ന്യൂഡല്‍ഹി: ഇന്ത്യ-ചൈന തര്‍ക്കമുണ്ടായ ലഡാക്കിലെ പാങ്കോംഗ് തടാകത്തില്‍ നിര്‍മ്മിച്ച പാലം അനധികൃതമായി ചൈന കൈയേറിയ സ്ഥലത്ത്.കേന്ദ്ര സര്‍ക്കാര്‍ ലോക്‌സഭയിലാണ് ഇക്കാര്യം അറിയിച്ചത്.എന്നാൽ 1962ല്‍ ചൈന അനധികൃതമായി കൈയേറി കൈക്കലാക്കിയ സ്ഥലത്താണ് പുതിയ പാലം നിര്‍മ്മിച്ചിട്ടുള്ളതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി.
യഥാര്‍ത്ഥ നിയന്ത്രണ രേഖയിലേക്ക് അതിവേഗം സൈനിക വിന്യാസം സാധ്യമാക്കാനാണ് ചൈന പാലം നിര്‍മ്മിച്ചതെന്നാണ് അധികൃതരുടെ വിലയിരുത്തല്‍.സാറ്റ്‌ലൈറ്റ് ചിത്രങ്ങളിലൂടെയാണ് പാലം നിര്‍മ്മിച്ച നിര്‍മ്മിച്ച വിവരം പുറംലോകമറിഞ്ഞത്. അതേസമയം ഗാല്‍വാന്‍ സംഘര്‍ഷത്തിന് പിന്നാലെ ഇന്ത്യയും ചൈനയും അതിര്‍ത്തിയില്‍ ശക്തമായ സൈനിക വിന്യസമാണ് നടത്തിയിട്ടുള്ളത്.