തിരുവനന്തപുരം : സംസ്ഥാനത്ത് ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പ് യാഥാര്‍ഥ്യമാകുന്നു.പഞ്ചായത്ത്, നഗരകാര്യ, ഗ്രാമവികസന, നഗര-ഗ്രാമാസൂത്രണ വകുപ്പുകളെയും തദ്ദേശ സ്വയംഭരണ എഞ്ചിനീയറിങ് വിഭാഗത്തെയും സംയോജിപ്പിച്ചാണ് പദ്ധതി.
ഇതിന്റെ പ്രഖ്യാപനം ഫെബ്രുവരി 19ന് കോവളം വെളളാറിലെ കേരള ആര്‍ട്‌സ് ആന്‍ഡ് ക്രാഫ്റ്റ് വില്ലേജില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കുമെന്ന് തദ്ദേശ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ അറിയിച്ചു.
അഞ്ച് വകുപ്പുകളിലുള്ള മുപ്പതിനായിരത്തിലേറെ ജീവനക്കാരെ ഏകീകരിച്ചാണ് നടപടി.ഇതോടെ ത്രിതല പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും ഇടയിലുള്ള സഹകരണം വര്‍ധിക്കുമെന്നും ഇപ്പോള്‍ നേരിടുന്ന ഏകോപനമില്ലായ്‌മയ്ക്ക് പരിഹാരമാകുമെന്നും മന്ത്രി പറഞ്ഞു.