KeralaNEWS

കാര്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ ഒരുവർഷത്തിനു ശേഷം പ്രതി അറസ്റ്റിൽ

തൃശൂര്‍:ഒരു വർഷം മുൻപ് മതിലകത്തു നിന്ന് കാര്‍ വാടകയ്ക്കെടുത്ത് മറിച്ചു വിറ്റ കേസില്‍ പ്രതി അറസ്റ്റില്‍.മതിലകം സ്വദേശി ഷാരൂഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.2021 ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം.
മതിലകം സ്വദേശിയില്‍ നിന്നും കാര്‍ ഒരാഴ്ചത്തേയ്ക്ക് വാടകക്ക് എടുത്ത ഷാരൂഖ് ആറു മാസം കഴിഞ്ഞിട്ടും കാര്‍ തിരിച്ചുകൊടുത്തില്ല.ഇതേ തുടര്‍ന്ന് കാറുടമ പൊലീസിന് പരാതി നല്‍കുകയായിരുന്നു.അന്ന് മുതൽ ഒളിവിലായിരുന്നു ഇയാൾ.
കാര്‍ ഇനിയും കണ്ടെടുക്കാനായിട്ടില്ല. വാഹനങ്ങള്‍ വാടകയ്ക്കെടുത്ത് മറിച്ചു വില്‍ക്കുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായ പ്രതിയെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: