Month: February 2022

  • Health

    ഗൃഹവൈദ്യം 

    1,ചുമ. ♣️ഒരു ടീസ്പൂണ്‍ ഇഞ്ചിനീരില്‍ സമം തേന്‍ ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്ക് ആശ്വാസം ലഭിക്കും. ♣️തുളസിയിലയിട്ടു തിളപ്പിച്ച വെള്ളത്തില്‍ തേന്‍ ചേര്ത്തു കഴിക്കുക. ♣️കുരുമുളകുപൊടി തേനിലോ നെയ്യിലോ ചാലിച്ചു കഴിക്കുക. ♣️വയമ്പ് ചെറുതേനില്‍ ഉരച്ച് ദിവസം രണ്ടുനേരം കഴിച്ചാല്‍ ചുമ പെട്ടെന്ന് കുറയും. ♣️കല്ക്കണ്ടവും ചുവന്നുള്ളിയും ചേര്ത്തു കഴിച്ചാല്‍ ചുമയ്ക്കു ശമനമാകും. 2, പനി ♣️തുളസി പിഴിഞ്ഞെടുത്ത നീര് തേനില്‍ ചേര്ത്തു കഴിച്ചാല്‍ പനിക്ക് പെട്ടെന്ന് കുറവുണ്ടാകും. ♣️ജീരകം പൊടിച്ച് ശര്ക്കര ചേര്ത്തു സേവിച്ചാല്‍ പനിക്ക് കുറവുണ്ടാകും. ♣️തുളസിനീരില്‍ കരുമുളകുപൊടി ചേര്ത്ത് കഴിച്ചാലും പനിക്ക് ശമനമുണ്ടാകും. 3, ജലദോഷം ♣️തുളസിനീര് അര ഔണ്സ് വീതം രണ്ടുനേരം കഴിക്കുക. ♣️ഗ്രാമ്പൂ പൊടിച്ച് തേനില്‍ ചാലിച്ചു കഴിച്ചാല്‍ ജലദോഷത്തിന് കുറവുണ്ടാകും. 4, രക്താതിസമ്മര്ദം. ♣️ഈന്തപ്പഴത്തിന്റെ കുരു പൊടിച്ച് ഓരോ ടീസ്പൂണ്‍ വീതം രാവിലെയും വൈകിട്ടും മോരില്‍ ചേര്ത്തു കഴിക്കുക. ♣️തണ്ണിമത്തന്‍ ജ്യൂസ് ദിവസവും കഴിച്ചാല്‍ രക്തസമ്മര്ദത്തിന് വളരെ കുറവുണ്ടാകും. ♣️ഇളനീര്‍ വെള്ളവും തിപ്പലിപ്പൊടിയും ചേര്ത്തു…

    Read More »
  • Food

    ചേനയുടെ ഗുണങ്ങൾ; നടാൻ സമയമായി

    നമ്മുടെ ആഹാരരീതിയിൽ നിന്ന് ഒരിക്കലും ഒഴിവാക്കപ്പെടാനാവാത്ത ഒരു ഭക്ഷണപദാർത്ഥമാണ് ചേന.ഒരില മാത്രമുള്ള ഇത് കിഴങ്ങു വർഗ്ഗത്തിൽ ഉൾപ്പെട്ട പച്ചക്കറിയാണ്. ഇന്ത്യയിലെ എല്ലാ പ്രദേശങ്ങളിലും ചേന കൃഷി ചെയ്തു വരുന്നുണ്ട്.നല്ല നീർവാർച്ചയുള്ള മണ്ണാണ് ഈ കൃഷിക്ക് ഏറെ യോജിച്ചത്. ആസത്മ,വയറിളക്കം, അർശസ് മറ്റു ഉദരരോഗങ്ങൾക്ക് ചേന ഒരു പ്രതിവിധിയായി കണക്കാക്കുന്നു. കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വരും എന്നാണ് വിശ്വാസം. ചേനയിൽ മികച്ച വിളവ് തരുന്ന ഇനങ്ങളാണ് ഗജേന്ദ്ര, ശ്രീ പത്മ, ശ്രീ ആതിര തുടങ്ങിയവ. സദ്യവട്ടങ്ങളിൽ മാത്രമല്ല നിത്യജീവിതത്തിലും മുഖ്യ സ്ഥാനമാണ് ചേനയ്ക്കുള്ളത്. മറ്റ് കിഴങ്ങുകളെ അപേക്ഷിച്ച് ദഹനവ്യവസ്ഥയുമായി ഏറെ ഇണങ്ങി നിൽക്കുന്നതിനാൽ വലിയ സ്വീകാര്യത ചേനയ്ക്കുണ്ട്. എരിശ്ശേരി, കാളൻ, തോരൻ, മുളകൂഷ്യം, അവിയൽ, അച്ചാർ, മെഴുക്കുപുരട്ടി, പായസം, പുഴുക്ക് എന്നിങ്ങനെ ചേന കൊണ്ടുള്ള സ്വാദിഷ്ഠമായ വിഭവങ്ങൾ നിരവധിയാണ്. ഇതിനുപുറമേ വറുത്തോ, കനലിൽ ചുട്ടോ പുഴുങ്ങിയോ കഴിക്കുകയുമാകാം. ചീത്ത കൊളസ്‌ട്രോള്‍ ഉള്ളവരില്‍ ചേന കഴിയ്ക്കുന്നത് എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ന്ല്ലതാണ്. ഒരു…

    Read More »
  • LIFE

    കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമച്ചു, കാമുകനെയും കാമുകിയെയും വാർഡൻ പൊക്കി

    കാമുകിയെ ട്രോളിബാഗില്‍ ഒളിപ്പിച്ച് ഹോസ്റ്റലിനകത്തേക്ക് കടത്താന്‍ ശ്രമിച്ച് വിദ്യാര്‍ഥി. മണിപ്പാലിലെ ഒരു എഞ്ചിനീയറിംങ്ങ് കോളേജിലാണ് സംഭവം. എന്നാല്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ നീക്കം കൈയ്യോടെ പിടികൂടിയതോടെ പണിപാളി. ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് വലിയ ട്രോളി ബാഗുമായി ഹോസ്റ്റിലിലേക്ക് വരുന്ന വിദ്യാര്‍ഥി കെയര്‍ടെയ്ക്കറുടെ കണ്ണില്‍പ്പെടുന്നത്. അസ്വാഭാവികത തോന്നിയ വാര്‍ഡന്‍ ഇത്രയും വലിയ ട്രോളിബാഗിലെന്താണെന്ന് ചോദിച്ചു. ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്ത സ്വകാര്യ വസ്തുക്കളാണെന്നായിരുന്നു വിദ്യാര്‍ഥിയുടെ മറുപടി. അതില്‍ തൃപ്തി വരാതെ കെയര്‍ടെയ്ക്കര്‍ ബാഗ് തുറന്നുകാണണമെന്ന് ആവശ്യപ്പെടുകയായിരുന്നു. വിദ്യാര്‍ഥി അതിന് തടസ്സം നിന്നെങ്കിലും കെയര്‍ടെയ്ക്കര്‍ ബാഗ് തുറക്കുകയായിരുന്നു. അപ്പോഴാണ് എഞ്ചിനീയറിംങ്ങ് കോളേജില്‍ തന്നെയുള്ള വിദ്യാര്‍ഥിനിയും കാമുകിയുമായ പെണ്‍കുട്ടി ബാഗില്‍ ചുരുണ്ടുകൂടിയിരിക്കുന്ന കാഴ്ച്ച കാണുന്നത്. സംഭവത്തെ തുടര്‍ന്ന് തുടര്‍ന്ന് ഇരുവരേയും ഹോസ്റ്റലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു. കാമുകനും കാമുകിയും തുടര്‍ന്ന് വീടുകളിലേക്ക്് പോയതായി സഹപാഠികള്‍ അറിയിച്ചു.  

    Read More »
  • Kerala

    വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും

    മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിയുന്ന വാവാ സുരേഷ് തിങ്കളാഴ്ചയോടെ ആശുപത്രി വിട്ടേക്കും. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള വാവാ സുരേഷ് പൂര്‍ണ ആരോഗ്യത്തിലേക്ക് മടങ്ങി വരികയാണ്. ശരീരത്തിലുള്ള പാമ്പിന്‍ വിഷം പൂര്‍ണമായും നീക്കിയതായി ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവങ്ങള്‍ ഓര്‍ത്തെടുക്കാനും നടക്കാനും ഭക്ഷണം കഴിക്കാനും വാവ സുരേഷിന് കഴിയുന്നുണ്ട്. കോട്ടയം കുറിച്ചിയില്‍, മൂര്‍ഖന്‍ പാമ്പ് കടിച്ച കാര്യം വാവ സുരേഷ് ഓര്‍ത്തെടുക്കുക്കയും കടിച്ച സ്ഥലം ഡോക്ടര്‍മാര്‍ക്ക് കാണിച്ചു കൊടുക്കുകയും ചെയ്തു. രണ്ട് ദിവസം കൂടി മുറിയില്‍ കിടത്തി നിരീക്ഷിക്കാനാണ് ഡോക്ടര്‍മാരുടെ തീരുമാനം.  

    Read More »
  • Sports

    ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും

    ഐ​സി​സി അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റ് ഫൈ​ന​ലി​ൽ ഇ​ന്ത്യ ഇ​ന്ന് ഇം​ഗ്ല​ണ്ടി​നെ നേ​രി​ടും. ഇ​ന്ത്യ​ൻ സ​മ​യം വൈ​കു​ന്നേ​രം 6.30നാ​ണ് മ​ത്സ​രം. നാ​ല് ത​വ​ണ (2000, 2008, 2012, 2018) കി​രീ​ടം നേ​ടി​യ ഇന്ത്യ ച​രി​ത്രം രചിച്ച് അ​ഞ്ചാം കി​രീ​ട​മാ​ണ് ല​ക്ഷ്യം​വ​യ്ക്കു​ന്ന​ത്. 24 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​നു​ശേ​ഷം ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ച ഇം​ഗ്ല​ണ്ട് ആ​ണ് ഫൈ​ന​ലി​ൽ ഇ​ന്ത്യ​യു​ടെ എ​തി​രാ​ളി. 1998ൽ ​ക​ന്നി ലോ​ക​ക​പ്പ് നേ​ടി​യ​ശേ​ഷം ഇം​ഗ്ല​ണ്ട് അ​ണ്ട​ർ 19 ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്. അ​ണ്ട​ർ 19 ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ൽ തു​ട​ർ​ച്ച​യാ​യി നാ​ല് ത​വ​ണ ഫൈ​ന​ലി​ൽ പ്ര​വേ​ശി​ക്കു​ന്ന ആ​ദ്യ ടീം ​എ​ന്ന റി​ക്കാ​ർ​ഡും ഇ​ന്ത്യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. 2021 അ​ണ്ട​ർ 19 ഏ​ഷ്യ ക​പ്പ് കി​രീ​ടം സ്വ​ന്ത​മാ​ക്കി​യ​ശേ​ഷ​മാ​ണ് ഇ​ന്ത്യ ലോ​ക​ക​പ്പി​നാ​യി വെ​സ്റ്റ് ഇ​ൻ​ഡീ​സി​ൽ പ​റ​ന്നി​റ​ങ്ങി​യ​ത്.

    Read More »
  • India

    കര്‍ണാടകയിൽ വസ്ത്ര വിവാദം കത്തുന്നു, പെൺകുട്ടികൾ ഹിജാബ് ധരിച്ചെത്തി; ആണ്‍കുട്ടികള്‍ കാവിയണിഞ്ഞും

      ബംഗളുരു: ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ ക്ലാസില്‍ കയറ്റാതെ കോളജ് അധികൃതര്‍. കര്‍ണാടകയിലെ ഉഡുപ്പിക്ക് സമീപം കുന്ദാപുരത്തെ പ്രീ-യൂണിവേഴ്‌സിറ്റി കോളജില്‍ കഴിഞ്ഞ ദിവസമാണ് വസ്ത്രവിവാദം കത്തിപ്പടർന്നത്. ഏതാനും പെണ്‍കുട്ടികള്‍ ഹിജാബ് ധരിച്ചെത്തിയതിന് പിന്നാലെ കോളജിലെ നൂറോളം ആണ്‍കുട്ടികള്‍ കാവി അണിഞ്ഞെത്തി. സംഭവം വിവാദമായതോടെ കുന്ദാപുര എം.എല്‍.എ. ഹലാദി ശ്രീനിവാസന്റെ നേതൃത്വത്തില്‍ അനുരഞ്ജന യോഗം ചേര്‍ന്നു. വിദ്യാര്‍ഥികള്‍ യൂണിഫോം ചട്ടം പാലിക്കണമെന്ന പൊതുധാരണയില്‍ യോഗം പിരിഞ്ഞു. എന്നാല്‍, പെണ്‍കുട്ടികളില്‍ ചിലര്‍ ഹിജാബ് ധരിക്കുമെന്ന തീരുമാനത്തില്‍ ഉറച്ചു നിന്നു. ഇവരെ ക്ലാസില്‍ കയറ്റില്ലെന്ന് കോളജ് അധികൃതര്‍ നിലപാടെടുത്തു. ഒടുവിൽ വിദ്യാർത്ഥികൾ പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മുന്നില്‍ കേണപേക്ഷിച്ചു. വിദ്യാര്‍ഥിനികളുടെ ഈ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. പരീക്ഷയ്ക്ക് രണ്ടു മാസം മാത്രം ബാക്കി നില്‍ക്കെ ഹിജാബ് ധാരണത്തെച്ചൊല്ലി കോളജ് അധികൃതര്‍ ഇപ്പോള്‍ പ്രശ്‌നമുണ്ടാക്കുന്നത് എന്തിനാണ് എന്ന് വിദ്യാര്‍ഥിനികൾ ചോദിക്കുന്നു. കോളജില്‍ ഹിജാബ് ധരിക്കാമെന്നും എന്നാല്‍, ക്ലാസ് മുറിക്കുള്ളില്‍ അവ മാറ്റണമെന്നുമാണ് പൊതുചട്ടം. പുതിയ തീരുമാനം നടപ്പിലാകും…

    Read More »
  • Kerala

    കഥയല്ല ജീവിതം തന്നെ, ഭർത്താവിന് ഭ്രാന്തിനുള്ള മരുന്ന് കൊടുത്ത് അപായപ്പെടുത്താൻ ശ്രമിച്ച ഭാര്യ ഒടുവിൽ അറസ്റ്റിൽ

    കഥകളിലും ടെലിവിഷൻ സീരിയലിലും മാത്രമാണ് ഇത്തരം ക്രൂരതകൾ നാം കാണാറുള്ളത്. ഭക്ഷണത്തിലും വെള്ളത്തിലും നിരന്തരം മനോരോഗത്തിനുള്ള മരുന്ന് കലർത്തി നൽകി ഭർത്താവിനെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭാര്യ അറസ്റ്റിൽ. പാലാ മീനച്ചിൽ സതീമന്ദിരം വീട്ടിൽ ആശാ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയെ വിവാഹം കഴിച്ച തിരുവനന്തപുരം സ്വദേശിയും ഇപ്പോൾ പാലായിൽ താമസക്കാരനുമായ 38 വയസുള്ള സതീഷ് ആണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിച്ചത്. 2006 ലാണ് തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശിയായ യുവാവ് പാലാ മുരിക്കുംപുഴ സ്വദേശി ആശയെ വിവാഹം കഴിക്കുന്നത്. അതിനുശേഷം 2008ൽ യുവാവ് ഭാര്യ വീട്ടിൽ താമസമാക്കുകയും സ്വന്തമായി പ്രമുഖ ഐസ്ക്രീം കമ്പനിയുടെ ഡിസ്ട്രിബ്യൂഷന് ആരംഭിക്കുകയും ചെയ്തു. 2012ൽ ഇവർ പാലക്കാട് സ്വന്തമായി വീട് വാങ്ങി അങ്ങോട്ട് മാറുകയും ചെയ്തു. വിവാഹം കഴിഞ്ഞു കുറച്ചു വർഷങ്ങൾ കഴിഞ്ഞത് മുതൽ ഭാര്യ നിസാര കാര്യങ്ങളെ ചൊല്ലി പിണങ്ങുന്നത് പതിവായിരുന്നതായി യുവാവ് പറയുന്നു. പരാതിക്കാരനായ യുവാവിന്…

    Read More »
  • Breaking News

    ബൈക്കുകൾ കൂട്ടിയിടിച്ച് 3 യുവാക്കൾ മരിച്ചു, അപകടം രാത്രി10 ന് ചങ്ങനാശേരിയിൽ

    ചങ്ങനാശേരി: ഇന്നലെ (വെളളി) രാത്രി 10 മണിത്ത് എം.സി റോഡിൽ എസ്.ബി കോളജിനു സമീപം ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 3 യുവാക്കൾ മരിച്ചു. ചങ്ങനാശേരി ഹിദായത്ത് നഗർ പള്ളിപ്പറമ്പിൽ ഷാനവാസിന്റെയും ജെബിയുടെയും മകൻ അജ്മൽ റോഷൻ (27), ഫിഷ് മാർക്കറ്റ് ഭാഗത്ത് ഉല്ലാഹയിൽ അലക്സ് (26), വാഴപ്പള്ളി കണിയാംപറമ്പിൽ രുദ്രാക്ഷ് (20) എന്നിവരാണ് മരിച്ചത്. രാത്രി പത്ത് മണിയോടെയാണ് അപകടം നടന്നത്. പരുക്കേറ്റ് റോഡിൽ വീണ യുവാക്കളെ നാട്ടുകാർ ആദ്യം ചങ്ങനാശേരി ജനറൽ ആശുപത്രിയിൽ എത്തിച്ചു. പക്ഷേ അജ്മൽ അപ്പോഴേയ്ക്കും മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ രുദ്രാക്ഷിനെയും അലക്സിനെയും ഉടൻ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാത്രി പന്ത്രണ്ടരയോടെ ഇവരും മരിച്ചു.

    Read More »
  • Kerala

    മത്സ്യത്തൊഴിലാളിയുടെ ആത്മഹത്യ: സംഭവത്തില്‍ കുറ്റക്കാര്‍ ആരാണെങ്കിലും ശക്തമായ നടപടികളുണ്ടാകും. – റവന്യു മന്ത്രി കെ.രാജന്‍

      റവന്യു വകുപ്പില്‍ നിന്ന് ലഭിക്കേണ്ട സേവനത്തില്‍ കാലതാമസമുണ്ടായതിന്റെ പേരിലാണ് ഈ ആത്മഹത്യയെങ്കില്‍ അതിന് ഉത്തരവാദി ആരാണെങ്കിലും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യു മന്ത്രി കെ.രാജന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ സംസ്ഥാന തലത്തില്‍ തന്നെ അന്വേഷണം പ്രഖ്യാപിച്ചു. ലാന്റ് റവന്യു ജോയിന്റ് കമ്മീഷണറിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി ഒരാഴ്ച്ചക്കുള്ളില്‍ റിപ്പോര്‍ട്ട് ലഭ്യമാക്കുന്നതിന് മന്ത്രി ഉത്തരവിട്ടു. റിപ്പോര്‍ട്ട് ലഭിച്ച ശേഷം ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട് ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്ന കാര്യവും ശ്രദ്ധില്‍ പെട്ടിട്ടുണ്ട്. അക്കാര്യത്തിലും അന്വേഷണം നടത്തും. അത്തരം ഏജന്റുമാര്‍ക്കെതിരേയും നടപടികളുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.

    Read More »
  • Food

    നാട്ടിൽ താരമായി നാടന്‍ തട്ടുകടകൾ

    എയർപോർട്ടിലോ മറ്റ് എവിടെയെങ്കിലുമോ പോയിട്ട് പാതിരാത്രിയിൽ വണ്ടിയോടിച്ചു തിരിച്ചു വരുമ്പോൾ പടുതയോ പ്ലാസ്റ്റിക് ഷീറ്റോ വലിച്ചു കെട്ടിയ, അംഗവൈകല്യം സംഭവിച്ച നാലു കസേരയും മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടവുമായി വഴിയോരത്ത് കാണുന്ന തട്ടുകടയ്ക്കു മുൻപിൽ വണ്ടി നിർത്തി എന്നെങ്കിലും ഒരു ചായ കുടിച്ചിട്ടുണ്ടോ.. ഇല്ലെങ്കിൽ വൃത്തിയുടെ മനക്കണക്കുകൾ മാറ്റിവെച്ച് ഒരിക്കലെങ്കിലും തട്ടുകടയിലെ ഭക്ഷണം കഴിക്കണം.അടിച്ചു പതപ്പിച്ചു കിട്ടുന്ന വഴിയോരത്തെ ചായ കുടിക്കുമ്പോ കിട്ടുന്ന ഒരു സുഖമുണ്ടല്ലോ…എന്റെ സാറേ..ലോകത്ത് വേറൊരിടത്തും ഇത്രയും ടേസ്റ്റുള്ള സൂപ്പർ ചായ കിട്ടില്ല.അത്രയ്ക്കും ടേസ്റ്റാണത്! ഒരു പേരെഴുതി ബോർഡ് പോലും വെക്കാത്ത ഇത്തരം തട്ടുകടകളാണ് ഇന്നത്തെ കേരളത്തിന്റെ രാത്രി ജീവിതം നിയന്ത്രിക്കുന്നതെന്നു പറഞ്ഞാൽ അതിലൊട്ടും അതിശയോക്തിയില്ല. ഒരുപക്ഷെ ഹോട്ടലുകളെക്കാൾ കൂടുതൽ വഴിയോര ഭക്ഷണ ശാലകളായ തട്ടുകടകളും മറ്റും ഏറ്റവും കൂടുതലുള്ള(നഗരങ്ങളിലെ കാര്യമല്ല) ഒരു സംസ്‌ഥാനം കേരളം മാത്രമായിരിക്കും.മറ്റുള്ള സംസ്ഥാനങ്ങളിൽ രാത്രി പതിനൊന്നു കഴിഞ്ഞാൽ വിജനമായ വഴിയോരങ്ങൾ മാത്രമായിരിക്കും നമുക്ക് കൂട്ടിനുണ്ടാകുക. തെരുവോരങ്ങളെ പൂരപ്പറമ്പുകളാക്കി രാത്രി ജീവിതത്തിന്റെ സുഖത്തിലേക്കും അതിജീവനത്തിന്റെ നുറുങ്ങുവെട്ടത്തിലേക്കും…

    Read More »
Back to top button
error: