KeralaNEWS

യുവതിയുടെ ആത്മഹത്യ; ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ

ടൂർ : സ്ത്രീധന പീഡനത്തെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍.അടൂർ വയല എം ജി ഭവനം വീട്ടില്‍ ജിജി ജോയിയുടെ ഭാര്യ അമ്മു (22) ആണ് ജനുവരി 31 ന് ഭര്‍തൃ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കാണപ്പെട്ടത്.
 സംഭവത്തില്‍ ഭർത്താവ് ജിജി ജോയ് (31), ഇയാളുടെ പിതാവ് ജോയ് (63), മാതാവ് (സാറാമ്മ (58) എന്നിവരെയാണ് അടൂര്‍ ഡി വൈ എസ് പി. അര്‍ ബിനുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയിലാണ് അറസ്റ്റ്.
സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടിയെ ഭര്‍തൃഗൃഹത്തില്‍ ഭര്‍ത്താവും മാതാപിതാക്കളും പീഡനങ്ങള്‍ക്ക് വിധേയയാക്കിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.2017 ലാണ് ജിജിയുടെയും അമ്മുവിന്റെയും വിവാഹം നടക്കുന്നത്.  ഇന്‍സ്‌പെക്ടര്‍ സുജിത്, എസ് ഐ സുരേഷ് ബാബു, സി പി ഒമാരായ പുഷ്പദാസ്, കിരണ്‍കുമാര്‍, ശ്യാം എന്നിവരും പ്രതികളെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: