KeralaNEWS

തിരുവനന്തപുരത്ത് കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച്‌ കന്യാസ്ത്രീ മരിച്ചു

തിരുവനന്തപുരത്ത് പുരോഹിതനും കന്യാസ്ത്രീകളും സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണംവിട്ട് മരത്തിലിടിച്ച്‌ കന്യാസ്ത്രീ മരിച്ചു.ഡോട്ടേഴ്‌സ് ഓഫ് മേരിസഭാ അംഗം നെടുമങ്ങാട് വെള്ളൂര്‍ക്കോണത്ത് ലാസ്റ്റ് ലേറ്റ് മാതാ ചര്‍ച്ചിലെ സിസ്റ്റര്‍ ഗ്രേസ് മാത്യു (61) ആണ് മരിച്ചത്. വാഹനം ഓടിച്ചിരുന്ന ഫാ. അരുണ്‍ (40), സിസ്റ്റര്‍ എയിഞ്ചല്‍ മേരി (85), സിസ്റ്റര്‍ ലിഡിയ (38), സിസ്റ്റര്‍ അനുപമ (38) എന്നിവര്‍ക്കാണ് പരിക്കേറ്റത്.

പുലര്‍ച്ചെ 4.15ന് സംസ്ഥാന പാതയില്‍ പിരപ്പന്‍കോട് സെന്റ് ജോണ്‍സ് ആശുപത്രിക്ക് സമീപത്തായിരുന്നു അപകടം നടന്നത്. തൃശൂരില്‍ നിന്നും വെള്ളൂര്‍ക്കോണത്തേയ്ക്ക് വരുകയായിരുന്ന കോളിസ് കാര്‍  നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: