Month: February 2022

  • Crime

    ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? സലീഷിൻ്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ അനാവരണം ചെയ്യുന്നു

    തൃശൂർ സ്വദേശി സലീഷിന്റെ ദുരൂഹ മരണത്തിൽ ദിലീപിനെന്ത് പങ്ക്…? ശരിക്കും സലീഷിന്റെ മരണം ഒരു കൊലപാതകമാണോ…? ദിലീപിന്റെ ഫോണ്‍ സര്‍വീസ് ചെയ്തിരുന്ന മൊബൈല്‍ ഫോണ്‍ സര്‍വീസ് സെന്റര്‍ ഉടമയായിരുന്നു സലീഷ്. 2020 ഓഗസ്റ്റില്‍ അങ്കമാലിയിലുണ്ടായ വാഹനാപകടത്തിലാണ് സലീഷ് മരണപ്പെട്ടത്. സലീഷിന്റെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോൾ. നാട്ടിലും സാമൂഹമാധ്യമങ്ങളിലും ഈ മരണവുമായി ബന്ധപ്പെട്ട് ചില സംശയങ്ങള്‍ ഉയരുന്നുണ്ടെന്നും അതിനാല്‍ അന്വേഷണം നടത്തി നിജസ്ഥിതി പുറത്തുകൊണ്ടുവരണം എന്നും സലീഷിന്റെ സഹോദരന്‍ അങ്കമാലി പോലീസില്‍ നൽകിയ പരാതിയില്‍ പറയുന്നു. പുനരന്വേഷണം ആവശ്യപ്പെട്ടുള്ള പരാതി, നിലവില്‍ ദീലിപിനെതിരേ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറാനും സാധ്യതയുണ്ട്. ഇനി ദിലീപ് ആസൂത്രണം ചെയ്ത എത്ര കൊലപാതകങ്ങളും മാനഭംഗങ്ങളും പുറത്ത് വരാനിരിക്കുന്നു. ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? സലീഷിൻ്റെ മരണത്തിനു പിന്നിലെ ദുരൂഹതകൾ അനാവരണം ചെയ്യുന്നു. പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് മറക്കാതെ വായിക്കുക

    Read More »
  • India

    ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് വൈവിധ്യങ്ങൾ നേരിട്ടാസ്വദിച്ച് ഒരു യാത്ര, സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വളാഞ്ചേരി മുതൽ ലഡാക്ക് വരെ കാൽ നടയായി സഞ്ചരിച്ചത് 38,00 കിലോമീറ്റർ

    കോട്ടക്കൽ: വളാഞ്ചേരി മുതൽ ലഡാക്ക് വരെ 38,00 കിലോമീറ്റർ ദൂരം കാൽനടയായി സഞ്ചരിച്ച സൈനികൻ അബ്ബാസും ഭാര്യ ഷഹനയും വിസ്മയമായി. സൈനികനും ഇടയൂർ മാവണ്ടിയൂർ സ്വദേശിയുമായ വളയങ്ങാട്ടിൽ അബ്ബാസ് (34) ഭാര്യ വി ഷഹന (26) എന്നിവരാണ് 106 ദിവസം കൊണ്ട് കൽനടയായി ലഡാക്കിൽ പോയി ജന്മനാട്ടിൽ തിരിച്ചെത്തിയത്. ഇന്ത്യയുടെ ആത്മാവ് തൊട്ടറിഞ്ഞ് സമത്വസുന്ദര ഭാരതത്തിന്റെ വൈവിധ്യങ്ങൾ നേരിട്ടാസ്വദിച്ച് 14 സ്റ്റേറ്റുകൾ താണ്ടിയാണ് അബ്ബാസും ഷഹനയും 106 ദിവസം കൊണ്ട് ലഡാക്കിൽ എത്തി ദേശീയ പതാക നാട്ടി ജന്മനാട്ടിൽ തിരിച്ചെത്തിയത്. മക്കളായ 6 വയസ്സുകാരൻ യാസീൻ നയ്ബ്, നാലു വയസുകാരി ഹന ഫാത്തിമ എന്നിവരെ എന്നിവരെ വീട്ടുകാരെ ഏൽപ്പിച്ച ശേഷമാണ് യാത്ര പുറപ്പെട്ടത്. വാഹനങ്ങളിൽ ചീറിപ്പായുന്ന പുതു തലമുറക്ക് വലിയ സന്ദേശമാണ് കാൽനട യാത്രയിലൂടെ ഇവർ നൽകിയത്. ദമ്പതികളെ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽനിന്ന് ജില്ലാ സൈനിക കൂട്ടായ്മയും വളാഞ്ചേരി ഷട്ടിൽ ക്ലബ്ബും ചേർന്ന് തുറന്ന വാഹനത്തിൽ നിരവധി ബൈക്കുകളുടെയും അനൗൺസ്മെന്റ് വാഹനത്തിന്റെയും…

    Read More »
  • Kerala

    ആറ്റുകാല്‍ അംബാ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്

    തിരുവനന്തപുരം: ആറ്റുകാല്‍ അംബാ പുരസ്‌കാരം നടന്‍ മോഹന്‍ലാലിന്.ഈ മാസം 17ന് ആറ്റുകാല്‍ പൊങ്കാല ദിവസം താരത്തിന് ആറ്റുകാല്‍ ക്ഷേത്ര ട്രസ്‌റ്റ് പുരസ്‌കാരം കൈമാറും.അന്ന് നടക്കുന്ന കലാപരിപാടികളുടെ ഉദ്‌ഘാടനവും അദ്ദേഹം തന്നെ നിര്‍വ്വഹിക്കും.

    Read More »
  • Kerala

    അഞ്ച് പേര്‍ക്ക് പുതുജീവിതം നല്‍കി അമ്പിളി യാത്രയായി; സ്‌കൂട്ടര്‍ അപകടത്തില്‍ പൊലിഞ്ഞ പ്രിയതമയുടെ അവയവങ്ങള്‍ ദാനം ചെയ്ത് ഭർത്താവ് ശിവപ്രസാദ്

    ആലപ്പുഴ: സ്‌കൂട്ടര്‍ അപകടത്തിൽ നഷ്ടപെട്ട പ്രിയതമയുടെ അവയവങ്ങൾ അഞ്ച് പേർക്ക് ദാനം ചെയ്ത് മാതൃകയായി ഭർത്താവ്.സ്‌കൂട്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന എടത്വ തലവടി പുതുപ്പറമ്പ് ശിവസദനത്തില്‍ ശിവപ്രസാദിന്റെ ഭാര്യ അമ്പിളി(43)യുടെ അവയവങ്ങളാണ് അഞ്ച് പേര്‍ക്ക് പുതുജീവിതം സമ്മാനിച്ചിരിക്കുന്നത്. മകള്‍ ഓടിച്ച സ്‌കൂട്ടര്‍ നിയന്ത്രണം തെറ്റി സൈന്‍ ബോര്‍ഡില്‍ ഇടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തിലാണ് അമ്പിളിയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചത്. പ്രിയതമയെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ വിധിച്ചതോടെ ഭര്‍ത്താവ് ശിവപ്രസാദ് അവയവദാനത്തിന് സമ്മതം നല്‍കുകയായിരുന്നു. വിദേശത്തായിരുന്ന ശിവപ്രസാദ് നാട്ടിലെത്തി അമ്പിളിയ്ക്ക് അന്ത്യചുംബനം നല്‍കിയ ശേഷമാണ് അവയവദാനം ചെയ്യാന്‍ സമ്മതം നല്‍കിയത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയോടെ പനയന്നാര്‍കാവ് ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്.തലക്ക് പരിക്കേറ്റ അമ്പിളിയെ തിരുവല്ല പുഷ്പഗിരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് എറണാകുളം അമൃത ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.ലോക്ഡൗണ്‍ കാരണം വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് പനി ബാധിതനായ മകനോടൊപ്പം തിരുവല്ല ആശുപത്രിയിലേക്ക്  പോകും വഴിയാണ്…

    Read More »
  • India

    ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം

    പ്രായം തളര്‍ത്താത്ത മധുരശബ്‍ദത്തിനുടമ, ഇന്ത്യന്‍ സംഗീത ലോകത്തെ ഇതിഹാസം ലതാ മങ്കേഷ്‌കറുടെ ആരോഗ്യ നില അതീവ ഗുരുതരം. കഴിഞ്ഞ ജനുവരി എട്ടിനാണ് കൊവിഡ് ബാധയെത്തുടര്‍ന്ന് ഗായികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിക്കുന്നത്. കുറച്ച്‌ ദിവസം മുൻപ് കൊവിഡില്‍ നിന്നും മുക്തി നേടിയിരുന്നെങ്കിലും ന്യൂമോണിയ ബാധിച്ചതിനെത്തുടര്‍ന്ന്‌ ആരോഗ്യനില വീണ്ടും വഷളാകുകയായിരുന്നു.മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെന്‍റിലേറ്ററില്‍ ചികിത്സയില്‍ കഴിയുകയാണിപ്പോള്‍ ലതാ മങ്കേഷ്‌കര്‍.

    Read More »
  • LIFE

    പച്ചക്കറി കൃഷിയിലെ ചിത്രകീടത്തെ തുരത്താൻ

    അടുക്കളത്തോട്ടത്തില്‍ പച്ചക്കറികളെ ആക്രമിക്കുന്ന പ്രധാന കീടങ്ങളിലൊന്നാണ് ചിത്രകീടം. ഇവയുടെ ആക്രമണം മൂലം ഹരിതകം നഷ്ടപ്പെട്ട് വിള നശിക്കുന്നത് സ്ഥിരം സംഭവമാണ്.ഇലകളുടെ മുകളില്‍ കയറിക്കൂടി ചിത്രം വരച്ചതുപ്പോലെ ഹരിതകം കാര്‍ന്നു തിന്ന് ഇത് മുന്നേറും. തൻമൂലം വിളവ് കുറയുകയും സാവധാനം ചെടി ഉണങ്ങിപ്പോകുകയും ചെയ്യും.തക്കാളി, പയര്‍, വെണ്ട, മുളക്,പാവൽ, പടവലം തുടങ്ങിയവയെയാണ് ചിത്രകീടം പ്രധാനമായും ആക്രമിക്കുന്നത്. പണ്ടൊക്കെ തക്കാളിയിൽ മാത്രം ചിത്രം വരച്ചുകൊണ്ടിരുന്ന ചിത്രകീടം ഇന്ന് വഴുതനയിലും പയറിലും പാവലിലുമെല്ലാം വര തീവ്രമാക്കി കഴിഞ്ഞു.ആക്രമണ ലക്ഷണം കൂടുതലായി കാണുന്ന ഇലകൾ നുള്ളി നശിപ്പിക്കുന്നതാണ് ചിത്രകീടത്തിനുള്ള ആദ്യ നിയന്ത്രണ മാർഗം.അതിരാവിലെയാണ് ചിത്രം വരയ്ക്കാൻ ഏറ്റവും അനുയോജ്യമെന്നത് ചിത്രകീടത്തിന്റെ നയം.അതുകൊണ്ട് അതിരാവിലെ തന്നെ അസാഡിറക്ടിൻ അടങ്ങിയ ഒരു ശതമാനം വീര്യത്തിലുള്ള വേപ്പധിഷ്ഠിത കീടനാശിനി 5മില്ലി ഒരു ലിറ്റർ വെള്ളത്തിൽ കലക്കി ഇലകളിലും മണ്ണിലും തളിച്ചുകൊടുത്താലേ സ്ഥിതി നിയന്ത്രണവിധേയമാകൂ. 10മില്ലി വേപ്പെണ്ണയും ഒരു നുള്ള് ബാർസോപ്പും ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിക്കുന്നതും ഫലം ചെയ്യും.സമാധിദശയിലുള്ള ചിത്രകീടത്തെ നിയന്ത്രിക്കാൻ തടത്തിൽ…

    Read More »
  • Breaking News

    ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് ന്യൂസ്ദെനിൽ

    വാർത്തകളിലെ താരം ഇപ്പാൾ ദിലീപാണ്, കഥയിലെ വില്ലനും. നായകൻ ‘സംവിധായകൻ’ ബാലചന്ദ്രകുമാർ തന്നെ. ഉപനായകന്മാർ എ.ഡി.ജി.പി തുടങ്ങി ഡിവൈ.എസ്.പി ബൈജു പൗലോസ് വരെ ഏറെപ്പേരുണ്ട്. ദിലീപിൻ്റെ ശത്രുസംഹാര ദൗത്യത്തിൽ നിന്ന് ഭാഗ്യം കൊണ്ടു മാത്രം ജീവൻ തിരിച്ചു കിട്ടിയവർ…! ഒരു കാലത്ത് ദിലീപായിരുന്നു നായകൻ, സിനിമയ്ക്കകത്തും പുറത്തും. സ്നേഹസമ്പന്നൻ, കാരുണ്യവും സഹാനുഭൂതിയും നിറഞ്ഞവൻ, സഹജീവികളെ ഏതു പ്രതിസന്ധിയിലും ചേർത്തു പിടിക്കുന്ന വിശാലഹൃദയൻ… എത്ര പെട്ടെന്നാണ് കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞത്. നായകൻ വില്ലനായി, വില്ലൻ നായകനുമായി ദിലീപ് ചെയ്യാത്ത ഹീനകൃത്യങ്ങളില്ല, ദാവൂദ് ഇബ്രാഹിമൊക്കെ വെറും ചീള്… തന്റെ മൊബൈല്‍ ഫോണുകള്‍ സര്‍വീസ് നടത്തിയിരുന്ന സലീഷിനെയാണ് ഒടുവിൽ ദിലീപ് ‘തട്ടി’യത്. ഇനി എത്ര കൊലപാതകങ്ങളും മാനഭംഗങ്ങളും പുറത്ത് വരാനിരിക്കുന്നു. ദിലീപ് കേസിൻ്റെ അറിയാക്കഥകൾ അനാവരണം ചെയ്യുന്നു. ഐ.ടി വിദഗ്ധൻ സലീഷിനെ കൊന്നത് ദിലീപോ…? തിരക്കഥാകൃത്തും നോവലിസ്റ്റുമായ പ്രവീൺ ഇറവങ്കര എഴുതുന്ന പംക്തി ‘നല്ലനടപ്പ്’ നാളെ രാവിലെ 7 മണിക്ക് മറക്കാതെ വായിക്കുക ‘നല്ലനടപ്പ്’ ഞായറാഴ്…

    Read More »
  • Food

    വീട്ടിലുണ്ടാക്കാം അടിപൊളി കെഎഫ്‌സി സ്റ്റൈല്‍ ചിക്കന്‍

    ചേരുവകൾ ചിക്കൻ എല്ലില്ലാത്തത്: 500 ഗ്രാം യോഗട്ട്: 1 കപ്പ് പഞ്ചസാര; 1 ടീസ്പൂൺ പാൽ: 250 മില്ലി. വിനാഗിരി: 2 ടേബിൾ സ്പൂൺ റെഡ് ചില്ലി – 3-4 വെളുത്തുള്ളി-3-4 ബ്രെഡ് ക്രംസ്: 250 ഗ്രാം കോൺഫ്ളെക്സ്-250 ഗ്രാം കുരുമുളക് പൊടി- 1 ടേബിൾ സ്പൂൺ ഉപ്പ്; 1 ടേബിൾ സ്പൂൺ എണ്ണ: 200 ഗ്രാം മുട്ട: എണ്ണം   തയ്യാറാക്കുന്ന വിധം ചുവന്ന മുളക്, വെളുത്തുള്ളി എന്നിവ വിനാഗിരി ചേർത്ത് നന്നായി അരയ്ക്കുക.ചെറുതായി മുറിച്ച ചിക്കൻ കഷണങ്ങൾ പഞ്ചസാര,തൈര് അരപ്പ് ചേർത്ത് നാല് മണിക്കൂർ ഫ്രിഡ്ജിൽ വയ്ക്കുക.   ഒരു പാത്രത്തിൽ പാൽ ഒഴിച്ച് അതിൽ മുട്ട ചേർത്ത് അടിയ്ക്കുക. വേറൊരു പാത്രത്തിൽ ബ്രെഡ് ക്രംസ്, കോൺഫ്ളവർ, ചെറുതായി പൊടിച്ച കോൺഫ്ളെക്സ്, ഉപ്പ്, പെപ്പർ പൗഡർ എന്നിവ ചേർത്ത് വയ്ക്കുക.   തൈരിൽ വച്ചിരുന്ന ചിക്കൻകഷണങ്ങൾ എടുത്ത് ഓരോന്നും പാൽ മിശ്രിതത്തിൽ മുക്കുക.അതിനുശേഷം ഈ കഷണങ്ങൾ ബ്രെഡ് ക്രംസ്…

    Read More »
  • Sports

    മലയാളി ക്യാപ്റ്റന്‍, അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിക്കാൻ യുഎഇ

    ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ പുതുചരിത്രം എഴുതി യുഎഇ ടീം.പ്ലേറ്റ് ചാമ്പ്യൻഷിപ്പിൽ മലയാളി ക്യാപ്റ്റന്‍ അലിഷാന്‍ ഷറഫുവിന്റെ നേതൃത്വത്തിലുള്ള യുഎഇ ടീം ഫൈനലില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തതോടെ ഇതാദ്യമായി അടുത്ത അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാൻ നേരിട്ട്  യോഗ്യത നേടിയിരിക്കയാണ് യുഎഇ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് യുഎഇ ടീം നടത്തിയത്. പ്ലേറ്റ് ചാംപ്യന്‍ഷിപ്പില്‍ യുഎഇ ഫൈനലില്‍ എത്തുന്നതും ജേതാക്കളാകുന്നതും ഇതാദ്യം. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 82 റണ്‍സിനു തോല്‍പിച്ച ആത്മവിശ്വാസത്തോടെയാണ് അലിഷാനും കൂട്ടരും ഫൈനലില്‍ ഇറങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിനെ 45.3 ഓവറില്‍ 122 റണ്‍സിന് പുറത്താക്കിയ യുഎഇ  മറുപടി ബാറ്റിങിനിറങ്ങി 26 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനും ദുബായ് ഡിമോന്റ് ഫോര്‍ട് യൂണിവേഴ്‌സിറ്റി സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിയുമാണ് അലിഷാന്‍.

    Read More »
  • NEWS

    (no title)

    മലയാളി ക്യാപ്റ്റന്‍, അണ്ടര്‍ 19 ലോകകപ്പില്‍ ചരിത്രം കുറിക്കാൻ യുഎഇ ഐസിസി അണ്ടര്‍ 19 ലോകകപ്പില്‍ പുതുചരിത്രം എഴുതി യുഎഇ ടീം.പ്ലേറ്റ് ചാമ്പ്യൻഷിപ്പിൽ മലയാളി ക്യാപ്റ്റന്‍ അലിഷാന്‍ ഷറഫുവിന്റെ നേതൃത്വത്തിലുള്ള യുഎഇ ടീം ഫൈനലില്‍ അയര്‍ലന്‍ഡിനെ എട്ട് വിക്കറ്റിന് തകര്‍ത്തതോടെ  അടുത്ത അണ്ടര്‍ 19 ലോകകപ്പില്‍ കളിക്കാൻ നേരിട്ട്  യോഗ്യത നേടിയിരിക്കയാണ് യുഎഇ. ടൂര്‍ണമെന്റിലുടനീളം മികച്ച പ്രകടനമാണ് യുഎഇ ടീം നടത്തിയത്. പ്ലേറ്റ് ചാംപ്യന്‍ഷിപ്പില്‍ യുഎഇ ഫൈനലില്‍ എത്തുന്നതും ജേതാക്കളാകുന്നതും ഇതാദ്യം. സെമിയില്‍ വെസ്റ്റ് ഇന്‍ഡീസിനെ 82 റണ്‍സിനു തോല്‍പിച്ച ആത്മവിശ്വാസത്തോടെയാണ് അലിഷാനും കൂട്ടരും ഫൈനലില്‍ ഇറങ്ങിയത്. ടോസ് നേടി ആദ്യം ബാറ്റിങ് തിരഞ്ഞെടുത്ത അയര്‍ലന്‍ഡിനെ 45.3 ഓവറില്‍ 122 റണ്‍സിന് പുറത്താക്കിയ യുഎഇ  മറുപടി ബാറ്റിങിനിറങ്ങി 26 ഓവറില്‍ വിജയം കരസ്ഥമാക്കുകയായിരുന്നു. കണ്ണൂര്‍ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കല്‍ റുഫൈസയുടെയും മകനും ദുബായ് ഡിമോന്റ് ഫോര്‍ട് യൂണിവേഴ്‌സിറ്റി സൈബര്‍ സെക്യൂരിറ്റി വിദ്യാര്‍ഥിയുമാണ് അലിഷാന്‍.

    Read More »
Back to top button
error: