Month: February 2022
-
Kerala
ഹൃദ്രോഗികള്‍ക്കു പോലും സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണ് മുയൽ ഇറച്ചി
മുയലുകള്‍ അവയുടെ ഭക്ഷണത്തിന്റെ 20% മാംസ്യമാക്കി മാറ്റുമ്പോള്‍ മാട്ടിറച്ചിയില്‍ ഇത് 8-12% ഉം പന്നിയിറച്ചിയില്‍ 16-18% ഉം ആണ് മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകള്‍ കൃഷിസ്ഥലപരിമിതിയും തൊഴിലില്ലായ്‌മയും മൂലം കഷ്‌ടപ്പെടുന്ന തൊഴില്‍ സംരംഭകര്‍ക്കും ആദായകരമായി ചെയ്യാവുന്ന ഒരു തൊഴിലാണ് മുയല്‍ വളര്‍ത്തല്‍. കുറഞ്ഞ മുതല്‍മുടക്ക്, ഉയര്‍ന്ന തീറ്റപരിവര്‍ത്തനശേഷി, എല്ലാ മതവിഭാഗത്തിനും സ്വീകാര്യമായ ഇറച്ചി, ഉയര്‍ന്ന രോഗപ്രതിരോധശേഷി, കുറഞ്ഞ ഗര്‍ഭകാലം എന്നിവ മുയല്‍ വളര്‍ത്തലിന്റെ പ്രത്യേകതകളാണ്. ഇന്ത്യയിലെ ജനങ്ങളില്‍ 30%-ത്തോളം പേരും കൊളെസ്റ്ററൊള്‍ അധികരോഗം മൂലം ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്ക് യോജിച്ച ധവളമാംസ (White meat) ഉറവിടമാണ് മുയലിറച്ചി. മുയലിറച്ചിയില്‍ കൊളസ്റ്ററോളിന്റെ അളവ് 55 mg /100g ആണ്. മറ്റ് ഇറച്ചിയെ അപേക്ഷിച്ച് തീരെ കുറവാണിത്. കലോറികമൂല്യവും കുറവാണ്. അതിനാല്‍ ഹൃദ്രോഗികള്‍ക്ക് സുരക്ഷിതമായി ഉപയോഗിക്കാവുന്ന ഇറച്ചിയാണിത്. ഫോസ്ഫറസ്സ് (220 mg), വിറ്റാമിന്‍ b6 (0.5 mg), വിറ്റാമിന്‍ B12 (10 mg) എന്നിവ കൂടിയ അളവില്‍ മുയലിറച്ചിയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ രോഗികളുടെ ഭക്ഷണത്തിലും ഉള്‍പ്പെടുത്താം. വളര്‍ച്ചാ…
Read More » -
Crime
മകള്‍ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തു: കുടുംബാംഗങ്ങളെ കൊലപ്പെടുത്തി, ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു.
വീണ്ടും ദുരഭിമാനത്തെ തുടര്‍ന്ന് ആത്മഹത്യ. മകൾ താഴ്ന്ന ജാതിക്കാരനെ വിവാഹം ചെയ്തതിനെ തുടർന്ന് ഭാര്യയേയും മറ്റു രണ്ട് മക്കളേയും കൊലപ്പെടുത്തി മധ്യവയസ്കനായ ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗപട്ടണത്താണ് നാടിനെ ഞെട്ടിപ്പിക്കുന്ന സംഭവം. ഭാര്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും മറ്റൊരു കുട്ടിയെയുമാണ് ഇയാൾ കൊന്നത്. ചായക്കടക്കാരനായ ലക്ഷ്മണന്റെ മകളാണ് താഴ്ന്ന ജാതിക്കാരനെ മകൾ വിവാഹം ചെയ്തത്. അത് തന്നെയാണ് കൊലപാതകത്തിനുള്ള പ്രകോപനത്തിലേക്ക് നയിച്ചത്. അതേസമയം വിവാഹിതയായ മകൾ ഭർത്താവിനൊപ്പം സുരക്ഷിതയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും പൊലീസ് അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ ഇതിനുമുമ്പും ഉണ്ടായിട്ടുണ്ട്. ദുരഭിമാനക്കൊലകളുടെ ഇരകളായവർ അനേകം. 2016-ൽ തമിഴ്‌നാട്ടിലെ തിരുപ്പൂർ ജില്ലയിലെ ഉദുമൽപേട്ടയിൽ പട്ടികജാതിക്കാരനായ യുവാവിനെ പട്ടാപ്പകൽ കൊലപ്പെടുത്തിയത് ഉയർന്ന ജാതിയിൽ പെട്ട പെൺകുട്ടിയെ ഭാര്യയാക്കിയതിന്റെ പേരിലായിരുന്നു. യുവാവിന്റെ ഭാര്യയുടെ കുടുംബം തങ്ങളെ വാടകയ്ക്കെടുത്തതാണെന്നായിരുന്നു ഗുണ്ടുകളുടെ വെളിപ്പെടുത്തൽ.
Read More » -
Kerala
മാധ്യമങ്ങൾ മയക്കത്തിലാണ്, ഇതേപോലെ ചില സമയങ്ങളിൽ
നയതന്ത്ര ബാഗേജ് വഴി സ്വർണ്ണകള്ളക്കടത്ത് നടത്തിയ കേസിലെ പ്രതിയായ ഒരു വ്യക്തിക്ക് സിപിഐഎം നിയന്ത്രണത്തിലുള്ള ഒരു സഹകരണ സംഘത്തിൽ ആണ് ജോലി കൊടുക്കുന്നത് എന്ന് സങ്കൽപ്പിക്കുക. പ്രൈം ടൈമിലെ മനോരമയിൽ ഷാനിയും,ഏഷ്യനെറ്റ് ന്യൂസിൽ വിനു വി ജോണും തിളച്ചു മറിഞ്ഞേനേം. ശ്രീജിത്ത് പണിക്കർ ഫേസ് ബുക്കിലും റെജിമോൻ കുട്ടപ്പൻ ട്വിട്ടറിലും ദ്വയർത്ഥത്തിൽ സർക്കാസം ഇട്ട് ആഘോഷിച്ചേനേം. സിപിഐ അംഗം അഡ്വ. ജയശങ്കർ എഴുതിയ പരിഹാസകുറിപ്പ് കോൺഗ്രസുകാരും സംഘബന്ധുക്കളും മത്സരിച്ച് ഷെയർ ചെയ്തേനേം. ബലറാം, ശബരിനാഥൻ, അനിൽ അക്കര തുടങ്ങി തോറ്റ എംഎൽമാർ കുറിയ്ക്കു കൊള്ളുന്ന പോസ്റ്റുകൾ എഴുതിപിടിപ്പിച്ച് ആത്മനിർവൃതി അടഞ്ഞേനേം. പച്ചപ്പടയ്ക്ക് ഉള്ളത് മുൻ മന്ത്രി അബ്ദുൽ റബ്ബിന്റെ ഐഡി കൈകാര്യം ചെയ്യുന്ന ലീഗുകാരൻ ബിരിയാണി വിതരണം ചെയ്ത് ആഘോഷിച്ചേനേം. എന്ത് ചെയ്യാം, ഇതിപ്പോ മൊത്തത്തിൽ ഒരു മ്ലാനത ആയിപ്പോയി, എങ്ങും മൗനം മാത്രം !! വല്ലതും മനസ്സിലായോ ..? യുഎഇ കോണ്‍സുലേറ്റ് വഴി നടന്ന സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന…
Read More » -
India
ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധം–ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറൽ പിഡിടി ആചാരി
നയപ്രഖ്യാപന പ്രസംഗത്തിന് അനുമതി നൽകാതിരുന്ന ഗവർണറുടെ നടപടി ഭരണഘടനാ വിരുദ്ധമെന്ന് ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറലും ഭരണഘടനാ വിദഗ്ധനുമായ പിഡിടി ആചാരി. ഗവർണർ ഭരണഘടനാ ലംഘനം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. അസംബ്ലിയിൽ നയപ്രഖ്യാപനം ചെയ്യേണ്ടത് ഗവർണറാണ്. അത് ഗവർണർ ചെയ്തേ പറ്റൂവെന്നും അദ്ദേഹം പറഞ്ഞു. അസംബ്ലിയിൽ നയപ്രഖ്യാപനം ചെയ്യേണ്ടത് ഗവർണറാണ്. അത് ഗവർണർ ചെയ്തേ പറ്റൂ. അതുതന്നെയാണ് ഭരണഘടന പറയുന്നതും. ആർട്ടിക്കിൾ 176 അനുസരിച്ച് ഗവർണർ ഷാൾ അഡ്വൈസ് ദ അസ്സംബ്ലി എന്നാണ് പറയുന്നത്. അത് അദ്ദേഹത്തിന്റെ ബാധ്യതയുമാണ്. ഗവണ്മെന്റ് കഴിഞ്ഞതവണ ചെയ്തതും ഇനി ചെയ്യേണ്ടതുമായ കാര്യങ്ങളാണ് നയപ്രഖ്യാപനത്തിലുള്ളത്. അവ അസംബ്ലിയിൽ അറിയിക്കേണ്ട ചുമതല ഭരണഘടന ഏൽപ്പിച്ചിരിക്കുന്നത് ഗവർണറെയാണ്. ഗവർണർ അത് ചെയ്യുന്നില്ലായെന്നാൽ അതിനർത്ഥം അദ്ദേഹം ഭരണഘടന ലംഘിക്കുന്നു എന്നുള്ളതാണ്. ഭരണഘടനയനുസരിച്ചു പ്രവർത്തിക്കേണ്ട ഒരാളാണ്, ഭരണഘടന സംരക്ഷിക്കുമെന്ന് പറഞ്ഞുകൊണ്ട് അധികാരമേറ്റെടുത്ത ഒരാളാണ് ഗവർണർ. എന്റെ അഭിപ്രായത്തിൽ ഗവണ്മെന്റ് യാതൊരു വിധത്തിലുള്ള ബാർഗെയ്നിങ്ങും നടത്താതെ ഗവർണർക്ക് വിട്ടുകൊടുക്കുക എന്നുള്ളതാണ്. ഗവർണർ അത് ചെയ്തില്ലെങ്കിൽ…
Read More » -
Kerala
കർമ്മപരിപാടിയിൽ വൈദ്യുതി വകുപ്പിന് 23 പദ്ധതികള്‍
രണ്ടാം പിണറായി സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ വൈദ്യുതി വകുപ്പിന് 23 പദ്ധതികള്‍. ഈ പദ്ധതികള്‍ വഴി കേരളം കുറെ കൂടി പുരോഗമനം കൈവരിക്കും. വൈദ്യുതി വകുപ്പില്‍ 100 ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്, 23 പദ്ധതികളാണ് 623 കോടി രൂപയുടെ മുതല്‍ മുടക്കില്‍ പൂര്‍ത്തിയാക്കുന്നതെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി വ്യക്തമാക്കി. 100 ദിന പരിപാടിയില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികളില്‍ 5,87,496 തൊഴില്‍ ദിനങ്ങള്‍ ആണ് സൃഷ്ടിക്കാന്‍ ലക്ഷ്യമിടുന്നത്. കൂടാതെ, നിര്‍മ്മാണം ആരംഭിക്കുന്ന പദ്ധതികളില്‍ നിന്നായി 1,16,100 തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഈയിടെ കേരളത്തിനെ കളിയാക്കുന്ന തരത്തിലുള്ള പ്രസ്താവനകള്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവർ ഉന്നയിച്ചിരുന്നു. മറുപുറത്ത് കേരളം വികസനത്തിന്റെ പാതേയാണ് ചരിക്കുന്നത്. 100 ദിന കര്‍മ്മ പദ്ധതി വിവിധ തലത്തില്‍ വന്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും എന്നതില്‍ സംശയമില്ല.
Read More » -
LIFE
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍.
ന്യൂസിലന്‍ഡിന് എതിരായ ഏകദിന പരമ്ബര 3-0ന് നഷ്ടപ്പെടുത്തി ഇന്ത്യന്‍ വനിതകള്‍. തുടരെ മൂന്നാം ഏകദിനത്തിലും ജയിച്ചതോടെ 5 ഏകദിനങ്ങളുടെ പരമ്ബര കിവീസ് വനിതകള്‍ കൈപ്പിടിയിലൊതുക്കി. 280 റണ്‍സ് പിന്തുടര്‍ന്നാണ് കിവീസിന്റെ ജയം. 279 റൺസായിരുന്നു ഇന്ത്യയ്ക്ക്. എന്നാല്‍ 67 റണ്‍സ് നേടിയ അമേലിയ കെര്‍, 59 റണ്‍സ് എടുത്ത ആമി സറ്റെര്‍വെയ്റ്റ്, 52 പന്തില്‍ നിന്ന് 64 റണ്‍സ് അടിച്ച ലൗറന്‍ ഡൗണ്‍ എന്നിവരുടെ മികവില്‍ ന്യൂസിലന്റ് ജയിച്ചു. ചരിത്രത്തിലെ രണ്ടാമത്തെ വിജയമായിരുന്നു അവരുടേത്. ഇന്ത്യക്ക് വേണ്ടി ദീപ്തിയും മേഘ്‌നയും ഷഫലിയും അര്‍ധ ശതകം കണ്ടെത്തിയിരുന്നു. മേഘ്‌ന 61 റണ്‍സും ഷഫാലി 51 റണ്‍സും ഓള്‍റൗണ്ടര്‍ ദീപ്തി ശര്‍മ 69 റണ്‍സും എടുത്തു. ഏകദിന പരമ്പരയ്ക്ക് മുന്‍പ് നടന്ന ഒരു ടി20യിലും ഇന്ത്യ തോറ്റിരുന്നു. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഏകദിന ലോകകപ്പിന് മുന്‍പുള്ള തയ്യാറെടുപ്പാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിന് എതിരായ പരമ്പബര. എന്നാല്‍ ഇവിടെ തോല്‍വികളിലേക്ക് കൂപ്പുകുത്തുകയാണ് ഇന്ത്യന്‍ ടീം.
Read More » -
Kerala
സര്‍ക്കാരിനെ ഗവര്‍ണര്‍ ഭീഷണിപ്പെടുത്തിയത് വിമാനം ഹൈജാക്ക് ചെയ്തവരെ പോലെ: ഭരണഘടനാ ബാധ്യത ചൂണ്ടിക്കാട്ടാനുള്ള ആര്‍ജ്ജവം സര്‍ക്കാരിനോ മുഖ്യമന്ത്രിക്കോ ഇല്ല, വി ഡി സതീശൻ
മന്ത്രിമാരുടെ പഴ്‌സണല്‍ സ്റ്റാഫിന്റെ പെന്‍ഷന്‍ നിര്‍ത്താലാക്കിയാലെ നയപ്രഖ്യാപന പ്രസംഗത്തില്‍ ഒപ്പിടൂവെന്ന് ഗവര്‍ണര്‍ പറയുന്നത് വിമാനം ഹൈജാക്ക് ചെയ്തവര്‍ ചില ആവശ്യങ്ങള്‍ ഉന്നയിക്കുന്നതു പോലെയാണ്. എന്നാല്‍ വിമാനം ഹൈജാക്ക് ചെയ്തവരുടെ കൈയ്യില്‍ ഉണ്ടായിരുന്നത് കളിത്തോക്കായിരുന്നെന്നും ബോംബാണെന്നു പറഞ്ഞ് കാട്ടിയത് ടെന്നീസ് ബോളായിരുന്നെന്നും ഈ സര്‍ക്കാരിന് മനസിലായില്ല. അതുകൊണ്ടാണ് സര്‍ക്കാര്‍ ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങിയത്. നയപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മന്ത്രിമാരുടെ സ്റ്റാഫ് നിയമന വിഷയം ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. അത് മറ്റൊരു വിഷയമാണ്. അത് ഭരണഘടനാപരമായി ബാധ്യത നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യേണ്ടതല്ല. നയപ്രഖ്യാപനം ഗവര്‍ണറുടെ ഭരണഘടനാ ബാധ്യതയാണെന്ന് ചൂണ്ടിക്കാട്ടി മറുപടി പറയാന്‍ ആര്‍ജ്ജവമുള്ളൊരു സര്‍ക്കാരോ മുഖ്യമന്ത്രിയോ കേരളത്തിലില്ല. ഭരണഘടനയുടെ 163, 176 വകുപ്പുകള്‍ അനുസരിച്ച് നയപ്രഖ്യാപനം മന്ത്രിസഭ അംഗീകരിച്ചാല്‍ നിയമസഭയെ അഭിസംബോധന ചെയ്യേണ്ടത് ഗവര്‍ണറുടെ ഭരണഘടനാപരമായ ബാധ്യതയാണ്. നയപ്രഖ്യാപന പ്രസംഗം നടത്തിയില്ലായിരുന്നെങ്കില്‍ ഗവര്‍ണര്‍ക്ക് ഇന്ന് രാജിവയ്‌ക്കേണ്ടി വരുമായിരുന്നു. അതിന് അവസരം കൊടുക്കാതെ അനാവശ്യമായി ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് സര്‍ക്കാര്‍ വഴങ്ങി പൊതുഭരണ വകുപ്പ് സെക്രട്ടറിയെ…
Read More » -
Business
സംസ്ഥാനത്തു സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി
സംസ്ഥാനത്തു സ്വര്‍ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഇന്നു വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4,610 രൂപയും പവന് 36,880 രൂപയുമായി. ഇന്നലെ സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്നലെ കുറഞ്ഞത്. മിനിയാന്നും സ്വര്‍ണവില കുറഞ്ഞിരുന്നു. ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് അന്നു കുറഞ്ഞത്.
Read More » -
Kerala
ആർഎസ്‌എസ് അനുകൂല എൻജിഒ യിൽ സ്വപ്‌ന സുരേഷ് ചുമതലയേറ്റു
തിരുവനന്തപുരം: ആർഎസ്‌എസ് അനുകൂല എൻജിഒ സംഘടനയായ ഹൈറേഞ്ച് ഡവലപ്‌മെന്റ് സൊസൈറ്റിൽ(എച്ച്‌ആർഡിഎസ്) കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസബിലിറ്റിയുടെ ചുമതലയുള്ള ഡയറക്ടറായി സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ് ചുമതലയേറ്റു. രാവിലെ 10ന് തൊടുപുഴയിലെ പ്രൊജക്ട് ഓഫീസിലെത്തിയാണ് ചുമതലയേറ്റത്. എച്ച്‌ആർഡിഎസ് സ്വപ്‌നക്ക് നൽകിയ ഓഫർ സ്വീകരിക്കുകയായിരുന്നു. കോടതിയിലുള്ള കേസും പുതിയ ജോലിയുമായി കൂട്ടിക്കുഴയ്‌ക്കാൻ താൽപര്യപ്പെടുന്നില്ലെന്ന് ചോദ്യങ്ങളോട് സ്വപ്‌ന പ്രതികരിച്ചു. ‘‘പുതിയ ജോലി എന്റെ അന്നമാണ്. വിവാദങ്ങൾ അതിന്റെ വഴിക്ക് പോകട്ടെ’’ സ്വപ്‌ന മറുപടി പറഞ്ഞു. എച്ച്‌ആർഡിഎസിന്റെ സ്‌ത്രീശാക്തീകരണവിഭാഗത്തിന്റെ ചുമതലയും സ്വപ്‌നക്കുണ്ട്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നായിരുന്നു സ്വപ്‌ന പറഞ്ഞത്. എച്ച്‌ആർഡിഎസ് അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസ് പാലക്കാടാണ്. ഡൽഹി കേന്ദ്രീകരിച്ചുള്ള കോർപറേറ്റ് ഓഫീസിലായിരിക്കും ഇവരുടെ പ്രവർത്തനമെന്ന് പ്രൊജക്ട് ഡയറക്ടറും കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഇടുക്കിയിലെ എൻഡിഎ സ്ഥാനാർഥിയുമായിരുന്ന ബിജു കൃഷ്ണൻ പറഞ്ഞു. ബിജു കൃഷ്‌ണനെ കൂടാതെ സജീവ ആർഎസ്‌എസ് പ്രവർത്തകനും സൊസൈറ്റി വൈസ് പ്രസിഡന്റുമായ കെ ജി വേണുഗോപാൽ, ചീഫ് പ്രൊജക്‌ട് കോ ഓർഡിനേറ്റർ…
Read More »
