ തുടർന്നായിരുന്നു നടപടി.

    Read More »
  • Kerala

    ചാലക്കുടിയിൽ 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ

    <span;>ചാലക്കുടിയിൽ 75 കിലോ കഞ്ചാവുമായി ഒരു കുടുംബത്തിലെ സ്ത്രീകൾ ഉൾപ്പെടെ നാലു പേർ പിടിയിൽ. കുടുംബസമേതം ആന്ധ്രയില് നിന്ന് കഞ്ചാവ് കൊണ്ടു വരികയായിരുന്ന സംഘമാണ് എക്സൈസിന്റെ പിടിയിലാത്. ടാക്സി കാർ ഓട്ടത്തിന് വിളിച്ചായിരുന്നു കഞ്ചാവ് കടത്ത്. മണ്ണാർക്കാട് സ്വദേശി ഇസ്മയിൽ, മൈസൂർ സ്വദേശി മുനീർ, ഭാര്യ ശ്വേത, ശ്വേതയുടെ സഹോദരി ശാരദ എന്നിവരാണ് തൃശൂർ എക്സൈസ് ഇന്റലിജെന്റ്സ് സംഘത്തിന്റെ പിടിയിലായത്. കോയമ്പത്തൂരിൽ നിന്നാണ് ഇവർ ടാക്സി വിളിച്ചത്. കൊച്ചി വിമാനത്താവളത്തിൽ ഇറക്കണമെന്നായിരുന്നു ആവശ്യം. യാതൊരു സംശവും തോന്നിയില്ലെന്ന് ഡ്രൈവർ പറയുന്നു. രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം ദേശീയപാതയിൽ അർധരാത്രി മുതൽ കാത്തുനിന്നിരുന്നു. പുലർച്ചെ 1.30ക്ക് ചാലക്കുടി മുൻസിപ്പൽ ജംഗ്ഷനിലെത്തിയ കാർ അധികൃതർ തടഞ്ഞു. തുടക്കത്തിൽ എക്സൈസ് സംഘത്തിന് പോലും സംശയമുണ്ടാക്കാത്ത രീതിയിലാരുന്നു ഇവരുടെ പെരുമാറ്റം. അടിയന്തിരമായി കുടുംബസമേതംവിമാനത്താവളത്തിലെത്തണമെന്നാണ് ഇവർ പറഞ്ഞത്. പിന്നീട് കാർ വിശദമായി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കടത്തിലെ വെളിച്ചത്തായത്. 30 ഓളം പക്കറ്റുകളിലായി ട്രാവൽ ബാഗ്കളിൽ ഒളിപ്പിച്ച നിലയിലാണ് കഞ്ചാവ്…

    Read More »
  • NEWS

    പുതി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ കൂടി വരുന്നു

    സ്ഥാ​ന​ത്ത് പുത്തന്‍ വികസന മേഖലകളാണ് ഇത്തവണ ബജറ്റിലൂടെ വിഭാവനം ചെയ്യുന്നത്. പുതി​യ നാ​ല് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ കൂടി വരുന്നു എന്ന വാര്‍ത്ത ശാസ്ത്ര ലോകം സ്വാഗതം ചെയ്തിരിക്കുന്നു. ബ​ജ​റ്റ് പ്ര​സം​ഗ​ത്തി​ൽ ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. 1000 കോ​ടി രൂ​പ മു​ത​ൽ മു​ട​ക്കി​ലാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ വ​രു​ന്ന​ത്.   മൂ​ന്ന് വ​ർ​ഷ​ത്തി​നു​ള്ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്കും. പ​ദ്ധ​തി​ക്കാ​യി ഉ​പ​ക​ര​ണ സം​ഭ​ര​ണ ഫ​ണ്ട് രൂ​പീ​ക​രി​ക്കും. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ സ​മീ​പ​മാ​ണ് സ​യ​ൻ​സ് പാ​ർ​ക്കു​ക​ൾ ആ​രം​ഭി​ക്കു​ക. ഡി​ജി​റ്റ​ൽ സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു സ​മീ​പം ഡി​ജി​റ്റ​ൽ സ​യ​ൻ​സ് പാ​ർ​ക്കും സ്ഥാ​പി​ക്കും. ഓ​രോ സ​യ​ൻ​സ് പാ​ർ​ക്കും 200 കോ​ടി രൂ​പ മു​ത​ൽ‌ മു​ട​ക്കി​ലു​ള്ള​തും 10 ല​ക്ഷം ച.​അ​ടി വി​സ്തീ​ർ​ണ​മു​ള്ള​താ​യി​രി​ക്കും. പി​പിപി മാ​തൃ​ക​യി​ലാ​യി​രി​ക്കും പ​ദ്ധ​തി ന​ട​പ്പാ​ക്കു​ക. മൊ​ത്ത​ത്തി​ലു​ള്ള ക്ര​മീ​ക​ര​ണം ചെ​യ്യു​ന്ന​തി​നാ​യി കേ​ര​ള സ​യ​ൻ​സ് പാ​ർ​ക്ക് ക​മ്പ​നി ലി​മി​റ്റ​ഡ് എ​ന്ന​പേ​രി​ൽ സി​യാ​ൽ‌ മാ​തൃ​ക​യി​ൽ ക​മ്പ​നി രൂ​പീ​ക​രി​ക്കും. ആ​ഗോ​ള ശാ​സ്ത്രോ​ത്സ​വ​ത്തി​ന് നാ​ല് കോ​ടി രൂ​പ മാ​റ്റി​വ​യ്ക്കു​മെ​ന്നും ധ​ന​മ​ന്ത്രി അ​റി​യി​ച്ചു.

    Read More »
  • Kerala

    ആടുകൾക്ക് പച്ച പ്ലാവില അധികം നൽകരുതെന്ന് പറയുന്നതിന് പിന്നിൽ;ആടുകളിലെ പോളിയോ രോഗം എങ്ങനെ തടയാം

    ആടുകളെ ബാധിക്കുന്ന അപര്യാപ്തതാരോഗങ്ങളില്‍ ഏറ്റവും പ്രധാനമാണ് പെം (PEM) എന്ന ചുരുക്കരൂപത്തില്‍ അറിയപ്പെടുന്ന പോളിയോ എന്‍സഫലോ മലേഷ്യ (Polioencephalomalacia) രോഗം. ആടുകളിലെ പോളിയോ എന്നും ഈ രോഗം അറിയപ്പെടുന്നു.എന്നാല്‍ മനുഷ്യരെ ബാധിക്കുന്ന സാംക്രമിക പോളിയോ രോഗവുമായി ഒരു സാമ്യവും ഈ രോഗത്തിനില്ല. ആടുവാതം എന്ന പേരിലാണ് കര്‍ഷകര്‍ക്കിടയില്‍ ഈ രോഗം പരിചിതം.ശരീരത്തിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ക്ക് അത്യാവശ്യമായ തയാമിന്‍ എന്ന ബി.1 വിറ്റാമിന്റെ പെട്ടന്നുണ്ടാവുന്ന അപര്യാപ്തതയാണ് രോഗത്തിനു വഴിയൊരുക്കുന്നത്.   ഏത് പ്രായത്തിലുള്ള ആടുകളെയും പോളിയോ രോഗം ബാധിക്കാം. എങ്കിലും നാല് മാസം പ്രായമെത്തിയത് മുതല്‍ മൂന്നു വര്‍ഷം വരെ പ്രായമുള്ള ആടുകളിലാണ് കൂടുതല്‍ രോഗസാധ്യത.തീറ്റയില്‍ പെട്ടെന്ന് വരുത്തുന്ന മാറ്റങ്ങള്‍ കാരണമായും അന്നജപ്രധാനമായ തീറ്റകള്‍ നല്‍കുമ്പോള്‍ ഉണ്ടാവാന്‍ ഇടയുള്ള ആമാശയത്തിലെ ഉയര്‍ന്ന അമ്ലത്വം / അസിഡോസിസ് കാരണമായും ആടിന്റെ പ്രധാന ആമാശയ അറയായ റൂമനില്‍ കാണപ്പെടുന്ന സൂക്ഷ്മാണുക്കള്‍ നശിക്കുന്നതാണ് ഈ രോഗത്തിന് പ്രധാനമായും വഴിയൊരുക്കുന്നത്. ആടിനാവശ്യമായ തയാമിന്‍ ജീവകം ഉല്പാദിപ്പിക്കപ്പെടുന്നത് ഈ മിത്രാണുക്കളുടെ…

    Read More »
  • Business

    ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ അനുവാദം

    ഒമാനിൽ വിദേശികളായ നിക്ഷേപകർക്ക് സ്വന്തമായി താമസ യൂണിറ്റുകൾ വാങ്ങാൻ മന്ത്രാലയം അനുവാദം നൽകി. താമസ യൂണിറ്റുകൾ വാങ്ങാൻ ഉദ്ദേശിക്കുന്നവർ ഇതിനായി റിയൽ എസ്റ്റേറ്റ് രജിസ്ട്രീ സെക്രട്ടേറിയറ്റിൽ നിന്നും ആവശ്യമായ രേഖകൾ നൽകി സർട്ടിഫിക്കറ്റുകൾ വാങ്ങേണ്ടി വരും. അപേക്ഷകർക്ക് രണ്ടുതരം കാർഡുകളാണ് ലഭിക്കുക. ഇതിൽ ഫസ്റ്റ് റസിഡൻസ് കാർഡിന് അപേക്ഷിക്കുന്നവർ അഞ്ചുലക്ഷം റിയാലിനോ അതിനുമുകളിലോ വിലവരുന്ന ഒന്നോ അതിൽ കൂടുതലോ ഹൗസിങ് യൂണിറ്റുകൾ വാങ്ങുന്നതിനുള്ള രേഖകൾ സമർപ്പിക്കണം.   രണ്ടര ലക്ഷം റിയാലോ അതിൽ കൂടുതലോ വിലവരുന്ന സ്വത്ത് വാങ്ങുന്നവർക്ക് സെക്കൻഡ് ക്ലാസ് റസിഡൻറ് കാർഡാണ് ലഭിക്കുക. വിദേശികൾക്ക് സ്ഥലം കൈവശപ്പെടുത്താൻ ലൈസൻസുള്ള മേഖലകളിൽ മാത്രമാണ് ഇത്തരം താമസ യൂണിറ്റുകൾക്ക് അനുവാദം ലഭിക്കുക . ദ്വീപുകൾ, രാജകൊട്ടാരത്തിന് സമീപമുള്ള സ്ഥലങ്ങൾ, സുരക്ഷ, സൈനിക മേഖലകൾക്ക് സമീപമുള്ള സ്ഥലങ്ങൾ, പുരാവസ്തു സാംസ്കാരിക പൈതൃകങ്ങൾ നിലനിൽക്കുന്ന സ്ഥലങ്ങൾ എന്നിവ വിദേശികൾക്ക് വാങ്ങാൻ കഴിയില്ല.

    Read More »
  • Kerala

    ഐ.എസ്.എല്‍ ആദ്യ സെമിയില്‍ ബ്സാസ്റ്റേഴ്സ് ഇന്ന് ജംഷഡ്പൂരിനെതിരെ; ആരാധകർക്ക് ഒരുമിച്ചിരുന്ന് കളി കാണാൻ സൗകര്യമൊരുക്കി മാനേജ്മെന്റ്

    ഇന്ത്യൻ സൂപ്പർ ലീഗ് എട്ടാം സീസണിലെ സെമി ഫൈനൽ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം.ഗോവിയിൽ നടക്കുന്ന ആദ്യ സെമിയിൽ കേരളത്തിന്റെ സ്വന്തം ബ്ലാസ്‌റ്റേഴ്‌സ് ജംഷഡ്പൂർ എഫ്‌സിയെ നേരിടും.ഗോവയിലെ ഫട്ടോർഡ സ്‌റ്റേഡിയത്തിൽ രാത്രി 7.30നാണ് മത്സരം. ആറു വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരള ബ്ലാസ്റ്റേഴ്‌സ് സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്. പട്ടികയില്‍ നാലാം സ്ഥാനക്കാരായി സെമി ഫൈനലിന് യോഗ്യത നേടിയ ബ്ലാസ്‌റ്റേഴ്‌സിന്റെ എതിരാളികള്‍ ജംഷഡ്പുര്‍ എഫ്.സിയാണ്.സീസണില്‍ മികച്ച ഫോമിലൂടെ കടന്ന് പോകുന്ന ജംഷഡ്പുരിനെ തകര്‍ത്ത് കിരീടം സ്വന്തമാക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇന്ന് മഞ്ഞപ്പട കളിക്കാനിറങ്ങുന്നത്.അതേസമയം സെമിയിലെ എതിരാളികൾ അത്ര ചില്ലറക്കാരല്ല. ലീഗ് വിന്നേഴ്‌സ് ഷീൽഡ് സ്വന്തമാക്കിയാണ് ജംഷഡ്പൂർ വരുന്നത്. ആദ്യമായാണ് ജംഷഡ്പൂര്‍ ഐഎസ്എൽ പ്ലേഓഫ് കളിക്കുന്നത്. ഓവൻ കോയിൽ എന്ന പരിശീലകനാണ് മെൻ ഇൻ സ്റ്റീൽസിന്റെ എല്ലാമെല്ലാം.   ഗ്രൂപ്പ് മത്സര ഘട്ടത്തില്‍ രണ്ട് തവണ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്നപ്പോള്‍ എന്തായിരുന്നു മത്സര ഫലം, കളിയിലെ കണക്കുകള്‍ എന്തെല്ലാമായിരുന്നു എന്ന് നമുക്കൊന്ന് നോക്കാം.ഡിസംബര്‍ 26നായിരുന്നു…

    Read More »
  • Kerala

    രണ്ടാം പിണറായി സർക്കാരിന്റെ സമ്പൂർണ ബഡ്ജറ്റ്, വിലക്കയറ്റം അതിജീവിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും 2,000 കോടി

      ബജറ്റ് അവതരണം ആരംഭിച്ചു. കൊവിഡിന്റെ പ്രതിസന്ധികളില്‍ സംസ്ഥാനം നിന്ന് തിരിച്ചുവരുന്നു. അതിന്റെ പ്രതിഫലനം സാമ്പത്തിക രംഗത്തും ഉണ്ടായേക്കാം എന്ന് ധനമന്ത്രി ബാലഗോപാൽ പ്രതീക്ഷ പ്രകടിപ്പിച്ചു. കേരളത്തില്‍ ആഗോളസമാധാന സെമിനാറിന് രണ്ട് കോടി ബജറ്റില്‍ വകയിരുത്തി. കേരളം കൊടിയ പ്രതിസന്ധികളുടെ താഴ്ചകളെ അതിജീവിച്ചുതുടങ്ങി. കേന്ദ്ര സര്‍ക്കാര്‍റിന് ധനകാര്യ യാഥാസ്ഥിതികത്വം തലയ്ക്കുപിടച്ച അവസ്ഥയെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി. കൊവിഡ് സൃഷ്ടിച്ച അസമത്വങ്ങള്‍ക്കിടയിലും കോര്‍പ്പറേറ്റുകളെ കേന്ദ്രം സഹായിക്കുന്നു. സംസ്ഥാനത്തിന്റെ നികുതി വിഹിതം കേന്ദ്രം അന്യായമായി വെട്ടിക്കുറയ്ക്കുന്നു. വിഭവങ്ങള്‍ കേന്ദ്രത്തിനും, ക്ഷേമകാര്യച്ചുമതല സംസ്ഥാനങ്ങള്‍ക്കും എന്നതാണ് നില. വിലക്കയറ്റം അതിജീവിക്കാനും ഭക്ഷ്യ സുരക്ഷയ്ക്കും 2,000 കോടി മാറ്റിവെച്ചു. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ വച്ചുള്ള ബജറ്റായിരിക്കും രണ്ടാം പിണറായി സര്‍ക്കാറിന്റെ അദ്യ സമ്പൂര്‍ണ ബജറ്റെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. ജനങ്ങള്‍ക്ക് കാര്യമായ ബുദ്ധമുട്ട് ഉണ്ടാവില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം വിലക്കയറ്റം ഉള്‍പ്പെടെ നിയന്ത്രിക്കാന്‍ ഇടപെടുലണ്ടാവുമെന്നും ബജറ്റ് അവതരണത്തിന് മുന്നോടിയായി മാധ്യങ്ങളോട് പ്രതികരിച്ചു. കേരളത്തിന്റെ വികസനം ലക്ഷ്യമിടുന്നതാണ് ബജറ്റ്, ഇതിന് എല്ലാവരുടെയും സഹകരണം ഉണ്ടാവും.…

    Read More »
  • Business

    കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ

    കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ.ബജറ്റവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും. ആഗോള സമാധാന സെമിനാറിന് 2 കോടി അനുവദിച്ചു. സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കാൻ കേന്ദ്രം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി സംസ്ഥാനത്തെ ഇടപെടാൻ കേന്ദ്രം അനുവദിക്കുന്നുമില്ല, വിലക്കുകയാണെന്നും പറഞ്ഞു. കോവിഡ് മഹാമാരി സമ്പദ് ഘടനയിൽ ദീർഘകാലം നിലനിൽക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തൊഴിൽ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായി. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. റഷ്യ – യുക്രൈൻ യുദ്ധം വലിയ വിലക്കയറ്റത്തിലേയ്ക്ക് നയിക്കുകയാണ്.ദുരന്ത സമാനമായ പ്രശ്നമാണ് വിലക്കയറ്റമെന്നും ധനമന്ത്രി പറഞ്ഞു. യുദ്ധം, അതില്‍ ഏര്‍പ്പെടുന്ന രാജ്യങ്ങളെ മാത്രമല്ല ലോകം മുഴുവനെയും ഒരു തരത്തിൽ അല്ലങ്കിൽ മറ്റൊരു തരത്തിൽ പ്രതികൂലമായി ബാധിക്കുന്നു. വിലക്കയറ്റം നേരിടാൻ കൃത്യമായി സർക്കാർ ഇടപെടുന്നുണ്ട്. ഇതിനായി 2000 കോടി ബജറ്റിൽ നീക്കി വച്ചതായും മന്ത്രി പറഞ്ഞു.

    Read More »
  • Kerala

    രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന്,നികുതി നിരക്കുകളില്‍ വര്‍ധനയ്ക്ക് സാധ്യത

      രണ്ടാം പിണറായി സര്‍ക്കാറിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കുമ്പോള്‍ നികുതി നിരക്കുകളില്‍ വര്‍ധനയ്ക്ക് സാധ്യത. കേരളം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് നികുതി കൂട്ടുന്നത് ഉള്‍പ്പെടെ കേരളം പരിഗണിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭൂനികുതിയും വിവിധ സേവനങ്ങളുടെ നികുതിയും കൂട്ടുന്നതിലൂടെ ജനങ്ങളെ ബാധിക്കാത്ത തരത്തില്‍ വരുമാനം ഉയര്‍ത്താനാകും സര്‍ക്കാര്‍ നീക്കം. ഇതോടൊപ്പം പുതിയ ക്ഷേമ പദ്ധതികളും ഇന്ന് പ്രഖ്യാപിക്കും. ഭൂമിയുടെ കച്ചവടമൂല്യം അനുസരിച്ച് നികുതി പുനര്‍നിശ്ചയിക്കുക, ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലെ ചിലയിനം ഫീസുകള്‍ വര്‍ധിപ്പിക്കുക എന്നിങ്ങനെയുള്ള നീക്കങ്ങളും ധനമന്ത്രിയുടെ  ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ടുകള്‍.  

    Read More »
  • Breaking News

    വെര്‍ച്വല്‍ ആസ്തികളുടെ ഉപയോഗവും കൈമാറ്റവും നിയന്ത്രിക്കുന്നതിനുള്ള നിയമവുമായി ദുബായ്

    വാര്‍ത്തകളറിയാന്‍ ന്യൂസ്‌ദെന്‍ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ  Join Whatsapp Group ദുബായ്: ക്രിപ്‌റ്റോ കറന്‍സി, എന്‍എഫ്ടി തുടങ്ങി എല്ലാവിധ വെര്‍ച്വല്‍ ആസ്തികളുടെ ഉപയോഗവും കൈമാറ്റവും നിയന്ത്രിക്കുന്നതിനുള്ള നിയമവുമായി ദുബായ്. ഇത്തരത്തില്‍ പ്രത്യേക നിയമ ചട്ടക്കൂട് ആദ്യം നിര്‍മ്മിക്കുന്നത് ദുബായ് ആണ്. ദുബായ് വേള്‍ഡ് ട്രേഡ് സെന്ററിന്റെ കീഴിലുള്ള ദുബായ് വെര്‍ച്വല്‍ അസെറ്റ്‌സ് റെഗുലേറ്ററി അതോറിറ്റിയ്ക്കാണ് ഡിജിറ്റല്‍ ആസ്തി ഇടപാട് സംബന്ധിച്ച ഇടപാടുകളുടെ മേല്‍നോട്ടം. ഇത്തരത്തിലുള്ള ആസ്തികളുടെ ഇടപാടുകളില്‍ ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുക, വിപണിയില്‍ സമഗ്രത ഉറപ്പാക്കുക, നഷ്ടസാധ്യതകളുണ്ടെങ്കില്‍ അവ ഉപഭോക്താക്കളെ അറിയിക്കുക എന്നിവയാണ് പുതിയ നിയമത്തിലൂടെ മുഖ്യമായും ലക്ഷ്യമിടുന്നത്. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുബമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് നിയമം സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ക്രിപ്‌റ്റോ കറന്‍സികള്‍ക്കും എന്‍എഫ്ടികള്‍ക്കും അനുമതി നല്‍കുന്നതും അതോറിറ്റിയാണ്. ക്രിപ്‌റ്റോ കമ്പനികള്‍ ദുബായില്‍ രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് നിയമം വ്യക്തമാക്കുന്നു. സ്‌പെഷ്യല്‍ ഡെവലപ്പ്‌മെന്റ് സോണുകള്‍, ഫ്രീസോണുകള്‍ എന്നിവയടക്കം ദുബായിലാകെ നിയമം ബാധകമാവും.…

    Read More »
Back to top button
error: