KeralaNEWS

K. G. B എന്ന റഷ്യൻ ചാര സംഘടന

കെജിബി എന്ന ചുരുക്കപേരിൽ അറിയപ്പെടുന്ന ‘കൊമിറ്റെ ഗുസ്താർസ്റ്റെ വനോയി  ബെസോപസ്നോസി’എന്ന റഷ്യൻ ചാര സംഘടന ലോകം കണ്ടതിൽ വച്ചേറ്റവും ക്രൂരവും മികച്ചതുമായ ഒരു ചാര സംഘടന ആയിരുന്നു.യൂറി അന്ത്രോലോവ് എന്ന കമ്യൂണിസ്റ്റ് പാർട്ടി യുവ നേതാവാണ് കെജിബി എന്ന സംഘടന തുടങ്ങിയത്.
 പാർട്ടിക്കകത്തെ ഒറ്റുകാരെ കണ്ടെത്തുക,ആഭ്യന്തര രഹസ്യ അന്വേഷണം എന്നീ മേഖലകളിൽ ആയിരുന്നു ആദ്യകാല പ്രവർത്തനം. പിന്നീടത് വളർന്നു പന്തലിക്കുകയാണ് ഉണ്ടായത്. ഒരു കാലത്ത് സ്റ്റാലിനെയോ കമ്യൂണിസ്റ്റ് പാർട്ടിയെയോ ഭരണകൂടത്തെയോ  രഹസ്യമായി വിമർശിച്ചാൽ പോലും കെജിബി അത് കണ്ടെത്തുകയും വളരെ ക്രൂരമായ രീതിയിൽ ഇല്ലാതാകുകയും ചെയ്തിരുന്നു.
ആരൊക്കെ ആണ് കെജിബിയിൽ ഉൾപ്പെട്ടിരുന്നത്?
സോവിയറ്റ് സുരക്ഷാ സമിതി, രഹസ്യാന്വേഷണ സമിതി, രഹസ്യ അന്വേഷണ പോലീസ് എന്നീ മൂന്നു വിഭാഗത്തിൽപെട്ടവർ ഉണ്ടായിരുന്നു കെജിബിയിൽ.ചാരന്മാരെ നിരീക്ഷിക്കാൻ ചാരന്മാർ അവരെ നിരീക്ഷിക്കാൻ വേറെ ചാരന്മാർ അവരെ നിരീക്ഷിക്കാൻ രഹസ്യ അന്വേഷണ പോലീസ് അതായിരുന്നു ഘടന രീതി.കെജിബിയിലെ ചാരൻമാരുടെ പ്രത്യേകത എന്തെന്ന് ചോദിച്ചാൽ അവർ മറ്റു പല രാജ്യങ്ങളിലെയും ചാര സംഘനകളുടെ തലപ്പത്ത് ഇരിക്കുന്ന ചാരൻമ്മാർ ആയിരുന്നു.അവർ ആ രാജ്യങ്ങളിലെ സൈനിക രാഷ്ട്രീയ ,സാമ്പത്തിക ,ശാസ്ത്രീയ മേഖലകൾ നിരീക്ഷിക്കുകയും വിവരങ്ങൾ സോവിയറ്റ് യൂണിയനിൽ എത്തിക്കുകയും കെ ജി ബി യെ കുറിച്ചു തെറ്റായ വിവരങ്ങൾ നൽകുകയും ചെയ്‌തിരുന്നു.
ഇവരുടെ ഇത്തരത്തിലുള്ള പ്രവർത്തന രീതികൾ കൊണ്ട് അക്കാലത്ത് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടിയത് ബ്രിട്ടൻ ആയിരുന്നു .രണ്ടാം ലോക മഹായുദ്ധതിനു മുൻപ് സൂര്യൻ അസ്‌തമിക്കാത്ത സാമ്രാജ്യം ആയിരുന്ന ബ്രിട്ടനിൽ നിന്നും ആയിരക്കണക്കിന് വിലമതിക്കാനാവാത്ത രഹസ്യ രേഖകൾ ഇവർ റഷ്യയിൽ എത്തിച്ചിരുന്നു.
സോവിയറ്റ് യൂണിയൻ വിദേശ രാജ്യങ്ങളിൽ തങ്ങളുടെ പൗരന്മാരെ എത്തിച്ച് അവരുടെ ഭാഷ സംസ്‌കാരം, പെരുമാറ്റം, വസ്ത്രധാരണം ഇതെല്ലാം പഠിപ്പിച്ചു. അവരെ ഒരിക്കലും പിടിക്കപ്പെടാത്ത രീതിയിൽ പരിശീലനം നൽകിയായിരുന്നു നിയമിച്ചത്.കെജിബി നടത്തിയ പല  ഓപ്പറേഷൻസിനെയും കുറിച്ച് ഇപ്പോഴും ലോകത്തിന് വലിയ പിടിയില്ല.ഇത് തന്നെയാണി സംഘടനയുടെ രഹസ്യ സ്വഭാവവും വിജയവും.ഇവരുടെ രഹസ്യാത്മക പ്രവർത്തന രീതികൾക്ക് നിരവധി ഉദാഹരണങ്ങൾ ഉണ്ട്.എങ്കിലും ഒരെണ്ണം ഇവിടെ പറയാം…
 അമേരിക്കയുടെ ആണവായുധ പദ്ധതി ആയിരുന്ന മാൻഹാട്ടൻ പ്രോജക്റ്റ് അമേരിക്കൻ പ്രസിഡണ്ട് വായിച്ചു തുടങ്ങുന്നതിനും മുൻപ് കെജിബി അതു പഠിച്ചു കഴിഞ്ഞിരുന്നു എന്നുള്ളതാണ്. ഇതിൽ കൗതുകകരമായ കര്യം എന്തെന്നാൽ അമേരിക്കൻ പ്രസിഡന്റിനും ബാക്കി അതിൽ പ്രവർത്തിച്ചിരുന്ന മൂന്നു പേർക്കും മാത്രം അറിയാവുന്ന ഒരു പ്രൊജക്റ്റായിരുന്നു അത് എന്നുള്ളതാണ്. കെജിബി യുടെ ചാരന്മാർ സോവിയറ്റ് യൂണിയന്റെ ശത്രു രാജ്യങ്ങൾ മുതൽ അവർക്ക് സംശയം തോന്നിയ എല്ലാ രാജ്യങ്ങളിലും ഉണ്ടയിരുന്നു. അമേരിക്ക, ബ്രിട്ടൻ , ഫ്രാൻസ്, ജർമനി, ഇസ്രെയേൽ തുടങ്ങിയ എല്ലായിടത്തും ഇവരുടെ സാന്നിധ്യം ഇന്നുമുണ്ട്.

Back to top button
error: