KeralaNEWS

മരണത്തിലും തന്റെ യജമാനത്തിയെ പിരിയാതെ വളർത്തുനായ

രണത്തിലും വേർ പിരിയാത്ത ഒരു നായയുടെ സ്നേഹത്തെപ്പറ്റിയാണ് ഇവിടെ പറയുന്നത്.രണ്ടാഴ്ച്ച മുൻപ് അമേരിക്കയിലെ ജോർജിയയിൽ നടന്ന ഒരു മരണം അനേക ഹൃദയങ്ങളെ ദുഃഖത്തിലാഴ്ത്തി, ഒപ്പം അവരുടെ വളർത്തു നായെയും.
വളരെ ആരോഗ്യവതിയായി കഴിഞ്ഞിരുന്ന ഒരു മലയാളി വീട്ടമ്മ രാത്രിയിൽ പെട്ടെന്ന് അബോധാവസ്ഥയിൽ ആകുകയും,ദിവസങ്ങൾ കഴിഞ്ഞപ്പോൾ അവർ മരണത്തിനു കീഴ്പ്പെടുകയുമായിരുന്നു.
രാത്രിയിൽ ആംബുലൻസ് വന്നു ഈ വീട്ടമ്മയെ കൊണ്ട് പോകുന്ന രംഗം കണ്ടു നിന്ന വളർത്തു നായ് ഏകദേശം നാല് ദിവസം ഇവരുടെ മടങ്ങി വരവും കാത്ത് ഭക്ഷണം പോലും കഴിക്കാതെ ജനാലായിൽ കൂടി നോക്കി നിന്നു.ഇനി തന്റെ യജമാനത്തി മടങ്ങി വരില്ല എന്ന ചിന്ത ഈ വളർത്തു നായ്ക്ക് ഒരു പക്ഷെ തോന്നിയിട്ടുണ്ടാവാം.ഭക്ഷണം കഴിക്കാതെ കരയുന്ന നായയെ ഒടുവിൽ മരിച്ച വീട്ടമ്മയുടെ മകൾ ഫ്യൂണറൽ ഹോമിൽ ( അമേരിക്കയിൽ മൃതദേഹം സൂക്ഷിക്കുന്ന സ്ഥലം ) കൊണ്ട് ചെല്ലുന്ന രംഗമാണ് ഹൃദയ ഭേദകം.
മരിച്ച വീട്ടമ്മയുടെ എല്ലാമായിരുന്ന ഈ ഓസ്ട്രേലിയൻ ഷേപ്പേർഡ് ഇനത്തിൽ പെട്ട നായ, തന്റെ വളർത്തമ്മയുടെ ചേതനയറ്റ ശരീരം കണ്ടു പേടകത്തിൽ ചാടി വീഴുകയായിരുന്നു.ആളുകൾ എത്ര പരിശ്രമിച്ചിട്ടും അതിനെ പിന്തിരിപ്പിക്കാൻ സാധിച്ചില്ല.ഒടുവിൽ വീട്ടമ്മയുടെ ശവസംസ്‌കാര ശുശ്രൂഷയ്ക്കായുള്ള അന്ത്യ യാത്രയിൽ വരെ നായ ഒപ്പമുണ്ടായിരുന്നു.നായ വീട്ടമ്മയോട് വിട പറയുന്ന രംഗം അനേകരുടെ കണ്ണുകളെയാണ് ഈറനനണിയിച്ചത്.
 .

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: