HealthKeralaLIFENEWS

ഇനി സ്കൂളുകളിൽ ശുചീകരണം

21 മുതൽ സ്കൂളുകളുടെ പ്രവർത്തനം പൂർണതോതിലാകുന്നതിന് മുന്നോടിയായി <span;>സംസ്ഥാനത്തെ സ്കൂളുകളിൽ ഇന്നും നാളെയും ശുചീകരണ പ്രവർത്തനങ്ങൾ നടക്കും. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ വിദ്യാർത്ഥി – യുവജന – തൊഴിലാളി സംഘടനകൾ എന്നിവർ ശുചീകരണത്തിൽ പങ്കാളികളാകും.

തിരുവനന്തപുരം എസ് എം വി സ്കൂളിൽ നടക്കുന്ന ശുചീകരണത്തിൽ വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പങ്കെടുക്കും.
ഫെബ്രുവരി 21ന് മുഴുവൻ കുട്ടികളും സ്കൂളിൽ എത്തുന്നതിന് മുന്നോടിയായി സ്കൂൾ വൃത്തിയാക്കലും അണുനശീകരണവും ഇന്നും നാളെയുമായി പൂർത്തിയാക്കുകയാണ് വിദ്യാഭാസ വകുപ്പിന്റെ ലക്ഷ്യം.

ശുചീകരണ പ്രവർത്തനങ്ങളിലും അണുനശീകരണ പ്രവർത്തനങ്ങളിലും സമൂഹമാകെ അണിനിരക്കണമെന്ന് മന്ത്രി വി ശിവൻകുട്ടി അഭ്യർത്ഥിച്ചു. ഫർണിച്ചറുകൾക്ക്‌ ക്ഷാമമുള്ള സ്കൂളുകളിൽ അവ എത്തിക്കാനും സ്കൂൾ ബസുകൾ സജ്ജമാക്കാനും സഹായമുണ്ടാകണം. <span;>CITU സംസ്ഥാന വ്യാപകമായി സ്കൂൾ ശുചിയാക്കലിന്റെ ഭാഗമാകാനും ആഹ്വാനം ചെയ്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: