KeralaNEWS

വാഹന പരിശോധനയ്ക്കിടയിൽ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കോഴിക്കോട്: വാഹന പരിശോധനയ്ക്കിടയിൽ വനിതാ എസ് ഐയെ കടന്നുപിടിക്കാൻ ശ്രമിച്ച യുവാവിനെ സിനിമാ സ്റ്റൈലിൽ ചേസ് ചെയ്തു പിടിച്ച് പോലീസ്. പൂവാട്ടുപറമ്ബ് പുറക്കാവ് മീത്തല് ഷെറിലിനെയാണ് (35) മെഡിക്കല് കോളെജ് പൊലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച രാത്രി 7.45-ഓടെ വെള്ളിപറമ്ബ് ആറാംമൈലിനുസമീപമാണ് സംഭവം.വാഹന പരിശോധന നടത്തുന്നതിനിടെ ബൈക്കില് വന്ന ഷെറിൽ വനിതാ എസ് ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നു.തുടർന്ന് ബൈക്കില് രക്ഷപ്പെടാൻ ശ്രമിക്കവേ എസ് ഐയും സംഘവും ഒരു കിലോമീറ്ററോളം ജീപ്പില് പിന്തുടർന്നാണ് ഇയാളെ കീഴ്പ്പെടുത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു

Back to top button
error: