KeralaNEWS

പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം: പതിമൂന്ന് വയസുള്ള ബാലനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദനായ ഡോക്ടര്‍ കുറ്റക്കാരനെന്ന് കോടതി.മനോരോഗ വിദഗ്ദനായ ഡോ ഗിരീഷ് (58)നെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ ജയകൃഷ്ണൻ കുറ്റക്കാരനെന്ന് കണ്ടെത്തിയത്.

പഠനത്തില്‍ ശ്രദ്ധ കുറവുണ്ടെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് കുട്ടിയെ മാതാപിതാക്കള്‍ പ്രതിയായ മനോരോഗ വിദഗ്ദനായ ഡോക്ടറുടെ അടുത്തെത്തിച്ചത്.ഈ സംഭവം നടക്കുമ്ബോള്‍ സംസ്ഥാന സര്‍ക്കാരിന്റെ മാനസികാരോഗ്യ കേന്ദ്രത്തിലായിരുന്നു ഡോക്ടര്‍ പ്രവര്‍ത്തിച്ചിരുന്നത്.ഇവിടെവച്ചാണ് ഡോക്ടർ കുട്ടിയെ പീഡിപ്പിക്കുന്നത്.
പിന്നീട് മകന്‍ ഭയന്നിരിക്കുന്നത് കണ്ട് മാതാപിതാക്കള്‍ ചോദിച്ചപ്പോഴാണ് കുട്ടി കാര്യം പറഞ്ഞത്.തുടർന്ന് മാതാപിതാക്കള്‍ വിവരം ചൈല്‍ഡ്‌ലൈനില്‍ അറിയിക്കുകയായിരുന്നു.ഇതിന് പുറമെ മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിലും പ്രതിയാണ് ഇയാൾ.

Back to top button
error: