KeralaNEWS

ഓൾ കേരള ഷട്ടിൽ ടൂർണമെന്റ് റാന്നിയിൽ

റാന്നി: ഓള്‍ കേരള ഷട്ടില്‍ ബാഡ്മിന്‍റന്‍ ഡബിള്‍സ് ടൂർണമെന്റ് റാന്നി ജന്യുവിന്‍ ബാഡ്മിന്‍റണ്‍ അക്കാദമിയില്‍ ഫെബ്രുവരി 25 മുതല്‍ 27 വരെ നടക്കും.മൂന്നു കാറ്റഗറികളിലായാണ് മത്സരം. മത്സര വിജയികള്‍ക്ക് എവറോളിങ്​ ട്രോഫികള്‍ക്ക് പുറമേ 24,000 രൂപ പ്രൈസ് മണിയും വ്യക്തിഗത ട്രോഫികളും ലഭിക്കും.
എല്ലാ കാറ്റഗറിയിലെയും ബെസ്റ്റ് പ്ലയറിനും പ്രോമിസിങ്​ പ്ലയറിനും പുരസ്കാരങ്ങള്‍ ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഒന്നാംസമ്മാനം 5000 രൂപയും ട്രോഫിയും രണ്ടാംസമ്മാനം 3000 രൂപയും ആയിരിക്കും.

രജിസ്ട്രേഷന്‍ ഫീസ് 500 രൂപയാണ്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കേണ്ടതിനാല്‍ 23ന് മുമ്ബ്​ രജിസ്ട്രേഷന്‍ നടപടി പൂര്‍ത്തിയാക്കും. ഫോണ്‍: 9947451502, 9446115335.

Back to top button
error: