KeralaNEWS

കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് മുന്നിൽ

എസ്‌എല്ലിലെ (ISL 2021-22) രണ്ടാംപാദ സെമിഫൈനലില്‍ ജംഷഡ്‌പൂര്‍ എഫ്‌സിക്കെതിരെ കേരളാ ബ്ലാസ്റ്റേഴ്സ് ആദ്യ പകുതിയില്‍ ഒരു ഗോളിന് മുന്നില്‍.പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്തു നിന്ന് ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയാണ് ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ചത്. ആദ്യപാദത്തില്‍ ഒരു ഗോള്‍ ലീഡുള്ള ബ്ലാസ്റ്റേഴ്സിന് ഇതോടെ രണ്ട് ഗോളിന്‍റെ ലീഡായി.

കഴിഞ്ഞ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്‍റെ വിജയഗോൾ നേടിയ സഹല്‍ അബ്ദുള്‍ സമദ് ഇന്നത്തെ മത്സരത്തിൽ ടീമിൽ ഇടം നേടിയിട്ടില്ല.പരിശീലനത്തിൽ പരിക്കേറ്റതായാണ് വിവരം.ആദ്യ പകുതില്‍ കുറഞ്ഞത് മൂന്ന് ഗോളിനെങ്കിലും മുന്നിലെത്തേണ്ടതായിരുന്നു ബ്ലാസ്റ്റേഴ്സ്.

Back to top button
error: