KeralaNEWS

ഐ.എസ്.എല്ലില്‍ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാള്‍ പോരാട്ടം

എസ്‌എല്ലിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് ഈസ്റ്റ് ബംഗാളുമായി ഏറ്റുമുട്ടും.വാസ്കോയിലെ തിലക് മൈതാന്‍ സ്റ്റേഡിയത്തില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം. നിലവില്‍ 23 പോയിന്‍റുമായി ആറാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. പത്ത് പോയിന്‍റുമായി പത്താം സ്ഥാനത്താണ് ഈസ്റ്റ് ബംഗാളിന്‍റെ സ്ഥാനം.
അവസാന അഞ്ച് മത്സരങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സ് രണ്ടെണ്ണത്തില്‍ തോല്‍വി വഴങ്ങി. മൂന്നെണ്ണം ജയിച്ചു. ഇന്ന് ജയിച്ചാല്‍ ഐ.എസ്‌.എല്‍ ലീഗ് ഘട്ടത്തിലെ ബ്ലാസ്റ്റേഴ്സിന്‍റെ എക്കാലത്തെയും മികച്ച പോയിന്‍റ് നേട്ടമാകും.

Back to top button
error: