കണ്ണൂര്‍ കണ്ണപുരത്ത് വാഹനാപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.കണ്ണൂര്‍ അലവില്‍ സ്വദേശി പ്രജുല്‍(34), ചിറക്കല്‍ സ്വദേശി പൂര്‍ണ്ണിമ(30) എന്നിവരാണ് മരിച്ചത്.
മൂകാംബിക ക്ഷേത്ര ദര്‍ശനം കഴിഞ്ഞു കണ്ണൂരിലേക്ക് പോവുകയായിരുന്ന കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ മറ്റു 2 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ കണ്ണൂര്‍ എകെജി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂർ സബ് ജയിലിന് സമീപത്തെ പുലരി ഹോട്ടൽ ഉടമ വിപിൻ്റെ ഭാര്യയാണ് പൂർണിമ.ഇരുവരുടെയും കുടുംബാംഗങ്ങളായ ഏഴ് പേരാണ് കാറിലുണ്ടായിരുന്നത്. മൂകാംബിക ക്ഷേത്ര ദർശനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടയിൽ ശനിയാഴ്ച്ച പുലർച്ചെ രണ്ടരക്കാണ് അപകടം. മൃതദേഹം കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ.