Month: February 2022
-
Kerala
കശുവണ്ടി പരിപ്പിന്റെ ഗുണങ്ങൾ
ഹൃദയാരോഗ്യത്തിന് ഏറ്റവും മികച്ച ഒന്നാണ് കശുവണ്ടിപ്പരിപ്പ്.കശുവണ്ടിയിൽ ധാരാളം ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുണ്ട്.പുരുഷന്മാരെ സംബന്ധിച്ച് ബീജങ്ങളുടെ എണ്ണം വർധിക്കാൻ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് ഏറെ നല്ലതാണ്.ഒപ്പം മസിലുകള്‍ വളര്‍ത്താന്‍ പറ്റിയ നല്ലൊരു ഭക്ഷണവുമാണ് കശുവണ്ടിപ്പരിപ്പ്. പുരുഷന്മാര്‍ ദിവസവും രണ്ടോ മൂന്നോ കശുവണ്ടി കഴിക്കുന്നത് പലതരത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കുന്നു.പേശികളുടെയും ഞരമ്പുകളുടെയും ശരിയായ പ്രവര്‍ത്തനത്തിനും സഹായിക്കുന്ന മഗ്നീഷ്യം ധാരാളമായി കശുവണ്ടിയിൽ അടങ്ങിയിരിക്കുന്നു.ദിവസം ഏകദേശം 300-750 മില്ലിഗ്രാം മഗ്നീഷ്യം നമുക്ക് ആവശ്യമുണ്ട്.ഇത് അസ്ഥികളിലേക്ക് ആഗിരണം ചെയ്യപ്പെടുന്ന കാത്സ്യത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു. കശുവണ്ടി കഴിക്കുന്നത് ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്കുള്ള സാധ്യതയും പ്രമേഹ സാധ്യതയും കുറയ്ക്കും.പ്രതിരോധശേഷി വർധിപ്പിക്കാൻ വളരെ നല്ലതാണ് കശുവണ്ടി.നിലക്കടലയിലും, കശുവണ്ടിയിലും നാരുകൾ, പോളി അൺസാച്ചുറേറ്റഡ് ഫാറ്റുകള്‍ അടങ്ങിയിട്ടുണ്ട്.ഇവ ഹൃദയസംബന്ധമായ രോഗങ്ങളും കൊളസ്ട്രോളും കുറയ്ക്കാൻ സഹായിക്കുന്നു.ദിവസവും ഒരുപിടി കശുവണ്ടി കഴിക്കുന്നത് ഹൃദ്രോഗം, അർബുദം, പ്രമേഹം പോലുള്ള അസുഖങ്ങൾ തടയാൻ സഹായിക്കുന്നു. ദിവസവും കശുവണ്ടി കഴിച്ചാലുള്ള ആരോഗ്യഗുണങ്ങൾ ചെറുതൊന്നുമല്ല.കുട്ടികൾക്ക് കശുവണ്ടി പൊടിച്ചോ അല്ലാതെയോ പാലിൽ ചേർത്തോ കൊടുക്കുന്നത്…
Read More » -
Kerala
കോവിഡ് കണക്കുകൾ: ഇന്ന് കേരളത്തിൽ 3262 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു
കേരളത്തില്‍ 3262 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം 638, എറണാകുളം 552, കോട്ടയം 314, കൊല്ലം 268, തൃശൂര്‍ 235, കോഴിക്കോട് 232, ഇടുക്കി 161, പത്തനംതിട്ട 159, ആലപ്പുഴ 155, മലപ്പുറം 128, പാലക്കാട് 127, കണ്ണൂര്‍ 122, വയനാട് 108, കാസര്‍ഗോഡ് 63 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 41,753 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,11,564 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,09,157 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 2407 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 305 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.നിലവില്‍ 32,980 കോവിഡ് കേസുകളില്‍, 7.2 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.കഴിഞ്ഞ 24 മണിക്കൂറിനിടെ 9 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 56 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍…
Read More » -
Kerala
കൊച്ചി മെട്രോ പാലത്തിന്റെ ചരിവ്; ഇ ശ്രീധരന് ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് എൻ എസ് മാധവൻ
കൊച്ചി മെട്രോ പാലത്തിന് ചരിവുണ്ടെന്ന കണ്ടെത്തലില്‍ ഡിഎംആര്‍സിയുടെ മുഖ്യഉപദേശകനായിരുന്ന ഇ ശ്രീധരനെതിരെ രൂക്ഷവിമര്‍ശനവുമായി എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.വീഴ്ചയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഇ ശ്രീധരന് ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. മെട്രോ പാലത്തിന്റെ സുരക്ഷ സംബന്ധിച്ച് ദി ഹിന്ദുവില്‍ വന്ന ഈ ശ്രീധരന്റെ വാക്കുകള്‍ പങ്കുവെച്ച് കൊണ്ടായിരുന്നു എന്‍എസ് മാധവന്റെ വിമര്‍ശനം. നിര്‍ഭാഗ്യവശാല്‍ കുറ്റക്കാരനോട് തന്നെയാണ് കെ എം ആര്‍ പരിശോധന നടത്താന്‍ ആവശ്യപ്പെട്ടതെന്നും എന്‍എസ് മാധവന്‍ ട്വീറ്റില്‍ പറഞ്ഞു. രണ്ടാഴ്ച മുൻപ് നടത്തിയ പതിവ് പരിശോധനയ്ക്കിടെയാണ് പത്തടിപ്പാലത്ത് മെട്രോ പാലത്തില്‍ ചരിവ് കണ്ടെത്തിയത്.ചെരിവിനുള്ള കാരണം കണ്ടെത്താനായി അള്‍ട്രാ സോണിത് ടെസ്റ്റും സോയില്‍ ബോര്‍ ടെസ്റ്റും നടത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയതായി സ്ഥലം സന്ദര്‍ശിച്ച് ശേഷം ഇ ശ്രീധരന്‍ പറഞ്ഞിരുന്നു.
Read More » -
Sports
മോസ്കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണമെഡൽ
മോസ്‌കോ വുഷു സ്റ്റാർസ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് സ്വർണമെഡൽ. ഇന്ത്യയുടെ കശ്മീരി താരം സാദിയ താരിഖാണ് സ്വര്‍ണ്ണം നേടിയത്. സ്‌പോർട്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ വാർഷിക കലണ്ടർ ട്രൈനിങിൽപ്പെട്ട മത്സരയിനത്തിൽ ആതിഥേയ താരത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. ദേശീയ ജൂനിയർ വുഷു ചാമ്പ്യൻഷിപ്പിൽ രണ്ടു വട്ടം സ്വർണ മെഡൽ നേടിയ താരമാണ് സാദിയ. ഈയടുത്ത് ജലന്ധറിലെ ലവ്‌ലി പ്രഫഷണൽ യൂനിവാഴ്‌സിറ്റിയിൽ നടന്ന 20ാമത് ദേശീയ വുഷു ചാമ്പ്യൻഷിപ്പിൽ ഇവർ സ്വർണം നേടിയിരുന്നു. ചാമ്പ്യൻഷിപ്പിൽ മെഡൽനേട്ടത്തിൽ ഇവരടങ്ങുന്ന ജമ്മു ആൻഡ് കശ്മീർ ടീം മൂന്നാമതെത്തിയിരുന്നു. ഇന്ത്യാ ടുഡേ കാമറാമാൻ താരിഖ് ലോണിന്റെ മകളാണ് സാദിയ.
Read More » -
Kerala
കുമളിയിൽ തൊഴിലാളികളുമായി പോയ വാഹനം മറിഞ്ഞ് 12 പേർക്ക് പരിക്ക്
കുമളി മൂന്നാംമൈലിനു സമീപം തോട്ടം തൊഴിലാളികളുമായി തമിഴ്നാട്ടിലേക്കു പോയ വാഹനം അപകടത്തിൽപെട്ടു. കുത്തിറക്കം ഇറങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട വാഹനം വൈദ്യുതി പോസ്റ്റ് ഇടിച്ചുതകർത്തു തലകീഴായി മറിയുകയായിരുന്നു.വാഹനത്തിൽ 12 പേരാണ് ഉണ്ടായിരുന്നത്.പരിക്കേറ്റ എല്ലാവരെയും നാട്ടുകാർ ഉടൻ തന്നെ കുമളിയിലെ സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.
Read More » -
Kerala
കേരളത്തിൽ വൻ വിജയമായി സിരോഹി ആടുകൾ
കേരളത്തിൽ ഏറെ പ്രചാരമുള്ള മറുനാടൻ ആടുജനുസ്സുകളിൽ ഒന്നാണ് സിരോഹി.രാജസ്ഥാനിലെ സിരോഹി മേഖലയാണ് ജന്മദേശം. രാജസ്ഥാനിലെ പരമ്പരാഗത ഗോത്രവിഭാഗമായ റൈക്ക സമൂഹമാണ് സിരോഹി ആടുകളുടെ പരിപാലനത്തിൽ ഏറെ സംഭാവനകള്‍ നല്‍കിയിട്ടുള്ളത് ഉയര്‍ന്ന വളര്‍ച്ചനിരക്കിനും മാംസോൽപാദനത്തിനും പേരുകേട്ട ഇവക്ക് അജ്മീരി ആടുകളെന്ന അപരനാമവുമുണ്ട്.കഠിന ചൂടിനെയും വരള്‍ച്ചയെയും അതിജീവിക്കാന്‍ ഇവയ്ക്ക് ശേഷിയുണ്ട്.രോഗപ്രതിരോധശേഷിയിലും ഇവ മുന്നിലാണ്. ഒരു ചെറിയ കുതിരയുടെ കരുത്തുള്ളവരാണ് സിരോഹി ആടുകൾ.തവിട്ട് നിറമുള്ള ശരീരത്തില്‍ ഇരുണ്ടതോ ഇളം തവിട്ട് നിറത്തിലോ ഉള്ള പാണ്ടുകളുള്ള ഇവയെ കണ്ടാൽ പുള്ളിമാന്‍ കുഞ്ഞാണെന്ന് തോന്നും. അരയടിയിലധികം നീളമുള്ള പരന്ന് തൂങ്ങി വളര്‍ന്ന ചെവികളും കുത്തനെ വളര്‍ന്ന് അകത്തോട്ട് വളഞ്ഞ് കുറുകിയ കൊമ്പുകളുമാണ് ഇവയുടെ പ്രത്യേകത.കരുത്തന്മാരായ ജമുനാപാരി ആടുകളെപോലെ നീളമുള്ള ശരീരവും നീളമുള്ള കൈകാലുകളും മറ്റൊരു പ്രത്യേകതയാണ്.പൂർണവളര്‍ച്ചയെത്തിയ സിരോഹി മുട്ടനാടിന് ശരാശരി 80 -90 കിലോ വരെ തൂക്കമുണ്ടാകും. ശരാശരി 17 – 19 മാസം പ്രായമെത്തുമ്പോള്‍ ആദ്യ പ്രസവം നടക്കും.ഒരു പ്രസവത്തില്‍ ഒരു കുഞ്ഞാണ് സാധാരണയുണ്ടാവുക. രണ്ട് കുഞ്ഞുങ്ങൾ ഉണ്ടാവാൻ…
Read More » -
Kerala
പാലക്കാട് ഒരു കുടുംബത്തിലെ നാലുപേർ പുഴയിൽ ചാടി മരിച്ചു
പാലക്കാട്: ലക്കിടിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ പുഴയില്‍ ചാടി മരിച്ചു.നാലു പേരുടെയും മൃതദേഹം കണ്ടെടുത്തു.കൂട്ടുപാത സ്വദേശിയായ അജിത് കുമാര്‍, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 2012 ല്‍ അമ്മാവനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ് അജിത്ത്കുമാര്‍. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന അജിത് കുമാറിന്റെ ആത്മഹത്യാ കുറിപ്പ് പൊലീസിന് ലഭിച്ചു.
Read More » -
Business
നിങ്ങള്‍ ഇലക്ട്രിക്ക് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നുണ്ടോ ? മൊത്തം വാഹന വിലയുടെ 50% ലാഭിക്കാന്‍ ഇതാ ഒരു പദ്ധതി
ന്യൂഡല്‍ഹി: ഇലക്ട്രിക്ക് വാഹനം വാങ്ങാന്‍ ഉദ്ദേശിക്കുന്നവരാണെങ്കില്‍ നിങ്ങള്‍ക്ക് മൊത്തം വാഹന വിലയുടെ 50% ലാഭിക്കാന്‍ ഒരു പദ്ധതി വരുന്നു. നിതി ആയോഗിന്റെ ‘ബാറ്ററി സ്വാപ്പിംഗ് പോളിസി’ പദ്ധതിയിലൂടെ ഇലക്ട്രിക്ക് വാഹനങ്ങളുടെ മൊത്തം വിലയുടെ 50% വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് വദഗ്ദര്‍ പറയുന്നു. അടുത്ത 3-4 മാസത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് ആലോചന. ഈ പദ്ധതി വഴി ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാറ്ററി സ്വന്തമാക്കേണ്ടി വരില്ല. അതുവഴി ചെലവ് കുറയ്ക്കാനും ഇവി വില്‍പ്പന വര്‍ധിക്കുകയും ചെയുമെന്നാണ് കരുതപ്പെടുന്നത്. ഇവി വാഹനങ്ങളുടെ വിലയുടെ നല്ലൊരു പങ്കും ബാറ്ററിക്കാണ്. ഇത് ഒഴിവാകുന്നതോടെ വാഹനത്തിന്റെ വിലയില്‍ വലിയ കുറവുണ്ടാകും. സമീപഭാവിയില്‍ ഐസിഇ എന്‍ജിന്‍ വാഹനങ്ങളേക്കാള്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വില കുറയുമെന്ന് ഉറപ്പുണ്ടെന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യൂട്ടീവ് അമിതാഭ് കാന്ത് പറഞ്ഞു. നിര്‍ദിഷ്ട നയം, ബാറ്ററി ഒരു സേവനം, ലീസിംഗ് തുടങ്ങിയ ബിസിനസ്സ് മോഡലുകള്‍ അവതരിപ്പിക്കും. അതിനാല്‍ ഇലക്ട്രിക് ടൂ വീലര്‍, ത്രീ വീലര്‍ ഉപഭോക്താക്കള്‍ക്ക് ബാറ്ററി സ്വന്തമായി…
Read More »