LIFEMovie

ചന്ദ്രനുദിക്കുന്ന ദിക്കിലെ കല്യാണരാമൻ:ദിലീപിന്റേത് മൂന്നാമത്തെ പ്രണയ വിവാഹം 

സിനിമാജീവിതം ആരംഭിക്കുന്നതിനു മുന്‍പ് ദിലീപ് സ്വന്തം അമ്മാവന്‍റെ മകളെ  വിവാഹം ചെയ്തിരുന്നതായി വിവരം.ആലുവ ദേശം രജിസ്റ്റര്‍ ഓഫീസില്‍ നടന്ന വിവാഹത്തില്‍ സാക്ഷിയായത് ഏറ്റവുമടുത്ത ചില സുഹൃത്തുക്കളായിരുന്നുവെന്നും പറയുന്നു.നാല് വര്‍ഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ദിലീപും അമ്മാവന്‍റെ മകളും തമ്മിൽ വിവാഹിതരായത്.ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് ഈ  വിവാഹം രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.
സിനിമതാരമായി മാറിയശേഷം മഞ്ജു വാര്യരുമായി പ്രണയത്തിലായപ്പോള്‍ താരത്തിന്‍റെ വേണ്ടപ്പെട്ടവരും അടുപ്പമുള്ളവരും ചേര്‍ന്ന് യുവതിയെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കി ഒഴിവാക്കുകയായിരുന്നത്രെ. ദിലീപിന് നല്ല ഭാവിയുണ്ടാക്കാന്‍ മഞ്ജുവുമായുള്ള ബന്ധം അനിവാര്യമാണെന്നും ഒഴിവാകണമെന്നുമായിരുന്നു ആവശ്യം. ബന്ധുക്കളുടെ മധ്യസ്ഥതയില്‍ ഇവര്‍ ദിലീപുമായുള്ള വിവാഹബന്ധം വേര്‍പെടുത്താന്‍ തയാറായി. അമ്മാവന്‍റെ മകളായതു കൊണ്ട് തന്നെ കാര്യങ്ങളും എളുപ്പത്തിലായി.

ഇതിന് ശേഷമാണ് ദിലീപ് മഞ്ജു വാര്യരെ ‘സല്ലാപ’ത്തോടെ വിവാഹം കഴിച്ചത്.എന്നാല്‍ 2015 ല്‍ ഈ ബന്ധം അവസാനിക്കുകയും ദിലീപും മഞ്ജുവും വിവാഹമോചനം നേടുകയും ചെയ്തു. അതിനുശേഷം തന്‍റെ പല സിനിമകളിലെയും നായികയായിരുന്നു കാവ്യാ മാധവനെ ദിലീപ് വിവാഹം കഴിക്കുകയുമായിരുന്നു.ദിലീപിന്‍റെ മൂന്ന് വിവാഹവും പ്രണയ വിവാഹമായിരുന്നു.

 

Signature-ad

‘ചന്ദ്രനുദിക്കുന്ന ദിക്കില്‍’ എന്ന സിനിമയിൽ ദിലീപിന്‍റെ നായികയായിട്ടായിരുന്നു കാവ്യ മാധവന്റെ തുടക്കം.’പൂക്കാലം വരവായി’ എന്ന സിനിമയുടെ ലൊക്കേഷനില്‍ വച്ചായിരുന്നു പക്ഷെ കാവ്യയും ദിലീപും തമ്മിൽ ആദ്യമായി കാണുന്നത്.അന്ന് ദിലീപ് സഹസംവിധായകനായിരുന്നു. ആദ്യമായി കണ്ടപ്പോള്‍ അങ്കിള്‍ എന്നാണ് കാവ്യ ദിലീപിനെ വിളിച്ചത്.എന്നാല്‍ ദിലീപ് ആ വിളി തിരുത്തുകയുണ്ടായി.അങ്കിള്‍ അല്ല മോളേ ഏട്ടാ എന്ന് വിളിക്കുവെന്നാണ് അന്ന് ദിലീപ് പറഞ്ഞതത്രെ!

 

വെള്ളരിപ്രാവിന്റെ ചങ്ങാതി, പാപ്പി അപ്പച്ചാ, ഡാര്‍ലിങ് ഡാര്‍ലിങ്, കൊച്ചി രാജാവ്, പെരുമഴക്കാലം, തെങ്കാശിപ്പട്ടണം, മീശമാധവന്‍, തിളക്കം, റണ്‍വേ, ചക്കരമുത്ത്, സദാനന്ദന്റെ സമയം, ലയണ്‍, ദോസ്ത്, ട്വന്റി 20, ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, തുടങ്ങി നിരവധി സിനിമകളില്‍ ഇവര്‍ പിന്നീട് ഒരുമിച്ച്‌ അഭിനയിച്ചു. ഈ സിനിമകളെല്ലാം വലിയ രീതിയില്‍ പ്രേക്ഷക ശ്രദ്ധയും നേടിയിരുന്നു.

Back to top button
error: