KeralaNEWS

കുടുംബ ജീവിതം സന്തോഷകരമാക്കാം; ജീവിതം ആരോഗ്യകരമാക്കാൻ ചില ടിപ്സുകൾ

കൂടുമ്പോൾ ഇമ്പമുള്ള ഇടമാണ് കുടുംബം. പിതാവും മാതാവും മക്കളും ഒന്നു ചേർന്നു വസിക്കുന്നയിടം.അത് ഇമ്പ മുള്ളതാകണമെങ്കിൽ ഓരോ വ്യക്തിയും പരസ്പരം അംഗീകരിക്കുന്നവരും സഹിക്കുന്നവരും സ്നേഹിക്കുന്നവരും ക്ഷമിക്കുന്നവരുമായിരിക്കണം.അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായെന്നുവരാം.എന്നാൽ അന്യോന്യം ആശയവിനിമയം ചെയ്യുമ്പോൾ സകലവും പരിഹരിക്കപ്പെടും.

നാം അല്പകാലം എത്ര സുഖവാ സകേന്ദ്രങ്ങളിൽ താമസിച്ചാലും നമ്മുടെ സ്വന്തഭവനത്തിലേക്കെത്തുവാനുള്ള ഒരു വെമ്പൽ മാനുഷ സഹജമാണ്.കാരണം അവിടെ സ്വാതന്ത്ര്യമുണ്ട് ഒരു കുളിർമ്മയുണ്ട്.ഒരു ഫലിതം ഇപ്രകാരം കേട്ടിട്ടുണ്ട്.ഭാര്യയും ഭർത്താവും സംസാരിച്ചുകൊണ്ടിരുന്നപ്പോൾ ഭർത്താവ് ഭാര്യയോട് ചോദിച്ചു, ഈ ലോകത്തിൽ ഏറ്റവും സന്തുഷ്ടരും ഭാഗ്യശാലികളുമായ ദമ്പതികൾ ആരായിരിക്കും? ഭാര്യ ഉടനെ മറുപടി പറഞ്ഞു.സംശയമെന്ത്? ആദമും ഹവ്വയും തന്നെ.ഭർത്താവ് ചോദിച്ചു അതെങ്ങനെ? ഭാര്യ മറുപടി പറഞ്ഞതിപ്രകാരമാണ് അവർക്ക് അമ്മായിയമ്മയും അമ്മായിയച്ഛനും ഇല്ലായിരുന്നു.ഇപ്രകാരം പ്രശ്നങ്ങളും മറ്റുള്ളവരുടെ സമീപനവും ഇല്ലാത്തതല്ല ഒരു കുടുംബജീവിതം ഭാഗ്യകരവുമാക്കി ത്തീർക്കുന്നത്. ഇവയുടെ മധ്യത്തിലും വിവേകപൂർവ്വം പ്രശ്നങ്ങളെ പരിഹരിക്കുമ്പോഴാണ് അവിടെ സമാധാനവും സന്തോഷവും രുചിച്ചറിയുവാൻ ഇടയാകുന്നത്.

 

Signature-ad

ജീവിതം ആരോഗ്യകരമാക്കാൻ ചില ടിപ്സുകൾ

A. വർഷത്തിൽ ഒരിക്കലെങ്കിലും പരിശോധിക്കേണ്ട രണ്ട് കാര്യങ്ങൾ:


(1) നിങ്ങളുടെ രക്തസമ്മർദ്ദം
(2) നിങ്ങളുടെ രക്തത്തിലെ പഞ്ചസാര

B. ഏറ്റവും കുറക്കേണ്ട മൂന്ന് കാര്യങ്ങൾ :


(1) ഉപ്പ്
(2) പഞ്ചസാര
(3) അന്നജം (കാർബോഹൈഡ്രേറ്റ്സ്

C.വർദ്ധിപ്പിക്കേണ്ടുന്ന നാല് കാര്യങ്ങൾ:


(1) പച്ചിലകൾ
(2) പച്ചക്കറികൾ
(3) പഴങ്ങൾ
(4) പരിപ്പ്

D. മറക്കേണ്ടുന്ന മൂന്ന് കാര്യങ്ങൾ:


(1) നിങ്ങളുടെ പ്രായം
(2) നിങ്ങളുടെ ഭൂതകാലം
(3) നിങ്ങളുടെ പക

E. ഉണ്ടായിരിക്കേണ്ട മൂന്ന് കാര്യങ്ങൾ:


(1) യഥാർത്ഥ സുഹൃത്തുക്കൾ
(2) സ്നേഹമുള്ള കുടുംബം
(3) പോസിറ്റീവ് ചിന്തകൾ

F.ആരോഗ്യകരമായി തുടരുന്നതിന് നാല് പ്രവൃത്തികൾ:


(1) ഉപവസിക്കുക
(2) ചിരിക്കുക
(3) വ്യായാമം ചെയ്യുക
(4) ശരീരഭാരം കുറയ്ക്കുക

G. കാത്തിരിക്കേണ്ടാത്ത നാല് കാര്യങ്ങൾ:


(1) ഉറങ്ങാൻ നിങ്ങൾ ഉറക്കം വരുന്നതുവരെ കാത്തിരിക്കരുത്.

(2) വിശ്രമിക്കാൻ നിങ്ങൾ തളരുന്നതുവരെ കാത്തിരിക്കരുത്.

(3) നിങ്ങളുടെ സുഹൃത്തിനെ കാണാൻ പോകാന്‍ അവന് അസുഖം വരുന്നതുവരെ കാത്തിരിക്കരുത്.

(4) ദൈവത്തോട് പ്രാർത്ഥിക്കുവാന്‍ പ്രശ്നങ്ങൾ ഉണ്ടാകുന്നതു വരെ കാത്തിരിക്കരുത്.

H. ഉപേക്ഷിക്കേണ്ട നാലു കാര്യങ്ങൾ:

(1) മദ്യം

(2) പുകവലി

(3) മുൻകോപം

(4) അശ്രദ്ധ 

Back to top button
error: