KeralaNEWS

നഴ്സുമാർക്ക് സന്തോഷവാർത്ത;നോർക്ക നടത്തുന്ന സെക്കന്റ്‌ ഫേസ് ജർമൻ നഴ്സിംഗ് റിക്രൂട്ട്മെന്റിന് അപേക്ഷ ക്ഷണിച്ചു

നിരവധി ഒഴിവുകളുണ്ട്.അപേക്ഷിക്കാൻ ജർമൻ ലാംഗ്വേജ് ടെസ്റ്റ്‌ ആവശ്യമില്ല.സെലക്ഷൻ കിട്ടുന്നവർക്ക് സൗജന്യമായി ജർമൻ ലാംഗ്വേജ് പരിശീലനം നൽകുന്നതാണ്
നിങ്ങൾ കാത്തിരുന്ന നോർക്കയുടെ സെക്കന്റ്‌ ഫേസ് ജർമൻ റിക്രൂട്ട്മെന്റ് അപേക്ഷ ക്ഷണിച്ചു.GNM മാത്രം ഉള്ളവർക്കും പുരുഷനഴ്സുമാർക്കും അപേക്ഷിക്കാം.റിക്രൂട്ട്മെന്റ് 100% സൗജന്യം.ജർമൻ ഭാഷാപരിശീലനവും സൗജന്യം.നോർക്കയും ജർമൻ ഫെഡറൽ എംപ്ലോയ്മെന്റ് ഏജൻസിയും തമ്മിൽ ഒപ്പു വച്ച ട്രിപ്പിൾ വിൻ കരാർ പ്രകാരമാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത്.
GNM അല്ലെങ്കിൽ BSc നഴ്സിംഗ് പാസ്സായ ഒരു വർഷത്തെ എക്സ്പീരിയൻസ് ഉള്ള സ്ത്രീ പുരുഷ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം. 45 വയസ്സാണ് ഉയർന്ന പ്രായപരിധി.  നോർക്കയുടെ വെബ്സൈറ്റ് വഴി അപേക്ഷ നൽകാവുന്നതാണ്.അപേക്ഷ നൽകേണ്ട അവസാനതീയതി 2022 മാർച്ച്‌ 10 ആണ് എന്നത് പ്രത്യേകം ശ്രദ്ധിക്കുക.നോർക്കയുടെ വെബ്സൈറ്റ് വിലാസം:www.norkaroots.org
നിലവില്‍ ജോലി ചെയ്യുന്ന മൂന്ന് വര്‍ഷം പ്രവര്‍ത്തി പരിചയമുള്ളവര്‍, ജര്‍മന്‍ ഭാഷാ പ്രാവീണ്യമുള്ളവര്‍, ഹോം കെയര്‍ / നഴ്‌സിംഗ് ഹോം പ്രവര്‍ത്തി പരിചയമുള്ളവര്‍, തീവ്ര പരിചരണം / ജറിയാട്രിക്‌സ് / കാര്‍ഡിയോളജി / ജനറല്‍ വാര്‍ഡ്/ സര്‍ജിക്കല്‍ – മെഡിക്കല്‍ വാര്‍ഡ് / നിയോനാറ്റോളജി / ന്യൂറോളജി / ഓര്‍ത്തോപീഡിക്‌സും അനുബന്ധ മേഖലകളും / ഓപ്പറേഷന്‍ തീയറ്റര്‍ / സൈക്യാട്രി എന്നീ മേഖലയില്‍ പ്രവര്‍ത്തി പരിചയമുള്ളവര്‍- എന്നിവര്‍ക്ക് മുന്‍ഗണനയുണ്ട്.
 തെരെഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് നാട്ടില്‍ തന്നെ ജര്‍മന്‍ ഭാഷയില്‍ എ1/ എ2 / ബി1 ലെവല്‍ പരിശീലനം  നല്‍കും.  എ2  ലെവലും ബി1 ലെവലും ആദ്യ ശ്രമത്തില്‍ വിജയിക്കുന്നവര്‍ക്ക് 250 യൂറോ വീതം ബോണസ്സും ലഭിക്കും.ശേഷം ജര്‍മ്മനിയിലെ ആരോഗ്യമേഖലയില്‍ പ്രാക്റ്റിക്കൽ നഴ്‌സ്‌ ആയി ജോലിയില്‍ പ്രവേശിക്കാം.
 ജര്‍മനിയില്‍ എത്തിയ ശേഷം തൊഴില്‍ദാതാവിന്റെ സഹായത്തോടെ ജര്‍മന്‍ ഭാഷയില്‍ ബി2 ലെവല്‍ പരിശീലനത്തിന്  അവസരം ലഭിക്കും.
 ബി 2 ലെവല്‍ വിജയിച്ച് അംഗീകാരം ലഭിക്കുന്ന മുറയ്ക്ക് രജിസ്റ്റേഡ് നഴ്‌സായി
നിയമനം ലഭിക്കും.രജിസ്റ്റേഡ് നഴ്‌സായി അംഗീകാരം ലഭിക്കുന്നത് വരെ ഏകദേശം 2300 യൂറോയും പിന്നീട്  ഓവര്‍ടൈം അലവന്‍സുകള്‍ക്ക് പുറമെ 2800 യൂറോയുമാണ്  ശമ്പളം.
     ഈ പദ്ധതിയിലേക്ക് മുമ്പ് അപേക്ഷിച്ചിട്ടുള്ളവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.കൂടുതല്‍ വിവരങ്ങള്‍ക്ക് 1800-425-3939 ടോള്‍ഫ്രീ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.ഇമെയില്‍ [email protected].

Back to top button
error: