ഹെര്‍ണിയ ഉണ്ടാകുവാനുള്ള കാരണങ്ങള്‍
1. പുകവലി : പുകവലി മാംസ പേശികളുടെ ബലം കുറയ്ക്കുന്നു.
2. അമിത വണ്ണം : മാംസ പേശികള്‍ക്കുള്ളില്‍ കൊഴു പ്പ് കൂടുന്നത്
പ്രത്യേകി ച്ച് സ്ത്രീകളില്‍ ഹെര്‍ണിയക്കുള്ള സാധ്യത വർദ്ദിപ്പിക്കുന്നു.
3. ശസ്ത്രക്രിയകള്‍ : ശസ്ത്രക്രിയക്കുണ്ടാകുന്ന മുറിവില്‍ ബലക്കുറവ്
വരുന്നത് മൂലം അവിടം വിട്ട് പോയിട്ട് ഹെര്‍ണിയയിലേക്ക് നയിക്കുന്നു.
4. വയറു തള്ളുന്നത് : ഗര്‍ഭധാരണം കൊണ്ടോ വയറിനകത്ത് വെള്ളം
കെട്ടുന്നത് മൂലമോ ഹെര്‍ണിയ ഉണ്ടാവാനിടയാകുന്നു.
5. ശക്തിയേറിയ ചുമ, മലം മുറുക്കം, മൂത്ര തടസ്സം, അമിത വ്യായാമം,
മുതലായവയും പേശി വീക്കം ഉണ്ടാക്കുന്നു.
6. വയര്‍ഭിത്തിയിലെ ജന്മനാഉളള ദ്വാരങ്ങള്‍ ഹെര്‍ണിയ
ഉണ്ടാക്കുന്നു. ഇത് സാധാരണയായി കുട്ടികളില്‍ കാണപ്പെടുന്നു.
വിവിധ തരങ്ങള്‍
1. കാല്‍ മടക്കിലെ ഹെര്‍ണിയ (Inguinal Hernia)
2. വയറിന്റെ മുൻവശത്തുണ്ടാകുന്ന Ventral Hernia (പൊക്കിളില്‍
കാണുന്ന Umbilical Hernia യും ഈ വിഭാഗ ത്തില്‍ പെടുന്നു.)
3. വയറിന്റെ വശത്ത് കാണുന്ന Lumbar Hernia
4. ഊരോദര ഭിത്തിയില്‍ ഉണ്ടാകുന്ന Hiatal Hernia, Diaphragmatic Hernia
5. വയറിനക ത്ത് കുടലിനിടയിലുണ്ടാകുന്ന Internal Hernia
പരിശോധനകള്‍
1) വയറിന്റെ സ്‌കാനിങ്ങ്
ഭി ത്തിയിലെ പിളര്‍പ്പും അതിലൂടെ കുടലിറങ്ങുന്നതും സ്‌കാനിങ്ങിലൂടെ കാണുവാൻ സാധിക്കുന്നു. അത് കൂടാതെ വയറിനകത്ത് മറ്റു അസുഖങ്ങളേയും സ്‌കാനിങ്ങ് വഴി അറിയുവാൻ സാധിക്കുന്നു.
2) പ്രിയോപ് ടെസ്റ്റ് : പ്രീ അനസ്‌തേഷ്യ പരിശോധന, ശസ്ത്രക്രിയക്കു
മുൻപ് വേണ്ടതായ ശരീരക്ഷമത വിലയിരുത്തുന്നു.
നാടൻ ചികിത്സ
1)വെളുത്തുള്ളി, ചുക്ക്, ഉഴിഞ്ഞവേര്, ആവണക്കിൻ വേര്, കഴട്ടി വേര് ഇവ കഷായം വെച്ച് അതിൽ ആവണക്കെണ്ണയും ഇന്ദുപ്പു മേമ്പൊടി ചേർത്ത് കഴിക്കുന്നത് ഹെര്‍ണിയക്ക് വളരെ ഫലപ്രദമായ ഒരു മരുന്നാണ്
2 വെളുത്തുള്ളി ഇടിച്ചുപിഴിഞ്ഞ നീരും ഉഴിഞ്ഞ ഇടിച്ചുപിഴിഞ്ഞ നീരും സമമെടുത്ത് ഇതിനു തുല്യം ആവണക്കെണ്ണയും ചേർത്ത് കഴിക്കുന്നത് ഹെര്‍ണിയക്ക് വളരെ ഫലപ്രദമായ ഒരു മരുന്നാണ്
3 മുരിങ്ങത്തോലും,കരി മുരിക്കിന്റെ വേരിന്മേൽ തൊലിയും,കടുകും ഉണക്കലരികാടിയിൽ പുഴുങ്ങി അരച്ച് ആവണക്കെണ്ണ ചേർത്ത് തിളപ്പിച്ച് ചെറുചൂടോടെ പുരട്ടിയാൽ ഹെർണിയ ശ്രമിക്കുന്നതിന് വളരെ ഫലപ്രദമാണ്
4 പരുത്തിയില കുത്തിപിഴിഞ്ഞ നീരിൽ എണ്ണ ചേർത്ത് കഴിക്കുന്നത് ഹെർണിയ ശമിക്കാൻ വളരെ ഫലപ്രദമാണ് .
ഇന്നത്തെ ജീവിത സാഹചര്യത്തിന് അനുബന്ധമായി കൂടുതൽ ആളുകളിലും കണ്ടുവരുന്ന ഒരു രോഗമാണ് ഹെർണിയ.നമ്മുടെ വയറിന്റെ ഭാഗത്തുള്ള പേശികൾ ദുർബലമാകമ്പോൾ ഉള്ളിലെ ശാരീരിക അവയവങ്ങൾ അതിന്റെ യഥാസ്ഥാനത്തു നിന്നും പുറത്ത് കടക്കുന്നതുമൂലമാണ് ഹെർണിയ ഉണ്ടാകുന്നത്.ഹെർണിയയുടെ പ്രധാന ലക്ഷണം വേദനയും മഴയുമാണ് . സ്ത്രീകളെ അപേക്ഷിച്ച് പുരുഷന്മാരിലാണ് ഹെർണിയ കൂടുതലായി കണ്ടുവരുന്നത്. പുരുഷന്മാർക്ക് അടിവയറിനോട് ചേർന്ന ഭാഗത്ത് സാധാരണയായി ഹെർണിയ ഉണ്ടാകാറുണ്ട്. പുരുഷന്മാരിൽ ഈ ഭാഗത്തെ പേശികൾക്ക് ബലം കുറവായതിനാലാണ് ഇങ്ങനെ സംഭവിക്കുന്നത് . ദീർഘകാലമായി മലബന്ധം അനുഭവപ്പെടുന്നവർക്ക്. ഹെർണിയ ഉണ്ടാകുവാനുള്ള സാധ്യത വളരെ കൂടുതലാണ്. മലവിസർജന സമയത്ത് കൂടുതൽ ബലം കൊടുക്കുമ്പോൾ അടിവയറ്റിലെ കോശങ്ങൾക്ക് കേടുപാട് ഉണ്ടാവുകയും ഇത് ഹെർണിയയ്ക്ക് കാരണമാവുകയും ചെയ്യുന്നു. ഹെര്‍ണിയ പലതരത്തിൽ കാണാറുണ്ട്.