Month: February 2022

  • Kerala

    സിപിഐഎം പ്രവർത്തകന്റെ കൊലപാതകം; ഏഴ് ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവുശിക്ഷ

     തൃശൂര്‍ കൊടുങ്ങല്ലൂരില്‍ സിപിഎം പ്രവര്‍ത്തകന്‍  ചെമ്ബനേഴത്ത് രാജുവിനെ കൊലപ്പെടുത്തിയ കേസില്‍ 7 ബി ജെ പി – ആ‍ര്‍ എസ് എസ് പ്രവര്‍ത്തകര്‍ക്ക്  ജീവപര്യന്തം ശിക്ഷ.ഒരു ലക്ഷം രൂപ വീതം പിഴയും പ്രതികള്‍ നല്‍കണമെന്ന് തൃശൂര്‍ ജില്ല സെഷന്‍സ് കോടതി വിധിച്ചു. 2006 സെപ്തംബര്‍ 24നാണ് കേസിന് ആസ്പപദമായ സംഭവം.ഒരു സംഘം ആ‍ര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍ സി പി എം പ്രവര്‍ത്തകനായ ചെമ്ബനേഴത്ത് രാജുവിനെ പുലര്‍ച്ചെ രണ്ട് മണിക്ക് ബന്ധുവീട്ടിലേക്ക് അതിക്രമിച്ച്‌ കയറി ആക്രമിക്കുകയായിരുന്നു.ഭാര്യയുടെ സഹോദരിയുടെ വീട്ടില്‍ വച്ചായിരുന്നു സംഭവം. ഇതിന് ഒന്നരമാസം മുമ്ബ് വിവാഹിതനായ രാജു അവിടെ വിരുന്ന് സൽക്കാരത്തിന് എത്തിയതായിരുന്നു.

    Read More »
  • Kerala

    കണ്ണൂരിൽ നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ടു മരണം

    കണ്ണൂര്‍ കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.കണ്ണൂര്‍ അലവില്‍ സ്വദേശി പ്രജുല്‍(34), ചിറക്കല്‍ സ്വദേശി പൂര്‍ണ്ണിമ(30) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു 2 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കണ്ണൂർ സബ് ജയിലിന് സമീപത്തെ പുലരി ഹോട്ടൽ ഉടമ വിപിൻ്റെ ഭാര്യയാണ് പൂർണിമ.ഇരുവരുടെയും കുടുംബാംഗങ്ങളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ ശനിയാഴ്ച്ച പുലർച്ചെ രണ്ടരക്കാണ് അപകടം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.

    Read More »
  • Kerala

    കൊല്ലത്ത് നിരോധനാജ്ഞ

    കൊല്ലം ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ച്‌ പൊലീസ്.ശാസ്താംകോട്ട ‍ഡിബി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് തീരുമാനം.തിങ്കളാഴ്ച വരെയാണ് നിരോധനാജ്ഞ.  കോളേജിനകത്ത് വിദ്യാര്‍ത്ഥികള്‍ക്കിടയിലുണ്ടായ സംഘര്‍ഷം പുറത്തേക്ക് വ്യാപിച്ചതോടെയാണ് കൊല്ലം റൂറല്‍ പൊലീസ് നിയന്ത്രണങ്ങളേര്‍പ്പെടുത്തിയത്.സംഘര്‍ഷ സാധ്യത കണക്കിലെടുത്താണ് നിരോ‍ധനാജ്ഞ പ്രഖ്യാപിച്ചതെന്ന് പൊലീസ് പറഞ്ഞു. കേരളാ പൊലീസ് ആക്‌ട് 2011 വകുപ്പ് 79 പ്രകാരമാണ് നിരോധനാജ്ഞ. ഇത് പ്രകാരം ജില്ലയില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നതും വിലക്കിയിട്ടുണ്ട്.

    Read More »
  • Kerala

    പ്രവീൺ ഇറവങ്കരയും സ്വപ്നാസുരേഷും കേരളം ആഘോഷിച്ച രണ്ട് പ്രണയലേഖനങ്ങളും

    ഫെബ്രുവരി 14 വാലൻ്റെെൻസ് ഡേയിൽ ‘ന്യൂസ് ദെൻ’ പോർട്ടലിലൂടെ ലോകമെമ്പാടുമുളള മലയാളികൾ ഏറ്റെടുത്തു വൈറലാക്കിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ കാല്പനികഭംഗി തുളുമ്പുന്ന പ്രണയലേഖനവും അതുയർത്തിവിട്ട അലയൊലികളും ഇപ്പോഴും നിലച്ചിട്ടില്ല. തുടർന്ന് സാക്ഷാൽ സ്വപ്ന സുരേഷ് ഇറവങ്കരക്ക് പ്രണയാർദ്രമായ ഭാഷയിൽ നൽകിയ മറുപടിയും കേരളക്കരയെ ഇളക്കിമറിച്ചു. ‘മറുനാടൻ മലയാളി’യും ‘കർമന്യൂസും’ ‘ഈസ്റ്റ് കോസ്റ്റു’ ഉൾപ്പെടെയുള്ള മുഴുവൻ നവമാദ്ധ്യമങ്ങളും പോയ ദിനങ്ങളിൽ ഈ പ്രണയ ലേഖനങ്ങൾ ആഘോഷമാക്കി മാറ്റി. കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത ഈ പ്രണയ ലേഖനത്തെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഇപ്പോഴും തുടരുകയാണ്. ന്യൂസ് ദെൻ പോർട്ടലിനു വേണ്ടി ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് പ്രവീൺ ഇറവങ്കര എഴുതുന്ന ‘നല്ല നടപ്പ്’ എന്ന പക്തി നവ മാധ്യമങ്ങളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്. ‘നല്ല നടപ്പി’ന്റെ ആദ്യലക്കത്തിൽ പ്രവീൺ എഴുതിയ ‘എല്ലാത്തിനും കാരണം മഞ്ജു വാര്യർ’ എന്ന ലേഖനം വൻവിവാദമാണ് ഉയർത്തി വിട്ടത്. തിരക്കഥാകൃത്തും കമന്റേറ്ററുമായ ലേഖകൻ ഹൃദയം തൊട്ട് പിന്നീടെഴുതിയ…

    Read More »
  • Kerala

    വരാപ്പുഴ പീഡനക്കേസ് പ്രതിയെ കിണറ്റില്‍ മരിച്ച നിലയിൽ കണ്ടെത്തി

    കൊച്ചി: വരാപ്പുഴ പീഡനക്കേസ് പ്രതിയായ വിനോദ് കുമാറിനെ മഹാരാഷ്ട്രയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.റായ്ഗഡിലെ കാശിദ് എന്ന ഗ്രാമത്തിലെ ഒരു കിണറ്റില്‍ തിങ്കളാഴ്ചയാണ് വിനോദ് കുമാറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.കല്ലുകെട്ടി താഴ്ത്തിയ നിലയിലായിരുന്നു മൃതദേഹം.മഹാരാഷ്ട്രയില്‍ ഒളിവില്‍ കഴിയുകയായിരുന്നു വിനോദ് കുമാര്‍. 2011 ജൂണിലാണ് വരാപ്പുഴ പീഡന കേസിനാസ്പദമായ സംഭവം.  പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശോഭ ജോണിന്റെ കൊച്ചിയിലുള്ള ഫ്ലാറ്റിലും മറ്റ് പല ഇടങ്ങളിലും കൊണ്ടുപോയി പീഡിപ്പിച്ചുവെന്നതാണ് കേസ്.

    Read More »
  • Kerala

    നേര്യമംഗലം-വാളറ റൂട്ടിൽ വാഹനങ്ങൾ നിർത്തുന്നതിന് വിലക്ക്; പ്രതിഷേധവുമായി സിപിഐഎം

    കോതമംഗലം: ദേശീയപാത 85ല്‍ നേര്യമംഗലം മുതല്‍ വാളറ വരെ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നതിനും യാത്രക്കാര്‍ ഇറങ്ങുന്നതിനും വിലക്കേര്‍പ്പെടുത്തിയ വനംവകുപ്പിന്റെ ഏകപക്ഷീയ നടപടിക്കെതിരെ സിപിഐ എം ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു.10 കിലോമീറ്ററില്‍ പാതയോരത്ത് വാഹനങ്ങള്‍ നിര്‍ത്തുന്നതും യാത്രക്കാര്‍ ഇറങ്ങുന്നതും നിരോധിച്ചാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം ബോര്‍ഡുകള്‍ സ്ഥാപിച്ചത്. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട ഇടമാണ് നേര്യമംഗലം പാലം മുതല്‍ വാളറ വരെയുള്ള വനമേഖല. പ്രശസ്തമായ വാളറ, ചീയപ്പാറ വെള്ളച്ചാട്ടങ്ങളും നീര്‍ച്ചാലുകളും കണ്ട് ആസ്വദിക്കാനാണ് സഞ്ചാരികള്‍ ഇവിടെ ഇറങ്ങാറുള്ളത്.അതേപോലെ കാലങ്ങളായി ഇവിടെ കച്ചവടം നടത്തി ഉപജീവനം ചെയ്തിരുന്ന കുടുംബങ്ങളെയും നടപടി വഴിയാധാരമാക്കും. ദേശീയപാത വികസനത്തെപ്പോലും വനം വകുപ്പ് തടസ്സപ്പെടുത്തുകയാണെന്നും സിപിഐഎം ആരോപിക്കുന്നു. ദേശീയപാതയ്ക്ക് വീതി കൂട്ടിയപ്പോള്‍ റോഡിന്റെ മധ്യഭാഗത്ത് വന്ന മരങ്ങള്‍ വെട്ടിമാറ്റാന്‍പോലും അനുവദിച്ചിരുന്നില്ല.വാഹനയാത്രക്കാര്‍ക്ക് അപകടകരമായി നിന്ന മരങ്ങള്‍ മുറിച്ചുമാറ്റാന്‍ കലക്ടര്‍ നല്‍കിയ ഉത്തരവും പാലിക്കാന്‍ വനംവകുപ്പ് തയ്യാറായില്ല. പൂര്‍ണമായും ജില്ലയുടെയും ടൂറിസം മേഖലയുടെയും വികസനം തടയാനുള്ള ശ്രമമാണ് വനംവകുപ്പ് നടത്തുന്നത്.പാതയോരങ്ങളില്‍ വച്ചിട്ടുള്ള ബോര്‍ഡുകള്‍…

    Read More »
  • Kerala

    തെങ്ങ് ചതിച്ചില്ലെങ്കിലും തേങ്ങ ചതിക്കും, ആരൊക്കെ തേങ്ങാവെള്ളം ഉപയോഗിക്കരുത്

    തേങ്ങാ ഗുണകരമാണെന്നു പറഞ്ഞ് ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തുകയാണെങ്കിൽ അത് ശരീരത്തിൽ കൂടുതൽ ഫാറ്റ് അടിയുന്നതിനും തുടർന്ന് ഹൃദ്രോഗത്തിനും ചില അവസരങ്ങളിൽ കാൻസറിനും കാരണമാകും മുംബൈയിലെ ടാറ്റാ മെമ്മോറിയൽ കാൻസർ ഇൻസ്റ്റിട്യൂറ്റിലെ പ്രശസ്തനായ കാൻസർ സർജൻ ഡോ. രാജേന്ദ്ര എ. ബഡുവേയുടെ പേരിൽ ഒരു വാട്സ്ആപ് സന്ദേശം ഇപ്പോൾ പരക്കുന്നുണ്ട്.കാൻസറിനെ പ്രതിരോധിക്കുന്ന തേങ്ങാ ചികിത്സയെക്കുറിച്ചാണത്. എന്നാൽ ഡോ. രാജേന്ദ്രയ്ക്ക് ഈ വാർത്തുയുമായി യാതൊരുവിധ ബന്ധമില്ലതാനും.വല്ലപ്പോഴുമൊക്കെ മുടിയിൽ പുരട്ടാനായി മാർക്കറ്റിൽ നിന്നു വാങ്ങിക്കുന്ന ടിൻ വെളിച്ചെണ്ണയെക്കുറിച്ചല്ലാതെ അദ്ദേഹം മറ്റൊന്നിനെയും കുറിച്ച് കേട്ടിട്ടു പോലുമില്ല. ചൂടുള്ള തേങ്ങാവെള്ളം മരുന്നാണോ? ചൂടുള്ള തേങ്ങാവെള്ളം കുടിച്ചാൽ കാൻസർ രോഗം മാറുമെന്നാണ് ചിലർ പ്രചരിപ്പിച്ച വാർത്ത. എന്നാൽ ഇത് അശാസ്ത്രീയവും അടിസ്ഥാനരഹിതവുമാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു കഴിഞ്ഞു. തേങ്ങാവെള്ളം എന്നു കേൾക്കുമ്പോൾ സാധാരണയായി നമ്മുടെ മനസ്സിൽ ആദ്യം വരുന്നത്, തേങ്ങായുടെ ഉള്ളിലെ വെള്ളമോ അല്ലെങ്കിൽ കരിക്കിൻവെള്ളമോ ആയിരിക്കില്ലേ? എന്നാൽ പ്രചരിച്ച വാട്സാപ്പ് സന്ദേശത്തിൽ, രണ്ടോ മൂന്നോ തേങ്ങായിട്ടു തിളപ്പിച്ച വെള്ളത്തെ പ്രചാരകർ…

    Read More »
  • Kerala

    മൂക്കിലെ ദശ വളർച്ചൽ, പാലത്തിന്റ(Nasal Bone) വളയൽ

    മൂക്കിന്റെ പാലമാണ് മൂക്കിന്റെ രൂപത്തിന് അടിസ്ഥാനം.അതിനാൽ മൂക്കിന്റെ പാലത്തിലുണ്ടാകുന്ന വ്യതിചലനങ്ങൾ അഥവാ വളവുകൾ മുക്കിന്റെ സ്ഥാനചലനത്തിന് കാരണമായിത്തീരുന്നു. അത് മുഖ സൗന്ദര്യത്തെ ബാധിക്കുകയും ചെയ്യുന്നു.മൂക്കിന്റെ പാലത്തിലുണ്ടാവുന്ന വ്യതിചലനങ്ങൾ വെറും സൗന്ദര്യ പ്രശ്നം മാത്രമല്ല.മൂക്കിന് മണം തിരിച്ചറിയുന്നതിലും ശ്വസനപ്രകിയയിലുമെല്ലാം നിർണായക പങ്കുണ്ട്.അതിനാൽ തന്നെ മൂക്കിന്റെപാലത്തിലുണ്ടാകുന്ന വ്യതിയാനങ്ങൾ ആരോഗ്യപ്രശ്നമായി വളർന്നുവരുന്നു.   മൂക്കിനെ ഇടത്തും വലത്തും നാസാദ്വാരങ്ങളായി വർതിരിക്കുന്ന ഒരു മതിലാണ് മൂക്കിന്റെ പാലം, ഇതിന് കൊളുമല്ല, ചർമപാളി, അസ്ഥിയും തരുണാസ്ഥിയും ഉള്ളഭാഗം എന്നിങ്ങനെ മൂന്ന് ഭാഗങ്ങൾ ഉണ്ട്. ആദ്യത്തെ രണ്ടു ഭാഗങ്ങൾ ചലിപ്പിക്കാവുന്നതാണ്. അസ്ഥിയും തരുണാസ്ഥിയും കൊണ്ട് രൂപപ്പെട്ട മൂക്കിന്റെ പാലത്തിന്റെ പ്രധാന ഭാഗം ശേഷമപടലത്താൽ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. മൂക്കിന്റെ പാലത്തിലേക്ക് നല്ല രക്തയോട്ടം ഉണ്ടെന്നതിനാൽ ചെറിയ പരിക്കേറ്റാൽ പോലും വളരെയേറെ രക്തസ്രാവം ഉണ്ടാകും.   സാധാരണമായി ഇടതുവലതു  നാസാദ്വാരങ്ങളുടെ നടുവിലായാണ് മൂക്കിന്റെ പാലം സ്ഥിതിചെയ്യുന്നത്. അതിനാൽ ഇടതുവലതു നാസാദ്വാരങ്ങളിതിന് വലുപ്പമുണ്ടാകുന്നു. എൺപത് ശതമാനം ആളുകളിലും മൂക്കിന്റെ പാലം മധ്യഭാഗത്തു നിന്നും അൽപം…

    Read More »
  • Kerala

    വാഹനാപകടങ്ങളും ഇൻഷുറൻസ് പരിരക്ഷയും

    വാഹനാപകടങ്ങൾ മിക്കപ്പോഴും തകർത്തുകളയുന്നത് കുടുംബങ്ങളുടെ അത്താണികളെയും പ്രതീക്ഷകളുമൊക്കെയാണ്.ഈ നഷ്ടങ്ങൾ നികത്താനാകാത്തതാണെങ്കിലും വാഹനാപകടത്തിന് നഷ്ടപരിഹാരം കിട്ടാനുള്ള നിയമം ഉണ്ട് എന്നത് ദുരന്തത്തിൽപ്പെടുന്നവർക്ക് ഒരു ആശ്വാസമാണ്.നഷ്ടപരിഹാരം നഷ്ടപ്പെടാതിരിക്കാനും അർഹമായത് ലഭ്യമാകാനും ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് നോക്കാം. പരാതികൾ സമർപ്പിക്കുന്നത് എങ്ങനെ? മോട്ടോർ വാഹന അപകട നഷ്ടപരിഹാര കേസുകളുടെ ബാഹുല്യം മൂലം ഇത്തരം കേസുകൾ തീർപ്പാക്കാൻ രൂപീകരിച്ചിട്ടുള്ള പ്രത്യേക കോടതിയാണ് മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രിബ്യൂണൽ (എംഎസിടി).അപകടത്തിന് ശേഷം നഷ്ടപരിഹാര പരാതി കൊടുക്കുന്നതിന് ഇപ്പോൾ സമയപരിധിയുണ്ട്.മോട്ടോർ വാഹന നിയമത്തിന്റെ 2019ലെ ഭേദഗതിയനുസരിച്ച് ആറുമാസമാണ് കാലാവധി.ഇതിനായി എംഎസിടി കേസ് കൈകാര്യം ചെയ്യുന്ന അഭിഭാഷകരെക്കൊണ്ട് പരാതി തയ്യാറാക്കിച്ച് ആശുപത്രിയിൽനിന്നും പോലീസിൽനിന്നും ലഭിക്കുന്ന രേഖകളുടെ പകർപ്പു സഹിതമാണ് കേസ് ഫയൽ ചെയ്യേണ്ടത്. പരാതിയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ പരിക്കുകൾ മാത്രമുള്ള കേസുകളിൽ പൊലീസിൽനിന്ന് ലഭിക്കുന്ന പ്രഥമവിവര റിപ്പോർട്ട് (എഫ്ഐആർ), ചാർജ് ഷീറ്റ്, അസിസ്റ്റന്റ്‌ മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ (എഎംവിഐ) റിപ്പോർട്ട്, ആശുപത്രിയിൽനിന്നും ലഭിക്കുന്ന വൂണ്ട് സർട്ടിഫിക്കറ്റ്, ചികിത്സാ സർട്ടിഫിക്കറ്റ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ…

    Read More »
  • Health

    ഇനി സ്കൂളുകളിൽ ശുചീകരണം

    21 മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായി <span;>സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളാകും. തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടക്കുന്ന ശുചീകരണത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും. ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും ഇന്നും നാളെയുമായി പൂർത്തിയാക്കുകയാണ് വിദ്യാഭാസ വകുപ്പിന്റെ ലക്ഷ്യം. ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. <span;>CITU സംസ്ഥാന വ്യാപകമായി സ്കൂൾ ശുചിയാക്കലിന്റെ ഭാഗമാകാനും ആഹ്വാനം ചെയ്തു.

    Read More »
Back to top button
error: