ഫെബ്രുവരി 14 വാലൻ്റെെൻസ് ഡേയിൽ ‘ന്യൂസ് ദെൻ’ പോർട്ടലിലൂടെ ലോകമെമ്പാടുമുളള മലയാളികൾ ഏറ്റെടുത്തു വൈറലാക്കിയ തിരക്കഥാകൃത്ത് പ്രവീൺ ഇറവങ്കരയുടെ കാല്പനികഭംഗി തുളുമ്പുന്ന പ്രണയലേഖനവും അതുയർത്തിവിട്ട അലയൊലികളും ഇപ്പോഴും നിലച്ചിട്ടില്ല.
തുടർന്ന് സാക്ഷാൽ സ്വപ്ന സുരേഷ്
ഇറവങ്കരക്ക് പ്രണയാർദ്രമായ ഭാഷയിൽ നൽകിയ മറുപടിയും കേരളക്കരയെ ഇളക്കിമറിച്ചു.
‘മറുനാടൻ മലയാളി’യും ‘കർമന്യൂസും’ ‘ഈസ്റ്റ് കോസ്റ്റു’ ഉൾപ്പെടെയുള്ള മുഴുവൻ നവമാദ്ധ്യമങ്ങളും പോയ ദിനങ്ങളിൽ ഈ പ്രണയ ലേഖനങ്ങൾ ആഘോഷമാക്കി മാറ്റി.
കഴിഞ്ഞ ഒരാഴ്ച കേരളത്തിലെ സമൂഹമാധ്യമങ്ങൾ ചർച്ച ചെയ്ത ഈ പ്രണയ ലേഖനത്തെക്കുറിച്ചുള്ള ചർച്ചകളും സംവാദങ്ങളും ഇപ്പോഴും തുടരുകയാണ്.
ന്യൂസ് ദെൻ പോർട്ടലിനു വേണ്ടി ഞായറാഴ്ചകളിൽ രാവിലെ 7 മണിക്ക് പ്രവീൺ ഇറവങ്കര എഴുതുന്ന ‘നല്ല നടപ്പ്’ എന്ന പക്തി നവ മാധ്യമങ്ങളിൽ വൻ കോളിളക്കമാണ് സൃഷ്ടിച്ചത്.
‘നല്ല നടപ്പി’ന്റെ ആദ്യലക്കത്തിൽ പ്രവീൺ എഴുതിയ ‘എല്ലാത്തിനും കാരണം മഞ്ജു വാര്യർ’ എന്ന ലേഖനം വൻവിവാദമാണ് ഉയർത്തി വിട്ടത്.
തിരക്കഥാകൃത്തും കമന്റേറ്ററുമായ ലേഖകൻ ഹൃദയം തൊട്ട് പിന്നീടെഴുതിയ ‘സ്വപ്നലേഖനം’ സോഷ്യൽ മീഡിയ കഴിഞ്ഞ ദിവസങ്ങളിൽ ഉത്സവമാക്കി.
സ്വപ്ന സുരേഷ് പ്രവീൺ ഇറവങ്കരയോട്
പങ്കുവെച്ച ഹൃദയ വ്യാപാരങ്ങളുടെ
പൂർണ്ണരൂപം ‘ന്യൂസ് ദെൻ’ പുറത്തു വിടുന്നു….