Month: February 2022

  • സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു; പവന് 37,000 രൂപ

    കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 280 രൂപയാണ് കൂടിയത്. ഇന്നത്തെ പവന്‍ വില 37,000 രൂപ. ഗ്രാമിന് 35 രൂപ കൂടി 4625ല്‍ എത്തി. ഏതാനും ദിവസമായി സ്വര്‍ണ വില ചാഞ്ചാട്ടം പ്രകടപ്പിക്കുകയാണ്. ഈ മാസം 12ന് കുതിച്ചുകയറിയ വില 16 മുതല്‍ താഴുകയായിരുന്നു. എന്നാല്‍ പതിനെട്ടിന് വില വീണ്ടും ഉയര്‍ന്നു. ഇതിനിടെ പതിനാറിനും പതിനെട്ടിനും സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ രണ്ടു നിലവാരത്തില്‍ കച്ചവടം നടക്കുകയും ചെയ്തു. യുക്രൈന്‍ പ്രതിസന്ധിയെത്തുടര്‍ന്ന് രാജ്യാന്തര മൂലധന വിപണിയിലുണ്ടായ അനിശ്ചിതത്വമാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിക്കുന്നത്.    

    Read More »
  • Tech

    365 ദിവസത്തെ വാലിഡിറ്റിയില്‍ ലഭിക്കുന്ന ടെലികോം പ്ലാനുകള്‍; മാസകണക്കില്‍ നോക്കുകയാണെങ്കില്‍ ഏകദേശം 75 രൂപ മാത്രം

    കൊച്ചി: ഒരു വര്‍ഷത്തേക്ക് എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രീപെയ്ഡ് പ്ലാന്‍ ആണ് 2999 രൂപയുടെ പ്ലാനുകള്‍. 2999 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളില്‍ എയര്‍ടെല്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയും കൂടാതെ അണ്‍ലിമിറ്റഡ് കോളുകളുമാണ്. 365 ദിവസത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത്. എന്നാല്‍ ഈ പ്ലാനുകള്‍ക്ക് ഒപ്പം ഇപ്പോള്‍ ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ സബ്സ്‌ക്രിപ്ഷനും സൗജന്യമായി ലഭിക്കുന്നതാണ്. വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നതാണ്. അത്തരത്തില്‍ ഇപ്പോള്‍ ലഭിക്കുന്ന ഒരു പ്ലാന്‍ ആണ് 1799 രൂപയുടെ റീച്ചാര്‍ജുകളില്‍ ലഭ്യമാകുന്നത്. 1799 രൂപയുടെ റീച്ചാര്‍ജുകളില്‍ വൊഡാഫോണ്‍ ഐഡിയ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ കൂടാതെ 24 ജിബിയുടെ ഡാറ്റയാണ്. 365 ദിവസ്സത്തെ വാലിഡിറ്റിയില്‍ ഇത് ലഭിക്കുന്നതാണ്. 1 മാസം ഏകദേശം 150 രൂപയുടെ ചിലവ് മാത്രമാണ് ഈ പ്ലാനുകള്‍ക്കുള്ളത്. അത്തരത്തില്‍ ജിയോ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഒരു…

    Read More »
  • Tech

    ഛോട്ടാ അണ്‍ലിമിറ്റഡ് പ്ലാനുമായി ബി.എസ്.എന്‍.എല്‍.

    കൊച്ചി: ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ഇപ്പോള്‍ മികച്ച പ്രീപെയ്ഡ് പ്ലാനുകള്‍ ലഭിക്കുന്നുണ്ട്. അത്തരത്തില്‍ കുറഞ്ഞ ചിലവില്‍ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാന്‍ ആണ് 29,18 രൂപയുടെ റീച്ചാര്‍ജുകളില്‍ ഇപ്പൊ ലഭിക്കുന്നത്. 18 രൂപയുടെ റീച്ചാര്‍ജുകളില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് അണ്‍ലിമിറ്റഡ് ഫ്രീ വോയ്സ് കോളുകളാണ്. 2 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാന്‍ കൂടി ലഭിക്കുന്നുണ്ട്. 29 രൂപയുടെ പ്ലാനുകളില്‍ അണ്‍ലിമിറ്റഡ് വോയ്സ് കോളുകള്‍ ലഭിക്കുന്നുണ്ട്. 5 ദിവസ്സത്തെ വാലിഡിറ്റിയില്‍ ആണ് ഈ പ്ലാനുകള്‍ ലഭ്യമാകുന്നത്. ബി.എസ്.എന്‍.എല്‍. നല്‍കുന്ന മറ്റു പ്ലാനുകള്‍ ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സര്‍ക്കിളുകളില്‍ ലഭിക്കുന്ന പ്ലാനുകള്‍ തന്നെയാണ്. 1498 രൂപയുടെ പ്ലാനുകളില്‍ ബി.എസ്.എന്‍.എല്‍. ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നത് ദിവസേന 2 ജിബിയുടെ ഡാറ്റയാണ്. 730 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളില്‍ ലഭിക്കുന്നത്. ഈ പ്ലാനുകള്‍ക്ക് 1 വര്‍ഷത്തെ വാലിഡിറ്റിയില്‍ ആണ് ലഭിക്കുന്നത്. 1 മാസം…

    Read More »
  • Kerala

    മംഗലാപുരത്ത് ക്രിസ്ത്യന്‍ ദേവാലയം ജെ.സി.ബി ഉപയോഗിച്ച്‌ തകര്‍ത്തു; രണ്ടു പേർ അറസ്റ്റിൽ

    മംഗലാപുരത്ത് 40 വര്‍ഷം പഴക്കമുള്ള ക്രിസ്ത്യന്‍ ദേവാലയം ജെ.സി.ബി ഉപയോഗിച്ച്‌ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേരെ കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തു.സംഘ്പരിവാര്‍ പ്രവര്‍ത്തകരായ ലതീഷ് (25), ധനഞ്ജയ് (36) എന്നിവരാണ് അറസ്റ്റിലായത്. ഉരന്‍ഡാഡി ഗുഡ്ഡെ – പഞ്ചിമൊഗാരുവിലെ സെന്റ് ആന്റണി ഹോളി ക്രോസ് സെന്റര്‍ ഫെബ്രുവരി 10-നാണ് ശ്രീ സത്യ കൊര്‍ഡബ്ബു സേവാ സമിതി എന്ന ഹിന്ദുത്വ സംഘടനയുടെ പ്രവര്‍ത്തകര്‍ തകര്‍ത്തത്.കാത്തലിക് പ്രാര്‍ത്ഥനാലയം, അംഗനവാടി, അശരണാലയം എന്നിവയടങ്ങുന്ന സെന്റര്‍ അനധികൃതമായി നിര്‍മിച്ചതാണെന്ന് സംഘ് പരിവാര്‍ സംഘടനകള്‍ ആരോപിച്ചിരുന്നു. ഇതുസംബന്ധിച്ചുള്ള കേസില്‍ കോടതി വാദംകേള്‍ക്കാനിരിക്കെയായിരുന്നു അതിക്രമം.വിധിപറയുന്നതു വരെ സെന്ററിന്റെ പരിസരത്ത് പ്രവേശിക്കരുതെന്ന് മംഗളുരു സിവില്‍ കോടതിയുടെ ഉത്തരവുണ്ടായിരുന്നെങ്കിലും ഇത് ലംഘിച്ചുകൊണ്ടാണ് രാവിലെ 11 മണിക്ക് ഹിന്ദുത്വപ്രവര്‍ത്തകര്‍ ജെ.സി.ബിയുമായെത്തി പള്ളി തകർത്തത്.

    Read More »
  • Kerala

    മുൻ ഡിജിപി ശ്രീലേഖയുടെ വെളിപ്പെടുത്തൽ; നിയമസഭയിൽ പിണറായി -തിരുവഞ്ചൂർ വാക്പയറ്റ്

    തിരുവനന്തപുരം: വനിതയായതിനാല്‍ അപമാനം സഹിച്ചാണ് താന്‍ കേരളാ പൊലീസില്‍ ജോലി ചെയ്തിരുന്നത് എന്ന മുന്‍ ‌ഡിജിപി ആര്‍ ശ്രീലേഖയുടെ പ്രസ്താവന സഭയിലുന്നയിച്ച തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചുട്ടമറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ.ശ്രീലേഖ അതൃപ്തി തന്നെ അറിയിച്ചിട്ടില്ലെന്നും ഏത് കാലത്താണ് ഇത് സംഭവിച്ചതെന്നത് അവ്യക്തമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.തിരുവഞ്ചൂരിന്റെ സമയത്തും അവർ ഓഫീസിലുണ്ടായിരുന്നു.എന്ത് സംഭവിച്ചു എന്നത് ശ്രീലേഖ തന്നെ പറയണമെന്നും തിരുവഞ്ചൂരിന് മറുപടിയായി മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശ്രീലേഖ പറഞ്ഞ കാര്യങ്ങളാണ് തിരുവഞ്ചൂര്‍ സഭയില്‍ ഉന്നയിച്ചത്. ‘തിരുവഞ്ചൂര്‍ ആഭ്യന്തര വകുപ്പ് മന്ത്രി ആയിരുന്നപ്പോഴും ശ്രീലേഖ പൊലീസിലുണ്ടായിരുന്നു.ഏത് ഘട്ടത്തിലാണ് ദുരനുഭവം ഉണ്ടായത് എന്നത് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരു തരത്തിലുള്ള അതൃപ്തിയും അവര്‍ എന്നോട് പറഞ്ഞിരുന്നില്ല. സ്വാഭാവികമായി ഏതൊരു പൊലീസ് ഉദ്യോഗസ്ഥരെയും പോലെ അവരുടെ ആഗ്രഹങ്ങള്‍ പറഞ്ഞിട്ടുണ്ട്. അല്ലാതെ സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഏതെങ്കിലും തരത്തിലുള്ള തെറ്റ് സംഭവിച്ചതായി അവര്‍ പരാമര്‍ശിച്ചിട്ടില്ല. എന്താണ് കാര്യമെന്ന് ശ്രീലേഖ വ്യക്തമാക്കിയാല്‍ മാത്രമേ ഇക്കാര്യത്തില്‍ നിലപാട് സ്വീകരിക്കാന്‍…

    Read More »
  • Crime

    കാണാതായ പെൺകുട്ടിയുടെ മൃതദേഹം ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ

    പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം ചാക്കില്‍ കെട്ടി ഉപേക്ഷിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ നിഗമനം.   ഒന്‍പത് ദിവസം മുന്‍പ് കാണാതായ  പതിനാലുകാരിയുടെ മൃതദേഹം ദില്ലി നരേല പ്രദേശത്തുവച്ചാണ് കണ്ടെത്തിയത്. ചാക്കില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. ഫെബ്രുവരി 15 ന് പെണ്‍കുട്ടിയുടെ കുടുംബം പെൺകുട്ടിയെ കാണാതായതായി പൊലീസില്‍ പരാതി നല്‍കിയിരുന്നു.പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും പെണ്‍കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.   തന്റെ കടയില്‍ നിന്ന് ദുര്‍ഗന്ധം വമിക്കുകയും തന്റെ തൊഴിലാളികളില്‍ ഒരാളെ കാണാനില്ലെന്ന് പരാതിപ്പെടുകയും ചെയ്തു. കടയുടമ ഝാന്‍സിയിലായിരുന്നു കടയുടമയാണ് മൃതേദേഹം കണ്ടുകിട്ടിയ വിവരം പോലീസിൽ അറിയിച്ചത്.   തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതികളിലൊരാളെ നരേലയിലെ സന്നോത്ത് ഗ്രാമത്തില്‍നിന്ന് അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

    Read More »
  • Kerala

    കൊല്ലം-തേനി ദേശീയപാതയിലെ പെരിയാർ പുതിയ പാലം അപകടത്തിൽ

    ഇടുക്കി: കൊല്ലം – തേനി (NH 183) ദേശീയപാതയിൽ പെരിയാറിലെ പുതിയ പാലം അപകടത്തിൽ. പാലത്തിൽ 10 ഇടങ്ങളിൽ കോൺക്രീറ്റ് അടർന്ന് വൻ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്.വലിയ കുഴികളിൽ കമ്പി തെളിഞ്ഞു നിൽക്കുന്നത് ഇരുചക്ര വാഹനങ്ങൾക്കുൾപ്പടെ ഭീഷണിയായും മാറിയിരിക്കുകയാണ്. പഴയ പാലം ഒരു കുഴപ്പവും കൂടാതെ നിൽക്കെയാണ് പുതിയ പാലത്തിന്റെ ഈ അവസ്ഥ.വീതിയില്ലാത്തതിനാൽ പഴയ പാലത്തിൽ കൂടി ഒറ്റവരി ഗതാഗതം മാത്രമേ സാധ്യമാകകയുള്ളൂ.

    Read More »
  • Kerala

    സി പി എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ മുഖ്യ സൂത്രധാരന്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ് 

    തലശ്ശേരി: സി പി എം പ്രവര്‍ത്തകന്‍ ഹരിദാസന്റെ കൊലപാതകത്തില്‍ സൂത്രധാരന്‍ ബി ജെ പി മണ്ഡലം പ്രസിഡന്റ് ലിജേഷ് ആണെന്ന് പൊലീസ്.ബി ജെ പി കൊമ്മല്‍ വാര്‍ഡ് കൗണ്‍സിലറാണ് ലിജേഷ്.ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാളെക്കൂടാതെ വിമിന്‍, അമല്‍ മനോഹരന്‍, സുമേഷ് എന്നിവരാണ് അറസ്റ്റിലായ മറ്റുള്ളവർ. ഏഴ് പേരെ ഇന്നലെ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.ചോദ്യം ചെയ്യലിനു ശേഷം ഇവരില്‍ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.അറസ്റ്റിലായ എല്ലാവരും ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകരാണ്.     പുന്നോലില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ബി ജെ പി – സി പി എം സംഘര്‍ഷമുണ്ടായിരുന്നു. ഉത്സവവുമായി ബന്ധപ്പെട്ടായിരുന്നു സംഘര്‍ഷം.ഇതിനുപിന്നാലെ ലിജേഷ് നടത്തിയ ഭീഷണി പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.   ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് മത്സ്യത്തൊഴിലാളിയായ ഹരിദാസ് കൊല്ലപ്പെട്ടത്.അക്രമം നടക്കുന്നതിന് തൊട്ടുമുന്‍പ് ലിജേഷ് നടത്തിയ ഫോണ്‍ കോളാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്.ആത്മജന്‍ എന്നയാളുടെ നേതൃത്വത്തിലാണ് നാലംഗ കൊലയാളി സംഘമെത്തിയതെന്നാണ് സൂചന.ഇയാൾ…

    Read More »
  • Kerala

    ഡൽഹിയിൽ മാനസിക വൈകല്യമുള്ള പതിനാലുകാരിയെ കൂട്ട ബലാത്സംഗത്തിനു ശേഷം കൊലപ്പെടുത്തി;ഒരാൾ അറസ്റ്റിൽ

    ന്യൂഡല്‍ഹി: വടക്കൻ ഡൽഹിയിലെ നരേലയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ ശേഷം കൊലപ്പെടുത്തി.സംഭവത്തില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.മറ്റുള്ളവര്‍ക്കായി പോലീസ് അന്വേഷണം തുടങ്ങി. മാനസിക വൈകല്യമുള്ള പതിനാലുകാരിയെ ആണ് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്.     പെണ്‍കുട്ടിയെ ഒരാഴച മുൻപ് കാണാതായിരുന്നു.തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് അഴുക്കുചാലിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.പോസ്റ്റുമോർട്ടത്തിലാണ് പീഡന വിവരം പുറത്തറിഞ്ഞത്.തുടർന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചാണ് ഒരാളെ പോലീസ് അറസ്റ്റ് ചെയ്തത്.

    Read More »
  • Kerala

    പല ബിസ്‌ക്കറ്റുകളിലും കുഞ്ഞു കുഞ്ഞു ദ്വാരങ്ങൾ ഉള്ളത് കണ്ടിട്ടില്ലേ? ഈ ദ്വാരങ്ങൾക്ക് പിന്നിലെ കാരണം എന്തെന്ന് അറിയാമോ?

    ബിസ്‌ക്കറ്റിലെ ദ്വാരങ്ങൾ ശ്രദ്ധയിൽപ്പെട്ടിട്ടില്ലേ? ഡോക്കർ ഹോളുകളെന്ന് പേരുള്ള ഈ ദ്വാരങ്ങൾ എന്തിനെന്ന് നോക്കാം  ബിസ്ക്കറ്റ് (Biscuits) ഇഷ്ടമല്ലാത്തവർ വളരെ ചുരുക്കമായിരിക്കും.ഒരുപാട് പേരുടെ പ്രിയപ്പെട്ട സ്നാക് (Snack) ആണ് ബിസ്ക്കറ്റ്. പലപ്പോഴും വിരുന്നിന് പോകുമ്പോൾ സാധാരണയായി ചായയുടെ കൂടെ വീട്ടുകാർ നൽകുന്ന ഒരു വിഭവം കൂടിയാണിത്. ബിസ്‌ക്കറ്റും ചായയും നൽകിയാണ് അധിക വീടുകളിലും ഇന്നും അതിഥികളെ സ്വീകരിക്കാറുള്ളത്.എല്ലാ രാജ്യങ്ങളിലും ബിസ്‌ക്കറ്റിന് വലിയൊരു വിപണി (Market) തന്നെയുണ്ട് എന്നത് യാഥാർഥ്യമാണ്. ഇന്ന് വിപണിയിൽ വിവിധ ഇനം ബിസ്‌ക്കറ്റുകൾ ലഭ്യമാണ്.വ്യത്യസ്ത നിറത്തിലും സ്വാദിലും ഉള്ള ബിസ്കറ്റുകൾ നമുക്ക് ലഭ്യമാണ്. ഓരോ ബിസ്‌ക്കറ്റും അതിന്റെ രൂപകല്പനകൊണ്ട് വേറിട്ട് നിൽക്കാറുണ്ട്.എന്നാൽ, പല ബിസ്‌ക്കറ്റുകളിലും കുഞ്ഞു കുഞ്ഞു ദ്വാരങ്ങൾ ഉള്ളത് കണ്ടിട്ടില്ലേ? ഈ ദ്വാരങ്ങൾക്ക് പിന്നിലെ കാരണം എന്തെന്ന് നിങ്ങൾക്കറിയാമോ? ബിസ്‌ക്കറ്റ് നിർമ്മാതാക്കൾ ദ്വാരങ്ങളുള്ള ബിസ്‌ക്കറ്റുകൾ രൂപകൽപ്പന ചെയ്യുന്നതിന്റെ പ്രധാന കാരണം അറിഞ്ഞാൽ തീർച്ചയായും നിങ്ങൾ ആശ്ചര്യപ്പെടും.ഡോക്കർ ഹോളുകൾ (Docker Holes) എന്നാണ് ബിസ്‌ക്കറ്റിലെ ദ്വാരങ്ങൾ അറിയപ്പെടുന്നത്.മധുരവും ഉപ്പുരസവുമുള്ള ധാരാളം…

    Read More »
Back to top button
error: