Month: February 2022

  • Kerala

    ചിക്കന്‍ 65 അനായാസം വീട്ടില്‍ തയ്യാറാക്കാം

    റസ്റ്റൊറന്റില്‍ നിന്നുംവാങ്ങുന്ന ചിക്കന്‍ 65 ഉറപ്പായും റെഡ്കളര്‍, അജിനോ മോട്ടോ എന്നിവ ചേര്‍ത്തുണ്ടാക്കുന്നതാണ്.റെഡ്ചില്ലിപേസ്റ്റ് ചേര്‍ക്കുമ്പോള്‍ തന്നെ നല്ല നിറം കിട്ടും, ഇനി നിങ്ങള്‍ക്ക് റെഡ് കളര്‍ ചേര്‍ക്കണമെങ്കില്‍ ചില്ലി പേസ്റ്റ്‌ ചേര്‍ക്കുമ്പോള്‍ രണ്ടോ മൂന്നോ തുള്ളി റെഡ്കളര്‍ രണ്ടു സ്‌പൂണ്‍ വെള്ളത്തില്‍ കലക്കിചേര്‍ക്കാം.കൂടുതൽ വേണ്ട. ഉണ്ടാക്കുന്ന വിധം സ്റ്റെപ് 1 : 500 ഗ്രാം എല്ലില്ലാത്ത ചിക്കന്‍ കഷണങ്ങളാക്കി കഴുകി വൃത്തിയാക്കി വയ്ക്കുക.ഒരു ബൗളില്‍ ഒരു ടീസ്‌പൂണ്‍ കാശ്മീരി മുളക് പൊടി, ഒരു ടീസ്‌പൂണ്‍ മല്ലിപ്പൊടി, അര സ്‌പൂണ്‍ കുരുമുളക് പൊടി, ഓരോ സ്‌പൂണ്‍ വീതം ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, പാകത്തിന് ഉപ്പ്, രണ്ടു ടേബിള്‍ സ്‌പൂണ്‍ കോണ്‍ ഫ്‌ലോര്‍, ഒരു ടേബിള്‍ സ്‌പൂണ്‍ മൈദ എന്നിവ മിക്‌സ് ചെയ്തു ചിക്കന്‍ കൂടി ചേര്‍ത്ത് ചിക്കനില്‍ ഈ കൂട്ട് നന്നായി തേച്ചു പുരട്ടി ഒരു മണിക്കൂർ വയ്ക്കുക.(വെള്ളം ചേര്‍ക്കരുത്) സ്റ്റെപ് 2: ഒരു മണിക്കൂറിന് ശേഷം ചിക്കന്‍ ഒരു പാനില്‍ എണ്ണ…

    Read More »
  • Kerala

    പാൻകാർഡ്, ആധാർ കാർഡ് നഷ്ടപ്പെട്ടാൽ

    എളുപ്പത്തില്‍ പുതിയ കാര്‍ഡ് ലഭിക്കാന്‍ പാൻകാർഡ് 1 https://www.onlineservices.nsdl.com/paam/endUserRegisterContact.html- എന്ന വെബ്സൈറ്റ് തുറക്കുക, 2. ‘നിലവിലുള്ള പാന്‍വിവരങ്ങളുടെ മാറ്റങ്ങള്‍ അല്ലെങ്കില്‍ തിരുത്തല്‍/ പാന്‍ കാര്‍ഡിന്റെ റീപ്രിന്റ്’ എന്ന ഒാപ്ഷന്‍ തിരഞ്ഞെടുക്കുക. നിര്‍ബന്ധമെന്ന് അടയാളപ്പെടുത്തിയിരിക്കുന്ന എല്ലാ ഫീല്‍ഡുകളും പൂരിപ്പിച്ച്‌ ‘സമര്‍പ്പിക്കുക’ ബട്ടണില്‍ ക്ലിക്കുചെയ്യുക. 3. തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഇ-മെയില്‍ ഐഡിയില്‍ ഒരു ടോക്കണ്‍ നമ്ബര്‍ നിങ്ങള്‍ക്ക് ലഭിക്കും. അത് സ്‌ക്രീനിലും കാണിക്കും. ഉപയോക്താവ് ആ നമ്ബര്‍ സൂക്ഷിക്കണം 4.തുടരുക എന്നതില്‍ ക്ലിക്ക് ചെയ്യുക സൈറ്റില്‍ പറയുന്ന ‘വ്യക്തിഗത വിശദാംശങ്ങള്‍’ പൂരിപ്പിക്കുക.നിങ്ങള്‍ക്ക് ഒന്നുകില്‍ NSDL-ന്റെ PAN സേവന യൂണിറ്റിന്റെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് രേഖകള്‍ നേരിട്ട് അയയ്‌ക്കാം അല്ലെങ്കില്‍ e-KYC-യ്‌ക്കായി ഇ-സൈന്‍ സമര്‍പ്പിക്കാം. 5. ഇനി കാര്‍ഡ് മോഷ്ടിച്ചതാണെങ്കില്‍ പോലീസിന്‍റെ എഫ്‌ഐആര്‍ അറ്റാച്ചുചെയ്യുക. 6. അടുത്ത മെനുവില്‍, കാര്‍ഡ് സ്വീകരിക്കുന്ന മോഡ് തിരഞ്ഞെടുക്കുക. ‘ഫിസിക്കല്‍ പാന്‍ കാര്‍ഡ് ആവശ്യമാണോ?’ എന്നതിന് കീഴില്‍ നിങ്ങള്‍ ‘yes’ തിരഞ്ഞെടുത്താല്‍, കാര്‍ഡ് നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത വിലാസത്തിലേക്ക് അയയ്ക്കും. അല്ലെങ്കില്‍,…

    Read More »
  • Kerala

    ചക്കയ്ക്കെന്തൊരു ചന്തമാണ്; ചന്തയിൽ കിലോയ്ക്ക് അറുപത് മുതൽ നൂറു വരെ വില

    ‘ചക്കയ്ക്കുപ്പുണ്ടോ’ പാടി അവർ ഇരിപ്പുറയ്ക്കാതെ തലങ്ങും വിലങ്ങും പറക്കുകയാണ്.അവർക്കറിയില്ലല്ലോ  ഉപ്പുനോക്കാൻ പോലും തൊടിയിലെങ്ങും ഒരെണ്ണമില്ലെന്ന്.പതിവില്ലാതെ സംസ്ഥാനത്ത് ഇക്കൊല്ലം നീണ്ടുനിന്ന മഴ ചക്കക്കൊതിയൻമാർക്കിട്ട് നൽകിയത് എട്ടിന്റെ പണി തന്നെയാണ്.ചക്കയുടെ മാത്രം സ്ഥിതിയല്ലിത്.മാവിലും കശുമാവിലും ഒരു കുല പൂവ് പോലുമില്ല.ഇടവിടാതെ പെയ്ത മഴ,ചക്കയടക്കം കേരളത്തിന്റെ കാർഷിക ഫലങ്ങൾക്കു വൻ തിരിച്ചടിയാണ് ഇത്തവണ നൽകിയത്.മാങ്ങയും പേരയും ചാമ്പയും  കൈതചക്കയും വാളൻപുളിയും ജാതിയും കപ്പയും ശീമച്ചക്കയും കമ്പളി നാരകവുമെല്ലാം ഈ കൂട്ടത്തിൽ വരും. വേനൽക്കാല വിഭവങ്ങളെല്ലാം ഇത്തവണ നമുക്ക് അന്യമാകും എന്നാണ് കാർഷിക രംഗത്തുള്ളവർ പോലും പറയുന്നത്.കൊവിഡ് കാലത്ത് അന്നമൂട്ടിയ പ്ലാവും മാവും ഈ സീസണിൽ പൂക്കാൻ മറന്നു.പൂത്തതാകട്ടെ മഴയിൽ പൊഴിഞ്ഞും പോയി.കഴിഞ്ഞ ജൂൺ മുതൽ ഡിസംബർ വരെ ഇടവിട്ട് പെയ്ത മഴയാണ് കേരളത്തിലെ കാർഷിക ഫലങ്ങൾക്ക് തിരിച്ചടിയായത്. പക്ഷെ വിരുന്നുകാർക്ക് അതറിയുകയില്ലല്ലോ.അവർ പതിവുപോലെ പാടി പറക്കുകയാണ്-കേരളത്തിന്റെ ‘മാനത്തിലൂടെ’.പലപ്പോഴും ‘ചക്കയ്ക്കുപ്പുണ്ടോ’ എന്നു ചോദിക്കുംപോലെ ഈണത്തിലുള്ളതാണ്‌ ഈ കിളികളുടെ പാട്ട്.അതുകൊണ്ടുതന്നെ ഇവയ്ക്ക്‌ ചക്കയ്ക്കുപ്പുണ്ടോ കുയിൽ(ചങ്ങാലി പക്ഷി) എന്നും പേരുണ്ട്‌.…

    Read More »
  • Kerala

    നാഗ്പൂരില്‍ നിന്നും മുംബൈയിലേക്കുള്ള 766 കിമീ താണ്ടാൻ വെറും മൂന്നര മണിക്കൂർ.. ..!!

    ട്രെയിനിൽ ഇരുന്നിരുന്ന് മടുത്താലും സ്ഥലത്തെത്തില്ല എന്ന ചിന്ത ഇനി വേണ്ട.നാഗ്പൂർ, മൂംബൈ റൂട്ടിലെ യാത്രക്കാരോടാണ്.എല്ലാ യാത്രാ ബുദ്ധിമുട്ടുകള്‍ക്കും ഒരു പരിഹാരം വരികയാണ്.മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള നിർദ്ദിഷ്ട ബുള്ളറ്റ് ട്രെയിൻ സർവീസ് വരുന്നതോടെ മുംബൈയ്ക്കും നാഗ്പൂരിനും ഇടയിലുള്ള യാത്രാസമയം വെറും മൂന്നര മണിക്കൂറായി കുറയും.നിലവില്‍ യാത്ര സമയം 12 മണിക്കൂറാണ്. ബുള്ളറ്റ് ട്രെയിന്‍ മണിക്കൂറിൽ 350 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുമെന്ന് പ്രതീക്ഷിക്കുമെന്നാണ് കണക്കുകള്‍ പറയുന്നത്.ഉടന്‍തന്നെ പൂര്‍ത്തിയാകുന്ന സമൃദ്ധി എക്‌സ്‌പ്രസ് വേയിലൂടെയായിരിക്കും സഞ്ചാരം. നിർദിഷ്ട മുംബൈ-നാഗ്പൂർ അതിവേഗ റെയിൽ ഇടനാഴിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) ഈ മാസം അവസാനമോ മാർച്ച് ആദ്യവാരമോ പൂർത്തിയാക്കുമെന്ന് നേരത്തെ കേന്ദ്രമന്ത്രി റാവുസാഹെബ് ദൻവെ അറിയിച്ചിരുന്നു. നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡാണ് (എൻഎച്ച്എസ്ആർസിഎൽ) ഇത് തയ്യാറാക്കുന്നത്.

    Read More »
  • NEWS

    ഉപ്പൂറ്റി വേദന എന്നത് ഒരു രോഗലക്ഷണം മാത്രമാണ്, അറിയേണ്ടതെല്ലാം

    ശരീരഭാരം മുഴുവന്‍ താങ്ങേണ്ടി വരുന്നത് കാലുകള്‍ ആണ്. അതിനാല്‍ തന്നെ കാലുകളിലെ അസ്ഥികളിലും സന്ധികളിലും വേദന ഉണ്ടാവാനുള്ള സാധ്യത അധികമാണ്.ഇത്തരത്തില്‍ വളരെ ദുസ്സഹമായ ഒന്നാണ് ഉപ്പൂറ്റി വേദന.ഉപ്പൂറ്റി വേദന എന്നത് ഒരു രോഗലക്ഷണം ആണ്.അതായത് വ്യത്യസ്ത രോഗങ്ങളാല്‍ ഇത് ഉണ്ടാവാമെന്ന് സാരം. ഉപ്പൂറ്റി വേദനയുടെ വകഭേദങ്ങള്‍ 1. പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ്  കാല്‍പാദത്തില്‍ ഉപ്പൂറ്റി മുതല്‍ വിരലുകള്‍ വരെ വ്യാപിച്ച് കിടക്കുന്ന ഒരു സ്നായു ആണ് പ്ലാന്‍റാര്‍ ഫേഷ്യ. പാദത്തിലെ അസ്ഥികളെ ക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുക, പാദത്തിന്‍റെ സ്വാഭാവിക വളവിനെ നിലനിര്‍ത്തുക എന്നിവയാണ് ഇതിൻ്റെ ധര്‍മം. പെട്ടെന്നുള്ള ചലനം, അധികനേരമുള്ള നില്‍പ്പ്, നടത്തം, കഠിനവ്യായാമം എന്നിവകൊണ്ട് ഈ ഫേഷ്യക്ക് അതിസൂക്ഷ്മമായ ക്ഷതങ്ങള്‍ ഉണ്ടാവുകയും ആവര്‍ത്തിച്ചുള്ള ക്ഷതങ്ങള്‍ കൊണ്ട് നീര്‍ക്കെട്ടുണ്ടാവുകയും ചെയ്യുന്ന അവസ്ഥയാണ്  പ്ലാന്‍റാര്‍ ഫേഷ്യൈറ്റിസ്. ഈ രോഗാവസ്ഥയിൽ ഉറക്കം ഉണര്‍ന്ന ശേഷം ആദ്യം വെക്കുന്ന ചുവടുകളില്‍ തീവ്രമായ വേദന അനുഭവപ്പെടുകയും നടക്കും തോറും വേദന കുറയുകയും ചെയ്യുന്നു. കാലക്രമേണ ഈ വേദന സ്ഥിരപ്പെടുകയും…

    Read More »
  • Kerala

    ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന്  പൗരന്മാര്‍ക്ക് സൗദിയുടെ വിലക്ക്

    ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നതിന് സൗദി തങ്ങളുടെ പൗരന്മാര്‍ക്ക് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് വ്യാപനം നിലനില്‍ക്കുന്ന സാഹചര്യത്തില്‍  സഞ്ചരിക്കാന്‍ പാടില്ലാത്ത രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ യെമന്‍, ഇന്തോനേഷ്യ ഉള്‍പ്പെടെ 16 രാജ്യങ്ങളിലേക്കാണ് സ്വന്തം പൗരന്മാര്‍ക്ക് സൗദി യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

    Read More »
  • Food

    ബീഫും മട്ടണും പന്നിയും ഉൾപ്പടെയുള്ള മാംസാഹാരങ്ങൾ പതിവായി കഴിക്കുന്നത് അപകടകരമോ, വൃക്കകളെയും ഹൃദയത്തെയും ഗുരുതരമായി ബാധിക്കുമോ

    ബീഫും മട്ടണും പന്നിയിറച്ചിയുമൊക്കെ നിങ്ങള്‍ പതിവായി കഴിക്കാറുണ്ടോ? എങ്കില്‍ ആരോഗ്യപരമായി നിങ്ങള്‍ക്കത് ദോഷം ചെയ്യുമെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. റെഡ് മീറ്റ് അമിതമായി കഴിക്കുന്നത് മരണത്തിന് വരെ കാരണമായേക്കാം എന്നാണ് പഠനങ്ങൾ പറയുന്നത്. റെഡ് മീറ്റ് കഴിക്കുന്നതുകൊണ്ട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. എന്നാല്‍, നിയന്ത്രിത അളവില്‍ കഴിച്ചാല്‍ ആരോഗ്യത്തിന് പ്രയോജനകരമാണ്. കൂടുതല്‍ കഴിച്ചാല്‍ ദോഷങ്ങള്‍ ഏറെയുണ്ട് താനും. കുട്ടികള്‍ക്ക് ചുവന്ന മാംസം നല്കുന്നത് വളരെ നല്ലതാണ്. കുട്ടികളുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ അയണ്‍, സിങ്ക്, വൈറ്റമിന്‍ ബി 12 എന്നിവ മാംസത്തില്‍ അടങ്ങിയിട്ടുണ്ട്. മെച്ചപ്പെട്ട പ്രോട്ടീനും ധാരാളം ഇരുമ്പ് സത്തും ഇതില്‍ നിന്നു ലഭിക്കും. വളരുന്ന പ്രായത്തില്‍ കുട്ടികള്‍ക്ക് ഇത് ആവശ്യമാണ്. വിവിധയിനങ്ങളിലുള്ള മാംസഭക്ഷണം കുട്ടികള്‍ക്ക് വളരുന്ന പ്രായത്തില്‍ നല്കേണ്ടതാണ്. എന്നാല്‍, റെഡ് മീറ്റിന്റെ അമിതോപയോഗം വൃക്കകളുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുമെന്ന് പഠന റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മറ്റുള്ളവരേക്കാള്‍ വൃക്കരോഗങ്ങള്‍ പിടിപെടാന്‍ 40 ശതമാനം സാധ്യത…

    Read More »
  • Kerala

    മയക്കുമരുന്ന് നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; രണ്ടു പേർ അറസ്റ്റിൽ

    കോഴിക്കോട്: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ട് പേരെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു.പേരാമ്ബ്ര ചേര്‍മലയില്‍ വരുണ്‍രാജ് (26), മുയിപ്പോത്ത് ഉരുണി കുന്നുമ്മല്‍ ശ്യാംലാല്‍ (26) എന്നിവരാണ് അറസ്റ്റിലായത്.ഫെബ്രുവരി 14 ന് വാലന്‍റൈന്‍ ദിനത്തിലാണ് സംഭവം. രാവിലെ വീട്ടിൽ നിന്നും പോയ പെൺകുട്ടി വൈകീട്ട് അസ്വസ്ഥതയോടെ വരുന്നത് കണ്ട് വീട്ടുകാർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.തുടര്‍ന്നാണ് പീഡനം നടന്നതായി അറിയുന്നത്.പെൺകുട്ടിക്ക് മയക്കുമരുന്നു നല്‍കിയാണ് പീഡനം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കൽക്കണ്ടത്തിന്റ ഔഷധഗുണങ്ങൾ

    വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി പണ്ടു മുതലേ നമ്മുടെ മുത്തശിമാർ കൽക്കണ്ടത്തെ ഔഷധക്കൂട്ടായി ഉപയോഗിച്ചിരുന്നു.കൽക്കണ്ടം കഴിച്ചാൽ ക്ഷീണമകലുകയും ബുദ്ധിയുണരുകയും ചെയ്യും.വായിലെ ദുർഗന്ധമകറ്റാൻ പെരുംജീരകവും കൽക്കണ്ടവും ചേർത്തു കഴിച്ചാൽ മതി. ക്ഷീണമകറ്റാനും ബുദ്ധിക്കുണർവേകാനും കൽക്കണ്ടവും നെയ്യും നിലക്കടലയും ചേർത്തു കഴിക്കാം.ഓർമശക്തി വർദ്ധിപ്പിക്കാനും കാഴ്ചശക്തി കൂട്ടാനും നൂറു ഗ്രാം ബദാമും കൽക്കണ്ടവും ജീരകവും മിക്സിയിൽ പൊടിച്ചു ദിവസവും രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കാം. തലവേദനയ്ക്കും വിക്കിനും പരിഹാരമായും ഇതുപയോഗിക്കാം. ജലദോഷവും ചുമയുമകറ്റാൻ കൽക്കണ്ടത്തെ കൂട്ടുപിടിക്കാം.ഗ്രീൻ ടീയിൽ കൽക്കണ്ടം ചേർത്തു കുടിച്ചാൽ ജലദോഷം മാറും.രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാനും ഇതു സഹായിക്കും. ബദാമും കുരുമുളകും കൽക്കണ്ടവും തുല്യ അളവിൽ എടുത്തു പൊടിച്ചു കഴിച്ചാലും ജലദോഷം മാറും.ദിവസവും രണ്ടു സ്പൂൺ വീതം ഈ മിശ്രിതം കഴിക്കാം. ലൈംഗിക ബലക്കുറവു പരിഹരിക്കാൻ ബദാമും കൽക്കണ്ടവും കുങ്കുമപ്പൂവും പാലിൽ ചേർത്തു കുടിച്ചാൽ മതി. തൊണ്ടവേദനയും ഒച്ചയടപ്പും ഒഴിവാക്കാൻ കുരുമുളകും കൽക്കണ്ടവും പൊടിച്ചു നെയ്യിൽ ചാലിച്ചു കഴിക്കാം.രാത്രിയിൽ കിടക്കുന്നതിനു മുൻപു കഴിക്കുന്നതാണ് ഉത്തമം.

    Read More »
  • Kerala

    സ്കൂട്ടർ യാത്രക്കാരൻ ബസിന് അടിയില്‍ വീണ് മരിച്ചു

    കൊല്ലം: ഭരണിക്കാവില്‍ കെ.എസ്.ആര്‍.ടി.സി വേണാട് ബസിന് അടിയില്‍ വീണ് ഇരുചക്രവാഹനയാത്രക്കാരന്‍ മരിച്ചു. മുതുപിലാക്കാട് വൈഷ്ണവത്തില്‍ ഉണ്ണികൃഷ്ണപിള്ള(52)ആണ് മരിച്ചത്. രാത്രി എട്ടുമണിക്ക് ഭൂപണയ ബാങ്കിന് മുന്നിലായിരുന്നു അപകടം. ആക്ടിവ സ്‌കൂട്ടറിലായിരുന്ന ഉണ്ണികൃഷ്ണപിള്ളയെ പത്തനംതിട്ടക്കുപോയ ബസ് ഇടിച്ചുവീഴ്ത്തി കയറി ഇറങ്ങുകയായിരുന്നു. പിന്നിലിരുന്ന ആള്‍ തെറിച്ചു റോഡിനുപുറത്തേക്കു വീണതിനാല്‍ രക്ഷപ്പെട്ടു. ഉണ്ണികൃഷ്ണപിള്ള തല്‍ക്ഷണം മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. കാരാളിമുക്ക് കോതപുരം മന്നൂട്ട് കുടുംബാംഗമാണ്. ഭാര്യ: ഗീതാകുമാരി. മക്കള്‍: വിഷ്ണു, അശ്വതി

    Read More »
Back to top button
error: