പത്തനംതിട്ട:പമ്ബാ മണപ്പുറത്തെ വിശാലമായ പന്തലില്‍ വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി മലങ്കര മാര്‍ത്തോമ സഭാധ്യക്ഷന്‍ ഡോ.തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലീത്ത 127ാമത് മാരാമണ്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.ചിരിയുടെയും ചിന്തയുടെയും ചക്രവര്‍ത്തി ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം തിരുമേനിക്ക് പ്രണാമം അര്‍പ്പിച്ചാണ് കണ്‍വന്‍ഷന് തുടക്കമായത്.
ഉത്ഘാടന യോഗത്തിൽ
ആരോഗ്യ കുടുബക്ഷേമ മന്ത്രി വീണാ ജോര്‍ജ്, ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍, ഗതാഗത മന്ത്രി ആന്റണി രാജു, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.ഓമല്ലൂര്‍ ശങ്കരന്‍, മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്‍, എംപിമാരായ ആന്റോ ആന്റണി, കൊടിക്കുന്നില്‍ സുരേഷ്, ജോസ് കെ മാണി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, എംഎല്‍എ മാരായ അഡ്വ.മാത്യു ടി തോമസ്, പ്രമോദ് നാരായണ്‍, തോമസ് കെ തോമസ്, പി സി വിഷ്ണുനാഥ്, മുന്‍ എംഎല്‍എമാരായ രാജുഏബ്രഹാം, ജോസഫ് എം പുതുശ്ശേരി, മാലേത്ത് സരളാദേവി, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എന്‍ എം രാജു, വിക്ടര്‍ ടി തോമസ്, ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങളായ സാറാ തോമസ്, ജിജി മാത്യു, ഇന്‍ഡട്രിയല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അഡ്വ.പീലിപ്പോസ് തോമസ് എന്നിവർ സന്നിഹിതരായിരുന്നു.