മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ്. കസ്റ്റംസ് ബാഗേജ് വിട്ടുകിട്ടാനുൾപ്പെടെ ശിവശങ്കർ ഇടപെട്ടെന്ന് സ്വപ്ന മാധ്യമ അഭിമുഖത്തിൽ പറഞ്ഞു. ശിവശങ്കർ ഇനിയും കൂടുതൽ പറഞ്ഞാൽ താനും പുസ്തകം എഴുതും. ഫോട്ടോ ഉൾപ്പെടെ എല്ലാ തെളിവുകളോടെയും പുസ്തകം ഇറക്കും. അദ്ദേഹത്തിന്റെ യഥാർഥ നിറം ലോകം അറിയുമെന്നും സ്വപ്ന പറഞ്ഞു.
മുൻ സ്പീക്കർ ശ്രീരാമകൃഷ്ണനുമായി വ്യക്തിപരമായ ബന്ധം ഉണ്ടായിരുന്നതായും സ്വപ്ന വെളിപ്പെടുത്തി. ശ്രീരാമകൃഷ്ണന്റെ വീട്ടിലും ഫ്ളാറ്റിലും പോയിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിനൊപ്പം യാത്രകൾ ചെയ്തിട്ടില്ല. കടയുടെ ഉദ്ഘാടനത്തിന് ക്ഷണിക്കാൻ താൻ ആയിരുന്നില്ല പോയത്. സന്ദീപും സരിത്തുമാണ് സ്പീക്കറെ ക്ഷണിക്കാൻപോയത്. അദ്ദേഹത്തോട് ഫോണിൽ ഇക്കാര്യം പറഞ്ഞപ്പോൾ എത്തിയേക്കാം എന്നാണ് അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സന്ദീപും സരിത്തും സ്പീക്കറെ ക്ഷണിക്കാൻപോയതെന്നും സ്വപ്ന പറഞ്ഞു.
തനിക്ക് സ്പേസ് സപാർക്കിൽ ജോലി വാങ്ങി നൽകിയത് ശിവശങ്കറായിരുന്നു. തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ മാനേജരായും ജോലി നല്കി. ജയശങ്കര്‍ നാലോ അഞ്ചോ മാസം ജോലി ചെയ്തു. സ്വര്‍ണക്കടത്ത് കേസ് വന്നപ്പോള്‍ പിരിച്ചുവിട്ടെന്നും സ്വപ്ന പറഞ്ഞു. മുഖ്യമന്ത്രിയുടെ കുടുംബവുമായും മുൻമന്ത്രി കെ.ടി.ജലീലുമായും ഔദ്യോഗിക ബന്ധം മാത്രമാണുണ്ടായിരുന്നതെന്നും സ്വപ്ന പറയുന്നു.
ജയിലിൽ കിടന്നപ്പോൾ അനുഭവിച്ചതിനേക്കാൾ വേദന തോന്നിയത് ശിവശങ്കർ തന്നെ തള്ളിപ്പറഞ്ഞപ്പോഴാണ്. അതുകൊണ്ടാണ് പുറത്തുവന്ന് സംസാരിക്കേണ്ടിവന്നത്. തന്റെ ജീവിതത്തിൽ എല്ലാം ശിവശങ്കർ ആയിരുന്നുവെന്നും ചാനൽ അഭിമുഖത്തിൽ അവർ പറഞ്ഞു.
തന്നെ നിശബ്ദയാക്കി ജയിലിൽ അടയ്ക്കാനായാണ് സ്വർണക്കടത്ത് കേസ് അന്വേഷണത്തിലേക്ക് എൻഐഎയെ കൊണ്ടുവന്നത്. ഇതിനു പിന്നിൽ ശിവശങ്കറിന്റെ ബുദ്ധിയാണെന്ന് അറിയാൻ കഴിഞ്ഞതായും സ്വപ്ന വെളിപ്പെടുത്തി. കേസിൽ മറ്റാർക്കും പങ്കില്ലെന്ന് പറഞ്ഞ ഓഡിയോ ക്ലിപ്പിലൂടെ പുറത്ത് വന്നത് പറയി പ്പിച്ച കാര്യങ്ങളാണെന്നും സ്വപ്ന വെളിപ്പെടുത്തി.
ശിവശങ്കര്‍ അടക്കമുള്ള ആളുകൾ പറഞ്ഞതാണ് ആ സമയത്ത് ചെയ്തത്. തന്നോട് ഒളിവിൽ പോകാൻ നിർദേശിച്ചവരിൽ ശിവശങ്കറും ഉള്‍പ്പെടുന്നുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞു. മുൻകൂർ ജാമ്യാപേക്ഷ നൽകാൻ നിർദേശിച്ചവരിലും ശിവശങ്കർ ഉണ്ട്. സന്ദീപും ജയശങ്കറുമാണ് അതിര്‍ത്തി കടക്കാന്‍ സഹായിച്ച തെന്നും സ്വപ്ന പറഞ്ഞു. ഒരവസരം വന്നപ്പോൾ എല്ലാവരും തന്റെ തലയിൽ കയറിയിരുന്ന് പലതും പറയുകയാണ്. ജയിലിലായതിനാൽ തനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു.
നയതന്ത്ര ബാഗേജിൽ എന്തെന്ന് അറിയില്ലെന്നും അത് വിട്ടുകിട്ടാൻ ഇടപെട്ടില്ലെന്നുമുള്ള ശിവശങ്കറിന്റെ വാദങ്ങൾ പച്ചക്കള്ളമാണ്. ലോക്കറിൽ ഉണ്ടായിരുന്ന തെല്ലാം കമ്മീഷൻ പണമായിരുന്നു. താനും ശിവശങ്കറും തമ്മിലുള്ള ബന്ധം വിവരിച്ച് വലിയ പുസ്തകം എഴുതാനാകും. പക്ഷേ പുസ്തകം എഴുതുമ്പോള്‍ തു ടക്കം മുതലുള്ള സത്യം എഴുതണമെന്നും സ്വപ്ന പറഞ്ഞു. ശിവശങ്കറിനെപ്പറ്റി ഞാൻ പുസ്തകമെഴുതിയാൽ ഒരുപാട് രഹസ്യങ്ങൾ പുറത്തുവരും. എല്ലാ കാ ര്യങ്ങളും ഒരു വരി മാത്രം എഴുതി പൊതുജനത്തെ വിഡ്ഢികളാക്കുകയാണ് ശിവശങ്കർ.