KeralaNEWS

ചെന്നൈയിനെ തകര്‍ത്ത് കേരള ബ്ലാസ്റ്റേഴ്സ്; സെമി പ്രതീക്ഷ അസ്തമിച്ചിട്ടില്ല

എസ് എല്ലില്‍ ഇന്ന് നടന്ന നിര്‍ണായക ലീഗ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് ഗംഭീര വിജയം.ചെന്നൈയിനെ എതിരില്ലാത്ത
3 ഗോളുകള്‍ക്കാണ് കേരള ബ്ലാസ്റ്റേഴ്സ് തകർത്തത്.ഡിയസ്(2),ലൂണ(1) എന്നിവരാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്കോറർമാർ.
ഈ ജയത്തോടെ കേരള ബ്ലാസ്റ്റേഴ്സ് 18 മത്സരങ്ങളില്‍ 30 പോയിന്റുമായി ലീഗില്‍ നാലാമത് എത്തി. 28 പോയിന്റുള്ള മുംബൈ സിറ്റി ഒരു മത്സരം കുറവാണ് കളിച്ചത്.എങ്കിലും അടുത്ത മത്സരത്തില്‍ മുംബൈ സിറ്റിയെ പരാജയപ്പെടുത്തിയാല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സെമി ഫൈനല്‍ ഏതാണ്ട് ഉറപ്പാക്കാം.ഗോവയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മറ്റൊരു എതിരാളി.നിലവിൽ ഒൻപതാം സ്ഥാനത്താണ് ഗോവ.

Back to top button
error: