Month: February 2022

  • Kerala

    നാളെ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോരാട്ടം; പ്രതീക്ഷയോടെ ആരാധകർ

    ഐഎസ്‌എല്ലിൽ നാളെ പോയിന്റ് പട്ടികയിലെ ഒന്നാംസ്ഥാനക്കാരായ ഹൈദരാബാദ് എഫ്സിയുമായി കേരള ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടും.ആദ്യപാദത്തില്‍ ബ്ലാസ്റ്റേഴ്‌സ് ഒരു ഗോളിന് ഹൈദരാബാദിനെ തോല്‍പിച്ചിരുന്നു.ഇനിയുള്ള ഓരോ മത്സരവും ബ്ലാസ്റ്റേഴ്സിന് ഏറെ നിർണായകമാണ്.ഫെബ്രുവരി 23 മുതല്‍ മാര്‍ച്ച്‌ 6വരെയുള്ള 12 ദിവസങ്ങൾക്കുള്ളിൽ നാലു മത്സരങ്ങളാണ് അവരെ കാത്തിരിക്കുന്നത്.പ്ലേ ഓഫും ലീഗ് ഷീല്‍ഡും ഒക്കെ ഈ 12 ദിവസങ്ങളില്‍ ആകും തീരുമാനം ആവുക. ഈ 12 ദിവസങ്ങളില്‍ കേരള ബ്ലാസ്റ്റേഴ്സിന് നാലു ‘വലിയ’ മത്സരങ്ങള്‍ ആണ് കളിക്കാന്‍ ഉള്ളത്.ഇതില്‍ ആദ്യത്തെ മത്സരം ലീഗിലെ നിലവിലെ ഒന്നാം സ്ഥാനക്കാരായ ഹൈദരബാദിനെതിരെയാണ്.ഈ കളി  പരാജയപ്പെടുകയാണെങ്കില്‍ പിന്നെ ഹൈദരബാദിന് ഒപ്പം എത്തുക അസാധ്യമാകും.വിജയിച്ചാൽ 30 പോയിന്റുമായി മോഹൻബഗാനിന് ഒപ്പമെത്താം.അതേസമയം മോഹൻ ബഗാനും ഇനി നാലു മത്സരങ്ങൾ ബാക്കിയുണ്ട്. ബ്ലാസ്റ്റേഴ്സിന്റെ നാലു മത്സരങ്ങളില്‍ രണ്ട് മത്സരങ്ങള്‍ ചെന്നൈയിനോടും എഫ് സി ഗോവയോടുമാണ്. പ്ലേഓഫ് സ്വപ്നങ്ങള്‍ ഏതാണ്ട് അവസാനിച്ച രണ്ട് ടീമുകള്‍.അതുകൊണ്ട് തന്നെ അവര്‍ സമ്മര്‍ദ്ദമില്ലാതെ ആകും കളിക്കുക. ഈ രണ്ട് മത്സരങ്ങളില്‍ നിന്ന് 6…

    Read More »
  • Kerala

    കോട്ടയത്ത് കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു

    കോട്ടയം: കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറിയിലിടിച്ചുണ്ടായ അപകടത്തില്‍ രണ്ട് പേര്‍ മരിച്ചു.പന്തളം സ്വദേശികളായ ശ്രീജിത്ത് (33), മനോജ്(33) എന്നിവരാണ് മരിച്ചത്. ബന്ധുവിനെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാക്കി മടങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.ഇന്ന് രാവിലെയോടെയാണ് അപകടം.

    Read More »
  • Kerala

    ഭാവതീവ്രതയുടെ ഗായകൻ കെ.പി ബ്രഹ്മാനന്ദന് ഇന്ന് ജന്മദിനം, ജയന്‍ മണ്‍റോ

    നിര്‍മ്മാല്യം തൊഴുന്നൊരു പ്രതീതി ആലാപനത്തിൽ സൃഷ്ടിക്കാൻ പ്രാപ്തിയുള്ള ഗായകനാണ് കെ.പി ബ്രഹ്മാനന്ദൻ. തേച്ചുമിനുക്കാത്ത ശബ്ദ സൗര്യഭ്യം തുളുമ്പുന്ന ആലാപനത്തിന്‍റെ മറ്റൊരു തലം ഉണ്ട്. പാട്ടിന്‍റെ വൈകാരിക തലങ്ങളെ വളരെ സ്നിഗ്ദ്ധമായി തലോടുന്ന രീതി. ഭാവമധുരമായ ആലാപനം. രാഘവന്‍ മാഷിന്‍റെ പ്രിയപ്പെട്ട ഗായകന്‍. കാൽനൂറ്റാണ്ടോളം ചലച്ചിത്രലോകത്തു സജീവമായിരുന്നിട്ടും നൂറോളം പാട്ടുകൾ മാത്രമേ ബ്രഹ്മാനന്ദൻ ആലപിച്ചിട്ടുള്ളൂ. എങ്കിലും ശ്രോതാക്കളുടെ മനസ്സിൽ സ്ഥാനം നേടിയ ഒരുപിടി ഗാനങ്ങൾ ഇദ്ദേഹത്തിന്റേതായുണ്ട്. യേശുദാസ്, ജയചന്ദ്രൻ എന്നീ ഗായകരുടെ പ്രതാപകാലത്ത് ചലച്ചിത്രലോകത്തെത്തിയ ബ്രഹ്മാനന്ദൻ ഇവർക്കൊപ്പം മലയാളികളുടെ മനസ്സിൽ സ്ഥാനം നേടിയിരുന്നു. സംഗീതജീവിതം 1946 ഫെബ്രുവരി 22ന് തിരുവനന്തപുരം ജില്ലയിൽ കടയ്ക്കാവൂരിലെ നിലയ്ക്കാമുക്കിൽ ജനിച്ച ബ്രഹ്മാനന്ദൻ പന്ത്രണ്ടാം വയസ്സിൽ ശാസ്ത്രീയസംഗീതം അഭ്യസിച്ചുതുടങ്ങി. കടയ്ക്കാവൂർ സുന്ദരം ഭാഗവതർ, ഡി.കെ. ജയറാം എന്നിവർക്കു കീഴിൽ സംഗീതം അഭ്യസിച്ച ബ്രഹ്മാനന്ദൻ അഖിലേന്ത്യാ റേഡിയോയുടെ മികച്ച ലളിതഗാനത്തിനുള്ള പുരസ്കാരം നേടിയതോടെയാണ് ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം 1966ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്‍റെ നാടകങ്ങള്‍ക്കു് പിന്നണിപാടാന്‍…

    Read More »
  • Kerala

    തല്‍ക്കാല്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ ടിക്കറ്റ്​ ഇനി വീട്ടിലിരുന്നു ബുക്ക് ചെയ്യാം; പ്രത്യേക ആപ്പുമായി റെയില്‍വെ

    തല്‍ക്കാല്‍ ഉള്‍പ്പെടെയുള്ള ട്രെയിന്‍ ടിക്കറ്റ്​ ബുക്കിങിന് പ്രത്യേക ആപ്പുമായി റെയില്‍വെ.കണ്‍ഫേം ടിക്കറ്റ്​ മൊബൈല്‍ ആപ്പ്​ എന്നുപേരിട്ടിരിക്കുന്ന ആപ്പ്​ വഴി തല്‍ക്കാല്‍ ഉള്‍​പ്പെടെയുള്ള ടിക്കറ്റുകള്‍ ബുക്ക്​ ചെയ്യാനാണ്​ സൗകര്യം ഒരുക്കിയിരിക്കുന്നത്​.നിശ്​ചിത റൂട്ടൂകളിലൂടെ സര്‍വീസ്​ നടത്തുന്ന എല്ലാട്രെയിനുകളിലെയും തല്‍ക്കാല്‍ ക്വാട്ടയില്‍ ഒഴിവുള്ള സീറ്റുകളുടെ വിശദാംശങ്ങള്‍ ഈ ആപ്പിലൂടെ ലഭിക്കും. സീറ്റ്​ ലഭ്യത, ട്രെയിന്‍ സമയം എന്നിവ അറിയാനും ടിക്കറ്റ്​ റദ്ധാക്കാനും ഇ-ടിക്കറ്റിനുള്ള ടി.ഡി.ആര്‍. ഫയല്‍ ചെയ്യാനും ആപ്പിലൂടെ കഴിയും. കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ട്രെയിനുകളുടെ പേരോ, നമ്ബറോ നല്‍കേണ്ടതില്ലെന്നാണ്​ പ്രധാന പ്രത്യേകത. ഗൂഗിള്‍ പ്ലേ സ്റ്റോറിൽ  നിന്നും ആപ്പ്​ ഡൗണ്‍ലോഡ്​ ചെയ്യാം.

    Read More »
  • Kerala

    ഓൾ കേരള ഷട്ടിൽ ടൂർണമെന്റ് റാന്നിയിൽ

    റാന്നി: ഓള്‍ കേരള ഷട്ടില്‍ ബാഡ്മിന്‍റന്‍ ഡബിള്‍സ് ടൂർണമെന്റ് റാന്നി ജന്യുവിന്‍ ബാഡ്മിന്‍റണ്‍ അക്കാദമിയില്‍ ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും.മൂന്നു കാറ്റഗറികളിലായാണ് മത്സരം. മത്സര വിജയികള്‍ക്ക് എവറോളിങ്​ ട്രോഫികള്‍ക്ക് പുറമേ 24,000 രൂപ പ്രൈസ് മണിയും വ്യക്തിഗത ട്രോഫികളും ലഭിക്കും. എല്ലാ കാറ്റഗറിയിലെയും ബെസ്റ്റ് പ്ലയറിനും പ്രോമിസിങ്​ പ്ലയറിനും പുരസ്കാരങ്ങള്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒന്നാംസമ്മാനം 5000 രൂപയും ട്രോഫിയും രണ്ടാംസമ്മാനം 3000 രൂപയും ആയിരിക്കും. രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ 23ന് മുമ്ബ്​ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കും. ഫോണ്‍: 9947451502, 9446115335.

    Read More »
  • Kerala

    ഗുലാബ് ജാമുൻ തയ്യാറാക്കാം

    കുട്ടികൾ ഏറെ ഇഷ്ടപ്പെടുന്ന വിഭവമാണ് ഗുലാബ് ജാമുൻ. വളരെ എളുപ്പം രുചിയോടെയും തയ്യാറാക്കാവുന്ന വിഭവമാണിത്. വേണ്ട ചേരുവകൾ… പാല്‍പൊടി                 120 ഗ്രാം മൈദ                             120 ഗ്രാം ബേക്കിങ് പൗഡര്‍     1 1/2 ടീസ്പൂണ്‍ പഞ്ചസാര                   60 ഗ്രാം പാല്‍                             50 മില്ലി റോസ് എസ്സന്‍സ്       ഒരു ടീസ്പൂൺ നെയ്                          ആവശ്യത്തിന് വെള്ളം      …

    Read More »
  • Kerala

    ഹെർണിയ ഉണ്ടാകുന്നത്

    ഹെര്‍ണിയ ഉണ്ടാകുവാനുള്ള കാരണങ്ങള്‍ 1. പുകവലി : പുകവലി മാംസ പേശികളുടെ ബലം കുറയ്ക്കുന്നു. 2. അമിത വണ്ണം : മാംസ പേശികള്‍ക്കുള്ളില്‍ കൊഴു പ്പ് കൂടുന്നത് പ്രത്യേകി ച്ച് സ്ത്രീകളില്‍ ഹെര്‍ണിയക്കുള്ള സാധ്യത വർദ്ദിപ്പിക്കുന്നു. 3. ശസ്ത്രക്രിയകള്‍ : ശസ്ത്രക്രിയക്കുണ്ടാകുന്ന മുറിവില്‍ ബലക്കുറവ് വരുന്നത് മൂലം അവിടം വിട്ട് പോയിട്ട് ഹെര്‍ണിയയിലേക്ക് നയിക്കുന്നു. 4. വയറു തള്ളുന്നത് : ഗര്‍ഭധാരണം കൊണ്ടോ വയറിനകത്ത് വെള്ളം കെട്ടുന്നത് മൂലമോ ഹെര്‍ണിയ ഉണ്ടാവാനിടയാകുന്നു. 5. ശക്തിയേറിയ ചുമ, മലം മുറുക്കം, മൂത്ര തടസ്സം, അമിത വ്യായാമം, മുതലായവയും പേശി വീക്കം ഉണ്ടാക്കുന്നു. 6. വയര്‍ഭിത്തിയിലെ ജന്മനാഉളള ദ്വാരങ്ങള്‍  ഹെര്‍ണിയ ഉണ്ടാക്കുന്നു. ഇത് സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നു. വിവിധ തരങ്ങള്‍ 1. കാല്‍ മടക്കിലെ ഹെര്‍ണിയ (Inguinal Hernia) 2. വയറിന്റെ മുൻവശത്തുണ്ടാകുന്ന  Ventral Hernia (പൊക്കിളില്‍ കാണുന്ന Umbilical Hernia യും ഈ വിഭാഗ ത്തില്‍ പെടുന്നു.) 3. വയറിന്റെ വശത്ത് കാണുന്ന…

    Read More »
  • Kerala

    അറേബ്യയുടെ അലങ്കാരമായി മണലാരണ്യത്തിലെ ഈന്തപ്പനകൾ

    ഈന്തപ്പനകളില്‍ മധുപൊഴിയുന്ന കാലമാണിത്.നടന്നുപോയാല്‍ കാല്‍പ്പാദം പോലും വേകുന്ന  മണ്ണില്‍ വേരിറക്കി മധുവൂറും ഫലം നല്‍കുന്ന മറ്റൊരു വൃക്ഷവും ലോകത്തില്ലെന്നു തന്നെ പറയാം.മരുഭൂമിയിലെ ചൂടില്‍ ചുട്ടുപൊള്ളുന്ന തീക്കാറ്റേറ്റാണ് ഇത് പഴുത്തുപാകമാകുന്നത്.പരുക്കനും മുള്ളുകളാൽ മൂര്‍ച്ചയേറിയ തടിയും ഓലകളുമുള്ള മരത്തിലാണ് ഈ തേനൂറുന്ന കനികള്‍ കായ്ക്കുന്നത്.ശൈത്യകാലം ഏറെക്കുറെ വിട്ടുപോകാന്‍ തുടങ്ങുന്ന ഘട്ടത്തിലാണ് ഈന്തപ്പഴം പൂക്കാന്‍ തുടങ്ങുന്നത്. നാരുള്ള ഭക്ഷ്യവസ്തു എന്ന നിലയില്‍ ആരോഗ്യത്തിന് ഏറെ യോജിച്ചതാണ് ഈന്തപ്പഴം. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉല്‍പ്പെടെയുള്ള പല വ്യാധികള്‍ക്കും അനാദികാലം മുതല്‍ ഈന്തപ്പഴം മരുന്നായി ഉപയോഗിച്ചു വരുന്നു.അറേബ്യന്‍ മരുഭൂമിയുടെ വിദൂര പ്രദേശങ്ങളില്‍ ബാഹ്യലോകവുമായി പറയത്തക്ക ബന്ധങ്ങളൊന്നുമില്ലാതെ കഴിയുന്ന ബദുക്കള്‍(തനത് ഗോത്രസംസ്‌കാരത്തില്‍ ജീവിക്കുന്ന അറബികള്‍) ഉയര്‍ന്ന പ്രതിരോധ ശേഷി നേടിയെടുക്കുന്നത് മരുഭൂമിയുടെ ദാനമായ ഈന്തപ്പഴത്തില്‍ നിന്നും ഒട്ടകപ്പാലില്‍ നിന്നുമായിരുന്നു. മരുഭൂമിയിൽ സാധാരണ കണ്ടു വരുന്ന ഫലവൃക്ഷമാണ്‌ ഈന്തപ്പന.മരുപ്പച്ചകളിൽ കൂട്ടം കൂട്ടമായാണ്‌ ഈന്തപ്പന വളരുന്നത്‌.ഡേറ്റ് പാം എന്ന് ഇംഗ്ലീഷിലും നഖ്‌ല എന്ന് അറബിയിലും അറിയപ്പെടുന്ന ഈന്തപ്പനയുടെ ശാസ്ത്രനാമം Phoenix dactylifera എന്നാണ്‌. അറബ്‌ രാജ്യങ്ങളിലും, മറ്റ്‌ വടക്കനാഫ്രിക്കൻ രാജ്യങ്ങളിലും ഇത്‌ വ്യാപകമായി കൃഷിചെയ്യപ്പെടുന്നുണ്ട്‌. സ്വാദിഷ്ഠവും…

    Read More »
  • Kerala

    നിങ്ങൾ എത്ര മികച്ച ഡ്രൈവറാണെങ്കിലും ഇത് വായിക്കാതെ പോകരുത്

    നിങ്ങൾ എത്ര മികച്ച ഡ്രൈവറാണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല.കാറിന്‍റെ ഗ്ലാസ്സ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികളല്ല. താഴെ പറയുന്ന ലക്ഷണങ്ങള്‍ നിങ്ങള്‍ക്ക് അനുഭവപ്പെടാറുണ്ടെങ്കില്‍, ഡ്രൈവിംഗ് അല്‍പ്പനേരത്തേക്കു നിര്‍ത്തി വച്ച് തലച്ചോറിനെ വിശ്രമിക്കുവാന്‍ അനുവദിക്കുക. 1. കണ്ണുകള്‍ക്ക് ഭാരം അനുഭവപ്പെടുക 2. തുടര്‍ച്ചയായി കണ്ണു ചിമ്മി, ചിമ്മി തുറന്നു വയ്ക്കേണ്ടി വരിക 3. ഡ്രൈവിംഗില്‍ നിന്നും ശ്രദ്ധ പതറുക 4. അന്നുണ്ടായതോ അല്ലെങ്കില്‍ അടുത്ത ദിവസങ്ങളില്‍ ഉണ്ടാകാന്‍ പോകുന്നതോ ആയ കാര്യങ്ങള്‍ ചിന്തിക്കുക. 5. ഇനി ഡ്രൈവ് ചെയ്യാനുള്ള ദൂരത്തെ കുറിച്ചു ആശങ്കപ്പെടുക 6. തുടര്‍ച്ചയായി കോട്ടുവായിടുക, കണ്ണ് തിരുമ്മുക 7. തലയുടെ ബാലന്‍സ് തെറ്റുന്നത് പോലെ തോന്നുക 8. ശരീരത്തിലാകെ ഒരുതരം അസ്വസ്ഥത അനുഭവപ്പെടുക ഉറക്കത്തിലേക്ക് പൊടുന്നനേ വഴുതി വീഴും മുമ്പ്, തലച്ചോര്‍ നമുക്ക് നല്‍ക്കുന്ന അപായസൂചനകളാണ് മേല്‍പ്പറഞ്ഞവ ഓരോന്നും ശരീരവും മനസ്സും ഒരേ താളത്തില്‍ ജോലി ചെയ്യുമ്പോള്‍…

    Read More »
  • Kerala

    പഴയ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മാറ്റിയെടുക്കാൻ അവസാന അവസരം

    ന്യൂഡെല്‍ഹി: ബുക് ലെറ്റ്, കയ്യെഴുത്ത് തുടങ്ങിയ പഴയ ഡ്രൈവിംഗ് ലൈസന്‍സ് കയ്യിലുള്ള ഉടമകള്‍ക്ക് മാറ്റിയെടുക്കാൻ ഗതാഗത വകുപ്പിന്റെ അവസാന അവസരം.ഇത്തരം ഡ്രൈവിംഗ് ലൈസന്‍സ് എത്രയും വേഗം ഓണ്‍ലൈനാക്കണമെന്ന് രാജ്യത്തെ എല്ലാ ജില്ലകളിലെയും ഡി ടി ഒമാരോട് ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്ത്യ ഗവണ്‍മെന്റിന്റെ സാരഥി വെബ് പോര്‍ടലില്‍ മാര്‍ച് 12 വരെ മാത്രമേ ബാക് ലോക് പ്രവേശനത്തിനുള്ള അവസരം ലഭ്യമാകൂ എന്നും വകുപ്പ് അറിയിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള ലൈസന്‍സ് ഉള്ളവര്‍ മാര്‍ച് 12 ന് വൈകിട്ട് നാലുമണിക്കകം സംസ്ഥാനങ്ങളിലെ ജില്ലാ ട്രാന്‍സ്‌പോര്‍ട് ഓഫീസില്‍ ഒറിജിനല്‍ ലൈസന്‍സ് സഹിതം ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.അല്ലാത്തപക്ഷം ലൈസൻസുകൾ റദ്ദാകും.

    Read More »
Back to top button
error: