KeralaNEWS

ആര്യാ രാജേന്ദ്രന് ഞരമ്പ് രോഗികളുടെ കല്ലേറ്, തരൂരിൻ്റെ പൂച്ചെണ്ട്

  ബാലുശ്ശേരി എം.എൽ.എ സച്ചിൻദേവും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും തമ്മിൽ വിവാഹിതരാകുന്നു എന്ന വാർത്ത സോഷ്യൽ മീഡിയയിലെ ഒട്ടേറെ ഞരമ്പ് രോഗികളെ അസ്വസ്ഥരാക്കി. പരിഹാസവും ഭർത്സനങ്ങളുമായി പലരും ഉറഞ്ഞു തുള്ളി. പക്ഷേ വിദ്യാഭ്യാസവും വിവരവും പക്വതയും പ്രതിഫലിക്കുന്ന അഭിനന്ദനങ്ങളുടെ പൂച്ചെണ്ടാണ് ശശി തരൂർ എം.പി ആര്യാ രാജേന്ദ്രന് സമ്മാനിച്ചത്.
രസകരമായ ട്വീറ്റിലൂടെയാണ് തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രന്, കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂർ ആശംസ അറിയിച്ചത്.

“സിപിഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ എം.എൽ.എ സച്ചിൻ ദേവുമായുള്ള വിവാഹത്തിന് ഒരുങ്ങുന്ന തിരുവന്തപുരം മേയർ ആര്യാ രാജേന്ദ്രനെ ഞാൻ അഭിനന്ദിക്കുന്നു. ഇന്ത്യയിലെ രണ്ട് ഇതിഹാസ ക്രിക്കറ്റ് താരങ്ങളുടെ പേരുകൾ കൂടിച്ചേരുന്ന സച്ചിൻ ദേവിനെ പങ്കാളിയായി തിരഞ്ഞെടുത്തത് മികച്ച തീരുമാനമാണെന്ന് അവളെ അറിയിച്ചു. ഇരുവർക്കും എന്റെ അഭിനന്ദനങ്ങൾ. ” ശശി തരൂർ ട്വീറ്റ് ചെയ്തു.

ഇന്ത്യയുടെ ഇതിഹാസ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ തെണ്ടുൽക്കറുടേയും കപിൽ ദേവിന്റേയും പേരുകൾ ഒത്തുചേർന്നതാണ് സച്ചിൻ ദേവിന്റെ പേര് എന്നതാണ് ശശി തരൂരിന്റെ പരാമർശത്തിന് പിന്നിൽ.
ഈ ട്വീറ്റിനൊപ്പം ആര്യാ രാജേന്ദ്രനൊപ്പമുള്ള സെൽഫിയും ശശി തരൂർ പങ്കുവെച്ചിട്ടുണ്ട്.

Back to top button
error: