Month: February 2022

  • Kerala

    വാഹന പരിശോധനയ്ക്കിടയിൽ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

    കോഴിക്കോട്: വാഹന പരിശോധനയ്ക്കിടയിൽ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ സിനിമാ സ്റ്റൈലിൽ ചേസ് ചെയ്തു പിടിച്ച് പോലീസ്. പൂവാട്ടുപറമ്ബ് പുറക്കാവ് മീത്തല് ഷെറിലിനെയാണ് (35) മെഡിക്കല് കോളെജ് പൊലീസ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്ബ് ആറാംമൈലിനുസമീപമാണ് സംഭവം.വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില് വന്ന ഷെറിൽ വനിതാ എസ് ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.തുടർന്ന് ബൈക്കില് രക്ഷപ്പെടാൻ ശ്രമിക്കവേ എസ് ഐയും സംഘവും ഒരു കിലോമീറ്ററോളം ജീപ്പില് പിന്തുടർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

    Read More »
  • India

    നീറ്റ് പരീക്ഷയില്‍ നിന്നുള്ള ഒഴിവാക്കല്‍ ബില്‍ നിയമസഭയില്‍ പാസാക്കാൻ ഉറച്ച് തമിഴ്നാട് സർക്കാർ

    ചെന്നൈ: നീറ്റ് പരീക്ഷയില്‍ നിന്നുള്ള ഒഴിവാക്കല്‍ ബില്‍ നിയമസഭയില്‍  പാസാക്കുമെന്നും അത് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് അംഗീകാരത്തിനായി തിരിച്ചയക്കുമെന്നും തമിഴ്നാട് സര്‍ക്കാർ. ബില്‍ പാവപ്പെട്ടവരുടെയും ഗ്രാമീണ മേഖലയിലെ വിദ്യാര്‍ത്ഥികളുടെയും താല്‍പര്യം സംരക്ഷിക്കുന്നില്ലെന്നും സിഎംസി വെല്ലൂര്‍ കേസില്‍ സുപ്രീം കോടതി ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ആദ്യം ബില്‍ മടക്കിയത്. എന്നാല്‍ കോടതി ഉത്തരവ് സംസ്ഥാന നിയമസഭയുടെ നിയമനിര്‍മ്മാണ അധികാരവുമായി ബന്ധപ്പെട്ടതല്ലെന്നാണ് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിലപാട്.

    Read More »
  • LIFE

    ചന്ദ്രനുദിക്കുന്ന ദിക്കിലെ കല്യാണരാമൻ:ദിലീപിന്റേത് മൂന്നാമത്തെ പ്രണയ വിവാഹം 

    സിനിമാജീവിതം ആരംഭിക്കുന്നതിനു മുന്‍പ് ദിലീപ് സ്വന്തം അമ്മാവന്‍റെ മകളെ  വിവാഹം ചെയ്തിരുന്നതായി വിവരം.ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പറയുന്നു.നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിലീപും അമ്മാവന്‍റെ മകളും തമ്മിൽ വിവാഹിതരായത്.ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് ഈ  വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സിനിമതാരമായി മാറിയശേഷം മഞ്ജു വാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്‍റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കുകയായിരുന്നത്രെ. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ മഞ്ജുവുമായുള്ള ബന്ധം അനിവാര്യമാണെന്നും ഒഴിവാകണമെന്നുമായിരുന്നു ആവശ്യം. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. അമ്മാവന്‍റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങളും എളുപ്പത്തിലായി. ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ ‘സല്ലാപ’ത്തോടെ വിവാഹം കഴിച്ചത്.എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടുകയും ചെയ്തു. അതിനുശേഷം തന്‍റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിക്കുകയുമായിരുന്നു.ദിലീപിന്‍റെ മൂന്ന് വിവാഹവും പ്രണയ വിവാഹമായിരുന്നു.…

    Read More »
  • LIFE

    കള്ളന്‍ ഡിസൂസ’ ഫെബ്രുവരി 11ന് തിയേറ്ററുകളില്‍ എത്തും…

      കൊവിഡ് മൂലം റിലീസ് മാറ്റിവെച്ച “കള്ളൻ ഡിസൂസ” എന്ന ചിത്രത്തിന്റെ പുതിയ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ചിത്രം ഫെബ്രുവരി 11ന് തിയറ്ററിലെത്തും. ജനുവരി 21നായിരുന്നു ചിത്രത്തിന്റെ റിലീസ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ കൊവിഡ് വ്യാപനം രൂക്ഷമാവുകയും അഞ്ച് ജില്ലകള്‍ സി കാറ്റഗറയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ ചിത്രത്തിന്റെ പ്രദര്‍ശനം മാറ്റിവെയ്ക്കുകയായിരുന്നു. സൗബിൻ ഷാഹിറിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ജിത്തു കെ ജയൻ സംവിധാനം ചെയ്ത് റംഷി അഹമ്മദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ റംഷി അഹമ്മദ് ആണ് സിനിമ നിർമ്മിച്ചത്. ദിലീഷ് പോത്തൻ, സുരഭി ലക്ഷ്മി, ഹരീഷ് കണാരൻ, വിജയ രാഘവൻ, ശ്രീജിത്ത് രവി, സന്തോഷ് കീഴാറ്റൂർ, ഡോ.റോയ് ഡേവിഡ്, പ്രേം കുമാർ, രമേശ് വർമ്മ, വിനോദ് കോവൂർ, കൃഷ്ണ കുമാർ, അപർണ നായർ എന്നിവരും ഈ ചിത്രത്തിൽ അണിനിരക്കുന്നു. അരുൺ ചാലിൽ ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത് സജീർ ബാബയാണ്. സാന്ദ്ര തോമസ്, തോമസ് ജോസഫ് പട്ടത്താനം എന്നിവർസഹനിർമ്മാതാക്കളാണ്. എക്സിക്യൂട്ടീവ്…

    Read More »
  • NEWS

    ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇന്ത്യ

    ന്യൂഡല്‍ഹി: ബെയ്ജിങ്ങില്‍ ഇന്നാരംഭിക്കുന്ന ശീതകാല ഒളിംപിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകള്‍ ബഹിഷ്‌കരിക്കാന്‍ ഒരുങ്ങി ഇന്ത്യ.കിഴക്കന്‍ ലഡാക്കിലെ ഗല്‍വാനില്‍ ഇന്ത്യയ്ക്കെതിരെ ആക്രമണം നയിച്ച സൈനിക കമാന്‍ഡറെ ശീതകാല ഒളിംപിക്‌സിനുള്ള ദീപശിഖാ വാഹകനായി നിയോഗിച്ച ചൈനീസ് നീക്കത്തിനെതിരെയാണ് ഇന്ത്യയുടെ തിരിച്ചടി. ഒളിംപിക്‌സില്‍ രാഷ്ട്രീയം കലര്‍ത്തിയ ചൈനീസ് നടപടി അപലപനീയമാണെന്നും ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസിയില്‍നിന്ന് ആരും ഉദ്ഘാടന, സമാപന ചടങ്ങുകളില്‍ പങ്കെടുക്കില്ലെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി. ഒളിമ്ബിക്‌സിന്റെ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ തത്സമയ സംപ്രേഷണം ദൂരദര്‍ശന്‍ റദ്ദാക്കുകയാണെന്ന് പ്രസാര്‍ ഭാരതി മേധാവി ശശി ശേഖര്‍ വെംപതിയും വ്യക്തമാക്കി.

    Read More »
  • India

    ലഡാക്കിലെ പാങ്കോംഗ്  തടാകത്തില്‍ ചൈന നിര്‍മ്മിച്ച പാലം അനധികൃതമായി കൈയേറിയ സ്ഥലത്ത്: കേന്ദ്ര സര്‍ക്കാര്‍

    ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കമുണ്ടായ ലഡാക്കിലെ പാങ്കോംഗ്  തടാകത്തില്‍ നിര്‍മ്മിച്ച പാലം അനധികൃതമായി ചൈന കൈയേറിയ സ്ഥലത്ത്.കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ 1962ല്‍ ചൈന അനധികൃതമായി കൈയേറി കൈക്കലാക്കിയ സ്ഥലത്താണ് പുതിയ പാലം നിര്‍മ്മിച്ചിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് അതിവേഗം സൈനിക വിന്യാസം സാധ്യമാക്കാനാണ് ചൈന പാലം നിര്‍മ്മിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെയാണ് പാലം നിര്‍മ്മിച്ച നിര്‍മ്മിച്ച വിവരം പുറംലോകമറിഞ്ഞത്. അതേസമയം ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ ശക്തമായ സൈനിക വിന്യസമാണ് നടത്തിയിട്ടുള്ളത്.

    Read More »
  • Kerala

    ഡോക്ടറാകണമെന്ന ശ്രുതിമോളുടെ സ്വപ്നം പൂവണിയും,ആദ്യവര്‍ഷത്തെ ഫീസിനുള്ള 10 ലക്ഷം രൂപ സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി സമാഹരിച്ചു നല്‍കും

    ഡോക്ടറാകണമെന്ന ശ്രുതിമോളുടെ സ്വപ്നം പൂവണിയും. ആദ്യവര്‍ഷത്തെ ഫീസിനുള്ള 10 ലക്ഷം രൂപ സിപിഐ എം ഇടുക്കി ജില്ലാ കമ്മറ്റി സമാഹരിച്ചു നല്‍കും. ഇതിനായി ജില്ലാ സെക്രട്ടറിയേറ്റംഗം റോമിയോ സെബാസ്റ്റ്യന്‍ ചെയര്‍മാനും ഇടുക്കി ഏരിയ സെക്രട്ടറി പി.ബി. സബീഷ് കണ്‍വീനറും ഏരിയ കമ്മറ്റിയംഗം ഇ.എന്‍. ചന്ദ്രന്‍ ട്രഷറുമായ കമ്മറ്റി രൂപീകരിച്ചു. ധനസമാഹരണത്തിനായി ഫെഡറല്‍ ബാങ്കിന്‍റെ ഇടുക്കി ശാഖയില്‍ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.തീര്‍ത്തും അരക്ഷിതമായ സാഹചര്യത്തില്‍ നിന്നും പഠിച്ച് മെഡിക്കല്‍ എന്‍ട്രന്‍സില്‍ റാങ്ക് നേടിയിട്ടും, തുടര്‍പഠനത്തിന് ബുദ്ധിമുട്ടുന്ന വിദ്യാര്‍ത്ഥിനിയെപ്പറ്റി അറിഞ്ഞ സിപിഐ എം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസ് നേരിട്ട് വീട്ടിലെത്തി സഹായ വാഗ്ദാനം നല്‍കുകയായിരുന്നു . ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി ജില്ലാ കമ്മറ്റി ആദ്യവര്‍ഷ ഫീസായ 10 ലക്ഷം രൂപ സമാഹരിച്ചു നല്‍കാന്‍ തീരുമാനിച്ചത്.

    Read More »
  • Kerala

    കെ എസ് ആർ ടി സി യിൽ പുതുക്കിയ ശമ്പള വിതരണം ഫെബ്രുവരി 10 നകം

      തിരുവനന്തപുരം; പരിഷ്കരിച്ച ശമ്പള സ്കെയിൽ അടിസ്ഥാനമാക്കി കെഎസ്ആർടിസി ജീവനക്കാർക്ക് നൽകേണ്ട 2022 ജനുവരി മാസത്തെ ശമ്പള വിതരണം ഫെബ്രുവരി 10 നകം പൂർത്തിയാക്കുമെന്ന് കെഎസ്ആർടിസി സിഎംഡി അറിയിച്ചു. ഇ- ഓഫീസ് കഴിഞ്ഞ മാസം 25 മുതൽ പ്രവർത്തന രഹിതമായതും, സ്പാർക്കിന് അതിന് അനുസരിച്ചുള്ള ഭേദഗതി വരുത്താനുള്ള കാലതാമസവും കണക്കിലെടുത്താണ് ശമ്പളം നൽകുന്നത് വൈകുന്നത്. സ്പാർക്കിന്റെ ഭേദഗതിയിൽ അനിശ്ചിതത്വം നിലനിൽക്കുന്ന സാഹചര്യത്തിൽ അതാത് യൂണിറ്റ് ഓഫീസർമാർ ജീവനക്കാരുടെ ശമ്പളം പുനർ നിർണയിച്ച് ഫെബ്രുവരി ഏഴാം തീയതി വൈകിട്ട് 3 മണിക്ക് മുൻപായി ചീഫ് ഓഫീസിൽ എത്തിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക്, പത്താം തീയതിക്ക് മുൻപ് തന്നെ ശമ്പളം നൽകാനാകുമെന്നാണ് പ്രതീക്ഷയെന്നും , പുതുക്കിയ സ്കെയിലുള്ള ശമ്പള നിർണ്ണയത്തിൽ ഏന്തെങ്കിലും പിശക് സംഭവിച്ചതായി കണ്ടെത്തുകയാണെങ്കിൽ ആയത് പരിഹരിച്ച് തുടർന്നുള്ള മാസത്തെ ശമ്പളത്തിൽ ക്രമീകരിച്ച് നൽകുമെന്നും സിഎംഡി അറിയിച്ചു.

    Read More »
  • Kerala

    കാര്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ ഒരുവർഷത്തിനു ശേഷം പ്രതി അറസ്റ്റിൽ

    തൃശൂര്‍:ഒരു വർഷം മുൻപ് മതിലകത്തു നിന്ന് കാര്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ പ്രതി അറസ്റ്റില്‍.മതിലകം സ്വദേശി ഷാരൂഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. മതിലകം സ്വദേശിയില്‍ നിന്നും കാര്‍ ഒരാഴ്ചത്തേയ്ക്ക് വാടകക്ക് എടുത്ത ഷാരൂഖ് ആറു മാസം കഴിഞ്ഞിട്ടും കാര്‍ തിരിച്ചുകൊടുത്തില്ല.ഇതേ തുടര്‍ന്ന് കാറുടമ പൊലീസിന് പരാതി നല്‍കുകയായിരുന്നു.അന്ന് മുതൽ ഒളിവിലായിരുന്നു ഇയാൾ. കാര്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കേന്ദ്ര സര്‍ക്കാരിനേയും അന്വേഷണ ഏജന്‍സികളേയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍

    കേന്ദ്ര സര്‍ക്കാരിനേയും അന്വേഷണ ഏജന്‍സികളേയും രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ‘അശ്വത്ഥാമാവ് വെറും ഒരു ആന’ എന്ന ആത്മകഥയിലാണ് ശിവശങ്കറിന്റെ വിമര്‍ശനം. കഴിഞ്ഞ ഒന്നരവര്‍ഷമായി താന്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്റ്റേറ്റ് എന്ന അധികാര സംവിധാനത്തിന്റെ കരാളഭാവമാണെന്നും ശിവശങ്കര്‍ പറയുന്നു. അന്വേഷണത്തില്‍ ഏറ്റവും മോശമായി പെരുമാറിയത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് ആണെന്നും ശിവശങ്കര്‍ ആത്മകഥയില്‍ പറയുന്നു. എത്ര സമര്‍ത്ഥമായാണ് സ്റ്റേറ്റിന്റെ നെടുംതൂണുകള്‍ പീഡനോപകരണമായി മാറ്റപ്പെട്ടിരിക്കുന്നത്. മുപ്പത് വര്‍ഷത്തോളം സ്റ്റേറ്റ് എന്ന അധികാര സംവിധാനത്തിന്റെ ഭാഗമായിരുന്ന ഞാന്‍ കണ്ടിരുന്നത് അതിന്റെ മനോഹരമായ മുഖമായിരുന്നു. ഏറെ പരിമിതികള്‍ക്കും പരാധീനതകള്‍ക്കും ഇടയിലും വികസനോന്മുഖവും അഭയദായകവുമായ അധികാര സംവിധാനമായിരുന്നു എനിക്ക് പരിചിതമായിരുന്നത്. എന്നാല്‍ ഇക്കഴിഞ്ഞ ഒന്നര വര്‍ഷത്തോളമായി ഞാന്‍ കണ്ടുകൊണ്ടിരിക്കുന്നത് സ്റ്റേറ്റ് എന്ന അധികാര സംവിധാനത്തിന്റെ കരാളമായ മറ്റൊരു ഭാവമാണ്. ദേശീയതയെ സ്വന്തം താല്‍പര്യങ്ങള്‍ക്കനുസരിച്ച് വ്യാഖ്യാനിക്കുന്നതിനും വളച്ചൊടിച്ച് തങ്ങളുടെ സൗകര്യം പോലെ ഉപയോഗിക്കുന്നതിനും രാഷ്ട്രീയ നേതൃത്വം സാമര്‍ത്ഥ്യം കൈവരിച്ചിരിക്കുന്നു എന്നതാണ് വര്‍ത്തമാനകാലത്തെ യാഥാര്‍ത്ഥ്യം. ആ വൈഭവത്തിലൂടെ…

    Read More »
Back to top button
error: