Month: February 2022
-
Kerala
127-ാമത് മാരാമൺ കൺവെൻഷന് ഇന്ന് സമാപനം
കോഴഞ്ചേരി: ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമണ്‍ കണ്‍വെന്‍ഷന് കോഴഞ്ചേരി പമ്ബ മണപ്പുറത്ത് ഇന്ന് സമാപനം.വിവിധ സഭാ അധ്യക്ഷന്‍മാരുടെ സാന്നിധ്യത്തില്‍ ഉച്ചയ്ക്കു ശേഷം നടക്കുന്ന പൊതു സമ്മേളനത്തോടെയാണ് കൺവൻഷന്റെ പരിസമാപ്തി. അതിരുകള്‍ കടന്ന് ഇരമ്ബിയെത്തുന്ന ആള്‍ക്കൂട്ടമായിരുന്നു എന്നും മാരാമണ്‍ കണ്‍വെന്‍ഷന്റെ അടയാളം.മകര – കുംഭ ചൂടിനെ വെല്ലുന്ന വിശ്വാസച്ചൂടായിരുന്നു ഇങ്ങനെ പങ്കെടുക്കുന്ന ആള്‍ക്കുട്ടത്തിന്റെ ഉള്ളിലെന്നും ഉണ്ടായിരുന്നതും.ഇന്നും ആ വിശ്വാസത്തിന് ഒരു കുറവുമില്ലെങ്കിലും മാസ്ക്കിട്ട മുഖങ്ങളും അകലം പാലിച്ച ഇരിപ്പിടങ്ങളും കണ്‍വന്‍ഷന്‍ പന്തലിന്റെ ഭംഗിക്കു നേരിയ കുറവുണ്ടാക്കി.കൃത്യമായ കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു കണ്‍വെന്‍ഷന്‍ എന്നതിനാൽ 1500 പേര്‍ക്കായിരുന്നു ഇത്തവണ യോഗങ്ങളില്‍ നേരിട്ടുള്ള പ്രവേശനം. അതിനാൽ തന്നെ കണ്‍വെന്‍ഷനിൽ പലർക്കും പങ്കെടുക്കാൻ സാധിച്ചിട്ടുമില്ല. എങ്കിലും നേരിട്ടു പങ്കെടുക്കുന്നവരേക്കാള്‍ എത്രയോ ആയിരങ്ങള്‍ സ്വന്തം വീടുകളിലും ഓഫിസുകളിലും വിദേശങ്ങളിലുമിരുന്ന് കണ്‍വന്‍ഷന്റെ ഭാഗമായി.അടുത്ത വര്‍ഷം വലിയ പന്തലും അതില്‍ നിറയെ വിശ്വാസസമൂഹവും കൂടിവരുമെന്ന പ്രതീക്ഷയിലാണ് ഇത്തവണത്തെ കൺവൻഷന്റെ പരിസമാപ്തി.
Read More » -
India
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്, ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടവും ഇന്ന്
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ഇന്ന്. ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടവും ഇന്നാണ്. പഞ്ചാബിൽ 117 മണ്ഡലങ്ങളിലേക്ക് ഒരു ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ബഹുകോണ മത്സരമാണ് പഞ്ചാബിൽ അരങ്ങേറുന്നത്. കോൺഗ്രസ്, ആം ആദ്മി പാർട്ടി, അകാലി ദൾ-ബിഎസ്പി സഖ്യം, ബിജെപി-പഞ്ചാബ് ലോക് കോൺഗ്രസ് സഖ്യം എന്നിവയാണ് മത്സരരംഗത്തെ പ്രധാനികൾ. ആർക്കും ഭൂരിപക്ഷമില്ലാത്ത സഭയായിരിക്കും ഇത്തവണയുണ്ടാകുക എന്നാണ് നിരീക്ഷകരുടെ വിലയിരുത്തൽ. പ്രചാരണത്തിന്റെ അവസാനഘട്ടമായപ്പോഴേക്കും എഎപി മുൻതൂക്കം നേടിയിട്ടുണ്ട്. ദളിത് വോട്ടുകളിലാണു കോൺഗ്രസിന്റെ പ്രതീക്ഷ. 1304 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നി, മുൻ മുഖ്യമന്ത്രിമാരായ പ്രകാശ് സിംഗ് ബാദൽ, അമരീന്ദർ സിംഗ്, എഎപി യുടെ മുഖ്യമന്ത്രിസ്ഥാനാർഥി ഭഗവന്ത് മൻ, പഞ്ചാബ് പിസിസി അധ്യക്ഷൻ നവജ്യോത് സിംഗ് സിദ്ദു, അകാലിദൾ അധ്യക്ഷൻ സുഖ്ബീർ സിംഗ് ബാദൽ തുട ങ്ങിയവരാണു മത്സരിക്കുന്ന പ്രമുഖർ. ചന്നി രണ്ടു മണ്ഡലങ്ങളിൽ ജനവിധി തേടുന്നു. തൊണ്ണൂറ്റിനാലുകാരനായ പ്രകാശ് സിംഗ് ബാദൽ ലംബി സീറ്റിലാണ് മ ത്സരിക്കുന്നത്. ഉത്തർപ്രദേശിൽ…
Read More » -
Kerala
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഭിക്ഷാംദേഹിയെന്നു വി ഡി സതീശൻ, അഞ്ച് രാഷ്ട്രീയ പാർട്ടികൾ മാറി മാറി ഗവർണർ സ്ഥാനത്തെത്തി…
ബിജെപിക്കും സംഘപരിവാറിനും വേണ്ടി കേരളത്തിലെ കാര്യങ്ങൾ നീക്കുന്നത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണെന്ന് ഭരണ പ്രതിപക്ഷ അംഗങ്ങൾക്ക് വിമർശനമുണ്ട്. ഇക്കാര്യത്തിൽ പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് തന്നെ രംഗത്തുവരികയും ചെയ്തു. സംഘപരിവാറിന്റെ തിരുവനന്തപുരത്തെ വക്താവായാണ് ഗവർണർ സംസാരിക്കുന്നതെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. താൻ കോൺഗ്രസുകാരനാണെന്നും ജീവശ്വാസം നിലയ്ക്കുന്നത് വരെ കോൺഗ്രസുകാരൻ തന്നെയായിരിക്കും. ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്കാവശ്യമില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മഹാത്മാഗാന്ധിമുതൽ കോൺഗ്രസിന്റെ പല കാലത്തുള്ള നേതാക്കന്മാരുടെ നല്ല വശങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നയാളാണ്. അവരുടെ എല്ലാ ഉപദേശങ്ങളും കേൾക്കും എന്നാൽ ഒരു കാരണവശാലും ആരിഫ് മുഹമ്മദ് ഖാന്റെ ഉപദേശം തനിക്ക് ആവശ്യമില്ല. ഗവർണർ ആകുന്നതിന് മുമ്പ് ഒരു ഭിക്ഷാംദേഹിയെ പോലെ അഞ്ച് രാഷ്ട്രീയ പാർട്ടികൾ മാറി മാറി നടന്നയാളാണ് ആരിഫ് മുഹമ്മദ് ഖാൻ. രാഷ്ട്രീയ സ്ഥിരതയില്ലാത്ത വ്യക്തി. പ്രവർത്തിച്ച ഒരു രാഷ്ട്രീയ പാർട്ടിയോടും ആത്മാർത്ഥതയില്ലാത്തയാളിന്റെ ഉപദേശം കേട്ട് കേരളത്തിന്റെ പ്രതിപക്ഷ നേതാവായി പ്രവർത്തിക്കുന്ന പ്രശ്‌നമില്ലെന്നും വിഡി സതീശൻ…
Read More » -
Kerala
ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തു
കിഴക്കമ്ബലത്തെ ട്വന്റി 20 പ്രവര്‍ത്തകന്‍ ദീപു കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി.ബഷീര്‍, സൈനുദ്ദീന്‍, അബ്ദു റഹ്മാന്‍, അബ്ദുല്‍ അസീസ് എന്നിവരെയാണ് കുന്നത്തുനാട് പോലീസ് കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുള്ളത്.വധശ്രമം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയായിരുന്നു ഇവര്‍ക്കെതിരെ നേരത്തെ കേസെടുത്തിരുന്നത്.എന്നാല്‍ ദീപു മരിച്ച സാഹചര്യത്തില്‍ കൊലക്കുറ്റം കൂടി ചുമത്തുകയായിരുന്നു. അതേസമയം ദീപുവിന്റേത് ആസൂത്രിതമായ കൊലപാതകമാണെന്ന് ട്വന്റി ട്വന്റി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ സാബു എം. ജേക്കബ് ആരോപിച്ചു.ദീപുവിനെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. സംഭവത്തില്‍ ഗൂഢാലോചനയുണ്ട്.ഒന്നാം പ്രതിയാക്കേണ്ടത് കുന്നത്ത് നാട് എംഎല്‍എ ശ്രീനിജനെയാണെന്നും സാബു പറഞ്ഞു.
Read More » -
Kerala
അന്നം അന്യർക്കല്ല; നായക്ക് തന്നെ കൊടുക്കണം
കഴിഞ്ഞ ദിവസത്തെ കാഴ്ചയായിരുന്നു.എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനു പുറകിലുള്ള ഇടറോഡിനു കുറുകെ ഒരാൾ മലർന്നു കിടക്കുന്നു.ലഹരിയുടെ നീരാളിപ്പിടുത്തത്തിൽ വീണ് പോയതാവാം.രണ്ടു നായകൾ അയാളുടെ ഇടതും വലതുമായി കാവലുണ്ട്. ഒട്ടേറെ വാഹനങ്ങൾ അയാളെ സ്പർശിക്കാതെ ഞെങ്ങിയും ഞെരുങ്ങിയും അതുവഴി കടന്നു പോകുന്നുണ്ട്.ഓരോ വാഹനം വരുമ്പോഴും ആ നായകൾ എഴുന്നേറ്റു നിന്ന് കുരച്ച് ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകുന്നു.ഇതിനിടയ്ക്ക് അയാളുടെ അരികിലേക്ക് ചെന്ന ഒന്നോരണ്ടോ പേരുടെ നേർക്ക് നായകൾ കുരച്ചുകൊണ്ട് ചാടുകയും ചെയ്തു. ഇതിനിടയ്ക്ക് ഒരാൾ തന്റെ വാഹനം അയാളുടെ അരുകിൽ ചേർത്തു നിർത്തി.എങ്കിലും അയാളോടൊപ്പമുള്ള നായ്ക്കൾ അയാളെ അങ്ങോട്ടേയ്ക്ക് അടുപ്പിക്കുന്നില്ല.ആദ്യം അവറ്റകളെ അനുനയിപ്പിച്ച് അയാൾ വീണുകിടക്കുന്ന മനുഷ്യന്റെ അടുത്തേക്ക് ചെന്നു.പിന്നീട് വാഹനത്തിൽ നിന്നും ഒരു കുപ്പി വെള്ളമെടുത്ത് അയാളുടെ മുഖത്തും വായിലുമായി ഒഴിച്ചു. നായകൾ മുരണ്ടു കൊണ്ട് അയാളുടെ അടുത്തേക്കടുത്തേക്ക് നീങ്ങി വരികയാണ്.ഇതു കണ്ട് പല വണ്ടികളിൽ നിന്നും ആളുകളിറങ്ങി നായ്ക്കളെ എറിഞ്ഞോടിക്കാൻ ശ്രമിച്ചു.എന്നാൽ അതുങ്ങൾ അയാൾക്ക് ചുറ്റും മുരണ്ടു കൊണ്ട് നിന്നതേയുള്ളൂ. അല്പ…
Read More » -
Kerala
മെഡിക്കൽ സ്റ്റോറുകളെ മറന്നേക്കൂ; ചുമയ്ക്ക് പരിഹാരം വീട്ടിൽ തന്നെ
ചുമ വന്നാൽ പിന്നെ വിട്ടുമാറാൻ നല്ല പ്രയാസമാണ്.തുടർച്ചയായ ചുമ മൂലമുള്ള അസ്വസ്ഥത നമ്മുടെ പ്രവർത്തനങ്ങളെയും ബാധിക്കും. പനിയോടൊപ്പം മാത്രമല്ല, ചുമ വരാറുള്ളത്. കാലാവസ്ഥയിലെ മാറ്റവും അലർജിയും മലിനീകരണവുമെല്ലാം ചുമയ്ക്കുള്ള കാരണങ്ങളാണ്. വലിയ അപകടകരമല്ലാത്ത ചുമ ദിവസങ്ങൾ കടക്കുന്തോറും പതിയെ പതിയെ കുറയുകയാണ് ചെയ്യുന്നത്. എന്നാൽ ചുമ വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയാണെങ്കിൽ, വളരെ പെട്ടെന്ന് തന്നെ തുരത്തേണ്ടതും അത്യാവശ്യമാണ്. ചുമയിൽ നിന്ന് പെട്ടെന്ന് ആശ്വാസം കണ്ടെത്താൻ വീട്ടിലുള്ള ഏതാനും ഔഷധമൂല്യങ്ങളുള്ള സാധനങ്ങൾ മതി. ഇത്തരത്തിലുള്ള 7 ഒറ്റമൂലികൾ പരിചയപ്പെടാം. മനംപുരട്ടൽ, ജലദോഷം, പനി, ചുമ തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങളിൽ നിന്ന് ഇഞ്ചി ഒരു മോചനമാണ്. ചുമയ്ക്ക് ഇഞ്ചിയിട്ട ചായ ഇടയ്ക്കിടെ കുടിക്കുന്നതും ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നതും മികച്ച ഫലം തരും. ഇതിലടങ്ങിയിട്ടുള്ള ഒരു രാസ സംയുക്തമാണ് ചുമയ്ക്ക് ശമനമാകുന്നത്. ആസ്ത്മയിലേക്ക് നയിക്കുന്ന ശ്വാസതടസ്സങ്ങൾക്കും ഇഞ്ചി ഒരു പരിഹാരമാണെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഭക്ഷണപദാർഥങ്ങളിലും കൂടാതെ അച്ചാറിട്ടും വെളുത്തുള്ളി നമ്മുടെ ആഹാരത്തിലേക്ക് ഉൾപ്പെടുത്താം. ആൻറിവൈറൽ,…
Read More » -
Kerala
എ.ടി.കെ മോഹന്‍ ബഗാൻ കേരള ബ്ലാസ്റ്റേഴ്സ് മത്സരം ഇന്ന്
പനാജി: ഐഎസ്‌എൽ ഫുട്ബോളിൽ ഇന്ന് എടികെ മോഹൻബഗാനുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.നിലവില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ടീമാണ് മോഹന്‍ ബഗാന്‍. ബ്ലാസ്റ്റേഴ്സ് നാലാം സ്ഥാനത്തും. ഇന്ന് ജയിച്ചാല്‍ ബഗാന് ഒന്നാമതെത്താം. ജയിച്ചാല്‍ ബ്ലാസ്റ്റേഴ്സിന് മൂന്നാമതെത്താം.ബ്ലാസ്റ്റേഴ്സിനെതിരായ ആദ്യ പാദത്തില്‍ മോഹന്‍ ബഗാനായിരുന്നു ജയം.അന്ന് രണ്ടിനെതിരെ നാല് ഗോളിനായിരുന്നു കൊല്‍ക്കത്ത മഞ്ഞപ്പടെയെ തകര്‍ത്തത്. നിലവില്‍ 15 മത്സരങ്ങളില്‍ 29 പോയിന്റാണ് ബഗാന്.ബ്ലാസ്റ്റേ്സിന് ഇത്രയും മത്സങ്ങളില്‍ 26 പോയിന്റുണ്ട്.16 മത്സരങ്ങളില്‍ 29 പോയിന്റുള്ള ഹൈദരാബാദ് എഫ്സിയാണ് നിലവിൽ ഒന്നാം സ്ഥാനത്ത്.
Read More » -
Kerala
ബീഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനില്‍ നിർത്തിയിട്ട ട്രെയിനിന്ന് തീപിടിച്ചു
ബീഹാറിലെ മധുബനി റെയില്‍വേ സ്റ്റേഷനില്‍ ട്രെയിനിന്ന് തീപിടിച്ച് അപകടം. ശനിയാഴ്ച രാവിലെയാണ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിനില്‍ അഗ്നിബാധയുണ്ടായത്.ജയ്‌നഗര്‍ ന്യൂഡല്‍ഹി റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വാതന്ത്ര്യ സേനാനി സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ലെന്നും ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നും റെയില്‍വെ അധികൃതര്‍ അറിയിച്ചു.അഗ്നിബാധയുടെ കാരണം വ്യക്തമല്ല.
Read More » -
Kerala
നാലുവയസുകാരി ശ്രേഷ്ഠയേയും അഞ്ചുവയസുകാരി ശിഖയേയും അനുമോദിച്ചു
ഇന്ത്യന്‍ ബുക്ക് ഓഫ് റെക്കോഡ്, ഇന്റര്‍നാഷണല്‍ ബുക്ക് ഓഫ് റെക്കോഡ്, കലാം വേള്‍ഡ് റെക്കോഡ് എന്നിവയില്‍ ഇടംനേടിയ തിരുവനന്തപുരം സ്വദേശികളായ ശിഖ എസ് എസ്, ശ്രേഷ്ഠ എസ് എസ് എന്നീ സഹോദരിമാരെ ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ നേരിട്ടെത്തി അനുമോദിച്ചു. കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ കടല്‍ചിപ്പികളെ തിരിച്ചറിയുകയും അവയുടെ ശാസ്ത്രീയ നാമം കൃത്യമായി പറയുകയും ചെയ്തതിലൂടെയാണ് ശ്രേഷ്ഠ എന്ന എല്‍.കെ.ജിക്കാരിയും കേരളത്തിലെ 44 നദികളുടെയും പേര് 19 സെക്കന്റിനുള്ളില്‍ പറഞ്ഞതിലൂടെയാണ് ഒന്നാം ക്ലാസുകാരിയായ ശിഖയും റെക്കോഡ് ബുക്കില്‍ ഇടം നേടിയത്. ഈ രണ്ടു കൊച്ചുമിടുക്കികളേയും മന്ത്രി ആദരിക്കുകയും ട്രോഫിയും മധുര പരഹാരങ്ങളും നല്‍കുകയും ചെയ്തു. ഇത്തരം കുരുന്ന്പ്രതിഭകളായ കുട്ടികളെ ആദരിക്കുകയും അവര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുകയും ചെയ്യേണ്ടത് നാടിന്റെ കടമയാണെന്ന് മന്ത്രി പറഞ്ഞു.
Read More »
