Month: February 2022
-
Kerala
മൂന്നാറിന്റെ ഉറക്കം കെടുത്തി വീണ്ടും പടയപ്പ; ഒന്നും ചെയ്യാനാവാതെ വനപാലകർ.
മൂന്നാര്‍ ടൗണില്‍ വീണ്ടും കാട്ടാന ശല്യം. പടയപ്പ എന്ന കുറുമ്പന്‍ ഇത് ആറാം തവണയാണ് ജനങ്ങളുടെ ഉറക്കം കെടുത്തുന്നത്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് ആര്‍ ഒക്ക് സമീപത്തെ പെട്ടിക്കടയില്‍ ഒറ്റയാന എത്തിയത്. കഴിഞ്ഞ അഞ്ചുതവണ മൂന്നാര്‍ ജനറല്‍ ആശുപത്രി പോസ്റ്റോഫീസ് കവലയിലായിരുന്നു പടയപ്പയുടെ കലാവിരുത്. ഇത്തവണ അത് മാറ്റിപ്പിടിച്ചു. ഇവിടങ്ങളിലെ കച്ചവടക്കാര്‍ പടയപ്പയെ വിരട്ടിയോടിച്ചതാണ് സ്ഥലം മാറ്റാന്‍ കാരണം. മൂന്നാര്‍ പഞ്ചായത്തിന് സമീപത്തെ ആളനക്കമില്ലാത്ത ഭാഗത്തുകൂടി ആര്‍ ഒ ജംഗഷനിലെത്തിയ പടയപ്പ വഴിയരികിലെ മുരുകന്റ പെട്ടിക്കട പൂര്‍ണമായി തകര്‍ത്തു. കടയില്‍ വില്‍പനക്കായി സൂക്ഷിച്ചിരുന്ന മൂന്ന് ചാക്ക് കാരറ്റ്, ഒരു ചാക്ക് മക്കാചോളം എന്നിവ ഭക്ഷിച്ചാണ് കാടുകയറിയത്. മറ്റ് നാശനഷ്ടങ്ങള്‍ ഉണ്ടായില്ല. രാത്രി ഒരു മണിയോടെ എത്തിയ കാട്ടാന ഒരു മണിക്കുറോളം നിലയുറപ്പിച്ചശേഷമാണ് തിരിച്ചുപോയത്. പടയപ്പയെന്ന ഒറ്റയാന പകല്‍നേരങ്ങളില്‍ പോലും ജനവാസ മേഖലയില്‍ ഇറങ്ങുന്നത് പതിവാണ്. കാഴ്ച0ക്കാര്‍ നോക്കി നില്‍ക്കെ ഭക്ഷണങ്ങള്‍ കഴിച്ചുമടങ്ങുന്ന ഇവനെ അകലെയുള്ള കടുകളിലേക്ക് മാറ്റാന്‍ നാളിതുവരെ…
Read More » -
NEWS
സ്ത്രീകൾ ബിക്കിനിയും ബ്രായും ധരിച്ച് സമൂഹമാധ്യമങ്ങളിൽ ഫോട്ടോയിടരുതെന്ന് ഉപദേശം
സ്ത്രീകൾ ബിക്കിനികളും ബ്രാകളും പോലുള്ള വസ്ത്രങ്ങൾ ധരിച്ചു കൊണ്ട് ചിത്രങ്ങൾ എടുത്ത് ഓൺലൈനിൽ പങ്കിടരുതെന്ന് നിർദ്ദേശിച്ച യു.എസിലെ പ്രശസ്തനായ പാസ്റ്റർ ബ്രയാൻ സോവ്ന് ഇപ്പോൾ വിമർശന പെരുമഴ. യൂട്ടായിലെ ഓഗ്‌ഡനിലെ റെഫ്യൂജ് ചർച്ചിലെ പുരോഹിതനാണ് ബ്രയാൻ സോവ്. അഞ്ചു കുട്ടികളുടെ പിതാവാണ് ഇദ്ദേഹം. ഓൺലൈനിൽ പോസ്റ്റ് ചെയ്യേണ്ട ഫോട്ടോകളെ കുറിച്ച് സ്‌ത്രീകളെ ഉപദേശിച്ച ബ്രയാൻ സോവ്നെ ഇപ്പോൾ സോഷ്യൽ മീഡിയ ട്രോളി കൊല്ലുകയാണ്. ട്വീറ്ററിൽ, ബ്രയാൻ സോവ് കുറിച്ചത് ഇങ്ങനെയാണ്: “പ്രിയപ്പെട്ട വനിതകളെ, ഇനി എന്തൊക്കെ പറഞ്ഞാലും ലോകട്ട് ഷർട്ടുകൾ, ബിക്കിനികൾ, ബ്രാ, അടിവസ്‌ത്രങ്ങൾ അല്ലെങ്കിൽ സമാനമായ മറ്റെന്തെങ്കിലും ധരിച്ച് നിൽക്കുന്ന നിങ്ങളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യേണ്ട ഒരാവശ്യവുമില്ല. നിങ്ങളുടെ ഭാരം കുറഞ്ഞു എന്ന് കാണിക്കാൻ ഇതിന്റെ ആവശ്യമില്ല. നിങ്ങളുടെ നവജാത ശിശുവിനെ കാണിക്കാനല്ല, നിങ്ങളുടെ ജനന കഥ രേഖപ്പെടുത്താനും ഇതിന്റെയൊന്നും ആവശ്യമില്ല.” സോഷ്യൽ മീഡിയയിൽ ശരീരം കാണിച്ചുള്ള ചിത്രങ്ങൾ പങ്കിടരുതെന്ന ഈ പ്രസ്താവനയ്ക്ക് ശേഷം ബ്രയാൻ സോവ്നെ ഒരു സ്ത്രീവിരുദ്ധനായി…
Read More » -
Kerala
പ്ലസ്ടു കോഴ കേസില്‍ മുന്‍ എംഎല്‍എ കെ.എം. ഷാജിയെ ഈ ഡി ചോദ്യം ചെയ്യുന്നു
പ്ലസ്ടു കോഴ കേസില്‍ മുന്‍ എംഎല്‍എ കെ.എം. ഷാജിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യുന്നു. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ച് അറിയാനാണ് ഷാജിയെ വിളിപ്പിച്ചതെന്ന് ഇഡി അറിയിച്ചു. 2014ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ്ടു ബാച്ച് ആരംഭിക്കുന്നതിനായി ഷാജി 25 ലക്ഷം രൂപ കോഴ വാങ്ങിയെന്ന പരാതിയിലാണ് നടപടി. ഈ കേസില്‍ ഇത് രണ്ടാം തവണയാണ് ഷാജിയെ ചോദ്യം ചെയ്യുന്നത്.
Read More » -
Kerala
വയനാട്ടില്‍ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി
വയനാട് ജില്ലയിലെ ഭൂരഹിതരായ ആദിവാസി കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാന്‍ സമഗ്ര പദ്ധതി ആവിഷ്കരിക്കും. ഈ ഗണത്തില്‍പ്പെടുന്ന കുടുംബങ്ങളുടെയും ലഭ്യമായ സ്ഥലങ്ങളുടെയും വിവരം ശേഖരിച്ച് മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കലക്ടർക്ക് നിര്‍ദേശം നൽകി. വിവിധ വകുപ്പുകള്‍ മുഖേന ലഭ്യമാകുന്ന ഭൂമി ആദിവാസികുടുംബങ്ങള്‍ക്ക് നല്‍കാനുള്ള ബൃഹദ് പദ്ധതിയാണ് തയ്യാറാക്കുക. വനം, റവന്യൂ, പട്ടികജാതി – പട്ടിക വര്‍ഗം, തദ്ദേശ സ്വയം ഭരണ വകുപ്പുകള്‍ ഏകോപിതമായി പുനരധിവാസത്തിനുള്ള റിപ്പോര്‍ട്ട് തയ്യാറാക്കും. യോഗത്തില്‍ മന്ത്രിമാരായ കെ രാധാകൃഷ്ണന്‍, കെ രാജന്‍, എം വി ഗോവിന്ദന്‍മാസ്റ്റര്‍, ചീഫ് സെക്രട്ടറി ഡോ. വി പി ജോയ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു
Read More » -
LIFE
മഹാരാജാസിലെ ചങ്ങാതിമാർ വീണ്ടും ഒന്നിക്കുന്നു, ആന്റണി വർഗീസിന്റെ പുതിയ ചിത്രം ‘ലൈല’ ചിത്രീകരണം ആരംഭിച്ചു..
ആന്റണി വർഗീസിനെ നായകനാക്കി സഹപാഠിയായ അഭിഷേക് കെ എസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ ലൈല’ യുടെ ചിത്രീകരണം ആരംഭിച്ചു.. ഇന്ന് രാവിലെ ചോറ്റാനിക്കര അപ്പുമനയിൽ വെച്ച് ചിത്രത്തിന്റെ പൂജയും, സ്വിച്ചോൺ കർമവും നടന്നു. ചടങ്ങിൽ ചലച്ചിത്ര സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു. ഡോ.പോൾസ് എന്റർടൈൻമെന്റ്സിന്റെ ബാറനിൽ ഡോ. പോൾ വർഗ്ഗീസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം-ബബ്ലു നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- ഗോൾഡൻ എസ് പിക്ച്ചേഴ്സ്. ഒരു മുഴുനീള ക്യാമ്പസ് പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. ഒരു കോളേജ് വിദ്യാർത്ഥിയായിട്ടാണ് ആന്റണി വർഗീസ് ഈ ചിത്രത്തിൽ എത്തുന്നത്. നവാഗതനായ അനുരാജ് ഒ.ബി കഥ തിരക്കഥ സംഭാഷണമെഴുതുന്നു. ആന്റണിക്കൊപ്പം ബാലചന്ദ്രൻ ചുള്ളിക്കാട്, ജോണി ആന്റണി, സെന്തിൽ,കിച്ചു ടെല്ലുസ്, നന്ദന രാജൻ,ശിവകാമി, ശ്രീജ നായർ തുടങ്ങിയവർക്കൊപ്പം, നിരവധി പുതുമുഖങ്ങളും അഭിനയിക്കുന്നു. സംഗീതം-അങ്കിത്ത് മേനോൻ,എഡിറ്റർ കിരൺ ദാസ്, പ്രൊഡക്ഷൻ കൺട്രോളർ-ജാവേദ് ചെമ്പ്,പി ആർ ഒ-ശബരി.
Read More » -
Movie
ഇന്ന് പ്രണയ ദിനം.! കുറച്ച് ചിത്രങ്ങളിതാ…
മലയാള സിനിമാലോകത്തെ എക്കാലത്തെയും മികച്ച, ആളുകൾ ഉള്ളില്‍ കൊണ്ടുനടക്കുന്ന പ്രണയ ചിത്രങ്ങള്‍ ഒന്ന് കൂടി കണ്ടു നോക്കിയാലോ? പ്രണയം ഇത്ര സുന്ദരമായ ഒരു പ്രതിഭാസാക്കിയതിന് പ്രണയ സിനിമകൾക്ക് കുറച്ചൊന്നുമല്ല റോൾ. പത്മരാജന്റെ ‘തൂവാനത്തുമ്പികൾ’ ഒരു കാലഘട്ടത്തിന് ശേഷം വീണ്ടും ചർച്ചയായി. അത്രമേൽ ആഴവും പരപ്പുമുള്ള സ്ത്രീ കഥാപാത്രങ്ങള്‍ക്കുണ്ടായിരുന്ന ദരിദ്രം തന്നെയാകും അതിനു കാരണം. ജയകൃഷ്ണന്‍ എന്ന കഥാപാത്രത്തെ അയാളുടെ എല്ലാ തലങ്ങളില്‍ നിന്നും സിനിമ പറയുന്നു. ബലഹീനതകൾ ഉള്ള നായകന്‍. അയാള്‍ പ്രണയിക്കുന്നു. ക്ലാര ഒരു പുഴയാണ് അതില്‍ ജയകൃഷ്ണന്‍ മുങ്ങി, ശുദ്ധനായി. സിനിമയിലെ പ്രണയ രംഗങ്ങളും, ഇടക്കൊക്കെ പെയ്യുന്ന മഴയും, പശ്ചാത്തല സംഗീതവും സിനിമയെ അനുഭവമാക്കുന്നു. ആമേൻ എന്ന സിനിമ തീര്‍ച്ചയായും ഒരു പുത്തന്‍ പരീക്ഷണമായിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരി എന്ന സംവിധായകന്‍ കുറെ കൂടി ജന ശ്രദ്ധ നേടുന്നു. സോളമന്‍ എന്ന കഥാപാത്രം എത്ര സുന്ദരമായാണ് ഇന്നും നമ്മുടെ മനസുകളില്‍ ജീവിക്കുന്നത്. ശോശന്ന എന്ന നായിക കഥാപാത്രത്തെയും മിഴിവാർന്നവതരിപ്പിക്കുന്നു.…
Read More » -
Kerala
മാടമണ്‍ ശ്രീ നാരായണ കണ്‍വെന്‍ഷന്‍ സമാപിച്ചു
റാന്നി: 27 -മത് മാടമണ്‍ ശ്രീ നാരായണ കണ്‍വെന്‍ഷന്‍ സമാപിച്ചു.ഗുരുദേവ കൃതികളുടെ ആലാപനം, ഗുരു ഭാഗവത പാരായണം എന്നിവ മാത്രമാണ് ഇത്തവണ ഉണ്ടായിരുന്നത്. വനിതാ സംഘം പ്രവര്‍ത്തകരാണ് പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കിയത്. പൊതു സമ്മേളനങ്ങളും പഠനക്ലാസും നടത്താന്‍ തീരുമാനിക്കുകയും, രാഷ്ട്രീയ, സാമൂഹിക, സാമുദായിക നേതാക്കളെ പങ്കെടുപ്പിച്ചു മുന്‍കാലങ്ങളിലെപ്പോലെ പരിപാടികള്‍ ക്രമീകരിക്കുകയും നോട്ടീസ് പുറത്തിറക്കുകയും ചെയ്തിരുന്നെങ്കിലും കൊവിഡ് മൂന്നാം തരംഗം അലയടിച്ചതോടെ അവയെല്ലാം ഒഴിവാക്കുകയായിരുന്നു. മാടമണ്‍ പമ്ബാ മണപ്പുറത്ത് സ്റ്റേജ് മാത്രമായി സജ്ജീകരിച്ചായിരുന്നു പ്രാത്ഥനയും മറ്റും നടന്നത്
Read More » -
Kerala
20 രൂപയ്ക്ക് ഊണ്, റേഷൻ കടകളിൽ എടിഎം; ഇത് കേരള സർക്കാരിന്റെ വിഷുക്കൈനീട്ടം
തിരുവനന്തപുരം: സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളിലും സുഭിക്ഷാ ഹോട്ടലുകൾ പ്രവർത്തനം ആരംഭിക്കും.ഒപ്പം ഗ്രാമ പ്രദേശങ്ങളിലെ ആയിരം റേഷന്‍ കടകളില്‍ പണം പിന്‍വലിക്കാനുള്ള എ.ടി.എം സൗകര്യവും ഒരുങ്ങുന്നു.രണ്ടാം പിണറായി സര്‍ക്കാരിന്റെ നൂറു ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ജനങ്ങള്‍ക്ക് വിഷുക്കൈനീട്ടമായി ഭക്ഷ്യവകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളാണിത്. ഒരു നേരത്തെ ഭക്ഷണം മിതമായ നിരക്കില്‍ ലഭ്യമാക്കുന്ന പദ്ധതിയാണ് സുഭിക്ഷ ഹോട്ടല്‍.പദ്ധതിയുടെ ഭാഗമായി ഹോട്ടലുകളില്‍ നിന്ന് 20 രൂപ നിരക്കിലാണ് ഉച്ചയൂണ്. ഓരോ ഊണിനും നടത്തിപ്പുകാര്‍ക്കു സബ്സിഡിയായി 5 രൂപ നല്‍കാനാണ് സര്‍ക്കാര്‍ തീരുമാനം.നിലവിലെ റേഷന്‍ കാര്‍ഡിന് പകരം എ.ടി.എം കാര്‍ഡിലുള്ളതുപോലെ ചിപ്പ് ഘടിപ്പിച്ച് ബാങ്കുമായി ബന്ധപ്പെടുത്തുന്ന സ്മാര്‍ട്ട് കാര്‍ഡുകൾ വഴിയാണ് എടിഎം സേവനം.എസ്.ബി.ഐ, ബാങ്ക് ഓഫ് ബറോഡ എന്നിവയുമായി സഹകരിച്ചാണ് എ.ടി.എം സേവനം നടപ്പിലാക്കുക. ഇതിനുവേണ്ട പരിശീലനം റേഷന്‍ കട ലൈസന്‍സികള്‍ക്ക് നല്‍കും. കൂടാതെ ഓരോ ഇടപാടിന്റെയും കമ്മിഷന്‍ ലൈസന്‍സിയുടെ അക്കൗണ്ടിലെത്തും. ബാങ്കിംങ് സൈകര്യം കുറവായ ഗ്രാമ പ്രദേശങ്ങളില്‍ ഇ- പോസ് മെഷീനിലൂടെ ബാങ്കിംഗ് ഇടപാട് നടത്തുന്നതിന്റെ ഭാഗമായാണ്…
Read More » -
India
കേരളത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് യോഗി, രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്ന് യോഗി
കേരളത്തിനെതിരെയുള്ള വിമര്‍ശനങ്ങള്‍ ആവര്‍ത്തിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. കേരളത്തിലും പശ്ചിമ ബംഗാളിലും രാഷ്ട്രീയ കൊലപാതകങ്ങള്‍ നടക്കുകയാണെന്നും രാജ്യത്ത് വേറെ എവിടെയാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെന്നും യോഗി ചോദിച്ചു. നേരത്തെ കേരളം, ബംഗാള്‍ സംസ്ഥാനങ്ങള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തെയും യോഗി ന്യായീകരിച്ചു.”ഈ ആളുകള്‍ ബംഗാളില്‍ നിന്ന് വന്ന് ഇവിടെ അരാജകത്വം പ്രചരിപ്പിക്കുകയാണ്. അതിനാല്‍ കരുതലോടെയിരിക്കാന്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് അത്യാവശ്യമായിരുന്നു. നിങ്ങള്‍ക്ക് ലഭിക്കുന്ന സുരക്ഷയും ബഹുമാനവും ഇല്ലാതാക്കാന്‍ ആളുകള്‍ വന്നിട്ടുണ്ടെന്നും അത് അനുവദിക്കരുതെന്നും മുന്നറിയിപ്പ് നല്‍കേണ്ടത് എന്റെ ഉത്തരവാദിത്തമായിരുന്നു,” യോഗി പറഞ്ഞു. യുപിയിൽ രണ്ടാം ഘട്ട പോളിംഗ് നടക്കുന്നതിന് മുന്നോടിയായാണ് യോഗിയുടെ പരാമർശം. ഉത്തര്‍പ്രദേശ് കേരളമോ കശ്മീരോ ബംഗാളോ ആവരുതെങ്കില്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞിരുന്നു. ഒരു തെറ്റുപറ്റിയാല്‍ ഉത്തര്‍പ്രദേശ് മറ്റൊരു കാശ്മീരോ കേരളമോ ബംഗാളോ ആയിത്തീരുമെന്ന് ആദ്യഘട്ട പോളിംങ്ങ് തുടങ്ങുന്നതിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. പിന്നാലെ യോഗി ആദിത്യനാഥിന് മറുപടിയുമായി…
Read More » -
Kerala
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍
സംസ്ഥാനത്തെ സ്കൂളുകളില്‍ ഒന്ന് മുതല്‍ ഒൻപത് വരെയുള്ള ക്ലാസുകള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും. രാവിലെ മുതല്‍ ഉച്ചവരെ ബാച്ചടിസ്ഥാനത്തിലാകും ക്ലാസുകൾ. 10,11,12 ക്ലാസുകള്‍ നിലവിലെ രീതിയില്‍ തന്നെ തുടരും. ഈ മാസം 21 മുതല്‍ ക്ലാസുകള്‍ പൂര്‍ണ്ണ തോതില്‍ ആരംഭിക്കും. മുഴുവന്‍ കുട്ടികളും സ്കൂളിലെത്തണം. അന്ന് മുതല്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ക്ലാസുകള്‍ ഉണ്ടായിരിക്കും. പ്രീ പ്രൈമറി ക്ലാസുകള്‍ ഉച്ചവരെ മാത്രമായിരിക്കും. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലെ പൊതു അവധി ദിനങ്ങള്‍ ഒഴികെയുള്ള എല്ലാ ശനിയാഴ്ചയും സ്കൂളുകള്‍ പൂര്‍ണ്ണമായും പ്രവര്‍ത്തിദിനമായിരിക്കും.
Read More »