Month: February 2022
-
Kerala
പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി
തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി.മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ ജയകൃഷ്ണൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ മാതാപിതാക്കള്‍ പ്രതിയായ മനോരോഗ വിദഗ്ദനായ ഡോക്ടറുടെ അടുത്തെത്തിച്ചത്.ഈ സംഭവം നടക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇവിടെവച്ചാണ് ഡോക്ടർ കുട്ടിയെ പീഡിപ്പിക്കുന്നത്. പിന്നീട് മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.തുടർന്ന് മാതാപിതാക്കള്‍ വിവരം ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയായിരുന്നു.ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാൾ.
Read More » -
Kerala
പുസ്തകം എഴുതി ശിവശങ്കർ പൊതുജനത്തെ വിഡ്ഢികളാക്കുകയാണെന്ന് സ്വപ്ന സുരേഷ്
മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. കസ്റ്റംസ് ബാഗേജ് വിട്ടുകിട്ടാനുൾപ്പെടെ ശിവശങ്കർ ഇടപെട്ടെന്ന് സ്വപ്ന മാധ്യമ അഭിമുഖത്തിൽ പറഞ്ഞു. ശിവശങ്കർ ഇനിയും കൂടുതൽ പറഞ്ഞാൽ താനും പുസ്തകം എഴുതും. ഫോട്ടോ ഉൾപ്പെടെ എല്ലാ തെളിവുകളോടെയും പുസ്തകം ഇറക്കും. അദ്ദേഹത്തിന്റെ യഥാർഥ നിറം ലോകം അറിയുമെന്നും സ്വപ്ന പറഞ്ഞു. മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നതായും സ്വപ്ന വെളിപ്പെടുത്തി. ശ്രീരാമകൃഷ്ണന്റെ വീട്ടിലും ഫ്ളാറ്റിലും പോയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനൊപ്പം യാത്രകൾ ചെയ്തിട്ടില്ല. കടയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ താൻ ആയിരുന്നില്ല പോയത്. സന്ദീപും സരിത്തുമാണ് സ്പീക്കറെ ക്ഷണിക്കാൻപോയത്. അദ്ദേഹത്തോട് ഫോണിൽ ഇക്കാര്യം പറഞ്ഞപ്പോൾ എത്തിയേക്കാം എന്നാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപും സരിത്തും സ്പീക്കറെ ക്ഷണിക്കാൻപോയതെന്നും സ്വപ്ന പറഞ്ഞു. തനിക്ക് സ്പേസ് സപാർക്കിൽ ജോലി വാങ്ങി നൽകിയത് ശിവശങ്കറായിരുന്നു. തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ മാനേജരായും ജോലി നല്കി. ജയശങ്കര്‍ നാലോ അഞ്ചോ മാസം ജോലി ചെയ്തു.…
Read More » -
Kerala
യുവതിയുടെ ആത്മഹത്യ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ
അടൂർ : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.അടൂർ വയല എം ജി ഭവനം വീട്ടില്‍ ജിജി ജോയിയുടെ ഭാര്യ അമ്മു (22) ആണ് ജനുവരി 31 ന് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്. സംഭവത്തില്‍ ഭർത്താവ് ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് (സാറാമ്മ (58) എന്നിവരെയാണ് അടൂര്‍ ഡി വൈ എസ് പി. അര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പീഡനങ്ങള്‍ക്ക് വിധേയയാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.2017 ലാണ് ജിജിയുടെയും അമ്മുവിന്റെയും വിവാഹം നടക്കുന്നത്. ഇന്‍സ്‌പെക്ടര്‍ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഒമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.
Read More » -
India
ആശ്വാസം… ആശ്വാസം, രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതർ കുറയുന്നു
രാജ്യത്ത് പ്രതിദിന കോവിഡ് രോഗബാധിതരുടെ എണ്ണത്തില്‍ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,27,952 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.98 ശതമാനം ആണ്. ഇരുപത്തിനാലു മണിക്കൂറിനിടെ 2,30,814 പേര് രോഗമുക്തരായി. 1059 മരണങ്ങളും റിപ്പോർട്ട് ചെയ്തു. നിലവില്‍ 13,31,648 പേരാണ് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത്. ഇതിനിടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം പിന്നിട്ടു. അമേരിക്കയിലും ബ്രസീലിലുമാണ് ഇന്ത്യക്ക് മുന്‍പ് കോവിഡ് മരണ സംഖ്യ 50000 ലക്ഷം കടന്നത്.
Read More » -
Kerala
താൻ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം കോടതിയിൽ നിന്ന് ചോന്നുവെന്ന വാർത്ത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി
ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യം കോടതിയിൽ നിന്ന് ചോർന്നെന്ന വാർത്ത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഇരയായ നടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കത്തെഴുതി. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ഹൈക്കോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര വിജിലൻസ് കമ്മീഷണർമാർ, കേന്ദ്ര-സംസ്ഥാന വനിതാ കമ്മീഷൻ തുടങ്ങിയവർക്കും കത്തിന്റെ പകർപ്പ് നൽകിയിട്ടുണ്ട്. താൻ ആക്രമിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ എറാണാകുളം സെഷൻസ് കോടതിയിൽ നിന്ന് ചോർന്നുവെന്ന വാർത്ത പുറത്തുവരുന്നുണ്ട്. ഇതിൽ അന്വേഷണം വേണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്. വെള്ളിയാഴ്ചയാണ് നടി കത്തയച്ചിട്ടുള്ളത്. വിദേശത്തുള്ള ചില ആളുകളിൽ ദൃശ്യങ്ങൾ എത്തിയെന്ന വാർത്തകൾ വരുന്നുണ്ട്. അത് ഞെട്ടിക്കുന്നതാണ്. തന്റെ സ്വകാര്യതയെ ഹനിക്കുന്ന സംഭവമാണിത്. കോടതിയിൽ നിന്ന് നീതി പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന ഒരു വ്യക്തിയാണ് താനെന്നും ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നും നടി ആവശ്യപ്പെട്ടു.
Read More » -
Kerala
തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു
തിരുവനന്തപുരത്ത് പുരോഹിതനും കന്യാസ്ത്രീകളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് കന്യാസ്ത്രീ മരിച്ചു.ഡോട്ടേഴ്‌സ് ഓഫ് മേരിസഭാ അംഗം നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് ലാസ്റ്റ് ലേറ്റ് മാതാ ചര്‍ച്ചിലെ സിസ്റ്റര്‍ ഗ്രേസ് മാത്യു (61) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഫാ. അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിഡിയ (38), സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പുലര്‍ച്ചെ 4.15ന് സംസ്ഥാന പാതയില്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. തൃശൂരില്‍ നിന്നും വെള്ളൂര്‍ക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാര്‍ നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.
Read More » -
LIFE
മൂന്നു ബീച്ചുകൾ ചേർന്ന കോവളം ബീച്ച്
സ്വദേശികൾക്കും വിദേശികൾക്കും ഒരുപോലെ പ്രിയപ്പെട്ട ഒരു കല്‍ത്തീരമാണ് കോവളം.മൂന്നു വ്യത്യസ്‌ത ബീച്ചുകളാണ് കോവളത്ത് ഉള്ളത്.തെക്കേയറ്റത്ത് ലൈറ്റ് ഹൗസ് ബീച്ച്. 30 മീറ്ററോളം ഉയരമുള്ള വിളക്കു മാടം(ലൈറ്റ് ഹൗസ്) ആണ് ഇവിടുത്തെ പ്രത്യേകത.അതുകഴിഞ്ഞാണ് വിദേശീയര്‍ക്ക് ഏറെ പ്രിയങ്കരമായ ഹൗവ്വാ ബീച്ച്.സണ്‍ ബാത്തിനെത്തുന്നവര്‍ക്കും(സൂര്യ സ്‌നാനം) ഏറ്റവും ഇഷ്‌ടം ഹൗവ്വാ ബീച്ചാണ്. മൂന്നാമതായി അശോക ബീച്ചാണ്. അതുകൂടാതെ വിവിധ റിസോര്‍ട്ടുകളുടെയും ഹോട്ടലുകളുടെയും സ്വകാര്യബീച്ചുകളും കോവളത്ത് ഉണ്ട്. കോവളം സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്.100 മീറ്റര്‍ വരെ കടലിലേക്ക് ഇറങ്ങി കുളിക്കാനാകും എന്നതാണ് കോവളം ബീച്ചിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാക്കി മാറ്റുന്നതിനുള്ള പ്രധാന കാരണം. അയുര്‍വേദ സുഖ ചികില്‍സയ്‌ക്കും മസാജിങ്ങിനുമുള്ള സൗകര്യമാണ് വിദേശീയരെ കോവളത്തേക്ക് ആകര്‍ഷിക്കുന്നത്.കൂടാതെ യോഗാ പരിശീലന കേന്ദ്രങ്ങളും ഇവിടെയുണ്ട്. *തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 10 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് 16 കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ കോവളത്ത് എത്തിച്ചേരാം. *ബസ് മാര്‍ഗം വരുന്നവര്‍ക്ക്, കിഴക്കേക്കോട്ട ബസ്…
Read More » -
Kerala
12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരൻ അറസ്റ്റിൽ
പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി കൊല്ലം: 12 വയസുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയിലെടുത്തു.കൊട്ടാരക്കരയിലാണ് സംഭവം.കടുത്ത വയറുവേദനയെ തുടര്‍ന്ന് പെണ്‍കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. അസഹനീയമായ വയറുവേദന തുടര്‍ന്നതോടെ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി.തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കുട്ടി ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കൗണ്‍സലിംഗിന് വിധേയയാക്കിയപ്പോഴാണ് ബന്ധുവായ ഇരുപത്തിയൊന്നുകാരന്‍ തുടര്‍ച്ചയായി പീഡിപ്പിച്ച കാര്യം കുട്ടി പറഞ്ഞത്. ഇതോടെ പൊലീസ് യുവാവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.പെണ്‍കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ മകനാണ് പ്രതി.
Read More » -
Health
പൈല്‍സിന് കാരണം, പ്രതിവിധികള്‍
പൊറോട്ട, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍, ബേക്കറി ഇനങ്ങള്‍, ഫാസ്റ്റ് ഫുഡ്, ലഘുപാനീയങ്ങള്‍ എന്നിവയെല്ലാം പൂർണമായും ഒഴിവാക്കണം പൈല്‍സ് അഥവാ അര്‍ശസ് പലരേയും ബുദ്ധിമുട്ടിയ്ക്കുന്ന ഒരു അസുഖമാണ്.പുറത്തു പറയാനുള്ള മടി കാരണം പലരും ചികിത്സ പോലും തേടാതെ ജീവിതകാലം മുഴുവന്‍ ഇതിന്റെ വേദനയനുഭവിയ്ക്കുന്നു.ഏറ്റവും ദുരിതം പിടിച്ച അസുഖങ്ങളിലൊന്നായ പൈല്‍സ് ഇന്ന് സര്‍വസാധാരണവുമാണ്. ദുരിതങ്ങളും വേദനയും സഹിച്ചു കഴിയുമ്പോഴും പലരും ഇത് ശരിയായി ചികിത്സിക്കുന്നതിനെക്കുറിച്ച് ആലോചിക്കാറില്ലെന്നതാണ് വാസ്തവം. നമ്മുടെ നാട്ടിലെന്നല്ല ആഗോളതലത്തില്‍ തന്നെ ഏറ്റവുമധികം തട്ടിപ്പ് ചികിത്സകര്‍ വിരാജിക്കുന്ന മേഖലകളിലൊന്നുകൂടിയാണിത്. മലദ്വാരത്തിലെ രക്തക്കുഴലുകളിലുണ്ടാകുന്ന വീക്കമാണ് പൈല്‍സ് അഥവാ മൂലക്കുരു. ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്തും വിസര്‍ജനത്തിനായി ബലം പ്രയോഗിച്ച് മുക്കേണ്ടി വരുന്നതുമൊക്കെ പൈല്‍സ് കൂടാന്‍ കാരണമാകാം. പൈല്‍സ് ഗുരുതരമാകുന്നതോടെ കഠിനമായ വേദനയും രക്തംപോക്കുമെല്ലാമുണ്ടാകും.ഇതിന് ധാരാളം ചികിത്സകളുണ്ട്.എങ്കിലും നമുക്കു തന്നെ ചെയ്യാവുന്ന ചില പരിഹാരവഴികളാണ് ഇവിടെ സൂചിപ്പിക്കുന്നത് ജീരകം അല്‍പം ജീരകം വറുക്കുക. ഇതിനൊപ്പം ഇത്ര തന്നെ വറുക്കാത്ത ജീരകവും ചേര്‍ത്തു പൊടിയ്ക്കുക. ഈ പൊടി…
Read More » -
Health
ചിക്കൻ പോക്സിനെ സൂക്ഷിക്കണം
ചിക്കൻ പോക്സ് ഒരു ‘വൈറൽ രോഗമാണ്’.വേരിസെല്ല സോസ്റ്റർ എന്ന വൈറസാണ് രോഗമുണ്ടാക്കുന്നത്. ഒരാളിൽനിന്ന് മറ്റൊരാളിലേക്ക് വായു വഴിയാണ് വൈറസ് പകരുന്നത്.ചെറിയ ചൊറിച്ചിലോടെ ആരംഭിക്കുന്ന തിണർപ്പുകൾ വെള്ളം നിറഞ്ഞപോലെയുള്ള, മഞ്ഞുതുള്ളിപോലെയുള്ള കുരുക്കളായി മാറുന്നു.അതിനു മുൻപുതന്നെ ക്ഷീണവും വിശപ്പു കുറവും പനിയുമൊക്കെ ഉണ്ടാവാം.നെഞ്ചിലും പുറത്തുമൊക്കെയാവും ആദ്യം ഇതിന്റെ കുരുക്കൾ കണ്ടുതുടങ്ങുന്നത്.ക്രമേണ ഇത് ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുന്നു. സാധാരണഗതിയിൽ ചിക്കൻ പോക്സ് വലിയ ശല്യമൊന്നുമുണ്ടാക്കാതെ വന്ന് അങ്ങ് പോവും.കുട്ടികളിൽ പ്രത്യേകിച്ചും. ഒരുതവണ വന്നാൽ പിന്നീട് വരാനുള്ള സാധ്യത ഏതാണ്ട് ഇല്ലെന്നുതന്നെ പറയാം. പക്ഷേ, അപൂർവമായി ന്യൂമോണിയയിലേക്കും എൻകെഫലൈറ്റിസ് അഥവാ തലച്ചോറിനെ ബാധിക്കുന്ന അണുബാധയിലേക്കുമൊക്കെ രോഗം മൂർച്ഛിക്കാനും വളരെ അപൂർവമായി മരണത്തിനുമൊക്കെ സാധ്യതയുണ്ട്. വൈറസിനെ ഒതുക്കാൻ വിവിധ ആന്റിവൈറൽ മരുന്നുകൾ നിലവിലുണ്ട്.ഒപ്പമുള്ള പനിക്കും ചൊറിച്ചിൽ പോലെയുള്ള അസ്വസ്ഥതകൾക്കും അതനുസരിച്ച് മരുന്നുകളും നൽകി ആശ്വാസം നൽകുന്നു.ഈ അസുഖം വന്നാൽ കുളിക്കരുത് എന്നത് ഏറ്റവും പ്രചാരമുള്ള അന്ധവിശ്വാസമാണ്. കുളിക്കാതെയിരിക്കുന്നത് ഉള്ള അസ്വസ്ഥതകൾ വർധിപ്പിക്കുന്നെന്ന് മാത്രമല്ല, കുരുക്കളിൽ അണുബാധയും പഴുപ്പുമുണ്ടാവാനും…
Read More »