FoodHealthLIFE

അറബി നാട്ടില്‍ നിന്നും എത്തിയതാണങ്കിലെന്താ, കേമനാ.! ഇന്നറിയാം ഈന്തപ്പഴ മാഹാത്മ്യം.

മധുരമാണ് സ്വാദ് എങ്കിലും മിതമായ മധുരം മാത്രമുള്ളത്കൊണ്ട്  ഈന്തപ്പഴം പ്രമേഹ രോഗികള്‍ക്ക് അത്ര അപകടകാരിയല്ല.മിതത്വം പാലിച്ചാല്‍ ചില പ്രത്യേക ഗുണങ്ങള്‍ കൊണ്ട് തടി കുറയ്ക്കാനും സഹായിക്കും.ഈന്തപ്പഴം പച്ചയും പഴുത്തതും ഉണക്കയുമെല്ലാം ലഭിയ്ക്കും.

 

Signature-ad

ഈന്തപ്പഴം പല രീതിയില്‍ കഴിക്കാം. ഓരോന്നും ഓരോ ഗുണം പ്രദാനം ചെയ്യുന്നു. സാധാരണയായി തനിയെ കഴിയ്ക്കുന്ന ഇത് ചിലര്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കും. എന്നാല്‍ ഈന്തപ്പഴം കുതിര്‍ത്താണ്, അതായത് വെള്ളത്തിലിട്ടു വച്ചാണ് കഴിയ്ക്കേണ്ടത് എന്നു പറയും.

വെള്ളത്തിലിട്ട ഈന്തപ്പഴം കുറച്ച് കൗതുകമായി തോന്നുന്നു. എന്നാൽ ഒത്തിരി പോഷകപ്രദമാണ്.
രാത്രി മുഴുവന്‍ വെള്ളത്തിലിട്ടു കുതിര്‍ത്ത  ഈന്തപ്പഴം രാവിലെ വെറുംവയറ്റിലെ കഴിയ്ക്കുന്നത് ഹൃദയത്തിന് നല്ലതാണെന്ന് പഠനം.ണ സ്ട്രോക്ക് പോലുള്ള അവസ്ഥകള്‍ ഒഴിവാക്കാന്‍ ഇത് ഏറെ സഹായകമാണ്. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

 

വെള്ളത്തിലിട്ടു കുതിര്‍ക്കുമ്പോൾ ഇതില്‍ അടങ്ങിയിരിയ്ക്കുന്ന ആല്‍ക്കഹോളിന്റെ ചെറിയ അംശവും ടോക്സിനുകളുമെല്ലാം പുറന്തള്ളപ്പെടും. ഇവയിലെ മാലിന്യമുണ്ടെങ്കില്‍ നീക്കാനുള്ള എളുപ്പ വഴി കൂടിയാണ് വെള്ളത്തിലിട്ടു കുതിര്‍ത്തി ഈന്തപ്പഴം കഴിയ്ക്കുന്നത്. മദ്യപാനം മൂലമുള്ള ഹാങോവര്‍ മാറാന്‍ ഈന്തപ്പഴം നല്ലൊരു വഴിയാണ്.

ഇത് 10-15 മിനിറ്റു വെള്ളത്തിലിട്ടു വച്ച്‌ ഈ വെള്ളം കുടിയ്ക്കാം. മദ്യപാനം മൂലമുള്ള ഛര്‍ദി, തലവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. കാഴ്ചശക്തിയ്ക്കു മികച്ച മരുന്നാണ് ഈന്തപ്പഴമെന്നു പറയാം.ദിവസവും ഈന്തപ്പഴം കഴിക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഒരു ദിവസം ഒരു ഈന്തപ്പഴം എന്ന ക്രമത്തില്‍ കഴിച്ചാല്‍ കണ്ണിന്റെ കാഴ്ചശക്തിയ്ക്കും തെളിച്ചത്തിനും സഹായിക്കും.

Back to top button
error: